വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ.

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ - ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം വികസനകാര്യം, പൊതുമരാമത്ത് കാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം ക്ഷേമകാര്യം 5 എന്നിങ്ങനെ സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം ആരോഗ്യകാര്യം മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാൻ്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാൻ്റിങ് കമ്മിറ്റികളുമാണുള്ളത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്.  

കോട്ടയം

ജോമി ബെന്നി തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ് കോൺഗ്രസ്സിലെ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയാണ് ജോമി ബെന്നി. തെരെഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. 14 അംഗ ഭരണസമിതിയിൽ യുഡിഫ് – 7, ബി ജെ പി – 4, എൽഡിഫ് – 3 എന്നിങ്ങനെയാണ് കക്ഷി നില. കളത്തൂക്കടവ് വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയെ തുടർച്ചയായ് രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് കമ്മറ്റി അംഗം, സമുദായിക സംഘടനയായ മാതൃവേദി യുടെ പ്രസിഡന്റ്‌, കളത്തൂക്കടവ് സെന്റ് : ജോൺ വിയാനി പള്ളി സൺ‌ഡേ സ്കൂൾ അധ്യാപിക എന്നിങ്ങനെ സാമൂഹിക-സാമൂദായിക-സാംസ്‌കാരിക തലങ്ങളിൽ സേവനമനുഷ്ഠിച്ച ജോമി ബെന്നി മികച്ച നേതൃപാഠവുമുള്ള വ്യക്തിയാണ്

പ്രാദേശികം

ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് ജനുവരി 3 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇൻ്റർ ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ്, സുലൂക് '26 എന്ന പേരിൽ 2026 ജനുവരി 3 ശനിയാഴ്ച ഈരാറ്റുപേട്ടയിൽ നടക്കും. നടക്കൽ ഫൗസിയ ഓഡിറ്റോറിയം, തൻമിയ ഇസ്‌ലാമിക് സ്കൂൾ എന്നിവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാല് സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജൂനിയർ, സീനിയർ കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തൻമിയ ഇസ്‌ലാമിക് സ്കൂൾ ഈരാറ്റുപേട്ട, ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയ വണ്ടിപ്പെരിയാർ, അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയാ ഇടക്കുന്നം എന്നീ സ്ഥാപനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ എഴുത്തുകാരനും ഗാനരചയിതാവും സൂഫീ ഗായകനുമായ ജാബിർ സുലൈം മുഖ്യാതിഥിയാകും. തമീം ത്വാഹ ഹസനി, എം.കെ കബീർ, അബ്ദുല്ല സേട്ട്, ഹഫീസ് ഇടക്കുന്നം എന്നിവർ പങ്കെടുക്കും. പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിക്കും. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറയും.  

കോട്ടയം

ബിന്ദു സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍നിന്നുള്ള ബിന്ദു സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ ബിന്ദു സെബാസ്റ്റ്യന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കുറിച്ചി ഡിവിഷന്‍ പ്രതിനിധി സുമ ടീച്ചര്‍ക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റ് ജോഷി ഫിലിപ്പ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോട്ടയം

ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.ഇന്നു(ഡിസംബര്‍ 27 ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു.  വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.

കോട്ടയം

റീ ടാറിംഗ് നടത്തിയ കരിനിലം-പശ്ചിമ റോഡ് ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം: റീ ടാറിംഗ് പൂർത്തിയാക്കിയ കരിനിലം-പശ്ചിമ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് കരിനിലം പോസ്റ്റോഫീസ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.  കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന  കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് നടത്തിയത്.   റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച്  പോയിരുന്നു. തുടർന്ന് കാലവർഷക്കെടുതിയിൽ റോഡ് കൂടുതൽ തകർന്നതിനാൽ അധിക തുക ആവശ്യമായി വന്നിരുന്നു. ഇക്കാര്യം ഗവൺമെന്റിന്റെ മുൻപാകെയും, നിയമസഭയിലും ഉന്നയിച്ച് അധിക തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എം.എൽ.എ അറിയിച്ചു. ഇപ്പോൾ 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് പ്രവർത്തികൾ നടത്തിയത്.  രണ്ടാംഘട്ടമായി സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഇവ നടപ്പിലാക്കുന്നതാണ്. അടുത്തഘട്ടത്തിൽ റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും എം.എൽ.എ അറിയിച്ചു. ഈ റോഡിന്റെ സമാന്തര പാതയായ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം &ബി സി നിലവാരത്തിലേക്ക് മാറ്റുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.  

കോട്ടയം

പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു

പാലാ:പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്വതന്ത്ര കൂട്ടായ്മയിലെ ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൂട്ടായമയുടെ പിന്തുണ UDF ന് നല്‍കാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ് റിബല്‍ മായാ രാഹുലിന്റെ പിന്തുണയും UDF ന് ലഭിച്ചു. UDF ന് 14 സീറ്റുകളാണ് കൗണ്‍സിലിലുള്ളത്. കേരള കോണ്‍ഗ്രസ് Mലെ ബെറ്റി ഷാജു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ദിയ ബിനുവിന് 14 വോട്ടുകളും ബെറ്റി ഷാജുവിന് 12 വോട്ടുകളും ലഭിച്ചു.പാലാ നഗരസഭയില്‍ നടന്ന ചെയര്‍മാര്‍ തെരഞ്ഞെടുപ്പില്‍ DEO സി സത്യപാലന്‍ വരണാധികാരിയായിരുന്നു. പാലാ നഗരസഭയിലെ 15-ാം വാര്‍ഡില്‍നിന്നും 91 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിയ ബിനു പുളിക്കക്കണ്ടം വിജയിച്ചത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണായി ദിയ പുളിക്കക്കണ്ടം മാറി.

പ്രാദേശികം

ഈരാറ്റുപേട്ട യു.ഡി.എഫിൽ ധാരണയായി അഡ്വ. വി.പി. നാസർ ചെയർമാനാകും ഫാത്തിമ അൻസർ വൈസ് ചെയർപേഴ്സൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ അഡ്വ. വി.പി. നാസർ ചെയർമാനാകും. അധ്യക്ഷ പദവിയെ ചൊല്ലിയുണ്ടായിരുന്ന തർക്കം ഇന്നലെ നടന്ന മുസ്‌‍ലിം ലീഗ്- കോൺഗ്രസ് ചർച്ചയിൽ പരിഹരിച്ചു. അവസാനത്തെ 15 മാസം കോൺഗ്രസിന് ചെയർമാൻ പദവി കൈമാറാമെന്നാണ് ധാരണയായിട്ടുള്ളത്. ആദ്യത്തെ രണ്ടര വർഷമാണ് അഡ്വ. വി.പി. നാസറിന്റെ കാലാവധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും മുസ്‍ലിം ലീഗിന്റെ നിശ്ചിത സമയം പൂർത്തിയാവുന്നത് വരെ നാസർ തന്നെ തുടരാനാണ് സാധ്യത.  ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്ക് നഗരസഭാ കൌൺസിൽ ഹാളിൽ നടക്കും. അതേ സമയം, ചെയർമാൻ സ്ഥാനത്ത് മാറ്റം വരുന്ന പക്ഷം വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകണമെന്ന് വെൽഫെയർ പാർട്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.  ഉച്ചക്കു ശേഷം നടക്കുന്ന വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഫാത്തിമ അൻസർ യു.ഡി.എഫിന്റെ സ്ഥാനാർഥിയാകും.