വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

അബ്ദുൾ സലാം (76) നിര്യാതനായി

കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ചെരിപ്പുറത്ത് അബ്ദുൾ സലാം (76) നിര്യാതനായി. ഖബ്റടക്കം ഇന്ന് ഉച്ചക് 12.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സഫിയ, ഈരാറ്റുപേട്ട വലിയവീട്ടിൽ കുടുംബാംഗം മക്കൾ: ഷാജി ( കേരള പോലീസ് ) ഷാനിദ, സിറാജ് ( ആർഎസ്എ കേറ്ററിംഗ് അഞ്ചിലിപ്പ)  

പ്രാദേശികം

തനിമ പൂക്കളം 2024 സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട .സൗന്ദര്യമുള്ള ജീവിതത്തിന് എന്ന മുദ്രാവാക്യവുമായി കലാസാഹിത്യരംഗത്ത് കേരളത്തിൽ ഉടനീളം പ്രവർത്തിച്ചുവരുന്ന തനിമ കലാസാഹിത്യ വേദിയുടെ ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിച്ച പൂക്കളം 24 സൗഹൃദ സംഗമം ഓണ സ്മരണകളാലും കലാ പരിപാടികളാലും ശ്രദ്ധേയമായി.പ്രൊഫസർ എം ജി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ  ഇ. മുഹമ്മദ് (റിട്ടയേഡ് എച്ച് എം) സൗഹൃദ പൂക്കളം വരയ്ക്കലിന് തുടക്കമിട്ടുകൊണ്ട് ഓണ സ്മരണകൾ പുതുക്കി. ജയൻ തലനാട്, പൂഞ്ഞാർ സഹോദരങ്ങളായ സന്തോഷ്, സതീഷ് എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.കലാ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഓണ സ്മരണകൾ പങ്കിട്ട് പൂക്കളം തീർത്തു.   ഓണക്കഥകളും കവിതകളും, ഗാനങ്ങളും ചേർന്ന് സൗഹൃദ സംഗമം ഈരാറ്റുപേട്ടയ്ക്ക് നവ്യാനുഭൂതി പകർന്നുനൽകി.തനിമ കലാസാഹിത്യ വേദി  ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡൻറ് അൻസാർ അലിഅധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ എസ് എഫ് ജബ്ബാർ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ കോർഡിനേറ്റർമാരായ ഷാഹുൽ ഹമീദ്, നസീർ കണ്ടത്തിൽ, നാസർ പി എസ്, റഷീദ നിജാസ്,  ഹസീന ടീച്ചർ എന്നിവർ എന്നിവർ സൗഹൃദ സംഗമത്തിന് നേതൃത്വം നൽകി.

പ്രാദേശികം

സീതി സാഹിബ് മെമ്മോറിയൽ പ്രസംഗ മത്സരം.

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടത്തി വരുന്ന സീതി സാഹിബ് ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം ഒക്ടോബർ 26 ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9072501353 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ബൗദ്ധിക സ്വത്തവകാശ നിയമ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെയും ഇൻ്റല്ജച്ച്വൽ പ്രോപ്പർട്ടി സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ബൗദ്ധീക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് ഫ്രൊഫ. എബി വർഗ്ഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.ഇന്നൊവേഷൻ ആണ്  പുരോഗതിയുടെ കാതൽ. നമ്മുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് നവീകരണത്തെ പോലെ തന്നെ പ്രധാനമാണ്. അവിടെയാണ് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ രാജസ്ഥാൻ കച്ച് മേഖലയിൽ നിന്ന് നാളെയോടെ കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യത. ഉയർന്ന ലെവലിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സെപ്റ്റംബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ ദൂരത്ത് നിന്ന് സ്കൂളിൽ പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ 8.30ന് തുടക്കമായി. സ്കൂൾ നടത്തിപ്പ് കാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റാണ് പി ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇങ്ങനെ ഒരു മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 60 കുട്ടികൾക്കാണ് ഇന്ന് ഭക്ഷണം നൽകിയത്. ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ജൂൺ മുതൽ 60 വിദ്യാർത്ഥികൾക്ക് മാസം തോറും ആയിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും നിലവിലുണ്ട്.   അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടൂ വരെ 1900തോളം പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇന്ന് ഇഡലിയായിരുന്നു പ്രഭാത ഭക്ഷണം. ഒരോ ദിവസവും വിത്യസ്ത വിഭവങ്ങളാണ് വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണമായി നൽകുന്നത്. 60 വിദ്യാർത്ഥികൾക്ക് ഇന്ന് ഭക്ഷണം നൽകിയത്.സൗജന്യ  പ്രഭാത ഭക്ഷണവിതരണോൽഘാടനം എം.ഇ.റ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് പൊന്തനാൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പ്രിൻസിപ്പൾ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി ലീന, പി.ടി.എ പ്രസിഡൻ്റ് തസ്നി മുഹമ്മദ് എന്നിവർ സംസാരിച്ചു.  

