വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലായിൽ യു ഡി എഫ് ഭരണത്തിലേക്ക് ; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്

പാലാ : പാലായിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർസൺ ആവും. കോൺഗ്രസ്സ് വിമത മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിപേഴ്‌ൽ ആദ്യമായി കേരള കോൺഗ്രസ്‌ എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ.അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിരുന്നില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകുമായിരുന്നു. പാലാ ന​ഗരസഭ ആരു ഭരിക്കുമെന്നതിൽ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അം​ഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിരുന്നത്. പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് ന​ഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു പാലാ നഗരസഭ

കോട്ടയം

*ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം :ദേശീയപാതയിൽ കൊടുകുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടിയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്ത് തിട്ടയിൽ ഇടിച്ച് മറിയുകായായിരുന്നു. കൊടുത്തികുത്തി ജംഗ്ഷനിൽ ബസ് നിർത്തി തീർഥാടകർ പുറത്ത് ഇറങ്ങി വിശ്രമം കഴിഞ്ഞ് വീണ്ടും തീർഥാടകർ കയറുന്നതിതിനിടെ ബസ് ഉരുണ്ട് നീങ്ങി നിയന്ത്രണ വിട്ട് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. 26- തീർഥാടകരിൽ 4 തീർത്ഥാടകർ കയറി മാത്രമാണ് വാഹനത്തിൽ കയറിരുന്നുള്ളു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല.തമിഴ്നാട് സേലത്ത് നിന്ന് ശബരിമല ദർശത്തിന് പോയ തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്

മരണം

ഈരാറ്റുപേട്ട സ്വദേശിനി ഉംറ തീർഥാടനത്തിനിടെ മദീനയിൽ നിര്യാതയായി

ഈരാറ്റുപേട്ട: ഉംറ തീർഥാടനത്തിനിടെ സൌദിയിലെ മദീനയിൽ ഈരാറ്റുപേട്ട സ്വദേശിനി നിര്യാതയായി. മാതാക്കൽ ഇടകിളമറ്റം കണിയാംപള്ളി ഹസൻകുട്ടിയുടെ (വട്ടക്കയത്ത് സൈക്കിൾ കട) ഭാര്യ റംല (59)യാണ് മദീനയിൽ നിര്യാതയായത്. യാത്രക്കിടെ ബസ്സിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 16-ാം തീയതിയാണ് ലബ്ബൈക്ക് ഗ്രൂപ്പിൽ ഉംറക്ക് പുറപ്പെട്ടത്. മറ്റന്നാൾ തിരികെ എത്താനിരിക്കുകയായിരുന്നു. സഹോദരി സഫിയയും ഒപ്പമുണ്ടായിരുന്നു. നൌഫൽ, നജിയ എന്നിവരാണ് മക്കൾ.

കോട്ടയം

ആക്രമണം; ന്യൂനപക്ഷ വേട്ടയുടെ തുടർച്ച മുഹമ്മദ് സിയാദ്

ഈരാറ്റുപേട്ട:പാലക്കാട് ക്രിസ്മസ് കരോൾ സംഘത്തിനെതിരെ നടന്ന ആക്രമണവും തിരുവനന്തപുരം ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം സംഘപരിവാർ സമ്മർദ്ദത്തെ തുടർന്ന് മാറ്റിവെച്ചതും സംഘ്പരിവാർ തുടർന്നുവരുന്ന അസഹിഷ്ണുതയുടെയും ദേശീയതലത്തിലെ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയുടെയും തുടർച്ചയാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾക്ക് എതിരേ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽസംഘടിപ്പിച്ച പ്രതിഷേധ സംഗമം മുഹമ്മദ് സിയാദ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, യാസിർ കാരയ്ക്കാട് ഇസ്മായിൽ കീഴേടം , സി.എച്ച് ഹസീബ് , കെ.യു. സുൽത്താൻ, നജീബ്പാറനാനി ,ജെലീൽ ഈലക്കയം എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃതം നൽകി.

