വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

അ​യ​ൽ​വാ​സി​യെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : പ്ര​തി​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വ്

തൊ​ടു​പു​ഴ: സു​ഹൃ​ത്താ​യ അ​യ​ൽ​വാ​സി​യെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചീ​ന്ത​ലാ​ർ ക​ണ്ണ​യ്ക്ക​ൽ റെ​ജി​യെ ആണ് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 20,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും കോടതി ശി​ക്ഷി​ച്ചത്. തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​എ​ൽ. ഹ​രി​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2008 മേ​യ് 20-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ര​സ്ത്രീ​ബ​ന്ധം ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യാ​യ ചീ​ന്ത​ലാ​ർ പു​തു​വ​യ​ൽ തെ​ക്കേ​പ​റമ്പി​ൽ റോ​യി​ച്ച​നെ (35) പ്ര​തി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റോ​യി​ച്ച​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രിക്കുകയായിരുന്നു. പി​ന്നീ​ട് ഒ​ളി​വി​ൽ ​പോ​യ പ്ര​തി പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങുകയായിരുന്നു. പീ​രു​മേ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ആ​ർ. ജ​യ​ശ​ങ്ക​ർ, ഉ​പ്പു​ത​റ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. മ​നോ​ജ് കു​ര്യ​ൻ ഹാ​ജ​രാ​യി.

കോട്ടയം

സൗഹൃദവും, സഹിഷ്ണുതയും വീണ്ടെടുക്കാൻ യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; അഡ്വ.മോൻസ് ജോസഫ് എം എൽ എ

കോട്ടയം: രാജ്യം സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 75 വർഷങ്ങൾ പിന്നിടുമ്പോൾ ഭരണ ഘടനയെ അട്ടിമറിക്കുവാനും ജനങ്ങളെ വർഗീയമായി വേർതിരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അതിന്നായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും ഫാസിസ്റ്റ് ശക്തികൾ കയ്യടക്കി വെച്ചിരിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ കരുതലോടെ മുന്നേറണമെന്നും പോയ കാലത്തെ സൗഹൃദവും സഹിഷ്ണുതയും വീണ്ടെടുക്കാൻ കൂട്ടായി യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അഡ്വ.മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.  "സൗഹൃദം വീണ്ടെടുക്കാൻ" എന്ന പ്രമേയത്തിൽ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ ഹൈദ്രൂസ് ഉസ്താദ് നയിക്കുന്ന ദക്ഷിണ കേരള യാത്രയ്ക്ക് തലയോലപ്പറമ്പിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചി സംസാരിക്കുകയായിരുന്നു  അദ്ദേഹം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പിഎം അനസ് മദനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജാഥാ നായകൻ ഹൈദ്രൂസ് മുസ്‌ലിയാർ മറുപടി പ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ അധ്യക്ഷൻ ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വിഭജനത്തിന്റെ നീറുന്ന വേദനകൾക്കിടയിലും സൗഹാർദത്തിന്റെ വിലപ്പെട്ട സന്ദേശം നൽകി കലാപം കെട്ടടങ്ങാൻ  അതിർത്തി ഗ്രാമങ്ങളിൽ പ്രയത്നിച്ച ഗാന്ധിജിയെയും മൗലാനാ അബുൽ കലാം ആസാദിനെപ്പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അവമതിക്കുകയും, ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പെഴുതിക്കൊടുത്തവർ രാജ്യസ്നേഹികളാവുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് അരങ്ങേറുന്നത്. ദീർഘ വീക്ഷണത്തോടെ രാഷ്ട്ര ശിൽപികൾ എഴുതി തയ്യാറാക്കിയ ഭരണഘടനയെപ്പോലും ലംഖിക്കുകയും,സമ്പത്‌ഘടനയേ താറുമാറാക്കി രാജ്യത്തെ തീരാക്കടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത ഭരണകുടങ്ങൾ സ്വീകരിക്കുന്നു. ഇതിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ക്രിയാത്മകമായി  പ്രതിപക്ഷം പ്രതികരിക്കുകയും, യുവാക്കൾ ഉന്നത വിദ്യാഭ്യസിക്കുകയും ടെക്‌നോളജിയിൽ യുവത  മുന്നേറുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വി എച്ച് അലിദാരിമി,പി ടി നാസർ ഹാജി,കെ എം മുഹമ്മദ് എന്നിവർ ഹൈദ്രൂസ് ഉസ്താദിന് ആദരവ് നൽകി,എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ കുഞ്ഞു സഖാഫി ആമുഖ പ്രഭാഷണം നിർവഹിച്ചു.ടിഎം റഷീദ് കരിപ്പാടം,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,നൗഷാദ് ഹാജി,ലിയാഖത്ത് സഖാഫി,സിയാദ് അഹ്‌സനി,നിസാർ തിരുവാതുക്കൽ,ആരിഫ് ഇൻസാഫ്,സുലൈമാൻ ജൗഹരി,അഷ്‌റഫ് കുഴിപ്പള്ളി,ശിഹാബ് കാട്ടിക്കുന്നു,ഷാജഹാൻ സഖാഫി,സിഎം ഷമീർ,നവാസ് ജൗഹരി,അൻവർ മദനി സംസാരിച്ചു.

പ്രാദേശികം

അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന് പന്ത്രണ്ട് വർഷം; ഈരാറ്റുപേട്ടയിൽ പി ഡി പി പ്രതിഷേധ സംഗമം നടത്തി

ഈരാറ്റുപേട്ട: അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന്റെ പന്ത്രണ്ടാം വർഷമായ ഇന്നലെ പി ഡി പി പ്രതിഷേധ സംഗമം നടത്തി. അബ്ദുനാസർ മഅ്ദനി നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധം മതേത്വരത്ത്വ സമുഹത്തിന് നാണകേടായി മാറിയെന്നും മഅദനി വിശയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ കേരള ഗവൺമെന്റ് തയ്യറാവണമെന്നും പി ഡി പി സംസ്ഥാന സെക്രട്ടറി അൻവർതാമരകുളം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ സക്കീർ കളത്തിൽ അധ്യക്ഷത വഹിച്ചു.  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെബർ നിഷാദ് നടയക്കൽ ഒ.എ സക്കരിയ, അൻസർഷാ കുമ്മനം, സഫറുള്ള ഖാൻ, അനുപ് വാരപ്പള്ളി, മുജീബ് മടത്തിൽ, കെ.കെ.റിയാസ്, ഫരിദ് പുതുപ്പറമ്പിൽ റിലീസ് മുഹമ്മദ്, തുടങ്ങിയവർ ടൗണിൽ നടന്ന പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം നൽകി. യോഗത്തിൽ നൗഫൽ കീഴേടം സ്വഗതം ആശംസിച്ചു. കാസിം കുട്ടി സാഹിബ് നന്ദി പറഞ്ഞു.

പ്രാദേശികം

'ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ്'; ഈരാറ്റുപേട്ട നഗരസഭയിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട: നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവ്വേയും ക്യു ആർ കോഡ് പഠിപ്പിക്കുന്ന പ്രവർത്തനങ്ങളും ടൗൺ  20-ാം വാർഡിൽ ആരംഭിച്ചിരിക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീടുകളും കടകളും സന്ദർശിക്കുമ്പോൾ റേഷൻ കാർഡ്, വീട്ടുനമ്പർ , ഫോൺ നമ്പർ, മുതലായ ആവശ്യ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രാദേശികം

കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ച് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ

ഈരാറ്റുപേട്ട: പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ചു. സമൃദ്ധി 2022 എന്ന പേരിൽ നടന്ന കർഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പാറത്തൊട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ വരിക്കാനിക്കൽ വി.എഫ് ഫിലിപ്പ്, വെട്ടുകല്ലേൽ മാത്തുക്കുട്ടി എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.യു വർക്കി ഹെഡ്മാസ്റ്റർ സോണി തോമസ്, പിടിഎ പ്രസിഡണ്ട് സജി തോമസ് അധ്യാപകരായ ആൻ്റണി ജോസഫ്, ജോസുകുട്ടി ജേക്കബ്, ജിജി ബിബിൻ, സിസ്റ്റർ ജൂലി ജോസഫ്, ഷീലമ്മ മാത്യു ,റീനാ ഫ്രാൻസിസ്, ജിനു ജോസ്, സുമിമോൾ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, നീതു മാത്യുസ്, റെജി ഫ്രാൻസിസ്, ജോസിയാ ജോർജ് തുടങ്ങിയവർ നേത്രത്വം നൽകി.  കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കമായി.കാർഷിക വിള പ്രദർശനം, കാർഷിക ക്വിസ് പ്രഛന്നവേഷം, തൊപ്പി പളനിർമ്മാണം തുടങ്ങിയ മൽസരങ്ങളും നടന്നു.

ഇൻഡ്യ

ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്‌ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

ഡൽഹി: നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്പ്കാർട്ടിനെതിരെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.  സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്‌ളിപ്പ്കാർട്ടിനോട് ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ നിർദ്ദേശിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്‌ളിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചു. 01.02.2021 മുതൽ പ്രാബല്യത്തിൽ വന്ന ഗാർഹിക പ്രഷർ കുക്കർ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡ പാലനം നിർബന്ധമാക്കിയിട്ടുണ്ട്.

ജനറൽ

മിസ്റ്ററി ത്രില്ലറുമായി അനുരാഗ് കശ്യപിന്റെ 'ദൊബാര'; ട്രെയ്‍ലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ബോളിവുഡില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. പ്രണയവും വയലന്‍സുമൊക്കെ കടന്നുവരാറുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ റിയലിസ്റ്റിക് ആഖ്യാനങ്ങളാലും ശ്രദ്ധേയങ്ങളായിരുന്നു. ഇപ്പോഴിതാ ഒരു മിസ്റ്ററി ത്രില്ലറുമായി എത്തുകയാണ് അദ്ദേഹം. ദൊബാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തപ്‍സി പന്നുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തെത്തി.  നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അനുരാ​ഗ് കശ്യപ് ചിത്രമായിരിക്കും ഇത്. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സം​ഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സം​ഗീതം ഷോര്‍ പൊലീസ്, ​ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിം​ഗ്, ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ജനറൽ

അറിയാം ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്. നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല(അര്‍ബുദം രൂക്ഷമാകുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും). വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും. വായില്‍ അസാധാരണമായ രുചി, വായില്‍ കുരുക്കള്‍, വിഴുങ്ങാനുള്ള പ്രയാസം, നാവിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍. അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.