കോട്ടയം

യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ `ഫലസമൃദ്ധി' പദ്ധതിയുമായി എംഎൽഎ സർവീസ് ആർമി

പൂഞ്ഞാർ: യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ `ഫലസമൃദ്ധി' പദ്ധതിയുമായി എംഎൽഎ സർവീസ് ആർമി. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും, കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവും സമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് 'ഫലസമൃദ്ധി' എന്ന പേരിൽ ഒരു കാർഷിക വികസന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഈ പദ്ധതി സംസ്ഥാന കൃഷിവകുപ്പിന്റെ പ്രത്യേക ആനുകൂല്യങ്ങളോടെ നടപ്പിലാക്കുന്ന പഴവർഗ്ഗ കൃഷിയുടെ ക്ലസ്റ്ററിൽ ഉൾപ്പെടുത്താമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചതായും എം.എൽ.എ പറഞ്ഞു. ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ളവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. ഒന്നാം ഘട്ടമായി 100 യുവാക്കൾക്കാണ് അവസരം. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.സംസ്ഥാനത്തെ തന്നെ മികച്ച കാർഷിക നഴ്സറികളിൽ ഒന്നായ ഹോം ഗ്രോണുമായി ചേർന്ന് സബ്സിഡി നിരക്കിൽ നടീൽ വസ്തുക്കൾ വിതരണം ചെയ്യും. കൂടാതെ കൃഷിക്ക് ആവശ്യമായ എല്ലാ വിദഗ്ധോപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുകയും, പരിപാലന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കി നൽകുയും ചെയ്യും. സംസ്ഥാന കൃഷി വകുപ്പിൽ നിന്നും മാനദണ്ഡങ്ങൾക്ക് വിധേയമായി ധനസഹായവും ലഭ്യമാക്കും. ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് ലീഡ് ബാങ്ക് സംവിധാനവുമായി ബന്ധപ്പെട്ട് കാർഷിക വായ്പ നിരക്കിൽ ഉള്ള വായ്പകളും അനുവദിപ്പിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി സഹായം നൽകും.കാർഷിക രംഗത്ത് ഭക്ഷ്യോപാധികളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ളതും, ഫലസമൃദ്ധി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതിന് പ്രേരകമായി. നാടിന്റെ അടിസ്ഥാന മേഖലയായ കൃഷിയിലേക്ക് യുവജനങ്ങളെ ആകർഷിക്കേണ്ടതും, കൃഷി ആദായകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാഹചര്യം ഒരുക്കേണ്ടതും നാടിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതേപോലെതന്നെ പഴവർഗങ്ങളും, ഫലങ്ങളും അന്താരാഷ്ട്രതലത്തിൽ തന്നെ വിപുലമായ വിപണി ഉള്ളതും മൂല്യവർധനയ്ക്ക് വളരെയേറെ സാധ്യതകൾ ഉള്ളതുമാണ് എന്നുള്ളത് ഈ പദ്ധതിയുടെ വിജയം ഉറപ്പുവരുത്തുന്നതാണ് -എം.എൽ.എ പറഞ്ഞു.

പ്രാദേശികം

കുടുംബയോഗം ചേർന്നു.

ഈരാറ്റുപേട്ട -തുതു പള്ളി സാലിമ കുടുംബയോഗം മറ്റയ്ക്കാട്. എം.പി.മുഹമ്മദ് കുട്ടിയുടെ വസതിയിൽ ചേർന്നു. എസ്. എസ്.എൽ.സി. പ്ലസ്ടൂ, ബി.ടെക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു. ഭാരവാഹികൾ പ്രസിഡന്റ്  എം.പി.മുഹമ്മദ് കുട്ടി, സെക്രട്ടറി കെ.പി. റിയാസ്. ഖജാൻജി എസ്.എം. ഷാഹിദ്. വൈസ് പ്രസിഡൻ്റ്മാർ - ഹംസ തീക്കോയി , കബീർ  വി.എം. ജോ:സെക്രട്ടറിമാർ- ഇസ്മായിൽ, ഹംസ. ഒറ്റയിൽ