വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മകളുടെ വിവാഹദിനത്തിൽ കാറപകടം; മാതാവിന് ദാരുണാന്ത്യം, മകനും ഭർത്താവിനും പരിക്ക്

പൊൻകുന്നം : മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഴൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ   അദ്ധ്യാപിക മരണപെട്ടു. എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്.ഇന്നലെ മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്  മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ  വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി 11.30 ഓടെ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേക്ക് ഇളം പള്ളി റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ ഷീന , ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരെ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ഷീന മരണപെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.. പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമാണ് ഷീനാ ഷംസുദീൻ..

പ്രാദേശികം

മിനച്ചിലാറ്റിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പരാതി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

വീഡിയോ ലിങ്ക് https://www.facebook.com/share/v/FXKXmVioDnQ4foPw/ ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് എതിർ വശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നു പരാതിയെ തുടർന്ന് കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം.  മലിനജലം ആറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടൽ നഗരസഭ അടപ്പിച്ചത്. കൃത്യ വിലോപം കാണിച്ച സ്ഥാപനത്തിന് അമ്പതിനായിരം രൂപ പിഴയും നൽകി.  തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക്ക് ടാങ്കും ലീക്ക് കണ്ടതിനെ തുടർന്ന് ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നൽകി.നിരവധി പേർ ആറിൻ്റെ മറുകര എത്താനും കുളിക്കാനുമെല്ലാം ഉപയോഗിച്ച് കൊണ്ടിരുന്ന കടവായിരുന്നു. മലിനം ജലം ഒഴുകി വഴുക്കൽ വീണതോടെ ഇടവഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമാണ് അത്യാവിശ്യക്കാർ ഇത് വഴി കടന്ന് പോകുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ ജൂണിലെ പുതുമഴയത്ത് ചെറു തോടുകളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യ കവറുകൾ മീനച്ചിലാറ്റിൽ എത്തിയത് പരക്കെ വിമർശിക്കപെട്ടിരുന്നു. അന്ന് തന്നെ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനമാണ് മാലിന്യ വിഷയത്തിൽ കർശന തീരുമാനമെടുക്കാൻ ആരോഗ്യവിഭാഗത്തിന് അനുമതി നൽകിയിരുന്നു.അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും. പൊതുനിരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് പിടിക്കാൻ സ്പെഷൽ സ്വാകാഡുകളെ ചുമതലപെടുത്തിയും . പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയും ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ബയോ ബിന്നുകൾ വിതരണം ചെയ്തും മാലിന്യ മുകത നാടിന്നായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷെഫ്ന അമീൻ പറഞ്ഞു.  ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി.രാജൻ പറഞ്ഞു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി.നായർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ, അനീസ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

മാതാക്കൽ ഡിവിഷനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുനർനിർമാണം നടത്തിയ നാല് റോഡുകൾ ഔദ്യോഗികമായി തുറന്ന് നൽകി .  2.5 ലക്ഷം രൂപമുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ കോട്ട റോഡ്  4 ലക്ഷം മുടക്കി പുനർനിർമിച്ച മാതാക്കൽ അള്ളുങ്കൽ റോഡ്  2.5 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ വയലുങ്ങാട് റോഡ് ഒരു ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്ത പുത്തൻ പറമ്പ് റോഡ് കൂടാതെ 25 ലക്ഷം രൂപ വകയിരുത്തി പുതുതുതായി ആരംഭിക്കുന്ന ജനകീയ ജലസേചന പദ്ധതിക്ക് വേണ്ടി പത്ത് ലക്ഷം രൂപ മുടക്കി നിർമിക്കുന്ന കുടിവെള്ള ടാങ്കിൻ്റെ  നിർമാണോദ്ഘാടനവും നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആസാദ് നഗറിൽ ചേർന്ന പൊതുയോഗത്തിലാണ് ഉദ്ഘാടനം നടത്തിയത്.ഡിവിഷൻ കൗൺസിലർ എസ്.കെ നൗഫൽ അധ്യക്ഷതവഹിച്ചു.  വൈസ്  ചെയർമാൻ അഡ്വക്കേറ്റ് വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാൻൻ്റിംങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി.എം ഷെഫീർ,സെക്രട്ടറി യൂസഫ് ഹിബ,മാഹിൻ വെട്ടിയാംപ്ലാക്കൽ , എം.കെ നിസാമുദ്ദീൻ  തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ടാങ്ക് നിർമാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ഷംസുദ്ദീൻ പാളയത്തെ വേദിയിൽ ആദരിച്ചു.  

