വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട ;പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ  ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്ത്  നടന്നു.  ആശുപത്രിയുടെ ഉദ്ഘാടനം ബഹു :mp ശ്രീ ആന്റോ ആന്റണി  നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബഹു  സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് പദ്ധതി വിശദീകരണം നൽകി.തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്‌,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്നാ അമീൻ , അബ്ദുൽ ഖാദർ( ക്ഷേമകാര്യ ചെയർമാൻ), ഫാസില അബ്സാർ ( വികസന കാര്യ  ചെയർമാൻ ), ഫസിൽ റഷീദ് ( പൊതുരാമത്ത് ചെയർമാൻ) , അനസ് പാറയിൽ, സഹല ഫിർദൗസ്, അബ്ദുൽ ലത്തീഫ്,സജീർ ഇസ്മായിൽ, ഷൈമ എന്നിവർ ആശംസകൾ അറിയിച്ചു.ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ കൃതജ്ഞത അർപ്പിച്ചു.

കേരളം

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത. അതുകൊണ്ട് പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ നിർദ്ദേശം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ അത്തരം ജോലികളിൽ നിന്ന് മാറി നിൽക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ് Posted on

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജനറൽ

നാല് ദിവസം കൊണ്ട് 31 കോടി കളക്ഷന്‍; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത് ഭ്രമയുഗം

ഭ്രമയുഗത്തെയും മമ്മൂട്ടിയെയും ഏറ്റെടുത്ത് ജനഹൃദയങ്ങള്‍. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 31 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായി. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കളക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റി ഭ്രമയുഗം റിലീസിന് എത്തുകയാണ്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 23ന് ചിത്രം തെലുങ്കില്‍ എത്തും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രത്തിന് മകച്ച തിയറ്റര്‍ റണ്‍ ലഭിച്ചതോടെ ഷോകളുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ‘ഭ്രമയുഗം’ സോണി ലിവില്‍ കാണാന്‍ സാധിക്കും. 20 കോടി രൂപയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഓഫര്‍ ചെയ്തത്, 30 കോടി രൂപക്കാണ് സോണി ലിവ് ഭ്രമയുഗത്തെ സ്വന്തമാക്കിയത്. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കലക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.

ജനറൽ

കരാട്ടെക്കാരനായി ഫഹദ്; പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രവുമായി ഭാവനാ സ്റ്റുഡിയോ

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രൻ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ഇത് .  മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. എസ് ഹരീഷും, വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. കരാട്ടെ ചന്ദ്രന്റെ കോസ്റ്റിയൂം ട്രയൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഫഹദ് ഫാസിൽ ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ‘പ്രേമലു നന്ദിലു’ എന്ന് തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ ആറായിരത്തിലേറെ പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

ജനറൽ

ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലേ ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍ കഴിക്കാനും ധാരളം വെള്ളം കുടിക്കാനും നമ്മള്‍  ശീലിക്കണം. നിര്‍ജലീകരണം ജലാംശം നഷ്ടമാകുന്നത് പ്രധാന ഭീഷണിയാണ്. നിര്‍ജലീകരണം മരണത്തിനു വരെ കാരണമാകും. കഠിനാധ്വാനത്തിലുടെയും മറ്റും വലിയ തോതില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകും. മൂത്രാശയക്കല്ല് ഉള്‍പ്പെടെ രോഗങ്ങള്‍ക്കും ജലാംശം നഷ്ടമാകുന്നത് കാരണമാകും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കുക. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചുണ്ടിലെ ചര്‍മം വരണ്ടു പൊട്ടുകയും ചൂടുകുരു ഉള്‍പ്പടെ ചര്‍മ്മരോഗങ്ങളും ഉണ്ടായേക്കാം. സൂര്യാഘാതം തുറസ്സായ സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഒഴിവാക്കുക. സൂര്യാഘാതം സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചൂടേറിയ സമയത്ത് കുട്ടുകളെ വെയിലില്‍ നിന്ന് അകറ്റി നിര്‍ത്തുക. കുട, തൊപ്പി തുടങ്ങിയവയൊക്കെ കരുതിയേ പുറത്തിറങ്ങാവൂ. ചുവന്ന തടിപ്പോ പൊള്ളലോ കണ്ടാല്‍ വെയിലത്തു നിന്നു തണലിലേക്കു മാറ്റുക. തണുത്ത വെള്ളം ധാരയായി ഒഴിച്ചു ശരീരം തണുപ്പിക്കുക. ചൂടുകാറ്റ് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ബൈക്കുയാത്രികരും ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ ചെങ്കണ്ണ് അടക്കം നിരവധി പകര്‍ച്ചവ്യാധികള്‍ വേനല്‍ക്കാല രോഗങ്ങളാണ്. കുടിവെളള മാലിന്യത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, കോളറ അടക്കമുളള മാരകരോഗങ്ങളും വേനന്‍ വില്ലനായെത്തിയേക്കാം. രോഗം പടരാനുളള സാഹചര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക. ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക. രോഗികള്‍ ശ്രദ്ധിക്കുക കടുത്ത ചൂട് രക്തത്തിലെ ഗ്ലൂക്കോസ് നിരക്കിനെ സ്വാധീനിക്കുമെന്നാണ് യുകെയിലെ ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ പ്രമേഹ രോഗികളും ഹൃദ്രോഗികളും ശ്രദ്ധിക്കുന്നത് നല്ലതാണ്. ചൂടില്‍ ഇന്‍സുലിന്‍ പോലുള്ള മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത നഷ്ടമാകാം. അതുകൊണ്ട് മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേക കരുതല്‍ വേണം. ഭക്ഷണം വേനല്‍ക്കാലത്തെ ഭക്ഷണവും വെളളവും പ്രത്യേക ക്രമത്തിലുളളതാകണം. മധുരമുളള കുപ്പിയിലടച്ച പാനീയങ്ങള്‍ നിര്‍ജലീകരണം കൂട്ടാന്‍ സാധ്യതയുണ്ട്. പഴങ്ങള്‍, സാലഡുകള്‍, മസാല കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയാണ് ഉത്തമം. കഞ്ഞിവെളളം, കരിക്കിന്‍ വെള്ളം, തുടങ്ങിയവയും ആരോഗ്യപരിപാലനത്തിനു നല്ലതാണ്.

കേരളം

ജനങ്ങളുടെ ആ പ്രതീക്ഷയും മാഞ്ഞു സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടും; 13 സാധനങ്ങൾക്ക് വിലകൂട്ടാൻ മന്ത്രിസഭാ തീരുമാനം

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രിസഭാ തീരുമാനം. നിലവിൽ സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില കൂടും. വിപണി വിലയിൽ 35% സബ്‌സിഡി നൽകി വില പുതുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വില വർധനയ്ക്ക് അംഗീകാരം നൽകിയത്. വിപണിയിൽ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയിൽ വൻ വിലവർദ്ധനവാണ് ഉണ്ടാവുക. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവിൽ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയിൽ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.

ജനറൽ

പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി

സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.