വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽനിന്നാണ് ബിരുദം നേടിയത്.   

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് ഡിബേറ്റ് കോമ്പറ്റീഷൻ : തീക്കോയി സെന്റ് മേരീസ് സ്കൂളിന് ഒന്നാം സ്ഥാനം

മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഡിബേറ്റ് കോമ്പറ്റീഷനിൽ അമലു സിബി, ഹന്ന ഷിനോജ് എന്നിവരടങ്ങിയ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി നിന്നുള്ള ടീം ഒന്നാം സ്ഥാനത്തിന് അർഹരായി. ദേവാമൃത കൃഷ്ണ, മൈഥിലി സുനിൽ എന്നിവരടങ്ങിയ പൂഞ്ഞാർ എസ് എം വി ഹൈസ്കൂളിൽ നിന്നുള്ള ടീമിന് രണ്ടാം സ്ഥാനവും, ഹന്ന സുനൈർ, ആസിയ സജീർ എന്നിവരടങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീ ശബരീശ കോളേജ് അസിസ്റ്റന്റ് മാനേജർ ഷൈലജ നാരായണൻ അധ്യക്ഷത വഹിച്ചു.  ജോർജുകുട്ടി ആഗസ്തി, പ്രൊഫ. ബിനോ.പി ജോസ്, അനിത ടീച്ചർ, സ്വാതി ശിവൻ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് സെക്രട്ടറി സുജ എംജി , എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത് തോമസ്, ഇബ്രാഹിംകുട്ടി, ആർ.ധർമ്മകീർത്തി , പിപിഎം നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.   ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് കോമ്പറ്റീഷൻ നടന്നത്. മത്സരത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 15 സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സമ്മാനാർഹരായ ടീമിന് 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി. രണ്ടാം സമ്മാനർഹരായ ടീമിന് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും,മൂന്നാം സമ്മാനാർഹരായ ടീമിന് 1500 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി.

പ്രാദേശികം

നഗരോത്സവം: വൈസ് ചെയർമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: നഗരസഭ സംഘടിപ്പിച്ച നഗരോത്സവത്തിലെ കണക്കുകൾ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട വെൽഫെയർ പാർട്ടിക്കുമേൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് ഉന്നയിച്ച ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും അവ സത്യസന്ധമായാണ് ഉന്നയിച്ചതെങ്കിൽ പുറത്തുവിടാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  വെൽഫെയർ പാർട്ടിയുടെ കൗൺസിലർമാർ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ചെയർപേഴ്‌സനും വൈസ് ചെയർമാനും അത് ഇത്രയും കാലം മറച്ചുവെച്ചത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. നഗരോത്സവത്തിന്റെ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെടുമ്പോഴല്ല, പണ്ടെപ്പോഴോ അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി വരേണ്ടത്. അത് സമയബന്ധിതമായി മുന്നണിയേയും പാർട്ടിയേയും അറിയിക്കേണ്ടതായിരുന്നുവെന്നും പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  നഗരോത്സവ നടത്തിപ്പിൽ ക്രമക്കേടുകൾ ഉണ്ടെന്ന് പൊതുജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന ആശങ്കകൾ കണക്കുകൾ സുതാര്യമാക്കി പരിഹരിക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് വെൽഫെയർ പാർട്ടി ഉന്നയിച്ചത്. ഇക്കാര്യം മുന്നണി യോഗത്തിൽ അവതരിപ്പിക്കണമെന്നായിരുന്നു വൈസ് ചെയർമാൻ പത്രസമ്മേളനത്തിൽ പറഞ്ഞത്.  എന്നാൽ, പ്രാദേശികമായ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിൽ യു.ഡി.എഫുമായി സഹകരിച്ച് ഭരണം പങ്കിടുന്ന വെൽഫെയർ പാർട്ടി എന്നും മുന്നണി മര്യാദകൾ പാലിച്ചിട്ടുണ്ടെന്നും, നഗരോത്സവവുമായി ബന്ധപ്പെട്ട് ഒരിക്കൽ പോലും യു.ഡി.എഫ് മീറ്റിംഗുകൾ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. മുന്നണിയിലെ മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ പോലും തങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.  നഗരോത്സവത്തിന്റെ പൂർണമായ കണക്കുകൾ പുറത്തുവിട്ട് നടത്തിപ്പിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തിന് മറുപടി നൽകാൻ സംഘാടകർ തയാറാകുമെന്നാണ് വെൽഫെയർ പാർട്ടി വിശ്വസിക്കുന്നത്.  നഗരസഭാ കൗൺസിലർ എസ്.കെ. നൗഫൽ, വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഫിർദൗസ് റഷീദ്, കമ്മിറ്റിയംഗം വി.എം. ഷെഹീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

മരണം

പരീക്കുട്ടി കുന്നക്കാട്ട് നിര്യാതനായി

 പരീക്കുട്ടി കുന്നക്കാട്ട് നിര്യാതനായി  ജനാസ എറണാകുളം ഹോസ്പിറ്റലില്‍ നിന്നും ‍ ഇന്ന്‌ 12 മണിയോടെ വീട്ടില്‍ എത്തും  കബറടക്കം നാളെ ളുഹര്‍ നമസ്കാര ശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ്   

പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസിന് മികച്ച നേട്ടം.

ഈരാറ്റുപേട്ട : തിരുവനന്തപുരത്ത് വച്ച് നടന്ന 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങൾക്കും എ ഗ്രേഡ് നേടി. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, ഉറുദു ഉപന്യാസം, അറബിഗാനം, മുശാഅറ, സംഘഗാനം, സംഭാഷണം, നിഘണ്ടു നിർമ്മാണം, പദ്യം ചൊല്ലൽ എന്നിവക്ക് എ ഗ്രേഡും പ്രശ്നോത്തരി, ഉറുദു പ്രസംഗം എന്നീ ഇനങ്ങൾക്ക് ബി ഗ്രേഡും നേടാനായി. നിസ്സഹായരായ മനുഷ്യരോടുള്ള ഭരണകൂട സമീപനം വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ അറബിക് നാടകം എ ഗ്രേഡ് കരസ്ഥമാക്കുകയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.  

പ്രാദേശികം

സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മികവിലേക്ക് ഉയർത്താൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)ആസൂത്രണം ചെയ്ത സിജി ലോജിക് ഒളിമ്പ്യാഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നടന്നു. കോട്ടയം ജില്ലയിലെ ഒളിമ്പ്യാഡ് ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെ ചിന്താശേഷി വളർത്തുക, യുക്തിസഹമായ കഴിവുകൾ കണ്ടെത്തുക, വികസിപ്പിക്കുക, നിർമിത ബുദ്ധിയുടെ കാലത്ത് കുട്ടികളുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് ലോജിക് ഒളിമ്പ്യാഡി ന്റെ ലക്ഷ്യങ്ങൾ. കേരളത്തിലെ എല്ലാ സിലബസിലും ഉള്ള 5 ആം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ആയിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. കുട്ടികൾ സെന്ററുകളിൽ എത്തി മൊബൈൽ ഫോണിൽ ഓൺലൈൻ ആയിട്ടാണ് മത്സരത്തിൽ പങ്കെടുത്തത്.  ഈ മത്സരം കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു. മത്സരപരീക്ഷകളുടെ പുതിയ രീതികൾ അറിയാനും റീസണിങ് ചോദ്യങ്ങൾ മനസിലാക്കാനും കുട്ടികൾക്ക് സാധിച്ചു. മത്സരത്തിന് ശേഷം സിജി HR വിഭാഗം ട്രൈനർ ആയ അമീൻ ഒപ്ടിമയുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു. കൗൺസിലറും സൈക്കോളജിസ്റ്റുമായ ഹസീന ബുർഹാൻ മെമ്മറി ബൂസ്റ്റിംഗ് ടെക്നികുകൾ കുട്ടികൾക്ക് പകർന്ന് കൊടുത്തു മത്സരശേഷം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രഫഎ.എം റഷീദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിജി ഈരാറ്റുപേട്ട യൂണിറ്റ് കോ ഓർഡിനേറ്റർ  അമീർ പി. ചാലിൽ , സിജി വനിതാ വിഭാഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

കെയർ സ്കൂൾ പദ്ധതിയുമായി അരുവിത്തുറ കോളേജ്. നാലാം സീസണ് തുടക്കമായി

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കെയർ സ്കൂൾ പദ്ധതിയുടെ നാലാം സീസൺ ഇന്ന് തുടക്കമായി. കോളേജിന്റെ സമീപ പ്രദേശത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിയും വളർച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ വിൻസെൻ്റ് മാത്യു, പ്രോജക്ട് കോഡിനേറ്റർ സിനി ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു. പ്രശ്സ്ത കരിയർ ഗൈഡും തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപകനുമായ സാബു വല്ലയിൽ ക്ലാസ് നയിച്ചു. കെയർ സ്കൂൾ പ്രോഗ്രാമിലൂടി പരിശീലനം സിദ്ധിച്ച വിദാർത്ഥികളും ചടങ്ങിൽ സംസാരിച്ചു

പ്രാദേശികം

കാലങ്ങളായി തകർന്നു കിടന്ന ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ -വടക്കേക്കര (മുക്കട ബൈപ്പാസ്) റോഡ് നവീകരിച്ച് ഉൽഘാടനം പൂത്താർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള റോഡാണ് മുക്കട റോഡ്. ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിമുമ്പ് വ്യാപാര കേന്ദ്രവും, പിന്നീട്  ബസ്സ്റ്റാന്റും ആയി പ്രവർത്തിച്ച മേഖലയാണ് ഇത്. അടുത്തഘട്ടമായി റോഡ് കൂടുതൽ വിപുലീകരിച്ച് വൺവേ സംവിധാനത്തിൻ എത്തിക്കുമെന്നും എം.എൽ.എ സുചിപ്പിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ അദ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ലാസ്,കൗൺസിലർമാരായ അനസ് പാറയിൽ, സുനിത ഇസ്മായിൽ, നൗഫൽ ഖാൻ, പി.ബി.ഫൈസൽ, കെ.ഐ.നൗഷാദ്, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.പി.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു