വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ .

കോട്ടയം  ; സെന്റർഫോർ  ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ഇന്ത്യ സംസ്ഥാന വ്യാപകമായി  മത്സരക്ഷമതാ ദിനം ആചരിക്കുന്നതിന്റെ  ഭാഗമായി സിജി കോട്ടയം ജില്ലാ ചാപ്റ്റർ ഒക്ടോബർ 2ന് കോംപീറ്റൻസി  ദിനാചരണം  സംഘടിപ്പിക്കുന്നു.  രാവിലെ 9:30ന് കാഞ്ഞിരപ്പള്ളി അസർ ഫൌണ്ടേഷൻ ഹാളിൽ  നടക്കുന്ന സി-ഡേ പ്രോഗ്രാം കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.  ഉദ്യോഗാർഥികൾക്കായി നടക്കുന്ന മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ സിജി റിസോഴ്സ് അംഗമായ കെ .എം .ഷാനവാസ്‌ തോപ്പിൽ നയിക്കും.ജില്ലാ പ്രസിഡന്റ് എം.എഫ്. അബ്ദുൽ ഖാദർ ആദ്യക്ഷത വഹിക്കും

കേരളം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. 

പ്രാദേശികം

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സെന്റ് ജോർജ് കോളേജിൽ സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ നയിക്കുന്ന സംസ്ഥാന കാമ്പസ് കാരവന് ഫ്രറ്റേണിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.  ആഴ്ന്നിറങ്ങിയ നീതി ബോധം, സമര തീഷണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കാരവൻ ഒക്ടോബർ 11 ന് വയനാട് സമാപിക്കും.  സ്വീകരണ സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് നാജിഹ നൗഫൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ മുഹമ്മദ്  മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്വീകരണത്തിന്  ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ നന്ദി പറഞ്ഞ് സംസാരിച്ചു. പ്രതികരണ ശേഷിയുള്ള ഒരു യുവതലമുറയെ കാമ്പസുകളിൽ വാർത്തെടുക്കുകയെന്ന ദൗത്യമാണ് ഫ്രറ്റേണിറ്റി നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാഥാംഗങ്ങളെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യൂണിറ്റ്  സെക്രട്ടറി സഫാ ആനിഷ് നന്ദി പറഞ്ഞു.

മരണം

പേഴുംകാട്ടിൽ മീരാൻ (78) നിര്യാതനായി

ഈരാറ്റുപേട്ട:  മാർക്കറ്റ് റോഡ് ഓലിക്കാവിൽ പേഴുംകാട്ടിൽ മീരാൻ (78) നിര്യാതനായി. കബറടക്കം ഇന്ന്  വൈകുന്നേരം 3.30 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.

പ്രാദേശികം

തലപ്പുലത്ത് വയോജന മെഡിക്കൽ ക്യാമ്പ്

'നാഷണൽ ആയുഷ് മിഷൻ (  ഹോമിയോപ്പതി ) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു. തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വയോജനങ്ങൾക്ക് സൗജന്യ രക്തപരിശോധന, രോഗനിർണ്ണയം, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും  

പ്രാദേശികം

ഒറ്റ തെരഞ്ഞടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും സെമിനാർ

ഈരാറ്റുപേട്ട - മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സെമിനാർ ഇന്ന് തിങ്കൾ വൈകിട്ട് 6.30 ന് ഈരാറ്റുപേട്ട  വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എണ്ണം പറഞ്ഞ മഹാന്മാരിൽ പ്രമുഖനായ സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഒറ്റത്തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും എന്ന വർത്തമാന കാല വിഷയത്തിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും ചിന്തകനും യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ഷെരിഫ് സാഗർ കോഴിക്കോട് സംസാരിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സെമിനാർ ഉൽഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.വി.പി. നാസർ അദ്ധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി അമീർ ചേനപ്പാടി സ്വാഗതം പറയും. മുസ്ലിം ലീഗ് യൂത്ത് ലീഗ് പോഷക സംഘടനാ ജില്ലാ - മണ്ഡലം - മുനിസിപ്പൽ തല നേതാക്കൾ , മറ്റ് സാമൂഹിക നേതാക്കൾ സംസാരിക്കും. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി 14 ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രൗണ്ഡമായ ഈ പരിപാടിയിൽ ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി. പി .നാസർ ജന.സെക്രട്ടറി അമീർ ചേനപ്പാടി അറിയിച്ചു.

കോട്ടയം

തീക്കോയ് പഞ്ചായത്ത് മെംബറെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതി പിടിയിൽ

തീക്കോയി പഞ്ചായത്ത് അംഗത്തെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവ ത്തിൽ യുവാവിനെ ഈരാറ്റുപേട്ട  പോലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം സ്വദേശിയായ വിവേക് കുഞ്ഞുമോൻ (38) എന്നയാളാണ് പോലീസ് പിടിയിലായത്.  പഞ്ചായത്ത് അംഗം രതീഷ് പി. എസിനു നേരെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച ആക്രമണമുണ്ടായത്. വർഷങ്ങളായി തീക്കോയി ടൗണിൽ ലോൺട്രി നടത്തിപ്പുകാരനായ വിവേക് സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും വഴക്കടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വിവിധ പാർട്ടി പ്രവർത്തകരുമായി ഇയാൾ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ വിരോധം നിമിത്തം ബുധനാഴ്‌ച രാത്രി ഏഴരയോടെ മദ്യപിച്ച് ഇരുമ്പുവടിയു മായി തീക്കോയിയിലെ സി.പി.ഐ ഓഫീസിൽ എത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തു.  പിറ്റേന്ന് രതീഷ് തീക്കോയി ടൗണിൽ സ്വന്തം ജീപ്പിലിരിക്കവെ വാനുമായെത്തിയ വിവേക് ജീപ്പിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി. എന്നാൽ അത്ഭുതകരമായി രതീഷ് രക്ഷപെട്ടു. അക്രമിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയതോടെ രതീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിവേകിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.

പ്രാദേശികം

ഡിവൈൻ എജുക്കേഷണൽ സെന്റർ ഡിവൈൻ മിനി മാരത്തോൺ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു. നടയ്ക്കൽ ഹുദാ ജംഗ്ഷനിൽനിന്ന് ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു ടി.ആർ ഫ്ലാഗ്ഓഫ് ചെയ്ത മാരത്തണിൽ ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളിലും സന്നദ്ധ സംഘടനകളിലും വിവിധ ക്ലബ്ബുകളും അംഗങ്ങളായ നിരവധി പേർ പ്രായഭേദമെന്യേ പങ്കാളികളായി.  പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മുട്ടം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ വിപുരാജ് ഹൃദയദിന സന്ദേശം നൽകി.  അബ്ദുൽ ഗഫൂർ (ടീം നന്മക്കൂട്ടം), ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), അബ്ദുല്ല ഖാൻ (വാക്കേഴ്സ് ക്ലബ്ബ്), വൈറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രധിനിധി അഡ്വ. രഘുനാഥൻ നായർ, പാലാ പൗരവലിയെ പ്രതിനിധീകരിച്ച് സ്‌കറിയ, ഫോട്ടോഗ്രാഫിക് അസോസിയേഷൻ പ്രതിനിധി ബഷീർ മേത്തൻസ്, വി.എ. ജാഫർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.