വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഗൈഡൻസ് പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപക ദിനം ആചരിച്ചു

പൂഞ്ഞാർ: ഗൈഡൻസ് പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ സ്കൂളിൾ അധ്യാപികമാരായ ഹാരിജ ഹുസൈൻ, ലാലി എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അധ്യാപക സമ്മേളനം മുൻ എ.ഇ.ഒ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മാനേജർ പി.എ.ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്, എം.കെ.മുഹമ്മദ് ഷെരീഫ്, അഡ്വ.വി.പി നാസർ, കെ.എ അൻസാരി, അക്ബർ സ്വലാഹി, മഹേഷ്, ആസ്മി, രേഷ്മ രാജു എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള ജനമൈത്രി പോലീസ് പാലാ സബ്ഡിവിഷന്റെയും അരുവിത്തുറ സെന്റ് ജോർജ്  കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ സാമൂഹിക സുരക്ഷാ ബോധവൽക്കരണ സെമിനാറും മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിന്റെയും ആരോഗ്യ സാമൂഹിക  സുരക്ഷാ  ബോധവൽക്കരണ സെമിനാറിന്റെയും ഔദ്യോഗിക ഉദ്ഘാടനം പാലാ ഡി വൈ എസ് പി  ഗിരീഷ് പി സാരഥി നിർവഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ  ബാബു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു സംസാരിച്ചു. അതിഥി തൊഴിലാളികളുടെ ആരോഗ്യത്തിനും സാമൂഹ്യ സുരക്ഷക്കും ഊന്നൽ കൊടുക്കുന്ന കേരള പോലീസിന്റെ ജനകീയ പദ്ധതികളെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ ഗിരീഷ് പി സാരഥി വിവരിച്ചു.  അതിഥി തൊഴിലാളികൾ നേരിടുന്ന വിവിധ തരത്തിലുള്ള  സാമൂഹിക ആരോഗ്യ പ്രതിസന്ധികളെ കുറിച്ച് സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ വിവരിച്ചു. അതിഥി തൊഴിലാളികൾക്കായി നടന്ന സാമൂഹിക സുരക്ഷാ ബോധവൽക്കരണ സെമിനാർ പാലാ ലേബർ ഓഫീസർ ബെന്നി ടി.കെ. നയിച്ചു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ  മഹറൂഫ് അതിഥി തൊഴിലാളികൾക്കായി നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഇരുന്നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ബോധവൽക്കരണ പരിപാടിക്കും മെഡിക്കൽ ക്യാമ്പിനും കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ.ജിലു ആനി ജോൺ, കോഴ്സ് കോഡിനേറ്റർ ഫാ. ജോർജ് പുല്ലുകാലായിൽ , ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വി വി വിഷ്ണു, ഈരാറ്റുപേട്ട പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ  ബിനോയ് തോമസ്, അധ്യാപകരായ ഡോ. സണ്ണി ജോസഫ്, മിഥുൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

