വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഗാന്ധി ജയന്തി ദിനാചരണം

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിച്ചു.സ്കൂളും പരിസരവും കുട്ടികൾ ക്ലീൻ ചെയ്തു. ഓർമകളിലെ ഗാന്ധിജി എന്ന പ്രോഗ്രാം മാനേജർ പി.എ ഹാഷിം ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പാൾ സി.ടി മഹേഷ് അധ്യക്ഷത വഹിച്ചു.കെ.പി. ഷെഫീഖ്, അക്ബർ സ്വലാഹി, പി.എം ആമിന, മിൻഹ ഫാത്തിമ, അസ്ന ഷാജി, ദിയ ഫാത്തിമ, ബിലാൽ നൗഷാദ്, ആലിയ, ലിയാന, വി.എസ് സഫാഎന്നിവർ സംസാരിച്ചു

പ്രാദേശികം

പൂഞ്ഞാറിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്തിൽ ശുചീകരണം നടത്തി

പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി പഞ്ചായത്ത്‌ ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത്‍കരിക്കുകയും ചെയ്തു.  ശുചീകരണ പ്രവർത്തനങ്ങൾ  പഞ്ചായത്ത്‌ പ്രസിഡൻ്റ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  

പ്രാദേശികം

ഗാന്ധി ജയന്തി ദിനത്തിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ മസ്ജിദിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും റോഡിന്റെ ഇരുവശത്തുമുള്ള ഭാഗങ്ങൾ വൃത്തിയാക്കി

ഈരാറ്റുപേട്ട :ഗാന്ധി ജയന്തി ദിനത്തിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ മസ്ജിദിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും റോഡിന്റെ ഇരുവശത്തുമുള്ള ഭാഗങ്ങൾ വൃത്തിയാക്കുകയുണ്ടായി.മഹൽ പ്രസിഡന്റ് പി റ്റി അഫ്സറുദ്ദീൻ, സെക്രട്ടറി പി എസ് ഷെഫീഖ്, ട്രഷറർ നൂറുള്ള ഷിഫാ കമ്മറ്റി അംഗങ്ങളായ നൈസൽ, ഷാജി, റ്റി എം ബഷീർ, സലീം കിണറ്റുമ്മൂട്ടിൽ, ഫസിൽ റ്റി ബഷീർ, ഷിബിലി, ഇൻഷാ സലാം, ഷറഫുദ്ധീൻ, ഹബീബുള്ള തുടങ്ങിയവർ നേതൃത്വം നൽകി.സിദ്ധീഖിയ്യയ്യിൽ കൂടിയ യോഗത്തിന് നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉത്ഘാടനം നിർവ്വഹിക്കുകയും വൈസ് ചെയർമാൻ  അഡ്വ : മുഹമ്മദ്‌ ഇല്ല്യാസ്, മുനിസിപ്പൽ സെക്രെട്ടറി റോബിൻ ജോൺ, കൗൺസിലർമാരായ പി ആർ ഫൈസൽ, അബ്ദുൽ ഖാദർ, ഷെഫ്‌ന അമീൻ, സിദ്ധീഖിയ അറബിക് കോളേജ് അദ്ധ്യാപകൻ അബ്ദുൽസലാം മൗലവി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.സിദ്ധീഖിയ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

കോട്ടയം

സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഉരുണ്ട് വന്ന് ഇടിച്ചു; കോട്ടയം പ്രസ് ക്ലബ് മതിൽ വീണ്ടും തകർന്നു

കോട്ടയം :വീണ്ടും കോട്ടയം പ്രസ് ക്ലബ് മതിൽ തകർത്ത് കെഎസ്ആർടിസി ബസ്. സ്റ്റാൻഡിൽ പാർക്ക് ചെയ്ത വാഹനമാണ് ഉരുണ്ട് വന്ന് മതിൽ തകർത്തത്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്ത് എത്തിയാണ് ബസ് മതിലിൽ ചെന്നിടിച്ചത്. റോഡിൽ വാഹനങ്ങളോ വ്യക്തികളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കേരളം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉൾപ്പെടെ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചമുതൽ ആയിരിക്കും മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുക. ഈരാറ്റുപേട്ട, കറുകച്ചാൽ, പമ്പ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴലഭിക്കും. , കൊച്ചി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത . കേരളത്തിന്റെ ഒപ്പം കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.  അതേസമയം മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക

പ്രാദേശികം

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി.

ഈരാറ്റുപേട്ട : ഗാന്ധി ജയന്തി ദിനത്തിൽ വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ തെക്കേക്കര കോസ് വേ ജംഗ്ഷൻ ഭാഗം വൃത്തിയാക്കി. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ,പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, അജീബ് മുത്താരംകുന്ന്, എ. ജെ.അനസ്, പി.ടി.അഫ്‌സറുദ്ദീൻ,മുഹമ്മദ് ഷെഫീഖ്, ഷിബിലി,ഫൈസൽ തൂങ്ങമ്പറമ്പിൽ,അഷറഫ്,സലിം എന്നിവർ നേതൃത്വം നൽകി

പ്രാദേശികം

ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ എൻ എസ് എസ് യൂണിറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തി

ഈരാറ്റുപേട്ട : ലോക  വിനോദസഞ്ചാര ദിനാചരണത്തിൻന്റെ  ഭാഗമായി    കോളജിലെ വിദ്യാർത്ഥികൾക്കായി ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ എൻ എസ് എസ് യൂണിറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തി. "ഈരാറ്റുപേട്ടക്ക് ചുറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ" എന്നതായിരുന്നു വിഷയം . അയ്യമ്പാറ, വാഗമൺ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോകളാണ് സമ്മാനാർഹമായത്. മത്സരത്തിൽ അലിഫ് ബൈജു, ഹബീബ്  ഷാജി എന്നിവർ സമ്മാനം നേടി.

മരണം

പറേപ്പറമ്പിൽ ജമീല (64) നിര്യാതയായി

ഈരാറ്റുപേട്ട: പത്താഴപ്പടി  പറേപ്പറമ്പിൽ  ജമീല (64) നിര്യാതയായി. ഖബറടക്കം പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 1 മണിക്ക്.