വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ശരീരം തണുപ്പിക്കും മാംഗോ മസ്താനി വീട്ടിൽ ഉണ്ടാക്കാം

ഈ ചൂടുകാലത്ത് മാംഗോ മസ്താനി ഉണ്ടാക്കിയാലോ. ഐസ്‌ക്രീം, മാമ്പഴ പൾപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മാംഗോ മസ്താനി മാംഗോ പ്രേമികൾക്ക് വളരെ ഇഷ്ടപെടും എന്നതിൽ സംശയമില്ല. വീട്ടിൽ തന്നെ ഇത് തയ്യറാക്കാം.മാമ്പഴം,പാൽ,ഐസ്‌ക്രീം വാനില, മാങ്ങ, ബട്ടർസ്‌കോച്ച് ഡ്രൈ ഫ്രൂട്ട്‌സും നട്‌സ് എന്നിവ ഇതിനായി എടുക്കുക. നന്നായി പഴുത്ത മാംഴം തൊലികളഞ്ഞ് അരിഞ്ഞ് മിക്സിയിൽ ഇടുക. പഞ്ചസാര, പാൽ എന്നിവയും ചേർത്ത് അരക്കുക. ഒരു ഗ്ലാസിൽ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് ഇടുക.മാംഗോ ചെറുതായി അരിഞ്ഞത് കൂടി ഇടുക. ശേഷം അരച്ചെടുത്ത ഈ മിക്സ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിന്റെ മുകളിലേക്ക് ഒരു സ്കൂപ് ഐസ്ക്രീം കൂടി ഇടുക. കുറച്ച് കൂടി അരിഞ്ഞ മാംഗോ ഇതിന്റെ മുകളിലേക്ക് നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ്ഇട്ട് അലങ്കരിച്ച് കഴിക്കാം.  

ജനറൽ

പ്രാതൽ കുറച്ച് വെറൈറ്റി ആക്കിയാലോ..? എളുപ്പത്തിൽ തയാറാക്കാം ചീസ് ബ്രഡ് ഓംലറ്റ്

സാധാരണ ഉണ്ടാക്കുന്ന പ്രാതലിൽ നിന്നും കുറച്ച് വ്യത്യസ്തവും രുചികരവുമായ ഒരു പ്രാതൽ പരീക്ഷിച്ചു നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ചീസ് ബ്രഡ് ഓംലറ്റ് തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ മുട്ട – 4 ചീസ്-4 പീസ് ബ്രഡ് – 4 കഷ്ണം ടൊമാറ്റോ കെച്ചപ്പ് – ആവശ്യത്തിന് സവാള – ഒരെണ്ണം പൊടിയായി അരിഞ്ഞത് കാപ്സിക്കം – ഒരെണ്ണം പൊടിയായി അരിഞ്ഞത് തക്കാളി – ഒരെണ്ണം പൊടിയായി അരിഞ്ഞത് കുരുമുളകുപൊടി – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ആദ്യമായി 4 മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് തക്കാളി, കാപ്സിക്കം, സവാള എന്നിവ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അല്പം ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി വച്ച് കൊടുക്കാം. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. അൽപനേരം മൂടിവയ്ക്കുക. അതിനുശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ഒരു ബ്രഡ് പീസ് എടുത്ത് അതിന്റെ ഒരു വശത്ത് ടൊമാറ്റോ കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് നേരം മൂടി വയ്ക്കുക. അതിനു ശേഷം ഒന്ന് മറിച്ചിട്ട് കൊടുക്കാം. അങ്ങനെ ചീസ് ബ്രഡ് ഓംലറ്റ് ചൂടോടെ വിളമ്പാം.

ജനറൽ

മാളവിക ജയറാം വിവാഹിതയായി

 താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കിൽ കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ചടങ്ങിൽ ധരിച്ചത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആണ്.

കേരളം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാല വെളിച്ചങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞു.പൊതുജനങ്ങളുടെ സഹായത്തോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. വീടുകളിലെ എസി 26 ഡിഗ്രിയായി ക്രമീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പത്ത് മണിക്ക് ശേഷം വന്‍കിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാത്ത രീതിയില്‍ പമ്പിങ് ക്രമീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബി നിര്‍ദേശം നല്‍കി. മാത്രമല്ല, ഫീല്‍ഡുകളിലെ സ്ഥിതിഗതികള്‍ അതാത് ചീഫ് എന്‍ജിനീയറുമാര്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമോ എന്ന് രണ്ട് ദിവസം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

ലോകം

രക്തം കട്ടപിടിക്കും, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയും; കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്.(AstraZeneca admitt Covishield vaccine’s rare side effects) അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും ഗുരുതരമായ രോഗാവസ്ഥയുണ്ടായെന്നും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആസ്ട്രസെനകയ്‌ക്കെതിരെ നിരവധി പേരാണ് യുകെയില്‍ പരാതിയുമായി എത്തിയത്. വിവിധ കേസുകളിലായി 51 പരാതികളാണ് കമ്പനിക്കെതിരെയുള്ളത്. 100 ദശലക്ഷത്തോളം പൗണ്ട് വരെ ഇരകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. നിയമനടപടികള്‍ തുടരുമ്പോഴും വിഷയത്തില്‍ ഇതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കൊവിഷീല്‍ഡ് മൂലം രക്തം കട്ടപിടിച്ചെന്നും ഇത് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കിയെന്നും ആരോപിച്ച് 2021 ഏപ്രിലില്‍ ആദ്യ പരാതിക്കാരനായ ജാമി സ്‌കോട്ടാണ് രംഗത്തെത്തിയത്. അന്ന് ഇത് തള്ളിയആസ്ട്രസെനെക്ക ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലത്തെ കുറിച്ച് സമ്മതിച്ചത്. കൊവിഷീല്‍ഡ് സൃഷ്ടിക്കുന്ന ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ആണ് മനുഷ്യരില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നത്.

കേരളം

കേരളം കൊടും വരൾച്ചയിലേക്കോ?; ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം

കേരളം പോകുന്നത് കൊടും വരൾച്ചയിലേക്ക് ആണെന്ന് സൂചനനൽകി ഇടുക്കി ഡാം വറ്റുന്നു. ഡാമില്‍ ശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം ആണ്. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും. ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രവാസം

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകുന്നേരം വരെ മഴ തുടരും

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ ഇന്നും നാളെയും പഠനം ഓൺലൈൻ വഴിയാക്കി.മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബായിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു.ഇന്നലെ അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദബി മുതൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

ജനറൽ

വൈകുന്നേരങ്ങള്‍ കൂടുതല്‍ മധുരമാക്കാന്‍ കഴിക്കാം കാരറ്റ്പോള

വായില്‍ വയ്ക്കുമ്പോള്‍ അലിഞ്ഞുപോകുന്ന കാരറ്റ്‌പോള തയ്യാറാക്കുന്നത് എങ്ങിനെയെന്ന്് നോക്കാം. ആവശ്യമായ സാധനങ്ങള്‍ കാരറ്റ് – 3 മുട്ട – 5 ഉണക്ക മുന്തിരി – 1 ടേബിള്‍സ്പൂണ്‍ അണ്ടിപ്പരിപ്പ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 5 ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി – 3 ടേബിള്‍സ്പൂണ്‍ ഏലക്ക – 4 ടേബിള്‍സ്പൂണ്‍ നെയ്യ് – 1 ടേബിള്‍സ്പൂണ്‍ തയാറാക്കുന്ന വിധം തൊലി കളഞ്ഞ കാരറ്റ് കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് മുട്ട, പഞ്ചസാര ,പാല്‍പ്പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.ശേഷം ഒരു സോസ്പാനില്‍ നെയ്യ് ഒഴിച്ചു ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് കോരി മാറ്റുക. ഇതേ നെയ്യിലേക്ക് അടിച്ചെടുത്ത കാരറ്റ് കൂടി ചേര്‍ത്തു കുറഞ്ഞ തീയില്‍ ഇരുപതു മിനിറ്റ് വേവിക്കുക. ഒന്നു ചെറുതായി വെന്തു വരുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ മുകളില്‍ വിതറി അടച്ചു വച്ചു വേവിക്കാം.