ഹരിതം തണലില്‍ ഒരു കുടുബം. താക്കോൽ ദാനം നിർവ്വഹിച്ചു

ഈരാറ്റപേട്ട; ഹരിതം  ചാരിറ്റബിൾ സൊസൈറ്റി നിര്‍ദ്ധരരായ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ  ഹരിത ഭവനത്തിന്‍റെ താക്കോല്‍ ദാനം നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ഖാദർ നിർവ്വഹിച്ചു. ഹരിതം വര്‍ക്കിങ്ങ് പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അമാന്‍ ജുംആ മസ്ജിദ് ഇമാം മുഹമ്മദ് ഹാഷിര്‍ നദ്വി അനുഗ്രഹപ്രഭാഷണം നടത്തി. അബ്ദുല്‍ ഷുക്കുര്‍ മൗലവി തട്ടാംപറമ്പില്‍ പ്രാര്‍ത്ഥനക്ക് നേത്യത്വംനല്‍കി. നഗരസഭാ വൈസ് ചെയര്‍മ്മാന്‍ അഡ്വ മുഹമ്മദ്ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി. കെ.എ മുഹമ്മദ് അഷറഫ്,  കെ.എ മാഹീന്‍.  പി.എം അബ്ദുല്‍ ഖാദര്‍,         പി.കെ നസീര്‍,  ഹാഷിം പുളിക്കീല്‍ , വി.പി മജീദ്, കൗണ്‍സിലര്‍ സുനില്‍ കുമാര്‍,  സിറാജ് കണ്ടത്തില്‍, അസീസ് പത്താഴപ്പടി, അഡ്വ. വിപി നാസര്‍,  സി.കെ ബഷീര്‍, റഹീം വെട്ടിക്കല്‍, കെ.എച്ച് ലത്തീഫ്, സക്കീര്‍ തെക്കേക്കര,  ആരിഫ് പാലയംപറമ്പില്‍,  നിസാര്‍ കൊടിത്തോട്ടം, നിസാര്‍ കട്ടകളം, നസീര്‍ മുന്നാ,        നവാസ് പത്താഴപ്പടി, ബഷീര്‍ കുട്ടി, അല്‍ത്താഫ് നാസര്‍, അര്‍സല്‍ കണ്ടത്തില്‍ ഷാഹുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതം സെക്രട്ടറി നാസര്‍ വെള്ളൂപറബില്‍ സ്വാഗതവും,പി.എഫ് ഷെഫീക്ക് നന്ദിയും പറഞ്ഞു. പടം ഹരിത ഭവനത്തിന്‍റെ താക്കോല്‍ ദാനം ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹുറാ അബ്ദുല്‍ഖാദർ നിർവ്വഹിക്കുന്നു. 

കേരളം

സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

ജനറൽ

ടീ ബാഗുകൾ ക്യാൻസറിന് കാരണമാകുമെന്ന് പുതിയ പഠനം

ചായയോ കാപ്പിയോ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ചിലർ ടീ ബാ​ഗ് ഉപയോ​ഗിച്ചാകും ചായ തയ്യാറാക്കുന്നത്. ടീ ബാഗ് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് പലർക്കും അറിയില്ല. മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഒരൊറ്റ പ്ലാസ്റ്റിക് ടീബാഗിന് കപ്പിലേക്ക് ഹാനികരമായ കണികകൾ പുറന്തള്ളാൻ കഴിയുമെന്നാണ്. 11.6 ബില്യൺ മൈക്രോപ്ലാസ്റ്റിക്, 3.1 ബില്യൺ നാനോ പ്ലാസ്റ്റിക്കുകൾ (വളരെ ചെറിയ കഷണങ്ങൾ). അല്ലെങ്കിൽ പ്ലാസ്റ്റിക് കണികകൾ). ടീ ബാഗുകൾ കോടിക്കണക്കിന് മൈക്രോ, നാനോ പ്ലാസ്റ്റിക്കുകൾ ചൂടുവെള്ളത്തിലേക്ക് തള്ളി വിടുന്നതായി പോഷകാഹാര വിദഗ്ധൻ റാഷി ചൗധരി വ്യക്തമാക്കി. പേപ്പർ ടീ ബാഗുകളിൽ "എപിക്ലോറോഹൈഡ്രിൻ എന്ന രാസവസ്തുവാണ് ഉള്ളത്, അത് ബാഗ് പൊട്ടാതിരിക്കാൻ ഉപയോഗിക്കുന്നു" എന്ന് ഡോ ചൗധരി കൂട്ടിച്ചേർത്തു. എപ്പിക്ലോറോഹൈഡ്രിൻ എന്ന ഓർഗാനോക്ലോറിൻ സംയുക്തം ചൂടുവെള്ളത്തിലേക്ക് എത്തുന്നു. ഇത് ക്യാൻസറിന് കാരണമാകുന്ന ഒരു പദാർത്ഥവും പ്രത്യുത്പാദന വിഷവസ്തുവുമാണ്" റാഷി ചൗധരി പറഞ്ഞു.    മിക്കവാറും ടീ ബാഗുകളിൽ ഒരുതരം ഡയോക്‌സിൻ അല്ലെങ്കിൽ എപ്പിക്ലോറോഹൈഡ്രിൻ ഉപയോ​ഗിക്കാറുണ്ട്. അത്  മനുഷ്യശരീരത്തിൽ കൂടുതൽ ദോഷം വരുത്തുകയും ചെയ്തേക്കാമെന്ന് ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ കിരൺ ദലാൽ പറഞ്ഞു. ഇത് ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളതും ശരീരത്തിൽ ചിലതരം ക്യാൻസറുകൾക്ക് കാരണമാകുന്ന ധാരാളം വിഷവസ്തുക്കൾ ടീ ബാ​ഗിൽ അടങ്ങിയിട്ടുണ്ടെന്നും ഡോ കിരൺ ദലാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടീ ബാഗുകൾക്ക് പകരം പൊടിച്ച തേയില ഉപയോ​ഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. തുണികൊണ്ടുള്ള ടീ ബാഗ് ഉപയോഗിക്കാമെന്ന് ഡോ ദലാൽ കൂട്ടിച്ചേർത്തു.

