വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

അവധി വേദനയാകരുത് മുന്നറിയിപ്പുമായി പോലീസ് : വേനലവധി ആഘോഷമാക്കാൻ ജലാശയങ്ങളിലേക്കും തോടുകളിലേക്കും കുളിക്കാൻ പോകുന്ന കുട്ടികളെ ശ്രദ്ധിക്കുക

ഈ വേനലവധി  ആഘോഷമാക്കാൻ  ജലാശയങ്ങളിലേക്കും തോടുകളിലേക്കും നീന്തി കുളിക്കാൻ നമ്മുടെ മക്കൾ പോകുന്നത് രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം തന്നെയാണ്. ജലശായങ്ങൾ അപകടം പതിയിരിക്കുന്ന ചതിക്കുഴികളായേക്കാം. കുത്തൊഴുക്കും അടിയൊഴുക്കും മാത്രമല്ല, വെള്ളത്തിൽ മറഞ്ഞിരിക്കുന്ന ചെളിയും പാറക്കെട്ടുകളുമാണ് പലപ്പോഴും നീന്തൽ അറിയുന്നവരെ പോലും അപകടത്തിലാക്കുക. ജലാശയങ്ങൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നാട്ടുകാരും ബന്ധപ്പെട്ട അധികൃതരും മുൻകൈ എടുക്കേണ്ടതാണ്. വീടിന്റെ പരിസരങ്ങളിൽ കുട്ടികൾക്കോ മുതിർന്നവർക്കോ അപകടകരമായ വെള്ളക്കെട്ടുകൾ ഉണ്ടെങ്കിൽ വേലി, മതിൽ എന്നിവകൊണ്ട് സുരക്ഷിതമാക്കുക. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക. മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ വെള്ളത്തിലിറങ്ങുന്നതും അപകടകരമാണ്. നീന്തൽ അറിയാവുന്ന മുതിർന്ന വ്യക്തികളുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടികളെ നീന്താൻ അനുവദിക്കാവൂ. മുങ്ങിതാഴുന്ന ഒരു വ്യക്തിയെ രക്ഷിക്കുന്നതിനായി ഒന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടുന്നത് കൂടുതൽ അപകടം വരുത്താൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കമ്പോ കയറോ തുണിയോ എറിഞ്ഞുകൊടുത്ത് വലിച്ചുകയറ്റുന്നതാണ് സുരക്ഷിതം. അസുഖമുള്ളവർ, അപസ്മാരരോഗികൾ, ഹൃദ്രോഗികൾ എന്നിവരും വെള്ളത്തിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളിൽ കേരള പോലീസിൻ്റെ 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

ജനറൽ

ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ് പറഞ്ഞത്, പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നു: മല്ലിക സുകുമാരൻ

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പ്രശംസകൾ ഏറുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നുവെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞിരിക്കുന്നത്. സംവിധാനം എന്നൊക്ക പറഞ്ഞാൽ പൃഥ്വിക്ക് വലിയ തയാറെടുപ്പാണ്. അങ്ങനെ കഷ്ടപ്പെടുന്നതു കൊണ്ടാകാം അവന് ഇത്രയും പ്രേക്ഷകരെ കിട്ടുന്നത്. അടുത്തു പരിചയമുള്ള ഡോക്ടർ തന്നോട് പറഞ്ഞത് ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ്. അവാർഡിനെക്കാൾ വലിയ പുരസ്‌കാരം സിനിമ കാണുന്ന ജനങ്ങളുടെ അഭിപ്രായമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മരണം

എം കെ .അഷറഫ്

ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ്‌ (71) അന്തരിച്ചു. കബറക്കം നടത്തി.ഭാര്യ .  ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്.മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .

മരണം

ഇന്നാലില്ലാഹ്...... യൂസഫ് കുഴിവേലി (45)

ഇന്നാലില്ലാഹ്...... യൂസഫ്  കുഴിവേലി (45)

പ്രാദേശികം

ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം: ജോസ് കെ. മാണിയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ - കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ് കൈപ്പനത്തടം, കൺവീനർ യൂസഫ് ഹിബ, എന്നിവർ അറിയിച്ചു ജോസ് കെ മാണി എം.പി സമരക്കാരോട് ചർച്ചക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പി ഇ മുഹമ്മദ് സക്കീറിന്റെ വസതിയിൽ ഞായറാഴ്ച വൈകുന്നേരം ആക്ഷൻ കമ്മിറ്റി നേതാക്കളുമായി ചർച്ച നടത്തി. എം പിയോടൊപ്പം പ്രൊഫ ലോപ്പസ് മാത്യുവുമുണ്ടായിരുന്നു. ചർച്ചയിൽ പി ഇ മുഹമ്മദ് സക്കീർ , ഇമാം ഹാഷിർ നദ് വി, ഇമാം നിസാർ മൗലവി, അജ്മി അബ്ദുൽ ഖാദർ ഹാജി, റഷീദ് കൈപ്പനാത്തടം, കെ.എ.മുഹമ്മദ് അഷറഫ്, യൂസഫ് ഹിബ, റാസിഖ് റഹീം, ജലീൽ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു. പുതിയ പാലം എത്രയും പെട്ടെന്ന് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ.മാണി എം.പി. സമരസമിതിക്ക് ഉറപ്പ് നൽകി. പിന്നീട് ജോസ് കെ മാണി ഇളപ്പുങ്കലിലെ സമരവേദി സന്ദർശിച്ചു. പുതിയ പാലം നിർമ്മിച്ചു നൽകും എന്ന് സമരക്കാർക്ക് ഉറപ്പ് നൽകി .

ജനറൽ

രുചിയോടെ ഉണ്ടാക്കാം ആരോഗ്യ ഗുണങ്ങളുള്ള നോമ്പ് കഞ്ഞി

റമദാൻ വ്രതാരംഭം തുടങ്ങിയതോടെ നോമ്പ് തുറക്കാൻ ആയി ഉണ്ടാക്കുന്ന ഒരു രുചിയുള്ള വിഭവമാണ് നോമ്പുകഞ്ഞി. ക്ഷീണം മാറാൻ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ നോമ്പ് കഞ്ഞി ഉത്തമമാണ്. പൊതുവെ കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും നിരവധി ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ നോമ്പ് കഞ്ഞി കുടിക്കാൻ ഇഷ്ടപെടുന്നു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അരി, മഞ്ഞപ്പൊടി, ഉപ്പ്, ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക,ഇഞ്ചി ചുക്ക്, ഉലുവ, വെളുത്തുള്ളി, ജീരകം, കുരുമുളക്,കറിവേപ്പില ,ചുവന്നുള്ളി, വെളിച്ചെണ്ണ,കാരറ്റ് അരിഞ്ഞത്, തേങ്ങ, പെരുംജീരകം പൊടി ,പുതിനയില മുളക്പൊടി എന്നിവയാണ് നോമ്പ് കഞ്ഞിയുടെ ചേരുവകൾ. ഇതിനായി കഞ്ഞി ഉണ്ടാക്കുന്ന പാത്രത്തിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക, ചുക്ക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ,കറിവേപ്പില ,ഉള്ളിയും ചേർക്കുക. ഉള്ളി നന്നായി വഴറ്റുക. ശേഷം കാരറ്റ്, പുതിനയില, ആവശ്യത്തിന് മഞ്ഞൾ പൊടി, മുളകു പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ചിക്കൻ ഇഷ്ടമുള്ളവർ ആണെങ്കിൽ വേവിച്ച ചിക്കൻ ചെറിയ കഷണങ്ങളായി അരിഞ്ഞതും കൂടി ചേർത്ത് ഇതിലേക്ക് ചേർത്ത് ഇളക്കുക. അതിനു ശേഷം കഴുകി വെച്ച അരി കൂടി ചേർക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വേവിക്കാൻ വെയ്ക്കുക. ഇടക്ക് ഇളക്കി ചേരുവകൾ എല്ലാം യോജിപ്പിക്കുക. പാകം ആകുമ്പോൾ മല്ലിയില കൊണ്ട് അലങ്കരിക്കുക. അടുപ്പിൽ നിന്ന് ഇറക്കി നോമ്പ് തുറക്കാൻ വിളമ്പാം.

ലോകം

കപ്പലിടിച്ച് ബാൾട്ടിമോർ പാലം തകർന്ന അപകടം; കപ്പലിലെ 20 പേർ ഇന്ത്യക്കാർ; നിയന്ത്രിച്ചിരുന്നത് മലയാളി

അമേരിക്കയിലെ ബാൾട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ 20 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കപ്പൽ‌ നിയന്ത്രിച്ചിരുന്നത് മലയാളിയായിരുന്നു. കപ്പൽ കമ്പനിയായ സിനെർജി ഇക്കാര്യം സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം തകർന്നുവീഴുകയായിരുന്നു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിക്കുകയും ചെയ്തു. കപ്പൽ പാലത്തിൽ ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.

പ്രവാസം

നാടിനെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപിക്കും - മുഹമ്മദ് നദീർ മൗലവി

കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തത്പര കക്ഷികളുടെ കുൽസിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നു മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പോലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കുവൈറ്റിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം.  ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങൾ നാടിന്റെ വികാരത്തിനൊപ്പം നിലകൊള്ളുന്നത്  ശ്രദ്ധേയമാണെന്നും കൂട്ടായ്മയുടെ സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.   അബുഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് ഷാഹിദ് സി എ അധ്യക്ഷത വഹിച്ച യോഗത്തിന് മുഹമ്മദ് ഷിബിലി സ്വാഗതം പറഞ്ഞു. അയ്മൻ ജവാദ്, റബീഹ് അമീൻ എന്നിവർ ചേർന്ന് ഖിറാഅത് നടത്തി. സാറ ഷമീർ ഗാനം ആലപിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഷമീർ മണക്കാട്ട് നന്ദി പറഞ്ഞു. തസ്‌ലിം, ജവാദ്, ഷാജി എന്നിവർ നേതൃത്വം നൽകി.