വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാരക്കാട്, ഇളപ്പുങ്കൽ നിവാസികളുടെ പ്രതിഷേധ സംഗമം

ഈരാറ്റുപേട്ട : രണ്ടര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം ഗതാഗത യോഗ്യമായി പുനർ നിർമിക്കുന്നതിൽ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കാട് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അമാൻ മസ്ജിദ് ഇമാം ഹാഷിർ നദ് വി മുഖ്യപ്രഭാഷണം നടത്തി. വികസന വിവേചനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്നും നാടിന് ഉപകാരമില്ലാത്ത ജനപ്രതിനിധികളെ ജയിപ്പിച്ചുവിടുന്നതിനെക്കുറിച്ച് പുനർ ചിന്തനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഈരാറ്റുപേട്ടയോട് ചെയ്തുകൊണ്ടിരിക്കുന്ന ചിറ്റമ്മ നയത്തിന്റെ തുടർച്ചയാണ് ഇളപ്പുങ്കൽ പാലത്തിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ആനിയിളപ്പിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ടെക്‌നിക്കൽ സ്‌കൂളിന്റെ പുതിയ കെട്ടിടം മാത്രമാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഈരാറ്റുപേട്ടയിൽ വന്ന വലിയൊരു പദ്ധതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇളപ്പുങ്കൽ പാലം തകർന്ന പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർ നിർമിച്ചുകഴിഞ്ഞെങ്കിലും ഈ പാലത്തിന്റെ കാര്യത്തിൽ മാത്രം അനങ്ങാപ്പാറ നയമാണ് അധികാരികൾ സ്വീകരിക്കുന്നത്. വാഹന ഗതാഗത യോഗ്യമായ നിലയിൽ പാലം നിർമിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിലുള്ള ഒരു തീരുമാനം ഉണ്ടാകാത്ത പക്ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചിറങ്ങി ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പാതിവഴിയിൽ അവസാനിപ്പിക്കാൻ തുടങ്ങിയ സമരമല്ലെന്നും പാലം യാഥാർഥ്യമാകുന്നതുവരെ തുടരുമെന്നും ഹാഷിർ നദ്‍വി പറഞ്ഞു. ആക്ഷൻ കമ്മറ്റി രക്ഷാധികാരി കെ.എ. മുഹമ്മദ് അഷ്‌റഫ് കാരക്കാട് അധ്യക്ഷത വഹിച്ചു. കൺവീനർ യൂസുഫ് ഹിബ സ്വഗതം പറഞ്ഞു. സെയ്തുകുട്ടി വെള്ളൂപ്പറമ്പിൽ, അബ്ദുൽ ഖാദർ കണ്ടത്തിൽ, റഷീദ്, സലീം, വാർഡ് മെമ്പർ സുനിൽ കുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.  

പ്രവാസം

യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ഷാർജ : യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. ഷാർജാ സഫാരി മാൾ പാർട്ടി ഹാളിൽ നടത്തിയ സംഗമത്തിൽ ഫാമിലി ഉൾപടെ 250ഓളം ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുഹമ്മദ്, നിഷാദ്, മുജീബ്, റിയാസ്, രിഫായി, ഷെരീഫ്, ഷാമോൻ, യാസീൻ , ശിബിലി, സഹിൽ, അൻസാരി എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു. 

കേരളം

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

ജനറൽ

ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി; സിംപിളായി വീട്ടിലുണ്ടാക്കാം ഒരു കിടിലന്‍ ബിരിയാണി

