വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലാ മാരത്തൺ: സാബു ചെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കൾ.

പാലാ : പാലാ സെൻ്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318 ബി യും സെൻ്റ് തോമസ് കോളേജും എഞ്ചിനീയേഴ്‌സ് ഫോറവും ഡെക്കാത്തലൻ കോട്ടയവും സംയുക്തമായി നടത്തിയ പാലാ മാരത്തണിൽ സാബു ജി.തെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കളായി. 50 വയസ്സിന് മുകളിൽ പുരുഷ വിഭാഗം 21 കിലോമീറ്ററിൽ സാബു ജി.തെരുവിൽ 50 വയസ്സിന് താഴെ മുഹമ്മദ് സബീൽ എന്നിവർ ഒന്നാം സ്ഥാനം നേടി.വനിതാ വിഭാഗം 50 വയസ്സിന് മുകളിൽ 21 കിലോമീറ്റർ എ. കെ.രമയും 50 വയസ്സിന് താഴെ പൗർണ്ണമിയൂം ജേതാക്കളായി. പുരുഷ വിഭാഗം 10 കിലോമീറ്റർ 50 ന് മുകളിൽ സാബു പോൾ,50 ന് താഴെ കെ.അരുണും വിജയികളായി.വനിതാ വിഭാഗം 10 കിലോമീറ്റർ വ്യത്യസ്ത വിഭാഗങ്ങളിൽ എൽസമ്മ ചെറിയാൻ, ജി.ജിൻസി എന്നിവർ ഒന്നാം സ്ഥാനം നേടി. വ്യത്യസ്ത വിഭാഗം മത്സരങ്ങൾ ഡിവൈഎസ്പി കെ.സദൻ,പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്,മാഗി ജോസ് മേനാമ്പറമ്പിൽ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.മാഗി ജോസ് മേനാമ്പറമ്പിൽ,ഡോ. ജെമി ജോസ് മേനാമ്പറമ്പിൽ,ചെറി അലക്സ്,വി. എം.അബ്ദുള്ള ഖാൻ, സാനു ജോസഫ്,രാജ ശേഷാദ്രി,ജോർജ് കുട്ടി മേനാമ്പറമ്പിൽ,ജിൻസ് കാപ്പൻ,ഉണ്ണി കുളപ്പുറം,അനൂപ് ഡെക്കാത്തലൻ എന്നിവർ നേതൃത്വം നൽകി.ഡിവൈഎസ്പി കെ.സദൻ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകി.പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകൾ വിതരണം ചെയ്തു.

കോട്ടയം

ചക്കാമ്പുഴക്ക് സമീപം വാഹനാപകടത്തിൽ കോൺഗ്രസ് നേതാവിനും ഡ്രൈവവർക്കും പരിക്ക്

രാമപുരം പാലാ റോഡ് ചക്കാമ്പുഴക്ക്  സമീപം വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനനും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് പറയുന്നു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു തിരുവനന്തപുരത്ത് നിന്നും കൊച്ചി എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

പ്രാദേശികം

തണൽ വാർഷിക സംഗമം ഇന്ന്

ഈരാറ്റുപേട്ട :ദൈവത്തിൻ്റെ കരുണാകടാക്ഷങ്ങൾ  നാം ഏവരിലും വർഷിക്കുമാറാകട്ടെ. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് തണലിൻ്റെ നേതൃത്തിൽ ഈരാറ്റുപേട്ടയിൽ നടന്ന് വരുന്നത്. 2019 ൽ ചാരിറ്റി മേഖലയിൽ നമ്മുടെ നാട്ടിൽ ആദ്യമായി സ്ഥാപിച്ച ഡയാലിസിസ് സെൻ്ററോടു കൂടിയാണ് തണലിൻ്റെ പ്രവർത്തനം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ നിരവധി സ്ഥാപനങ്ങൾ തണലിൻ്റെ കീഴിൽ ഈരാറ്റുപേട്ടയിൽ ആരംഭിക്കാൻ കഴിഞ്ഞു. സാമ്പത്തികമായി പ്രയാസപ്പെടുന്ന നിത്യരോഗികളെ സഹായിക്കുക എന്നതാണ് തണലിൻ്റെ പ്രധാന ലക്ഷ്യം. ഈരാറ്റുപേട്ട തണലിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം നിർമിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.ഏറെ താമസിക്കാതെ അതിൻ്റെ നിർമ്മാണം ആരംഭിക്കാൻ കഴിയും പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന ശക്തമായ പിന്തുണയും സഹായങ്ങളും കൊണ്ടാണ് തണിലിന് ഇതൊക്കെ സാധ്യമായത്. അതിനുള്ള നന്ദിയും കടപ്പാടും എല്ലാവരോടും ഈ അവസരത്തിൽ അറിയിക്കുന്നു.          *

കോട്ടയം

മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21ന്

- കോട്ടയത്ത് അഞ്ചിടങ്ങളിൽ മുന്നറിയിപ്പ് സൈറൺ സംവിധാനം - പ്രവർത്തന പരിശോധനയുടെ ഭാഗമായി 21 ന് വൈകിട്ട് സൈറണുകൾ മുഴങ്ങും   കോട്ടയം: പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കോട്ടയം ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കോട്ടയം താലൂക്ക് ഓഫീസ്, ജി.വി.എച്ച്.എസ്.എസ്. നാട്ടകം, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ജി.എച്ച്.എസ്.എസ്., പാലാ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് കവചം മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.

പ്രാദേശികം

*കേരള സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനായി സിജി ഈരാറ്റുപേട്ട യൂണിറ്റ് കോംപീറ്റൻസി ബൂത്ത് ഒരുക്കുന്നു

ഈരാറ്റുപേട്ട : പി.എസ്.സി പരീക്ഷകൾക്കായി സൗജന്യമായി വൺ ടൈം രജിസ്ട്രഷൻ ചെയ്യുന്നതിനും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും സിജി ഈരാറ്റുപേട്ട യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബൂത്ത് ആരംഭിച്ചു.  20/1/ 2025 വൈകിട്ട് 7.00 മുതൽ മക്ക മസ്ജിദിന് എതിർവശത്ത് കരുണ ക്ലിനിക്കിൻ്റെ തൊട്ടടുത്തുള്ള സിജി ഓഫീസിൽ ബൂത്ത് പ്രവർത്തിക്കുന്നതാണ്. 19/1/25 ൽ നടക്കൽ മുല്ലൂപ്പാറ ജലാലിയ മസ്ജിദിൽ രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 1.00 മണിവരെ ബൂത്ത് പ്രവർത്തിക്കും. ഉദ്യോഗാർത്ഥികൾ ആധാർ, എസ്.എസ് .എൽ .സി കോപ്പി , യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം.  കൂടുതൽ വിവരങ്ങൾക്ക്: 9747087471, 8606184414 .

കോട്ടയം

വർഗീയ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

കോട്ടയം : വർഗീയ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യപേക്ഷ  പരിഗണിക്കുന്നത്  ഈ മാസം 25ലേക്ക് മാറ്റി. കോട്ടയം സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.അതുവരെ അറസ്റ്റ് പാടില്ലെന്ന് കോട്ടയം സെഷൻസ് കോടതി.

കോട്ടയം

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

മേലുകാവ്: മേലുകാവ് ഗ്രാമ പഞ്ചായത്തും വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസും സംയുക്തമായി പഞ്ചായത്ത് ഹാളിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി ടോമി,പഞ്ചായത്ത് മെമ്പർ ടി.ജെ.ബെഞ്ചമിൻ,തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,ബെന്നി മൈലാഡൂർ,ഉണ്ണി കുളപ്പുറം,മെഡിക്കൽ ഓഫീസർ മുഹമ്മദ് ജിജി എന്നിവർ പ്രസംഗിച്ചു.പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള കിറ്റ്കൾ ഗ്ലോബൽ പ്രസിഡൻ്റ് വിതരണം ചെയ്തു.

പ്രാദേശികം

മുസ്ലിം ഗേൾസ് സ്കൂൾ ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി

ഈരാറ്റുപേട്ട. മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൽ . പി , യു .പി , ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി . എൽ .പി വിഭാഗത്തിൽ മാധവി പി രാമൻ , സിദ്ധാർഥ് എം അഭിലാഷ് ( എസ് ജി എം യു പി എസ് ഒളയനാട് ) ഒന്നാം സ്ഥാനവും , ദിയ ഷഫീഖ് , എഡ്വിൻ ജോസഫ് ( സെന്റ് മേരീസ് എൽ പി സ്കൂൾ അരുവിത്തുറ ) രണ്ടാം സ്ഥാനവും , ഔൻഷി എസ് , ക്രിസ ചാൾസ് ( സെന്റ് മേരീസ് എൽ പി സ്കൂൾ തീക്കോയി ) മൂന്നാം സ്ഥാനവും , യു . പി വിഭാഗത്തിൽ പത്മ വി എം , ഹരിത സുരേഷ് (സെന്റ് എഫ്രേംസ് യു പി സ്കൂൾ ചിറക്കടവ് ) ഒന്നാം സ്ഥാനവും സൈറ സാലിഹ് , അക്ഷര പ്രസാദ് ( എസ് എച്ച് എച്ച് എസ് പങ്ങട ) രണ്ടാം സ്ഥാനവും ടെയ്സ് എം സന്തോഷ് , ലക്ഷ്മി നന്ദന ( സെന്റ് മേരീസ് എച്ച് എസ് സ്കൂൾ തീക്കോയി ) മൂന്നാം സ്ഥാനവും , ഹൈസ്കൂൾ വിഭാഗത്തിൽ തോമസ് ബിനു , ഗീതിക ബോസ് ( സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല് ) ഒന്നാം സ്ഥാനവും , അദ്വൈത് ബിനോയ് നായർ , അക്ഷയ് ടി അജീഷ് ( എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ) രണ്ടാം സ്ഥാനവും ഹിബ തസ്‌നീം , ആദിത്യൻ അനീഷ് ( ഗ്രേസി മെമ്മോറിയൽ എച്ച് എസ് പാറത്തോട് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി .പ്രോഗ്രാമിന്റെ സുതാര്യത കാക്കുന്നതിനായി ആതിഥേയരായ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തില്ല . വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു .