നിര്യാതനായി
ഈരാറ്റുപേട്ട: നടയ്ക്കൽ അമ്പഴത്തിനാൽ അബ്ദുസ്സലാം (76) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 11 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.
ഈരാറ്റുപേട്ട: നടയ്ക്കൽ അമ്പഴത്തിനാൽ അബ്ദുസ്സലാം (76) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 11 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.
തിരുവനന്തപുരം: തെരുവുനായ് പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ജനം തെരുവിലിറങ്ങി നായ്ക്കളെ നേരിടുന്നത് തടയണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. എസ്എച്ച്ഒമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദേശം. റസിഡന്റ് അസോസിയേഷനുകളുമായി ചേര്‍ന്ന് നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. 1960ല്‍ നിലവില്‍വന്ന മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നത് തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വളര്‍ത്തുനായ്ക്കളെ റോഡില്‍ ഉപേക്ഷിക്കുന്നതും കുറ്റമാണ്. തെരുവുനായ്ക്കളില്‍നിന്ന് ബുദ്ധിമുട്ടുണ്ടായാല്‍ നിയമം കൈയിലെടുക്കുന്നതോ ഉപദ്രവിക്കുന്നതോ ജീവന്‍ അപകടത്തിലാവുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതോ കുറ്റമാണ്. ഇക്കാര്യത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ റസിഡന്‍സ് അസോസിയേഷന്‍ വഴി ബോധവല്‍ക്കരണം നടത്തണം. ജില്ലാ പോലിസ് മേധാവിമാര്‍ ഉറപ്പുവരുത്തണം- സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ തെരുവുനായ്ക്കളെ വ്യാപകമായി കൊലപ്പെടുത്തിയിരുന്നു.
കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്ള മുസ്‌ലിം ലീഗ് പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ‘ജനസഹായി കേന്ദ്രം’ ജനകീയ പദ്ധതി ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഹെഡ് മിസ്മസ്സ് എം.പി ലീന ഉദ്ഘാടനം ചെയ്തു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു. അധ്യാപകരായ എം.എഫ്. അബ്ദുൽ ഖാദർ, റീജ ദാവൂദ്, ഫാത്തിമ റഹീം, റ്റി.എസ് അനസ് പി.ജി. ജയൻ , എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓസോൺ ഗാനം ഏറെ ശ്രദ്ധേയമായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന് ഏറെ സഹായകമായി.
പൂഞ്ഞാർ: വർഷങ്ങളായി ജനപക്ഷം പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ഭരണസമിതിയിലയ്ക്കുളള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ നാല് വരെ മീനച്ചിൽ താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് പൂഞ്ഞാർ തെക്കക്കരയിലുള്ള സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ബൂത്തിലും, കാഞ്ഞിരപ്പളളി താലൂക്കിൽപ്പെട്ട ബ്രാഞ്ചുകളിൽ മെമ്പർഷിപ്പുള്ള അംഗങ്ങൾക്ക് മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിലെ ബൂത്തിലും വോട്ട് ചെയ്യാം. .വോട്ടവകാശ വിനിയോഗത്തിന് അംഗങ്ങൾ ബാങ്കിൽ നിന്നും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സഹകര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുളള തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും കൂടി കൈയ്യിൽ കരുതേണ്ടതാണ്
ഈരാറ്റുപേട്ട : സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന ചെയ്യാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സഹായമാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജനജീവിതം മെച്ചപെടുത്തുന്നതിന് ആവിശ്യമായ സാങ്കേതിക വിദ്യകൾ, നൂതന ആശയങ്ങൾ ലഭിക്കുന്നതിനും , അത് നടപ്പിലാക്കുവാൻ ആവിശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ സ്കൂളിലൂടെ നടപ്പിലാക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉല്പനങ്ങൾ സർക്കർ സാഹയത്തോടെ വിപണിയിലെത്തിച്ചു വിദ്യാർത്ഥികളെ സംരംഭകരക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത് വകുപ്പ് 7.5 കോടി രൂപ മുടക്കി പുതിയതായി നിർമ്മിക്കുന്ന തീക്കോയി ടെക്നിക്കൽ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദ്‌ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഉദുഘടന യോഗത്തിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദ്യക്ഷനായി. ആന്റോ ആന്റണി എംപി, ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ടെക്‌നിക്കൽ വിദ്യാഭ്യസ ഡയരക്ടർ ഡോ.ടി പി ബൈജു ഭായി, ജോയിന്റ് റീജിയണൽ ഡയറക്ടർ അബ്‌ദുൾ ഹമീദ്, സ്കൂൾ സുപ്രണ്ട് കെ ദമോധരൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനിയർ ശ്രീലേഖ, നഗര സഭ വൈസ് ചെയർമാൻ അഡ്വ.വി എം മുഹമദ് ഇല്യാസ്, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ മാണി ജോസഫ്, നഗര സഭ അംഗങ്ങളായ റിസ്വാന സവാദ്, സഹല ഫിർദോസ്, സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, അൻസാർ പുള്ളോലിൽ, നസിറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസ്, മോഹനൻ കുട്ടപ്പൻ, അമ്മിണി തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സംഘടക സമിതി സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, പിടിഎ പ്രസിഡന്റ് കെപി ഷെഫീക് എന്നിവർ സംസാരിച്ചു
പൂഞ്ഞാർ: നരിയുടെ കടിയേറ്റ് പാതാമ്പുഴ ആക്കത്തകിടിയേൽ റെജി (48) കോട്ടയിൽ ശ്രീജിത്ത് (29) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ചേന്നാട് മാളിക പാലച്ചുവട് ഭാഗത്തുനിന്നാണ് ഇവർക്ക് നരിയുടെ കടിയേറ്റത്. റെജിയുടെ കൈക്ക് സാരമായ പരിക്കുണ്ട്. ചേന്നാട് മാളികയിലുള്ള പൈനാപ്പിൾ തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് ഇരുവർക്കും കടിയേറ്റത്.
ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. അതേ സമയം, പ്രമാദമായ കേസില്‍ വാദം നാളെയും തുടരും. നാളെ പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. ഇതിനിടെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു. തുടര്‍ന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുണ്‍ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര സെന്ട്രല്‍ ജെയിലില്‍ കഴിയുന്ന അരുണ്‍ ഓണ്‍ലൈനായാണ് കേസ് കേട്ടത്. നാളെയും അരുണ്‍ ഓണ്‍ലൈനില്‍ ഹാജരാകാനാണ് സാധ്യത. പ്രതിഭാഗം കേട്ട ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. 2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് എട്ടുവയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കേസില്‍ 2019 മാർച്ച് 30ന് അരുണ്‍ ആനന്ദ് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുമ്പും കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.