സിംപിളായി വീട്ടിലുണ്ടാക്കാം ഒരു കിടിലന്‍ മുട്ട ബിരിയാണി. രുചികരമായ മുട്ട ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ 1.ബസ്മതി അരി- മൂന്ന് കപ്പ് 2.തേങ്ങാ പാല്‍- അര കപ്പ് 3.മുട്ട- 4 4.സവാള- 3 5.ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്്- ഒന്നര സ്പൂണ്‍ 6.പച്ചമുളക്- 2 7.തക്കാളി (പേസ്റ്റാക്കിയത്) -1 8.മല്ലിയില – ഒരു പിടി 9.പുതിനയില- ഒരു പിടി (രണ്ടു ഇലകളും അരച്ചെടുക്കുക ) 10.ബിരിയാണി മസാല- അര സ്പൂണ്‍ 11.മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍ 12.മല്ലിപൊടി- ഒരു സ്പൂണ്‍ 13.കശ്മീരി മുളകുപൊടി- അര സ്പൂണ്‍ 14.കുരുമുളക് പൊടി- ഒരു സ്പൂണ്‍ 15.ഉപ്പ്- ആവശ്യത്തിന് 16.നെയ്യ് – രണ്ട് ടേബിള്‍സ്പൂണ്‍ 17.എണ്ണ- രണ്ടു ടേബിള്‍സ്പൂണ്‍ 18.നാരങ്ങാനീര്- ഒരു ടേബിള്‍സ്പൂണ്‍ 19.തേങ്ങപ്പാല്‍- അര കപ്പ് വറുത്തു വെയ്ക്കേണ്ട ചേരുവകള്‍ 1.സവാള- 1 2.ഏലക്ക- 2 3.ഗ്രാമ്പൂ- 4 4.പട്ട- 2 ചെറിയ കഷണം 5.വഴനയില- 1 6.കശുവണ്ടി പരിപ്പ്- 56 7.കിസ്മിസ്- ആവശ്യത്തിന് പാചകരീതി ബസ്മതി അരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെയ്ക്കുക. ശേഷം ഈ അരി ,വഴനയില , ഏലക്ക,ഗ്രാമ്പൂ ,പട്ട,ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് ആറു കപ്പ് വെള്ളം ഒഴിച്ച് വേവിക്കാന്‍ വെക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തീ അണച്ച ശേഷം അടപ്പ് തുറന്നു മാറ്റി വെക്കുക. മുട്ട പുഴുങ്ങിയെടുത്ത് തോട് കളഞ്ഞ് വൃത്തിയാക്കിവെയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം സവാള നീളത്തില്‍ അരിഞ്ഞത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതു വരെ വറുത്തു മാറ്റി വെക്കുക. ശേഷം അതേ നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തു മാറ്റി വെയ്ക്കുക. നെയ്യിലേയ്ക്ക് സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ,തക്കാളി പേസ്റ്റ് , പുതിന മല്ലിയില പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റണം . അതിനു ശേഷം എല്ലാ പൊടികളും ചേര്‍ത്തിട്ട് വീണ്ടും നന്നായി വഴറ്റിക്കൊടുക്കണം. ഇതിലേക്ക് പുഴുങ്ങിയ മുട്ട ഫ്രൈ ചെയ്്തെടുക്കണം. മുട്ടയില്‍ നന്നായി മസാല പിടിച്ചുകഴിയുമ്പോള്‍ നാരങ്ങാനീര് ചേര്‍ത്തുകൊടുക്കാം. മുട്ട മസാല കൂട്ട് തയ്യാറായിക്കഴിഞ്ഞ് തീ അണയ്ക്കാം. ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തിലേയ്ക്ക് എണ്ണ ഒഴിച്ച് മുക്കാല്‍ വേവായ അരിയുടെ പകുതി നിരത്തി മുട്ട മസാലകൂട്ട് നിരത്തണം. അര സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവയും ചേര്‍ക്കണം. ബാക്കി പകുതി ചോറ് ഇതിനു മുകളില്‍ നിരത്തിയശേഷം തേങ്ങാപാലും ഒഴിച്ച് കൊടുക്കണം. ശേഷം നല്ല ഭാരമുള്ള ഒരു അടപ്പ് വെച്ച് അടച്ചശേഷം ചെറു തീയില്‍ 3 മിനിറ്റ് വേവിക്കാം. ശേഷം മല്ലിയില അരിഞ്ഞത് ഇട്ട് അലങ്കരിക്കാം.

ജനറൽ

മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍; നേടിയെടുത്തത് ഈ റെക്കോര്‍ഡുകള്‍

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ  ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ അന്‍പത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്സ് നേടി. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിയായേക്കും. കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് ചിത്രം 60 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മികച്ച കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം.

കേരളം

കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് ‌പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും.

ജനറൽ

നോമ്പ് തുറക്കാന്‍ റമദാന്‍ സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ?

നോമ്പ് തുറക്കാന്‍ റമദാന്‍ സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ? വളരെ സിംപിളായി രുചികരമായ രീതിയില്‍ ഉന്നക്കായ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ നേന്ത്രപ്പഴം – 3 എണ്ണം അരിപൊടി – 2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് – 1 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന് എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് അരിപൊടി കൂടെ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായി വന്നാല്‍ നെയ്യ് ചേര്‍ത്ത് കൊടുക്കാം. അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഫ്‌ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇത് ചൂടായി വന്ന എണ്ണയില്‍ വറുത്തെടുത്താല്‍ ഉന്നക്കായ തയ്യാ