വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

*ശഅബാൻ ഒന്ന് ശനിയാഴ്ച;ബറാഅത്ത് ദിനം ഫെബ്രുവരി 15ന്

കോഴിക്കോട് :റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

കേരളം

സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ വെച്ച് ഫെബ്രുവരി മാസത്തിലും പിരിക്കും

വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.  

പ്രാദേശികം

പി.എസ് സി സൗജന്യ രജിസ്ട്രേഷൻ കോമ്പീറ്റൻസി ബൂത്തുകൾ ഒരുക്കി സിജി.

ഈരാറ്റുപേട്ട : പി.എസ് സി വഴി സർക്കാർ ജോലി നേടുന്നതിനാവശ്യമായ രജിസ്ട്രേഷൻ ചെയ്യുന്നതിന് സിജി ഈരാറ്റുപേട്ട യൂണിറ്റ് വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ സൗജന്യ രജിസ്ട്രേഷൻ ബൂത്തുകൾ വഴി 120 പേർ രജിസ്റ്റർ ചെയ്തു. സിജി സംസ്ഥാന തലത്തിൽ നടത്തിവരുന്ന പി.എസ് സി പരീക്ഷാ ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായാണ് കോമ്പീറ്റൻസി ബൂത്തുകൾ ഒരുക്കിയത്. വൺടൈം രജിസ്ട്രേഷൻ, വിവിധ തസ്തികകൾക്കുള്ള രജിസ്ട്രേഷൻ എന്നിവക്കു വേണ്ടിയാണ് ഉദ്യോഗാർത്ഥികൾ ബൂത്തുകളുടെ സേവനം ഉപയോഗപ്പെടുത്തിയത്.  സിജി ഓഫീസ്, ജലാലിയ മസ്ജിദ് മുല്ലൂപ്പാറ, സഫാ നഗർ, പത്താഴപ്പടി മസ്ജിദ്, വ്യാപാര ഭവൻ, സാന്ത്വനം ക്ലബ്ബ്, എം.ഇ എസ് കോളജ് എന്നിവിടങ്ങളിലാണ് രജിസ്ട്രേഷൻ ബൂത്തുകൾ ഒരുക്കിയത്. സിജി ഓഫീസിൽ 10 ദിവസം തുടർച്ചയായി ബുത്ത് പ്രവർത്തിച്ചിരുന്നു. സിജി ഭാരവാഹികളും പ്രവർത്തകരുമായ പ്രഫഎ.എം റഷീദ്, എം.എഫ് അബ്ദുൽ ഖാദർ,പി.പി എം നൗഷാദ് , അമീൻ ഓപ്ടിമ, മാഹിൻ എ. കരീം, അമീർ ചാലിൽ, ഹലീൽ മുഹമ്മദ്, സഹിൽ സലീം ,നസീറ എൻ, റസീന ജാഫർ, തസ്നീം കെ . മുഹമ്മദ്, ഹസീന ബുർഹാൻ, അമീന സിറാജ്, ഫസീല മാഹിൻ, താഹിറ താഹ, നെറിൻ സിനാജ് എന്നിവർ വിവിധ ബൂത്തുകൾക്ക് നേതൃത്വം നൽകി.

കോട്ടയം

കെ.എം. മാണിയുടെ ഓർമയിൽ കേരള കോൺഗ്രസ് കാരുണ്യദിനം

ഈരാറ്റുപേട്ട.കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. പെരുനിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ്‌ നിർവ്വഹിച്ചു.മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ്  വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം,അഡ്വ.തോമസ് അഴകത്ത്, പി.എസ്.എം.റംലി,ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു വടകര, സിബി പാറൻകുളങ്ങര, അഡ്വ. ജയിംസ് കൊട്ടുകാപ്പള്ളിൽ, ജയിംസ് കുന്നേൽനാസ്സർ ഇടത്തുംകുന്നേൽ,റോസിറ്റ് വീഡൻ,മദർ.റാണി മേച്ചിറക്കൽ,സിസ്റ്റർ.ആനിറ്റ് പുളിക്കക്കുന്നേൽ,സിസ്റ്റർ.റാണിറ്റ് പാലക്കൽ,സിസ്റ്റർ.അമലുമേരി കൊച്ചു തറയിൽ,സിസ്റ്റർ.ടെസ്ലിൻ തുരുത്തിയിൽ, സിസ്റ്റർ.റാണിറ്റ് തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ് വാർഷികാഘോഷം ഇന്ന്

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ115 മത് വാർഷികാഘോഷം ആരവം 31നു ഉച്ച കഴിഞ്ഞ് 2.30 ന് നടക്കും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ  സുഹറ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം ചെയ്യും.പിടിഎ പ്രസിഡണ്ടും വാർഡ് കൗൺസിലറുമായ അനസ് പാറയിൽഅധ്യക്ഷതവഹിക്കും.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുഹാന ജിയാസ് സ മ്മാനദാനം നിർവഹിക്കും. വാർഡ് കൗൺസിലർ  ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തും കുട്ടികളുടെ വിവിധ കലാപരി പാടികളും  ഉണ്ടായിരിക്കും.

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

ഈരാറ്റുപേട്ട .കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ  ഈരറ്റുപേട്ട യൂണി റ്റ് വാർഷിസമ്മേളനം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽവച്ച് പ്രസിഡൻ്റ് റ്റി.എം. റഷീദ് പഴയംപള്ളിയുടെ അധ്യക്ഷത യിൽ ശനിയാഴ്ച രാവിലെ 10ന് ചേരും .പി .എൻ ലളിത ഭായ് സമ്മേളനം ഉദ്ഘാടനം ചെയ്യുംസി ജെ മത്തായി ചൂണ്ടിയാനിപ്പുറം. ഇ മുഹമ്മദ്, ജയിംസ് മാത്യു, എം.വി സെബാസ്റ്റ്യൻ മേക്കാട്ട് എന്നിവർ പ്രസംഗിക്കും.

കേരളം

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ    സ്മൃതി സാഹിത്യം, നിർമിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിൻ്റെ നിഗൂഡമേഖലകൾ എന്നിവയെ അടയാളപ്പെടുത്തുന്നു.ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്ന സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന്  കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ആക്ടിങ്ങ് വൈസ് ചാൻസിലറും എമെരിറ്റസ് പ്രൊഫസറുമായ ജോസഫ് ദൊരൈ രാജ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് ഫുൾബ്രൈറ്റ് സ്കോളേഴ്സ് ' ഉൾപ്പടെയുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളും ഉൾപ്പടെ നൂറിൽപ്പരം പ്രബന്ധാവതരണങ്ങൾ നടത്തപ്പെടുമെന്ന് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ സി. മഞ്‌ജു എലിസബത്ത് കുരുവിള ,  ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യൻ, ദേശീയ സെമിനാർ കൺവീനർമാരായ ഡോ റോസ്മേരി ഫിലിപ്പ്, മിസ് ശ്രുതി കാതറിൻ തോമസ് എന്നിവർ അറിയിച്ചു.

കോട്ടയം

കോട്ടയത്ത് വാഹനാപകടം നവവരന് ദാരുണാന്ത്യം;കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസണാണ് മരിച്ചത്. ഇന്നായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

കോട്ടയം ;  ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10 മണിയോടെ കാളികാവ് ഭാഗത്ത് വച്ച് ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരേയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല.