ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം നിർവഹിച്ചു
ഈരാറ്റുപേട്ട.ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ വിവിധ പ്രോജെക്റ്റുകളിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. കൂടാതെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് , തൊഴിലെടുക്കാൻ സന്നദ്ധരായവരെയും വ്യവസായ സംരംഭകരെയും കോർത്തു ഇണക്കി കൊണ്ട് പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ഉതകുന്ന തരത്തിലുള്ള വിവിധ പദ്ദതികൾ നഗരസഭ നടപ്പിലാക്കി പോരുന്നു. മുചക്ര വാഹന വിതരണ പദ്ധതികളുടെ ഭാഗമായിട്ട് ഒരുലക്ഷത്തി പന്ത്രണ്ടായിരം രൂപ ഒരു വാഹനത്തിന് വില വരുന്ന രീതിയിൽ മൂന്ന് ലക്ഷത്തി മുപ്പത്തിആറായിരം രൂപ വില വരുന്ന പ്രോജെക്ടിലൂടെ ആണ് മൂന്ന് പേർക്ക് നിലവിൽ മുച്ചക്ര വണ്ടി നൽകിയിട്ടുള്ളത്. 6 അപേക്ഷകൾ ഉണ്ടായിരുന്നു, ബാക്കിയുള്ള മൂന്ന് പേർക്ക് ഡിസംബർ മാസത്തോട് കൂടി വാഹനങ്ങൾ നൽകുന്നതാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഒരു വരുമാനമാർഗം എന്ന നിലയിൽ നവംബർ മാസത്തോട്കൂടി പെട്ടിക്കടകൾക്ക് അപേക്ഷ നൽകിയവർക്ക് അത് അനുവദിക്കുന്നതിനുള്ള ആവശ്യമായ പ്രോജെക്ടിന്റെ നിർവഹണം നടപ്പിലാൽക്കാൻ കഴിയും എന്നാണ് പ്രധീക്ഷിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ adv മുഹമ്മദ് ഇല്യാസ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ ഖാദർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ. സഹ കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ,സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, സുനിത ഇസ്മായിൽ,സജീർ ഇസ്മായിൽ, അനസ് പാറയിൽ, ഷൈമ റസാഖ്, അബ്ദുൽ ലതീഫ്, നൗഫിയ ഇസ്മായിൽ, നഗരസഭ സെക്രട്ടറി ജോബിൻ ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.