വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

കിടക്കുന്നതിന് മുമ്പ് ഒരു നുള്ളു മഞ്ഞപ്പൊടി കഴിക്കുന്നത് ശീലമാക്കിക്കോളൂ; ഗുണങ്ങൾ ഏറെ

രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറച്ച് മഞ്ഞൾപ്പൊടി അൽപ്പം വെളിച്ചെണ്ണയിൽ കലർത്തി കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം. പോളിഫിനോകളുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും. അണുബാധ അകറ്റും. ക്യാന്‍സർ, ട്യൂമർ എന്നിവ തടയും. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്നാണ്. പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.

ജനറൽ

നിത്യ ദാസ് തിരിച്ചെത്തുന്ന സൈക്കോ ഹൊറര്‍ ചിത്രം ‘പള്ളിമണി’യുടെ ടീസർ പുറത്തിറങ്ങി

ഒരിടവേളക്ക് ശേഷം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ കുമ്പഴയാണ്. നിത്യ ദാസിനെ കൂടാതെ ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തെന്നാണ് ടീസർ നൽകുന്ന സൂചന.

ജനറൽ

ഈ എട്ട് ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് പ്രമേഹം; വായിക്കൂ

പ്രഭാത ഭക്ഷണം ഉപേക്ഷിക്കൽ തിരക്കിനിടയിൽ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകും. ദീർഘനേരത്തെ ഇരിപ്പ് ദീർഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നവർക്ക് പ്രമേഹ സാധ്യത കൂടുതലാണ്. 30 മിനുട്ട് ഇടവിട്ട് കുറച്ച് നേരം എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക. വൈകിയുള്ള ഉറക്കം വൈകിയുള്ള ഉറക്കം ശരീരത്തിന്റെ മെറ്റബോളിസത്തെ താറുമാറാക്കുകയും പ്രമേഹത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുകവലി മദ്യപാനം പുകവലിയും മദ്യപാനവും ഉള്ളവരിൽ പ്രമേഹ സാധ്യത 30 മുതൽ 40 ശതമാനം വരെ കൂടുതലാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരിക്കുന്നത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുയും ചെയ്യും.

ജനറൽ

മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ ഇത് പരീക്ഷിച്ച് നോക്കൂ...

ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാൽ, തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്ക ക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും. മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും. ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നില നിര്‍ത്താനും ഇത് ഗുണം ചെയ്യും. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെ, ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും ചര്‍മ്മം തിളങ്ങും.

ജനറൽ

ഈ അഞ്ച് പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ചർമ്മം സുന്ദരമാക്കാം

ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോവുകയും പല സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്.   പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകളും പോഷകങ്ങളും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിച്ച് ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. അത്തരത്തില്‍ ചില പച്ചക്കറികളെ പരിചയപ്പെടാം... ഒന്ന്... തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ തക്കാളി സഹായിക്കും. ആന്‍റി ഓക്​സിഡന്‍റ്​  ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി​. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാനും ഇത്​ സഹായിക്കുന്നു. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കുടിക്കുന്നതും​ ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും.  രണ്ട്... വെള്ളരിക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇതിലും നല്ലൊരു പച്ചക്കറിയില്ല. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പതിവാക്കാം.  മൂന്ന്... ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. അതിനാല്‍ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും.  നാല്... ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ ഗുണം നല്‍കും. ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്  ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും.  അഞ്ച്... പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉൾപ്പെടുത്താം. 

ജനറൽ

അകാലനര ; പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയെന്ന് അറിയാം

മുടി നേരത്തെ നരയ്ക്കുന്നത് പല കാരണങ്ങളാൽ സംഭവിക്കുന്നു. ഭക്ഷണം മുതൽ പാരമ്പര്യം പോലെയുള്ള കാര്യങ്ങൾ വരെ, മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്. നരച്ച മുടി സാധാരണയായി പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. പിഗ്മെന്റേഷൻ ക്രമേണ കുറയുന്നതാണ് മുടിയുടെ നിറത്തിലുള്ള മാറ്റം.  മുടിയുടെ വേരിൽ മെലാനിൻ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ രോമങ്ങൾ വളരുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നതായി പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറഞ്ഞു.  മുടി നേരത്തെ നരയ്ക്കുന്നത് നമ്മുടെ മാതാപിതാക്കളിൽ നിന്നോ പൂർവ്വികരിൽ നിന്നോ പാരമ്പര്യമായി ലഭിക്കുന്നതാണ്. മുടിക്ക് ധാരാളം പോഷണം ആവശ്യമാണ്. പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകും.  സമ്മർദ്ദം, ഉത്കണ്ഠ എന്നിവ മുടി നരയ്ക്കുന്നതിന് കാരണമാകും. ചായ, കാപ്പി, മദ്യം, ശുദ്ധീകരിച്ച മൈദ, പഞ്ചസാര, ചുവന്ന മാംസം, വറുത്ത, മസാലകൾ, അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപഭോഗം മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അഞ്ജലി പറഞ്ഞു.  കോപ്പർ, സെലിനിയം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെയും ബി 12, ഫോളിക് ആസിഡ് പോലുള്ള വിറ്റാമിനുകളുടെയും അഭാവം മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകും. പുകവലി നരയ്ക്ക് പിന്നിലെ മറ്റൊരു കാരണമാണ്. പുകവലിക്കാർക്ക് നരയ്ക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 2.5 ഇരട്ടി അധികമാണെന്ന് പഠനങ്ങൾ പറയുന്നു. ആഹാരത്തിലെ പോഷകങ്ങളുടെ അപര്യാപ്തതകൾ മിക്കപ്പോഴും മുടി കൊഴിയാൻ കാരണമായേക്കാം. വൈറ്റാമിൻ B12ന്റെ കുറവ് നരയ്ക്കാൻ കാരണമാണ്. ഹോർമോൺ വ്യതിയാനവും നരയ്ക്ക് പിന്നിലെ മറ്റൊരു കാരണമാണ്. മുടിയുടെ ഉള്ള്, നിറം , ആരോഗ്യം എന്നിവയുമായി ഈ ഹോർമോണുകൾക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹോർമോൺ തകരാറുകൾ മുടി നരയ്ക്കാൻ കാരണമാകും. മുടി നരയ്ക്കാൻ മുന്നിൽ നിൽക്കുന്ന കാരണങ്ങളിൽ മറ്റൊന്നാണ് സ്‌ട്രെസ്. ടെൻഷൻ കൂടിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കും. ഇതുതന്നെയാണ് നരയ്ക്കും കാരണമാകുന്നത്.  

കേരളം

ഇടുക്കിയിൽ പൊലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ : ഇടുക്കി അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 

ലോകം

ഗർഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചു: തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി സഞ്ചരിച്ചത് 2250 കിലോമീറ്റർ

ലൂസിയാന: ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസിനാണ് ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഏറെ കഷ്ടതകൾ അനുഭവിച്ച് 2250 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നത്. ഗർഭത്തിന്റെ രണ്ടാം മാസം പിന്നിടുമ്പോഴാണ് അക്രാനിയ എന്ന രോഗാവസ്ഥ ഭ്രൂണത്തിനുള്ളതായി കണ്ടെത്തിയത്. ഗർഭപാത്രത്തിനുള്ളിൽ വച്ച് ഭ്രൂണത്തിന് തലയോട്ടി കൃത്യമായി രൂപപ്പെടാതിരിക്കുകയും അതുവഴി തലച്ചോറിന് നാശം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്രാനിയ. ഈ അവസ്ഥയിലുള്ള കുഞ്ഞ് ഗർഭകാലം പൂർത്തിയാക്കി ജനിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കും എന്നാണ് ഫീറ്റൽ മെഡിസിൻ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്. അതേസമയം, ഗർഭച്ഛിദ്ര നിരോധന നിയമം മൂലം ലൂസിയാനയിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവിൽ ഗർഭച്ഛിദ്രത്തിന് നിയമാനുമതിയുള്ള മാൻഹട്ടനിലേക്ക് തലയോട്ടിയില്ലാത്ത കുഞ്ഞിനെയും ഗർഭത്തിൽ ചുമന്നുകൊണ്ട് 2250 കിലോമീറ്റർ സഞ്ചരിക്കേണ്ടതായും വന്നു. നിയമത്തിന് എതിരായി ഗർഭച്ഛിദ്രം നടത്തിയാൽ തങ്ങൾക്കെതിരെ ക്രിമിനൽകുറ്റം വരുമെന്ന ഭയം മൂലമാണ്, ലൂസിയാനയിലെ ഡോക്ടർമാർ ഗർഭച്ഛിദ്രം നടത്താൻ മടിച്ചത്. തനിക്ക് ജീവനോടെ സ്വന്തമാക്കാൻ ആവില്ല എന്ന് അറിയുന്ന കുഞ്ഞിനെയും ഗർഭത്തിൽ വഹിച്ചുകൊണ്ട് കഴിയേണ്ടി വന്ന ആറാഴ്ചക്കാലം, ജീവിതത്തിൽ ഏറ്റവും അധികം മാനസിക ആഘാതങ്ങൾ അനുഭവിച്ച ദിനങ്ങളായിരുന്നുവെന്നാണ് ഗർഭച്ഛിദ്രത്തിനു ശേഷം നാൻസി വ്യക്തമാക്കിയത്. ശാരീരികവും മാനസികവുമായി താൻ അനുഭവിച്ച വിഷമതകൾ വിവരിക്കാനാവുന്നതിലും അപ്പുറമാണെന്നും ഗർഭച്ഛിദ്രം നടത്തുന്നതാണ് ഉചിതമെന്ന് അറിയാമായിരുന്നിട്ടും വൈകാരികമായി താൻ തകർന്നു പോയതായും നാൻസി കൂട്ടിച്ചേർത്തു.