വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണം-ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

കോട്ടയം: മതസ്‌പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ട‌ിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്‌താവനകൾ നടത്തുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.   സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റണം. എംഎൽഎമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോർജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശിപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്‌ലിംകൾ അനർഹമായി വാരിക്കൂട്ടുന്നുവെന്നു പ്രചാരണം നടന്നു. മദ്റസാ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു. അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുതെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.

മരണം

കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി.

കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി പരേതനായ മഠത്തിൽ ഇബ്രാഹിമിൻ്റെ മകനാണ്. (മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർ റിബിൻഷാ യുടെ പിതാവ്)  ഭാര്യ: ജാസ്മിൻ ( വലിയവീട്ടിൽ, എരുമേലി )  മക്കൾ: എം.എ.റിബിൻഷാ ബിബിൻ ഷാ, അബിൻ ഷാ. മരുമക്കൾ: അനീസ റിബിൻ, ഷാലിമ,സനൂജ  ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ

കോട്ടയം

പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം.വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബുത്ത് ബി.എൽ.ഒയും, പഞ്ചായത്ത് തല കില ആർ.പി യും, കഴിഞ്ഞ 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിയ്ക്ക് ഒപ്പം പങ്കെടുക്കുവനാണ് കേന്ദ്ര സർക്കാറിൻ്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.എന്തയാർ ഓലിക്കൽ ഒ.ഇ ചാക്കോയുടേയും ശോശാമ്മ ചാക്കോയുടേയും മകളാണ്. സംസ്ഥാന തലത്തിൽ അഞ്ച് അങ്കണവാടി വർക്കർക്കും ഒരു സി.ഡി.പി.ഒ യ്ക്കും പങ്കെടുക്കുവാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.  കോട്ടയം ജില്ല കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലയിലുള്ള വരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അബുദാബിയിൽ എൻജിനിയർമാരായ ജയ്മോൻ തോമസ്, ജിതിൻ തോമസ് എന്നിവരാണ് മക്കളും ആൻമരിയ, ഡൽനയും മരുമക്കളുമാണ്.

കോട്ടയം

വിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍

കൊച്ചി : വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പിസി ജോര്‍ജ് കോടതിയില്‍. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പേരില്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമെടുത്ത കേസിലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. രാജ്യത്തെ മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. വിഷയത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. വിമര്‍ശനം ശക്തമായപ്പേള്‍, പിസി ജോര്‍ജ് മാപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ് ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി താന്‍ നിരുപാധികം പിന്‍വലിക്കുന്നുവെന്നും അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ് ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.  

പ്രാദേശികം

വീണ്ടും സ്നേഹ വീടുകളുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും  ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി  താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ.  സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ കൂടി നിർമ്മാണം  പൂർത്തിയായി വരികയാണ്.   എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . ഡെന്നി തോമസ് , മരിയ ജോസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, അനുശ്രീ കൊട്ടാരം, ഫിദ ഫർസീൻ , മറ്റു എൻഎസ്എസ് വോളൻ്റിയേഴ്സ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.

കേരളം

പുതുക്കിയ വോട്ടർപട്ടിക: ജില്ലയിൽ 16.05 ലക്ഷം വോട്ടർമാർ;കൂടുതൽ പൂഞ്ഞാറിൽ, കുറവ് വൈക്കത്ത്

കോട്ടയം : പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3). പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ: (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ): 18-19: 11769, 5953, 5815, 1 20-29: 220557, 111601, 108949, 7 30-39: 271688, 129112, 142570, 6 40-49: 315731, 154881, 160849, 1 50-59: 325152, 176672, 148479, 1 60-69: 252813, 133251, 119562, 0 70-79: 150054, 80920, 69134, 0 80-89: 49236, 29077, 20159,0 90-99: 8047, 5204, 2843, 0 100-109: 453, 310, 143, 0 110-119: 28, 21, 7, 0 നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം: പാലാ-186234(പുരുഷൻ-90079,സ്ത്രീ-96155,ട്രാൻസ്ജെൻഡർ-0),കടുത്തുരുത്തി-187790(പുരുഷൻ-91199,സ്ത്രീ-96589,ട്രാൻസ്ജെൻഡർ-2), വൈക്കം- 163981(പുരുഷൻ-79406,സ്ത്രീ-84572,ട്രാൻസ്ജെൻഡർ-3), ഏറ്റുമാനൂർ- 168848(പുരുഷൻ-82090,സ്ത്രീ-86757,ട്രാൻസ്ജെൻഡർ-1). കോട്ടയം-164311(പുരുഷൻ-78901,സ്ത്രീ-85409,ട്രാൻസ്ജെൻഡർ-1),പുതുപ്പള്ളി-180593(പുരുഷൻ-87714,സ്ത്രീ-92873,ട്രാൻസ്ജെൻഡർ-6), ചങ്ങനാശ്ശേരി- 173563(പുരുഷൻ-82972,സ്ത്രീ-90589,ട്രാൻസ്ജെൻഡർ-2), കാഞ്ഞിരപ്പിള്ളി- 188626(പുരുഷൻ-91309,സ്ത്രീ-97316,ട്രാൻസ്ജെൻഡർ-1),പൂഞ്ഞാർ-191582(പുരുഷൻ-94840,സ്ത്രീ-96742,ട്രാൻസ്ജെൻഡർ-0).ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 1564 ആണ്.

കോട്ടയം

പാലായിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.

പ്രാദേശികം

നടക്കൽ വാഹനാപകടം: കാർ ഓടിച്ചിരുന്നത് ഊബർ ടാക്‌സി ഡ്രൈവർ

ഈരാറ്റുപേട്ട: ഇന്നലെ രാത്രി നടക്കലിൽ ഒരാളുടെ മരണത്തിനും ഒരാളുടെ പരിക്കിനും ഇടയാക്കിയ വാഹനം ഓടിച്ചിരുന്നത് എറണാകുളം കേന്ദ്രമായി ഊബർ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ്. കൊണ്ടൂർ സ്വദേശിയായ ആദർശ് അഗസ്റ്റിനാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. മദ്യലഹരിയിലായിരുന്ന ഇയാളുടെ രക്തസാമ്പിൾ പോലീസ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കൂടെ വാഹനത്തിലുണ്ടായിരുന്ന നിജോ തോമസും പോലീസ് കസ്റ്റഡിയിലാണുള്ളത്. മറ്റ് മൂന്നുപേരെ മൊഴിയെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.