വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

നടക്കലിൽ കാർ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി ; പരിക്കേറ്റയാൾ മരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വാഗമണിലേക്ക് പോവുകയായിരുന്ന കാർ വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. നടയ്ക്കൽ മഠത്തിൽ അബ്ദുൽ ഖാദറാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെയ്റ്റിംഗ് ഷെഡിൽ നിൽക്കുകയായിരുന്ന ഖാദർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഒരാൾ ചികിത്സയിലാണ്.    

പ്രാദേശികം

നടയ്ക്കൽ കൊല്ലം കണ്ടത്ത് വെയ്റ്റിംഗ് ഷെഡിലേക്ക് കാർ പാഞ്ഞുകയറി ; രണ്ട് പേർക്ക് പരിക്ക്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വാഗമണിലേക്ക് പോവുകയായിരുന്ന കാർ വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി വെയ്റ്റിംഗ് ഷെഡിൽ നിൽക്കുകയായിരുന്ന രണ്ട് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ നടയ്ക്കൽ മഠത്തിൽ അബ്ദുൽ ഖാദറിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം

*സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.     

പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ സെക്കന്റ് ഓവറോൾ നേട്ടം കൈവരിച്ച ഹയാത്തൂദ്ധീൻ ഹൈ സ്കൂളിനെയും വിദ്യാർത്ഥികളെയും എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി അഭിനന്ദിച്ചു

സംസ്ഥാന സ്കൂകൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ സെക്കന്റ് ഓവറോൾ നേട്ടം കൈവരിച്ച ഹയാത്തൂദ്ധീൻ ഹൈ സ്‌കൂളിനെയും വിദ്യാർത്ഥികളെയും എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി അഭിനന്ദിച്ചു. നാല്പത്തിയാറു പോയിന്റ് നേടി സ്കൂൾ രണ്ടാമതെത്തിയത് ഒരു പോയിന്റന്റെ വ്യത്യാസത്തിൽ മാത്രമാണ് വരും വർഷങ്ങളിൽ കൂടുതൽ മികവ് പുലർത്തി ഒന്നാം സ്ഥാനം നെടുവാൻ സ്കൂളിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു മുൻമ്പ് പല വർഷങ്ങളിലും കലോത്സവത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സ്‌കൂളിനായെങ്കിലും ഓവറോൾ കിരീടം നേടുന്നത് ആദ്യമാണ്കലോത്സവത്തിന് പുറമേ അസം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നൽകുവാൻ സ്ക്‌കൂളിന് സാധിച്ചതിൽ അതിയായ ആഹ്ല‌ാദം പങ്കുവെക്കുന്നു എന്നും എം എൽ എ കൂട്ടിച്ചേർത്തു.വിജയനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് മധുരം വിതരണം നടത്തുകയും ചെയ്തുസ്‌കൂൾ ഹെഡ്‌മാസ്റ്റർ അബ്‌ദുൽ ഷുക്കൂർ, മാനേജർ ബഷീർ തൈതോട്ടത്തിൽ, മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്സർ പുള്ളോലിൽ സ്കൂ‌ൾ അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം, ദിലീപ്, ഹബീബുള്ള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

മരണം

ഐഷുമ്മ (87) നിര്യാതയായി.

ഈരാറ്റുപേട്ട:  നടയ്ക്കൽ മുണ്ടക്കപ്പറമ്പ് ഈലക്കയം റോഡ്  വെളിയത്ത്  പരേതനായ  ഇസ്മായിൽ കുട്ടിയുടെ ഭാര്യ ഐഷുമ്മ (87) നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ( 01 PM ളുഹർ) പുത്തൻപള്ളി ജുംആ മസ്ജിദ്. മക്കൾ: പരേതനായ പരിക്കൊച്ച്, ഹമീദ്കുട്ടി, അലിയാർ (അൽ അമീൻ ഗ്രൂപ്പ്), കുഞ്ഞ് പത്തുമ്മ (ഉമ്മി) അബ്ദുൽ ഖാദർ      

കോട്ടയം

*പി സി ജോര്‍ജിനെതിരേ കേസെടുത്തു; മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസ്

ഈരാറ്റുപേട്ട: മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ പോലിസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. രാവിലെ പരാതിക്കാരായ യൂത്ത് ലീഗ് ഭാരവാഹികളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചു

പ്രാദേശികം

സി.പി.എം ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണയും നടത്തി*

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സിപിഐഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന ധർണ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ആര്‍ ഫൈസൽ അധ്യക്ഷനായി ലോക്കല് സെക്രട്ടറി പി ബി ഫൈസൽലോക്കല് കമ്മിറ്റി അംഗങ്ങളായ ഇ എ സവാദ്, പി എ ഷെമീർ.മുൻസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു

കോട്ടയം

പ്രസിദ്ധമായ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ എരുമേലിയിൽ ഗതാഗത നിയന്ത്രണം ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിൻ്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും 100 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം. അ നിൽകുമാറിനെ കൂടാതെ മറ്റൊരു ഡിവൈഎസ്‌പി കൂടി സേവനത്തിന് ഉണ്ടാകും. 4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും സേവനത്തിന് എരുമേലിയിൽ ഉണ്ടാ കും. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു അറിയിച്ചു. എരുമേലിയിൽ 10നും 11നും ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഇങ്ങനെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു റാന്നി - പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്ന വാഹ നങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് - പതാലിപ്പടി (അമ്പലത്തിനു പിൻവശം) കരിമ്പിൻതോട് ചെന്ന് മു ക്കട വഴി പോകണം. കാഞ്ഞിരപ്പള്ളി കുറുവാമൂഴി ഭാഗത്തുനിന്ന് എരുമേലി - മുണ്ടക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറമ ട - മഠംപടി വഴി പോകണം. 'മുണ്ടക്കയം ഭാഗത്തുനിന്ന് റാന്നി പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പ്രപ്പോസ് - എംഇഎസ് - മണിപ്പുഴ വഴി വന്ന് ഇട ത്തോട്ടു തിരിഞ്ഞ് കനകപ്പലം വഴി പോകണം.റാന്നി ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട റബർ ബോർഡ് ജംക്‌ഷനിൽ നി ന്ന് ഇടത്തോട്ടു തിരിഞ്ഞ് ചാരുവേലി - കറിക്കാട്ടൂർ സെന്റർ പഴയിടം - ചിറക്കടവ് വഴി പോകണം. പമ്പാവാലി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗ ത്തേക്കു പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് പ്രപ്പോസ് പാറമടയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് പോകണം.പമ്പാവാലി ഭാഗത്തുനിന്ന് മുണ്ടക്കയം .ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പ്രപ്പോസ് - പാറമട - പുലിക്കുന്ന് വഴി പോകണം. എരുമേലി- അപകടങ്ങൾ ഒഴിവാക്കുന്നതിനു മോട്ടർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കും. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ 6 മോട്ടർ വാഹന വകുപ്പ് ഓഫിസുകളിലെ ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടറെയും ഓരോ അസിസ്റ്റന്റ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെയും വീതം ഉപയോഗിച്ച് 8 സേഫ് സോൺ പട്രോളിങ് സംഘങ്ങൾ സജ്ജമാക്കും. 19 വരെ ഈ സംഘങ്ങളുടെ സേവനം ലഭ്യമാക്കും.