വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

റേഷൻ കടകളെ തകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ ധർണ സമരം നടത്തി

ഈരാറ്റുപേട്ട ; റേഷൻ കടകളെതകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ നടത്തയധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അനസ്നാസർഅധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പ്രസിഡണ്ട് അഡ്വക്കേറ്റ് സതീശൻ കുമാർയൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് മുഹമ്മദ് കെ എസ് യുജില്ല വൈസ്അഭിരാം ബാബു അഡ്വക്കേറ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കെ ഇ എ ഖാദർ നിയാസ് ഷിബു കൗൺസിൽ അൻസർ മണ്ഡലം ഭാരവാഹികളായ കെ എസ് കരീം എസ് എം കബീർ അൻസാരി നിസാമുദ്ദീൻ പരീത് നൗഷാദ് മനാഫ് പി പിയുനസ്  ഷിജു വി കെ അഫ്സൽ മുനീർ നിജാസ് യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  ഇജാസ് അനസ്കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് നൂറുൽ അബ്രറ   റിഫാൻ മനാഫ്  നെസ്മൽ  ഫർസിൻ എന്നിവർ സംസാരിച്ചു

കേരളം

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് പൂർണതോതിൽ തുറന്നു പ്രവർത്തിക്കും. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കും. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികൾക്ക് ഇന്നോ നാളെയോ കൈമാറും. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെ റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ശമ്പള പരിഷ്കരണത്തിന്‍റെ കാര്യത്തിൽ മാർച്ച് മാസത്തോടെ അന്തിമ തീരുമാനമെടുക്കാം എന്നാണ് മന്ത്രി വ്യാപാരികൾക്ക് നൽകിയ ഉറപ്പ്. അതേസമയം രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. 14,014 റേഷൻ കടകളാണ് കേരളത്തിൽ ഉള്ളത്. ജനുവരി മാസത്തെ 60 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. ആർക്കെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാൽ അടുത്തമാസം നൽകാനുള്ള ക്രമീകരണവും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.  

കോട്ടയം

ഭരണഘടനയും ഭരണഘടനാ ശിൽപികളേയും സംരക്ഷിക്കപ്പെടണം. ഐ എസ് എം

ഭരണഘടന സംരക്ഷിക്കുന്നതിനും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പ് വരുത്തുന്നതിനും രാജ്യത്തെ പൗരൻമാർ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഐ എസ് എം യുവജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. ഇഷ്ടമുള്ള മതം, ഭക്ഷണം, വേഷം, ഭാഷ എന്നിവ സ്വീകരിക്കുന്നതിന് അവകാശമുണ്ടാവണം. ജാഗ്രതാ സദസ്സ് മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി അഡ്വ: വി പി  നാസർ ഉദ്ഘാടനം ചെയ്തു. ഗൈഡൻസ് സ്ഥാപനങ്ങളുടെ മാനേജർ പി എ  ഹാഷിം മുഖ്യ പ്രഭാഷണം നടത്തി.ഹാരിസ് സ്വലാഹി വിഷയാവതരണം നിർവ്വഹിച്ചു. ഇർഷാദ്, കെ പി ഷെഫീഖ് എന്നിവർ ആശംസകൾ നേർന്നു. യാസിർ പടിപ്പുര അധ്യക്ഷനായ സദസ്സിന് നിസാർ കെ എ സ്വാഗതവും റാസി മോൻ ബഷീർ നന്ദിയും രേഖപ്പെടുത്തി.

കേരളം

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ

സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. വ്യാഴം ,വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.  

കോട്ടയം

മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നിവ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ ഗ്രാമപഞ്ചായത്ത് മാർമലയിൽ നിയോഗിച്ചിട്ടുണ്ട്.

കോട്ടയം

പൊതു സമൂഹം സ്ത്രീകളോടുള്ള ബാദ്ധ്യതകൾ വിസ്മരിക്കുന്നു -വിസ്ഡം ഫാമിലി കോൺഫറൻസ്

  ഈരാറ്റുപേട്ട: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യ മായും നിർവ്വഹിക്കേണ്ട ബാദ്ധ്യതകൾ പൊതു സമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ ഫാമിലി കോൺഫറൻസ്  അഭിപ്രായപ്പെട്ടു.സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാർക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ പുരോഗമന കാഴ്ചപ്പാടിൻ്റെ ദുരന്തഫലമാണ് സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക്  വഴിവെച്ചതെന്ന് ഫാമിലി കോൺഫറൻസ് കുറ്റപ്പെടുത്തി. സ്ത്രീ സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ  നടപടി സ്വീകരിക്കുകയും, നിയമ പരിരക്ഷ ഉറപ്പാക്കുവാനും സർക്കാർ കർശന സമീപനം സ്വീകരിക്കണം.സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി മാത്രം നിലകൊള്ളുന്ന ഗ്രൂപ്പുകളിലേക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങൾക്കെതിരെ പൊതു സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടുസ്ത്രീ സമൂഹത്തോട് ആദരവും, സുരക്ഷിതത്വവും നൽകാനാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന സന്ദേശം.വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്.ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധനക്ക് തുല്യമായ വിശ്വാസ ചിന്തകൾ പ്രചരിപ്പിക്കുന്ന പുരോഹിതന്മാരുടെ നീക്കം അപലപനീയമാണ്.   ഈരാറ്റുപേട്ട അൽമനാർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കോൺഫറൻസ് വിസ്‌ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാമിയ്യ സംസ്ഥാന സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സക്കീർ ഹുസൈൻ മൗലവി അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്,  വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി, മുജാഹിദ് ബാലുശ്ശേരി  അനസ് സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി.വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ.എം, അൽ മനാർ ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ എന്നിവർ സംസാരിച്ചു. ഫിറോസ് സ്വലാഹി സ്വാഗതവും സഈദ് അൽഹികമി നന്ദിയും പറഞ്ഞു.  

പ്രാദേശികം

എംപ്ലോയീസ് ഫോറം ഫോർ എഡ്യൂക്കേഷൻ കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് )ൻ്റെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ നടന്നു .പുത്തൻപള്ളി ഇമാം ബി.എച്ച് അലി മൗലവി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട; ഈരാറ്റുപേട്ടയിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് ഫോറം ഫോർ എഡ്യൂക്കേഷൻ കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് )ൻ്റെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ നടന്നു .പുത്തൻപള്ളി ഇമാം ബി.എച്ച് അലി മൗലവി ഉദ്ഘാടനം ചെയ്തു.ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷനായി .കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ഇ.മുഹമ്മദ് സക്കീർ മുഖ്യ പ്രഭാഷണം നടത്തി .ഡോ.കെ.എ സവാദ് ,തൽഹ നദ് വി ,താഹ കറുകാഞ്ചേരിൽ ,വി .ഇ മുഹമ്മദ് നദീർ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളായി വി.ടി, ഹബീബ് ( ചെയർമാൻ)താഹാ കറുകാഞ്ചേരിൽ (ജനറൽ സെക്രട്ടറി ) വി.ഇ മുഹമ്മദ് നദീർ ( ട്രഷറർ) തൽഹ നദ് വി , സാദിഖ് പള്ളിവാതുക്കൽ ( വൈസ് ചെയർമാൻ) ,അനസ് പീടികക്കൽ ,റിയാസ് റഷീദ് ( ജോയിൻ്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു .

പ്രാദേശികം

പീലി വിടർത്തി കൗമാര കലാവാസന്തം. അരുവിത്തുറ കോളേജിൽ “ചിലമ്പ് 2025” ആർട്സ് ഫെസ്റ്റിന് തുടക്കമായി

കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി ചിലമ്പ് 2024 എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, സ്‌റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ ജന:സെക്കട്രി മുഹമ്മദ് സഫാൻ നൗഷാദ്  ആർട്സ്സ് ക്ലബ്ബ് സെക്കട്രി ഫായിസാ ഷെമീർ തുടങ്ങിയവർ സംസാരിച്ചു. 2 ദിവസം 3 വേദികളിലായി 64 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ ചൊവ്വാഴ്ച്ച സമാപിക്കും.