പൂഞ്ഞാർ എസ് എം വി സ്കൂളിൽ സ്ഥാപിച്ച 62 കിലോ വാട്സ് സൗരോർജ നിലയം ഉത്ഘാടനം 21 ന്
പൂഞ്ഞാർ. പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് വൈദ്യുതി സ്വയം പര്യാപ്തമാകുക എന്ന സംസ്ഥാന സർക്കാർ പദ്ധതി ആദ്യമായി പ്രവർത്തനം ആരംഭിച്ചു 35 ലക്ഷം രൂപ മുതൽ മുടക്കി പൂഞ്ഞാർ എസ് എം വി സ്കൂളിൽ പൂർത്തിയാക്കിയ 62 കിലോ വാട്സ് ന്റെ സൗരോർജ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുകയാണ്. സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ളസ്ഥലസൗകര്യം സ്കൂൾ ഒരുക്കി നൽകുകയും ഇലക്ട്രിസിറ്റി ബോർഡ് ന്റെ പൂർണ്ണ മുതൽ മുടക്കിലാണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം ശരാശരി 7440 യൂണിറ്റ് വൈദ്യുതി യാണ് പ്ലാന്റിൽ നിന്നും ഉത്പാതിപ്പിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എൻ. മുരളീധര വർമ്മ യുടെ സാന്നിധ്യത്തിൽ ചേരുന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, കുര്യൻ ജോസഫ്, നെല്ലുവേലിൽ, അഡ്വ. ഷോൺ ജോർജ് രമാ മോഹൻ, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും