വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ദാറുസ്സലാം മസ്ജിദിന്* *പുതിയ പരിപാലന സമിതി

ഈരാറ്റുപേട്ട : ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിന് പുതിയ പരിപാലന സമിതി നിലവിൽ വന്നു. പ്രസിഡൻ്റായി അബ്ദുൽ ഖാദർ (അജ്മി) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. റാസിക് റഹീം (ജന. സെക്രട്ടറി) അഫീർഖാൻ അസിസ് (ജോ. സെക്രട്ടറി) നവാസ് ചെമ്പുകാംപറമ്പിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. താഹിർ പേരകത്തുശ്ശേരിൽ, നിയാസ് മഠത്തിൽ, ജലീൽ പറയിൽ, റമീസ് പൊന്തനാൽ, സലിം അരിമ്പൻതൊടിയിൽ, സുബൈർ കിഴക്കേട്ടുപറമ്പിൽ, ദിലീപ് കുമ്പളപ്പറമ്പിൽ, സഹീർ ചിറപ്പാറയിൽ എന്നിവരാണ് പരിപാലന സമിതി അംഗങ്ങൾ.

മരണം

ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു

ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു ഖബറടക്കം നാളെ രാവിലെ 9 മണി ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ മെംബർമാർക്കായി കമ്മ്യൂണിറ്റി കെയർ കാർഡ്

ദുബൈ : ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ - അൽ ബോർഗ് ഡയഗ്നോസ്റ്റിക് സെന്ററുമായി സഹകരിച്ച് പുറത്തിറക്കുന്ന കമ്യൂണിറ്റി കെയർ കാർഡിന്റെ ലോഞ്ചിങ് അൽ ബോർഗിന്റെ ദേരാ ഓഫീസിൽ വെച്ചു നടന്നു.ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ സെക്രട്ടറി രിഫായി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഹുസൈൻ ഇബ്രാഹിം, മുഹമ്മദ് ശരീഫ്, അസ്‌ലം കണ്ടത്തിൽ, അൽ ബോർഗ് ഡയഗണോസ്റ്റിക് റീജിയണൽ സീനിയർ സെയിൽസ് മാനേജർമാരായ മസൂദ് വട്ടക്കയം, നിയാസ് ഖാൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് സിദ്ധീഖ്, സെയിൽസ് ഡയറക്ടർ സീറോൺ വിക്ടോറിയ എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ മാനേജർ അഹമ്മദ് ഫറൂഖിൽ നിന്നും ആദ്യ കാർഡ് ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ യുടെ പ്രസിഡന്റ് നിഷാദ് വട്ടക്കയം ഏറ്റുവാങ്ങി. ഇ കമ്യൂണിറ്റി കെയർ കാർഡ് ഉപയോഗിച്ച് ഈരാറ്റുപേട്ട അസോസിയേഷൻ യുഎയുടെ മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ വിധ ലബോറട്ടറി ടെസ്റ്റുകളും ടെസ്റ്റുകളിൽ 50% ഡിസ്കൗണ്ടും പ്രത്യേക നിരക്കിൽ അഞ്ച് മെഡിക്കൽ ചെക്കപ്പും ലഭിക്കുന്നതാണ്അൽ ബോർഗ് ഡയഗണോസ്റ്റിക് സെന്ററിന്റെയും phd ലബോറട്ടറിസിന്റെയും ദുബൈ, അബുദാബി, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ നമ്മുടെ കമ്മ്യൂണിറ്റി കെയർ കാർഡിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

പ്രാദേശികം

സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.

ഈരാറ്റുപേട്ട: സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് 2024 നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.  ഇന്ന് (2024 ഒക്ടോബർ 5 ശനിയാഴ്ച) വൈകിട്ട് 5ന് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  നടക്കുന്ന പരിപാടി ആന്റോ ആൻ്റണി  എം.പി ഉദ്ഘാടനം നിർവ്വഹിക്കും.നഗരസഭാ ചെയർപേഴ്‌സൻ സുഹ്റ അബ്‌ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം.എൽ.എ പോർട്ടൽ ഓപ്പണിംഗ് നിർവ്വഹിക്കും. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,  നഗരസഭാ കൗൺസിലർമാരായ ഫാസില അബ്‌സാർ, ഷഫ്‌ന അമീൻ, ഫസൽ റഷീദ്, പി.എം. അബ്ദുൽ ഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, ഷൈമ റസാഖ്, അബ്ദുൽ ലത്തീഫ്, ലീന ജെയിംസ്, സുഹാന ജിയാസ് തുടങ്ങിയർ സംബന്ധിക്കും. ജോഷി താനിക്കൽ, അഷ്‌റഫ് വി.എം, വി.എസ്. സലീം, അശോക് കുമാർ വി.എം എന്നിവർ പരിശീലന ക്ലാസ് നയിക്കും.  തുടർന്ന് സിനി ആർട്ടിസ്റ്റ് മുഹമ്മദ് ഇർഫാൻ, അജുംഷ, ന്യൂസ് റീഡർ ഷിഹാബ് മുഹമ്മദ്, ഗായിക അസ്‌ന ഖാൻ തുടങ്ങിയവർ അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും. 

പ്രാദേശികം

രസതന്ത്രത്തിൻന്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ് .

അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ്  കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം  രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ  പ്രൊഫ ഡോ സിബി ജോസഫ്,  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്  കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു..രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും രണ്ടു നിലകളിലായി അണിയിച്ചൊരുക്കിയ കെം ഫെസ്റ്റ് എക്സിബിഷനിൽ  സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ അഭൂതപൂർവ്വമായി തിരക്ക് അനുഭവപ്പെട്ടു. വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് എക്സ്സിബിഷൻ കാണാൻ എത്തിയത്.

പ്രാദേശികം

എസ്.ഡി.പി ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം പൂഞ്ഞാർ മണ്ഡം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു സെക്രട്ടറി വി..എസ് ഹിലാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിയിൽ, ജില്ലാ ഖജാൻജി കെ. എസ്. ആരിഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ യാസിർ കാരയ്ക്കാട്, ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു.

പ്രാദേശികം

മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: മുനിസിപ്പൽ മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് ആസാദ് നഗർ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.മാതാക്കൽ കുടിവെള്ള പദ്ധതിക്കായുളള ടാങ്ക് നിർമാണം, കോൺക്രീറ്റ് പൂർത്തിയാക്കിയ മാതാക്കൽ-അള്ളുങ്കൽ റോഡ്, മാതാക്കൽ-കോട്ട റോഡ്, മാതാക്കൽ-വയലങ്ങാട് റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ്, വെൽഫയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് വി.എം ഷെഹീർ തുടങ്ങിയവർ സംസാരിക്കും.ടാങ്ക് നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ ഷംസുദ്ധീൻ പാളയത്തെ വേദിയിൽ ആദരിക്കും.

പ്രാദേശികം

ഗാന്ധി വന്ദനവുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ്

അരുവിത്തുറ :ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ തയ്യാറാക്കിയ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാർച്ചനയും, സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചത്. ഗാന്ധി വന്ദനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൽ, പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു