വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മേലുകാവിൽ പുലിയിറങ്ങി. ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഈരാറ്റുപേട്ട :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ പുലിയെ കണ്ടത്. തുടർന്ന് വാർഡ് മെമ്പർ റ്റി.ജെ ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ,മറ്റ് വാർഡ് മെമ്പർമാർ എന്നിവരെ വിവരമറിയിച്ചു.ജനപ്രതിനിധികൾ വിവരമറിഞ്ഞ ഉടൻ സ്ഥലം സന്ദർശിച്ചു തെരച്ചിൽ നടത്തി എങ്കിലും പുലിയെ കണ്ടെത്താനായില്ല.പുലിയെ കണ്ടതായുള്ള വാർത്ത അറിഞ്ഞതോടുകൂടി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പ്രാദേശികം

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി.

ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ പി.എസ് മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി   സ്കൂൾ  വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി.വിദ്യാർത്ഥി കളുടെ അനുകാലിക വിഷയങ്ങളുമായുള്ള ചോദ്യങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ മറുപടി നീണ്ട കൈയ്യടികളോടുകൂടിയാണ് വിദ്യാർത്ഥികൾ വരവേറ്റത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചുഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ സംസാരിച്ചു.  

പ്രാദേശികം

ഫ്രാൻസിസ് ജോർജ് എം പി നിലപാട് തിരുത്തണം പിഡിപി

കോട്ടയം ; വഖഫ് ഭേദഗതി ബില്ലിനെ പാർലമെൻ്റിൽ പിന്തുണക്കുമെന്ന കോട്ടയം എം പി ഫ്രാൻസിസ് ജോർജിൻ്റെ നിലപാട് കാലങ്ങളായി കേരള കോൺഗ്രസുകൾ വഴി യുഡിഫ് ബി ജെ പി - കാസ യുമായും തുടരുന്ന ബന്ധങ്ങളുടെ പുതിയ ഉദാഹരണമാണ്  മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച കോട്ടയം എം പി ഫ്രാൻസിസ് ജോർജ് മാപ്പ് അർഹിക്കാത്ത തെറ്റാണ് ഈ വിശയത്തിൽ സ്വീകരിച്ചിരിക്കുന്നത്മുനമ്പം വിശയത്തെ ആസ്പദമാക്കി വഖഫ് വിശയത്തെ കൂട്ട് ചേർത്ത് സംസാരിക്കുന്നത് ആരെ പ്രീതിപെടുത്താനാണ്എം പി യുടെ ഈ വിശയത്തിലുള്ള സമീപനത്തിൽ യുഡിഫ് നിലപാട് അറിയാൻ മതേത്വര വിശ്വാസികൾക്ക് ആഗ്രഹമുണ്ട്എംപി നിലപാട് തിരുത്താൻ തയ്യാറവണമെന്ന് പിഡിപി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എസ് നൗഷാദ് ഉതഘാടനം ചെയ്യുതുഹാജി എം എ അക്ബർ പി കെ അൻസിം ഒഎ സക്കരിയ സക്കീർ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

അൽഫിത്വ്‌റ ഇസ്‍ലാമിക് പ്രീ സ്‍കൂളിൽ സനദ് ദാനം

ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന അൽ ഫിത്വ്‌റ ഇസ്ലാമിക് പ്രീസ് കൂളിൽ നിന്നും ഈ വർഷം 48 കുട്ടികൾ വിശുദ്ധ ഖുർആൻ ഖത്തമ് ചെയ്ത് സനദ് ഏറ്റവാങ്ങി...മൂന്ന് വയസ്സ് മുതൽ ആറ് വയസു വരെയുള്ള കുട്ടികളാണ് അൽ ഫിത്റയിൽ പഠിക്കുന്നത്.ഖുർആൻ പഠനത്തിനോടൊപ്പം കെ.ജി സിലബസും ഈ കുട്ടികൾ പഠിക്കുന്നു. ഇംഗ്ലീഷ്,അറബി, മലയാളം,മത്സ് എന്നീ വിഷയങ്ങളും പഠിക്കുന്നു. കേരളത്തിൽ തന്നെ ഏറ്റവും വ്യവസ്ഥാപിതമായ രീതിയിൽ പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളാണ് അൽ ഫിത്വ്‌റ.ഇരുന്നൂറോളം സ്ഥാപനങ്ങളാണ് വിവിധ സ്ഥലങ്ങളായി പ്രവർത്തിക്കുന്നത്..... സ്കൂൾ വാർഷിക സമ്മേളനവും സനദ് ദാനവും ഹരിത മുൻ സംസ്ഥാന അധ്യക്ഷയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ആയിഷാ ബാനു ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ.ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ആസ്മി അൻസാരി സ്വാഗതം പറഞ്ഞു.കെ.എ ഹാരിസ് സ്വലാഹി, പി.ഇ.ഇർഷാദ്, പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.പി ഷെഫീഖ്, കെ.എം അക്ബർ സ്വലാഹി എന്നിവർ ആശംസകൾ നേർന്നു.  

വിദ്യാഭ്യാസം

പരീക്ഷ നടത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സ‍ർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പണമില്ലെന്നാണ് വിശദീകരണം. ഫണ്ട് ഡയറക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ മറ്റു ചെലവിന് വേണ്ടിയുള്ള പണമാണ് പിഡി അക്കൗണ്ടിൽ ഉള്ളത്.  

പ്രാദേശികം

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ്

ഈരാറ്റുപേട്ട ; ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിന്റെ എൻഎസ്എസ് യൂണിറ്റും സയൻസ് ക്ലബ് ഈരാറ്റുപേട്ട സെൻട്രൽ-ഉം  ചേർന്നുകൊണ്ട് 22/01/ 2025 ൽ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ വെച്ച്  മെഗാ രക്തദാന ക്യാമ്പ് നടത്തി.വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം വി രാജേഷ്, ലയൺ ഷിബു തെക്കേമറ്റം ലയൺസ്  ഡിസ്ട്രിക്ട് ചെയർപേഴ്സൺ (ബ്ലഡ് ഡൊണേഷൻ ) എന്നിവർ ആശംസയും അറിയിച്ചു.ലയൺ പ്ലേസ് ജോർജ് സ്വാഗതവും ലയൺ സതീഷ് ജോർജ് ഐപിപി ആൻഡ് സോൺ ചെയർമാൻ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‍ലിം ഗേൾസ് സ്കൂൾ വാർഷികവും യാത്രയയപ്പും

ഈരാറ്റുപേട്ട: മുസ്‍ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 61 ാം വാർഷികാഘോഷവും 'ഈ അദ്ധ്യയന വർഷം സ്‌കൂളിൽ നിന്നും വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ് ,റ്റി.ഇ.ഷെമീമ ,കെ.ജി.രാജി ,ഡോ.കെ.എം,മഞ്ജു ,കെ,ശോഭ ,എൻ.എ. ഷീബ എന്നി വർക്കുള്ള യാത്രയയപ്പ്സമ്മേളനവും പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സദൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ  എം.കെ. അൻസാരി അധ്യക്ഷത വഹിച്ചുഫെലിക്‌സാമ്മ ചാക്കോ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.പി.താഹിറ ,ഹെഡ്മിസ്ട്രസ് എം.പി.ലീന, നഗരസഭ കൗൺസിലർ  പി.എം. അബ്ദുൽ ഖാദർ, തസ്‌നിം കെ. മുഹമ്മദ്, ഐഷ മോൾ പി.എസ്, ജൂബി മോൾ കെ.യു, റസിയ എ.എം, അനു മോഹൻ, സുബ്ഹാന ജാസ്‌മി, നദ ഫാത്തിമ, ജലാൽ, കെ.എസ് ഷരീഫ് എന്നിവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം' പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സദൻ വിതരണം ചെയ്തു.  

പ്രാദേശികം

പി.എം.സി. ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: പി.എം.സി. ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  ഇന്ത്യൻ ഓങ്കോളജി അസോസിയേഷൻ ദേശീയ പ്രസിഡൻറ് പ്രൊഫ. ഡോ. സി.എസ്. മധു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ ഡോ. ആർ.പി. രാജാ അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ. ഷാഹിൻ എസ്, ഡോ. സിബി മാത്യൂസ് എന്നിവർ സെമിനാർ നയിച്ചു. ഡോ. നൂറുദ്ദീൻ നൂറാനിയ, ഡോ. പി.ഡി. മാത്യു പുളിക്കൽ, ഡോ. കുമുദാ ഭായ് പൂഞ്ഞാർ, ഡോ. ഖദീജാ ഇസ്മായിൽ എന്നിവരെ പി.എം.സി. പുരസ്ക്കാര ജേതാക്കളായി പ്രഖ്യാപിച്ചു.