പ്രാദേശികം

അഹമ്മദ് കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം. വ്യാപാരികൾ

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റിയിലെ സെൻട്രൽ ജംഗ്ഷൻ, പുളിക്കൽ ടവർ, തട്ടാംപറമ്പിൽ ബിൽഡിംഗ്, പുളിക്കൻസ് മാൾ, പഴയപറമ്പിൽ ആർക്കേഡ്, മാർക്കറ്റ് റോഡ്, പുത്തൻപള്ളി ബിൽഡിംഗ്, മറ്റക്കൊമ്പനാൽ ബിൽഡിംഗ്, നൈനാർ പള്ളി മദീന കോംപ്ലക്സ്, മോതീൻകുന്നേൽ ബിൽഡിംഗ് എന്നിവടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിന് നിവേദനം നൽകി.255 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.നിവേദനത്തിൻ്റെ കോപ്പി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനും നഗരസഭയിലെ വിവിധ കക്ഷി നേതാക്കൾക്കും നൽകീയിട്ടുമുണ്ട്. 2024 സെപ്റ്റംബർ 18-ാം തീയതി മുതൽ ഈരാറ്റുപേട്ട കുരിക്കൾ നഗർ കേന്ദ്രീക രിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം തികച്ചും അശാസ്ത്രീയമാണ്. അവിടെ ബസുകൾ നിർത്താതെ പോകുന്നതുമൂലം ഈരാറ്റുപേട്ടയ്ക്ക് പറത്തുള്ള യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ ഈരാറ്റുപേട്ടയിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെങ്ങളിൽ വ്യാപാരം വളരെയധികം കുറയുവാനും കാരണമായി. ഈ പട്ടണത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും നിലനിൽപ്പിനും വ്യാപാരസ്ഥാപന ങ്ങൾ പ്രധാന ഘടകമാണ് നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.  അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പിൽ കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും അനധികൃത ഒട്ടോസ്റ്റാൻ്റുമായിരുന്നു ഇവിടെ തിരക്ക് കൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 1994 ൽ ഈ ബസ് സ്റ്റോപ്പ് ഇവിടെ നിലനിർത്തിക്കൊണ്ട് കേരള ഹൈക്കോടതിയുടെ ഉത്തരവും നിലവിലുള്ളതാണ് വ്യാപാരികൾ പറയുന്നു.

പ്രാദേശികം

ദാറുസ്സലാം മസ്ജിദിന്* *പുതിയ പരിപാലന സമിതി

ഈരാറ്റുപേട്ട : ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിന് പുതിയ പരിപാലന സമിതി നിലവിൽ വന്നു. പ്രസിഡൻ്റായി അബ്ദുൽ ഖാദർ (അജ്മി) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. റാസിക് റഹീം (ജന. സെക്രട്ടറി) അഫീർഖാൻ അസിസ് (ജോ. സെക്രട്ടറി) നവാസ് ചെമ്പുകാംപറമ്പിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. താഹിർ പേരകത്തുശ്ശേരിൽ, നിയാസ് മഠത്തിൽ, ജലീൽ പറയിൽ, റമീസ് പൊന്തനാൽ, സലിം അരിമ്പൻതൊടിയിൽ, സുബൈർ കിഴക്കേട്ടുപറമ്പിൽ, ദിലീപ് കുമ്പളപ്പറമ്പിൽ, സഹീർ ചിറപ്പാറയിൽ എന്നിവരാണ് പരിപാലന സമിതി അംഗങ്ങൾ.

