വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കേരള സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസ്സോസിയേഷൻ വാർഷിക സമ്മേളനം നടത്തി

ഈരാറ്റുപേട്ട - കേരള സ്‌റ്റേറ്റ് ബാർബർ -ബ്യൂട്ടി ഷ്യൻൻസ് മീനച്ചിൽ താലൂക്ക് അമ്പത്തിആറാം വാർഷിക സമ്മേളനം നടത്തി. സംസ്ഥാനവൈസ് പ്രസിഡൻ്റ് കെ രവീന്ദ്രദാസ് ഉത്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് എം.സി. തങ്കമണി അദ്ധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡൻൻ്റ് കെ.ജി.സജീവ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ആർ. സാബുജി, ഷിബു, പി. കെ.സുരേന്ദ്രൻ, ' റ്റി.എൻ ശങ്കരൻ,ജിജോ, അശോകൻ, എന്നിവർ സംസാരിച്ചു.   ജോ:സെക്രട്ടമാർ- കെ.എൻ. സതീഷൻ, കെ.സി.ബിനോയി. ഖജാൻജി - എൻ. എൻ. ജയ്മോൻ, രക്ഷാധികാരി എം. ആർ തങ്കമണി എന്നിവരെ തിരെഞ്ഞെടുത്തു ഡിസംബർ 29-ന് പാലായിൽ വച്ച് ജില്ലാ സമ്മേളനം നടക്കും എന്ന് ഭാരവാഹികൾ പറഞ്ഞു പ്രസിഡൻ്റ് - കെ. ആർഷിബു, സെക്രട്ടറി പി.ബി. അശോകൻ, വൈസ് പ്രസിഡൻ്റ് മാർ- കെ.എൻ. നാരായണൻ, എസ്.എ.താഹാ  

പ്രാദേശികം

അരുവിത്തുറ വോളിയിൽ സെമി ഫൈനൽ പോരാട്ടങ്ങൾ

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് സ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അരുവിത്തുറ വോളിയിൽ  പുരുഷ വനിതാ വിഭാഗങ്ങളിൽസെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു.പുരുഷ വിഭാഗം ഒന്നാം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച്ച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നേരിടും.  വനിതാ വിഭാഗം ഒന്നാം സെമിയിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജും പാല അൽഫോൻസാ കോളേജും മത്സരിക്കും. രണ്ടാം സെമിയിൽ ചങ്ങനാശ്ശേരി അസംഷൻ  കോളേജും ആലുവാ സെന്റ് സേവ്യേഴ്സ് കോളേജുമായി  ഏറ്റുമുട്ടും. ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും.

പ്രാദേശികം

യു.ഡി.വൈ.എഫ് സംസ്ഥാന നേതാക്കളെ ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട മുനിസിപ്പൽ യു.ഡി.വൈ.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഈരാറ്റുപേട്ട- മാഫിയ സർക്കാർ - ക്രിമിനൽ പോലീസ് കൂട്ടുകെട്ടിനെതിരെ ജനാധിപത്യ രീതിയിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് - യൂത്ത് ലീഗ് യുവജന നേതാക്കളെ കള്ളക്കേസുകൾ ചുമത്തി ജയിലിടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഈരാറ്റുപേട്ടയിൽUDYF നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ലീഗ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഒരിക്കൽ നഗറിൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സമാപന യോഗം ഉൽഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ.വി.പി. നാസർ, നേതാക്കളായ യഹിയ സലിം , ഷിയാസ് സി.സി എം, അമീൻപിട്ടയിൽ , അഡ്വ അഭിരാം ബാബു, നിസാമുദ്ദിൻ , അബ്സാർ മുരിക്കോലി, റാസി പുഴക്കര , ലത്തീഫ് കെ.എച്ച്, മുനിർ ഹുദ നേതൃത്വം നൽകി.  

കേരളം

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ബാങ്കുകൾക്കും നാളെ അവധിയാണ്. തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്. 

പ്രാദേശികം

വോളീബോൾ ആവേശത്തിന്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി.

വീഡിയോ ലിങ്ക് https://www.facebook.com/share/v/zFMPJsp3cvNRx4Af/   അരുവിത്തുറ : വോളിബോൾ ആവേശത്തിന്റെ  അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്‌ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാസെബാസ്റ്റ്യൻ വെട്ടുകല്ലേൽകോളേജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,  കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു. അരുവിത്തുറ കോളേജിൻ്റെ സ്ഥാപകരായ റവ ഫാ തോമസ് മണക്കാട്ട്, റവ.ഫാ തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർത്ഥം ആരംഭിച്ച വോളി ബോൾ ടൂർണമെൻ്റ് ഇന്ന് കേരളത്തിലെ പ്രമുഖ ഇൻ്റർ കോളേജിയേറ്റ് ടൂർണമെൻ്റാണ്. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളുംമത്സരത്തിൽ മാറ്റുരക്കും. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള , സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻറ് തോമസ് കോളേജ് പാലാ, എസ് എം ജി കോളേജ് ചേളന്നൂർ, എസ്സ് എച്ച് കോളേജ് തേവര , സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം,  ഡി ഐ എസ് ടി കോളേജ് അങ്കമാലി, ശ്രീ നാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻ്റ് സേവിയേഴ്സ് കോളേജ് ആലുവ, അസംഷൻ കോളേജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.

