വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ഇന്തോനേഷ്യയിൽ ഭൂചലനം

ഇന്തോനേഷ്യയിൽ ഭൂചലനം. ഇന്തോനേഷ്യയിലെ കിഴക്കൻ പ്രവശ്യയായ ഹൽമഹേരയുടെ വടക്ക് ഭാഗമായ നോർത്ത് മലുകുവിലാണ് വെള്ളിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത്റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.സമീപ പ്രവിശ്യയായ നോർത്ത് സുലവേസിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.”പസഫിക് റിംഗ് ഓഫ് ഫയർ” എന്ന് വിളിക്കപ്പെടുന്ന ഭൂകമ്പ ബാധിത മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്.

കേരളം

വെന്തുരുകി കേരളം; പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ്; ഇനിയും കടുക്കുമെന്ന് വിദഗ്ധര്‍

തിരു.: കേരളം കനത്ത ചൂടിലേയ്ക്ക്. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തി.ഇത്തവണ ഫെബ്രുവരി മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. അതേസമയം, രാത്രി നേരിയ തണുപ്പുണ്ട്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റി- സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെയാകും. മാര്‍ച്ച്‌ 15നും ഏപ്രില്‍ 15നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാലും കൊടുംചൂടിന് കാര്യമായ ശമനമുണ്ടായേക്കില്ല. മാര്‍ച്ച്‌ അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ അവസ്ഥകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇത് മണ്‍സൂണിനെയും ബാധിച്ചേക്കും. നമ്മുടെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്.

കോട്ടയം

കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ 12.30നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.

കേരളം

സിനിമാലയിലൂടെ വന്ന് കുട്ടിപ്പട്ടാളത്തെ കീഴടക്കിയ നടി സുബി സുരേഷിന്റെ സംസ്ക്കാരം നാളെ ചേരാനല്ലൂരിൽ

കൊച്ചി:അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. ഇത് സംബന്ധിച്ച് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേശ് പിഷാരടി കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പങ്കുവച്ചു. പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവും. ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൌതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേശ് പിഷാരടി പറഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.    

കേരളം

നടി സുബി സുരേഷ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയായിരുന്നു സുബി. കോമഡി സ്‌കിറ്റുകള്‍ ചെയ്യുന്ന വനിത എന്ന നിലയില്‍ വളരെ പെട്ടെന്ന് പ്രശസ്തി നേടി. കൈരളി ടിവിയിലെ നിരവധി പരിപാടികളില്‍ അവതാരകയായും അഭിനേത്രിയായും സുബി എത്തിയിരുന്നു. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റേജില്‍ തിളങ്ങിയ സുബി പിന്നീട് സിനിമയിലുമെത്തി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബന്‍ഡ്സ്,101 വെഡിംങ്ങ് തുടങ്ങി ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്. സ്‌കൂള്‍ പഠനകാലത്തുതന്നെ നൃത്തം പഠിക്കാന്‍ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മിനിസ്‌ക്രീനിലെത്തിയ താരം അതിവേഗം ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. അതിനിടെയിലാണ് കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായത്. നാളെ രാവിലെ 10 മുതൽ 2 വരെ വരാപ്പുഴയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കരിക്കും.

മരണം

ഇന്നാലില്ലാഹി ...... മുഹമ്മദ് റാവുത്തർ (85)

ഇന്നാലില്ലാഹി ...... മുഹമ്മദ് റാവുത്തർ (85)  ഇടകളമറ്റം  മാതാക്കൽ ഭാഗം

പ്രാദേശികം

ചികിത്സാസഹായം നൽകി

ഈരാറ്റുപേട്ട:  സഹകരണ സമാശ്വാസ ഫണ്ടിൽനിന്നും അനുവദിച്ചു കിട്ടിയ ചികിത്സാസഹായം ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് സംഘം  അംഗമായ ജബ്ബാർ കോതായി കുന്നേലിന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നൽകി. യോഗത്തിൽ പ്രസിഡന്റ് പി എച്ച്  നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ടോമി മാടപ്പള്ളി, കെ കെ സുനീർ, തോമസുകുട്ടി മൂന്നാന പള്ളിൽ, വിജയകുമാരൻ നായർ വെള്ളാരംകുന്നേൽ, എംസി വർക്കി, സെക്രട്ടറി കെ ജി  അജയകുമാർ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

എം ഇഎസ് കോളജിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.

 ഈരാറ്റുപേട്ട:  24*7 ന്യൂസ് ചാനലിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട എം.ഇ.എസ് . കോളേജിൽ വച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രശസ്ത കരിയർ സ്കിൽ ട്രെയിനർ ഷമീം പെരിയങ്ങാട്ട് ബിരുദത്തിനു ശേഷമുള്ള അനന്ത ജോലി സാധ്യതകളെപ്പറ്റി വിദ്യാർഥികളോട് സംസാരിച്ചു  . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ .എം .റഷീദ്, കോഡിനേറ്റർമാരായ റെജി മനോജ്‌,  ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.