കോട്ടയം

എസ്.ഐ.ആര്‍; കോട്ടയം ജില്ലയില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ(എസ്.ഐ.ആര്‍) ഭാഗമായി കോട്ടയം ജില്ലയിലെ ആദ്യഘട്ട കരട് വോട്ടര്‍ പട്ടിക  പ്രസിദ്ധീകരിച്ചു. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി. httsp://ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം.  കഴിഞ്ഞ ഒക്ടോബര്‍ 27ന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന ജില്ലയിലെ 1611002 വോട്ടര്‍മാരില്‍  1449740 പേര്‍ കരട് പട്ടിയയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍(ഇആര്‍ഒ),  അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍(എഇആര്‍ഒ)  1564 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബിഎല്‍ഒ)എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ 89.99 ശതമാനം ഫോമുകള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു. ജില്ലയില്‍ 1564 പോളിംഗ് ബൂത്തുകളിലായുള്ള വോട്ടര്‍മാരുടെ വിവര ശേഖരണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല പ്രതിനിധികളും നിര്‍ണായക പങ്കുവഹിച്ചു.  എസ്.ഐ.ആറിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇലക്ടറല്‍ രിജസ്ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ബൂത്ത് തല ഏജന്റുമാരുടെ യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരു ദിവസം 50 ഫോമുകള്‍ വരെ തിരികെ ശേഖരിക്കുന്നതിന് ബൂത്ത് തല ഏജന്റുമാര്‍ക്ക് അനുവാദം നല്‍കിയിരുന്നു.   വോട്ടര്‍മാരെ വീടുകളില്‍ സന്ദര്‍ശിച്ചാണ് ബിഎല്‍ഒമാര്‍ എന്യുമഷേന്‍ ഫോമുകള്‍ നല്‍കിയത്. ഫോമുകള്‍ തിരികെ വാങ്ങുന്നതിന് പലരും മൂന്നു തവണ വരെ വീടുകള്‍ സന്ദര്‍ശിച്ചു. എല്ലാ പോളിംഗ് സ്റ്റേഷന്‍ മേഖലകളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തിച്ചു. ഫോമുകള്‍ പൂരിപ്പിക്കുന്നതിന് വോട്ടര്‍മാരെ സഹായിക്കുന്നതിനും വോളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. മരമണമടഞ്ഞവര്‍(45309 പേര്‍), സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍(55252 പേര്‍), കണ്ടെത്താന്‍ കഴിയാത്തവര്‍(46646 പേര്‍), ഫോമുകള്‍ തിരികെ നല്‍കാത്താവര്‍(8527) മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍(5528) തുടങ്ങിയവരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല ഏജന്റുമാര്‍ക്ക് പട്ടിക കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൂത്ത് തലത്തില്‍ ബി.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നു. വിവര ശേഖരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ഇആര്‍ഒമാരും ജില്ലാ കളക്ടറും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിധികളുമായി പ്രത്യേക കൂടിക്കാഴ്ച്ചകള്‍ നടത്തി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകളായി വന്ന പരാതികളില്‍ ഇലക്ടറല്‍ രിജ്സ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ചു. നാട്ടിലില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണമഞ്ഞവര്‍, പേര് ആവര്‍ത്തിച്ചു വന്നവര്‍ എന്നിവരുടെ വിവരങ്ങള്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്.  ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലും പട്ടിക പ്രദര്‍ശിപ്പിക്കും. കോട്ടയം ജില്ലാ കളക്ടറുടെ വെബ് സൈറ്റിലും ലഭ്യമാണ്. പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനുവരി 22വരെ നല്‍കാം. ഇത്തരം പരാതികള്‍ പരിശോധിക്കുന്നതിന് ആറ് ഇആര്‍ഒമാരെയും  ഒന്‍പത് അസിസ്റ്റന്റ് ഇആര്‍ഒമാരെയും 36 അഡീഷണല്‍ ഇആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.   

പ്രാദേശികം

എം.ജി.എച്ച്.എസ്.എസിൽ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിനായുള്ള വിഭവസമാഹാരണാർത്ഥം   സ്കൂൾ അങ്കണത്തിലെ വൃക്ഷങ്ങളിൽ നിന്നും പച്ചക്കറി തൈകളിൽ നിന്നും വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ താഹിറ പി പ്പിയുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ എം ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്  എൻ എസ്‌ എസ്‌ യൂണിറ്റ് കോഡിനേറ്റർ റംലത്ത് ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട.

പൂഞ്ഞാർ ; പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട..പിടിച്ചെടുത്തത് 100 ഗ്രാമിൽ കൂടുതൽ എം ഡി എം എ. 3 പേര് പിടിയിൽ പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത്  വിമൽ രാജ്,  നടക്കൽ മണിമലകുന്നേൽ ജീമോൻ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവർ ആണ് പിടിയിൽ ആയത്. ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്നതാണ്.. ഡാൻസഫ് സംഘമാണ് പിടികൂടിയത്.. വിമലിനെ നേരത്തെ യും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ക്രിസ്മസ് ആഘോഷം ബോൺ നത്താലെ 2025.

ഈരാറ്റുപേട്ട :ക്രിസ്മസിന്റെ വരവ് അറിയിച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ബോൺ നത്താലെ -2025 ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.വർണ്ണശബളമായ ക്രിസ്മസ്കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം ക്രിസ്മസ് കരോൾ ഗാന മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ ,ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു. ചടങ്ങിൽ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ ബിജുകുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.