പ്രാദേശികം

പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എസ്.ഡി.പി.ഐ.

ഈരാറ്റുപേട്ട -പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിൽ നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ ഇന്ന് വൈകിട്ട് നാല് മണിക്ക് കാരയ്ക്കാട് നിന്നാരംഭിക്കും. ജില്ലാ ഖജാൻജി കെ. എസ്. ആരിഫ് ഉത്ഘാടനം ചെയ്യും. പത്താഴപ്പടി, നടയ്ക്കൽ ഹുദാ ജംഗ്ഷൻ, എന്നിവിട ങ്ങളിലെ കോർണർ യോഗങ്ങൾക്ക് ശേഷം വൈകിട്ട് മുട്ടം കവലയിൽ സമാപിക്കും നാളെ [വെള്ളി ]വൈകിട്ട് നാല് മണിക്ക് തെക്കേക്കര തൈപറമ്പ് ഭാഗത്ത് നിന്നാരംഭിക്കുന്ന ജാഥ ചേന്നാട് കവല, കടുവാമൂഴി എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം വൈകിട്ട് സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. റഷീദ് മുക്കാലി, ഇസ്മായിൽകീഴേടം , യാസിർ കാരയ്ക്കാട്, സഫീർ കുരുവനാൽ വി.എസ്. ഹിലാൽ, സി.എച്ച് ഹസീബ് , എന്നിവർ സംസാരിക്കും

പ്രാദേശികം

കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം

പൂഞ്ഞാർ:കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്‌ ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ,മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ,സെറീഷ് പുറപ്പന്താനം,റോയ് പള്ളിപ്പറമ്പിൽ,തോമസ് തെക്കഞ്ചേരിൽ,സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.🌱

പ്രാദേശികം

പുതിയ ഗതാഗത പരിഷ്ക്കാരം ഫലപ്രദം - വ്യാപാരികൾ

ഈരാറ്റുപേട്ട - നഗരത്തിലെ പുതിയ ഗതാഗത പരിഷ്ക്കാരത്തിന് പൂർണ്ണ പിന്തുണയുമായി വടക്കേക്കരയിലെ വ്യാപാരികൾ . ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് പുതിയ നടപടികൾ പരിഹാരമായെന്നും ഇതു തുടരണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന് വ്യാപാരികൾ ഭീമഹർജി സമർപ്പിച്ചു. പുതിയ പരിഷ്ക്കാരം വന്നതു മുതൽ നഗരത്തിന്റെ എല്ലാ വാണിജ്യ മേഖലകളിലും ജനങ്ങളെത്തുകയും അതുവഴി കച്ചവടത്തിന് ഉണർവ്വും ഉണ്ടായിട്ടുണ്ട്. ഗതാഗത ക്കുരുക്ക് മാറിയതിനാൽ ജനങ്ങൾക്ക് സ്വസ്ഥമായി കച്ചവട സ്ഥാപനങ്ങളിൽ വരുവാൻ കഴിയുന്നുമുണ്ട്. അനധികൃത ബസ് നിർത്തൽ ഉണ്ടായിരുന്ന സെൻട്രൽ ജംഗ്ഷനിലെ പാലാ സ്റ്റോപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും കൂടുതൽ പോലിസിനെ നിയോഗിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പട്ടു. എല്ലാ മേഖലയിലേയും ജനങ്ങളേയും വ്യാപാരികളേയും ഒന്നായിക്കണ്ട് ഗതാഗത പരിഷ്ക്കാരം നടത്തിയ നഗരസഭാ സമിതിക്കും ട്രാഫിക്ക് കമ്മിറ്റിക്കും ഐക്യദാർഡ്യം വ്യാപാരികൾ അറിയിച്ചു.ഈരാറ്റുപേട്ടയിലെ പുതിയ ഗതാഗത പരിഷ്ക്കാരം തുടരണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഭീമ ഹർജി നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദറിന് വടക്കേക്കരയിലെ വ്യാപാരികൾ നൽകുന്നു. ഔസേപ്പച്ചൻ വയം പോത്തനാൽ, ഷാനവാസ് പാലയംപറമ്പിൽ , തയ്യിബ് മാങ്കുഴക്കൽ, നവാസ് പൊന്തനാൽ, മുഹ്സിൻ എന്നിവർ സമീപം