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സാഫ് ദ്വിദിന ക്യാമ്പ് സമാപിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സന്നദ്ധ സേവന പരിസ്ഥിതി ക്ലബായ സാഫിന്റെ രണ്ട് ദിവസത്തെ അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗര സഭാ കൗൺസിലറും സാഫ് അലുംനി അംഗവുമായ ഷെഫ്ന അമീൻ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ സെക്രട്ടറി അമീൻ മുഹമ്മദ് ഫാത്തിമ ഫൈസൽ എന്നിവർ ക്ലാസ്സുകളെടുത്തു. ക്യാമ്പിന്റെ ഭാഗമായി കരുണ അഭയ കേന്ദ്രം സന്തർശനം, അയ്യമ്പാറയിലേക്കുള്ള ട്രക്കിംഗ്, എന്നിവ നടന്നു. സ്കൂൾ പച്ചക്കറി ഗാർഡന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ലഹരി വിരുദ്ധ കർമ്മസമിതി രൂപീകരിച്ചു. അയ്യമ്പാറയിലൊത്തുകൂടി ലഹരിക്കെതിരെ പ്രതിജ്‌ഞയെടുത്തു. പരിപാടികൾക്ക് മുഹമ്മദ് ലൈസൽ, റീജാ ദാവൂദ് ജവാദ് , അനസ്, മാഹീൻ സി.എച്ച് എന്നിവർ നേത്യത്വം നൽകി.

പ്രാദേശികം

മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി ത്രിദിന ക്യാമ്പ് 'ചിരാത്' ആരംഭിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് 'ചിരാത്' ഈരാറ്റുപേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റിന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീന.എം.പി. അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത  ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനും നേതൃത്വപാടവം വളര്‍ത്തുന്നതിനുമുള്ള പഠനക്ലാസുകളും പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്. ഹോണസ്റ്റിഷോപ്പ്,  വൃദ്ധജനങ്ങളോടുള്ള കരുതല്‍, പാവങ്ങളോടുള്ള ഉത്തരവാദിത്വങ്ങള്‍, സാമൂഹിക പ്രതിബദ്ധത, തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ചകള്‍  സംഘടിപ്പിക്കും. അധ്യാപകന്‍ അന്‍സാര്‍ അലി, മുഹമ്മദ് ലൈസല്‍, എം.എഫ്. അബ്ദുല്‍ ഖാദര്‍, സി.പി.ഒ. പി.എസ്. റമീസ്  എ.സി.പി.ഒ ഷമീന, എന്നിവര്‍ ക്യാമ്പിന്  നല്‍കും.

പ്രാദേശികം

ലോക നാളികേര ദിനാചരണം ആചരിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധിക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ്സ് ലീന  എം.പി നിർവ്വഹിച്ചു. നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്പ വ്യക്ഷമായ കേര വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകൻ മുഹമ്മദ് ലൈസൽ ക്ലാസ്സെടുത്തു. എം.എഫ് അബ്ദുൽ ഖാദർ, ഫാത്തിമ റഹീം, റീജ ദാവൂദ്, അൻസാർ അലി, അനസ് .റ്റി എസ് എന്നിവർ നേത്യത്വം നൽകി.