മരണം

ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു

ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു ഖബറടക്കം നാളെ രാവിലെ 9 മണി ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ മെംബർമാർക്കായി കമ്മ്യൂണിറ്റി കെയർ കാർഡ്

ദുബൈ : ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ - അൽ ബോർഗ് ഡയഗ്നോസ്റ്റിക് സെന്ററുമായി സഹകരിച്ച് പുറത്തിറക്കുന്ന കമ്യൂണിറ്റി കെയർ കാർഡിന്റെ ലോഞ്ചിങ് അൽ ബോർഗിന്റെ ദേരാ ഓഫീസിൽ വെച്ചു നടന്നു.ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ സെക്രട്ടറി രിഫായി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഹുസൈൻ ഇബ്രാഹിം, മുഹമ്മദ് ശരീഫ്, അസ്‌ലം കണ്ടത്തിൽ, അൽ ബോർഗ് ഡയഗണോസ്റ്റിക് റീജിയണൽ സീനിയർ സെയിൽസ് മാനേജർമാരായ മസൂദ് വട്ടക്കയം, നിയാസ് ഖാൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് സിദ്ധീഖ്, സെയിൽസ് ഡയറക്ടർ സീറോൺ വിക്ടോറിയ എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ മാനേജർ അഹമ്മദ് ഫറൂഖിൽ നിന്നും ആദ്യ കാർഡ് ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ യുടെ പ്രസിഡന്റ് നിഷാദ് വട്ടക്കയം ഏറ്റുവാങ്ങി. ഇ കമ്യൂണിറ്റി കെയർ കാർഡ് ഉപയോഗിച്ച് ഈരാറ്റുപേട്ട അസോസിയേഷൻ യുഎയുടെ മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ വിധ ലബോറട്ടറി ടെസ്റ്റുകളും ടെസ്റ്റുകളിൽ 50% ഡിസ്കൗണ്ടും പ്രത്യേക നിരക്കിൽ അഞ്ച് മെഡിക്കൽ ചെക്കപ്പും ലഭിക്കുന്നതാണ്അൽ ബോർഗ് ഡയഗണോസ്റ്റിക് സെന്ററിന്റെയും phd ലബോറട്ടറിസിന്റെയും ദുബൈ, അബുദാബി, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ നമ്മുടെ കമ്മ്യൂണിറ്റി കെയർ കാർഡിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

പ്രാദേശികം

സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.

ഈരാറ്റുപേട്ട: സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് 2024 നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.  ഇന്ന് (2024 ഒക്ടോബർ 5 ശനിയാഴ്ച) വൈകിട്ട് 5ന് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  നടക്കുന്ന പരിപാടി ആന്റോ ആൻ്റണി  എം.പി ഉദ്ഘാടനം നിർവ്വഹിക്കും.നഗരസഭാ ചെയർപേഴ്‌സൻ സുഹ്റ അബ്‌ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം.എൽ.എ പോർട്ടൽ ഓപ്പണിംഗ് നിർവ്വഹിക്കും. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,  നഗരസഭാ കൗൺസിലർമാരായ ഫാസില അബ്‌സാർ, ഷഫ്‌ന അമീൻ, ഫസൽ റഷീദ്, പി.എം. അബ്ദുൽ ഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, ഷൈമ റസാഖ്, അബ്ദുൽ ലത്തീഫ്, ലീന ജെയിംസ്, സുഹാന ജിയാസ് തുടങ്ങിയർ സംബന്ധിക്കും. ജോഷി താനിക്കൽ, അഷ്‌റഫ് വി.എം, വി.എസ്. സലീം, അശോക് കുമാർ വി.എം എന്നിവർ പരിശീലന ക്ലാസ് നയിക്കും.  തുടർന്ന് സിനി ആർട്ടിസ്റ്റ് മുഹമ്മദ് ഇർഫാൻ, അജുംഷ, ന്യൂസ് റീഡർ ഷിഹാബ് മുഹമ്മദ്, ഗായിക അസ്‌ന ഖാൻ തുടങ്ങിയവർ അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും.