വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഗൈഡൻസ് സ്ഥാപനങ്ങളുടെ വാർഷികത്തിന് തുടക്കമായി

പൂഞ്ഞാർ .ഗൈഡൻസ് സ്ഥാപനങ്ങളുടെ വാർഷികത്തിന് തുടക്കമായി...മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. ഗ്രാൻ്റ് പേരൻ്റ്സ് മീറ്റ് ഈരാറ്റുപേട്ട പുത്തൻ പള്ളി ചീഫ് ഇമാം PB അലി മൗലവി ഉദ്ഘാടനം ചെയ്തു... വിദ്യാഭ്യാസ രംഗത്ത് ഗൈഡൻസ് സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.പുതിയ കാലഘട്ടത്തിൽ രക്ഷിതാക്കളുടെ ഉത്തരവാദിത്വം ഏറെ വർദ്ധിച്ചിരിക്കുകയാണ്.കുട്ടികൾക്ക് ധാർമിക വിദ്യാഭ്യാസം പകർന്ന് നൽകണം. മദ്യത്തിനും മയക്ക് മരുന്നിനും എതിരെ വീടുകളിൽ നിന്ന് തന്നെ ബോധവത്കരണ പരിപാടികൾ ആരംഭിക്കണം.കുട്ടികളുടെ ഗ്രാൻ്റ് പേരൻ്റ്സിന് അതിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഈ സംഗമം അതിന് ഉപകരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.  മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.നഗരസഭ കൗൺസിലർ റൂബിനാ നാസർ, കെ.എ അൻസാരി, കെ.എ ഷെരീഫ്, വി.എ നജീബ്, പി.ഇ ഇർഷാദ്, ഇൽമുന്നീസാ ഷാഫി,താജുദ്ദീൻ എന്നിവർ സംസാരിച്ചു.  പ്രമുഖ മോട്ടിവേഷൻ ട്രൈനർ ജിജോ ചിറ്റടി ക്ലാസ്സ് നയിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിലെ മഹല്ലുകൾ കേരളത്തിനു മാതൃക മന്ത്രി അബ്ദു റഹ്മാൻ

ഈരാറ്റുപേട്ട: ആരോഗ്യ പരിപാലന രംഗത്ത് ഈരാറ്റുപേട്ട പി.എം.സി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമെന്ന് മന്ത്രി അബ്ദു റഹ്മാൻ. കേരളത്തിലെ മഹല്ല് ജമാഅത്തുകൾക്ക് മാതൃകയാക്കാവുന്ന സേവന പ്രവർത്തനങ്ങളാണ് ഈരാറ്റുപേട്ടയിലെ മൂന്ന് മഹല്ലുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവിച്ചു.വക്കഫ് ബോർഡിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഈസ്ഥാപനം കേരളത്തിൽ പ്രഥമസ്ഥാനത്താണെന്നും വക്കഫ്കാര്യ മന്ത്രി പറഞ്ഞു. ആശുപത്രി അങ്കണത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ ചെയർമാൻ മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. , ജനറൽ സെക്രട്ടറി സലിം കിണറ്റിൻമൂട്ടിൽ, മഹല്ല് പ്രസിഡൻറുമാരായ സാലി നടുവിലേടത്ത്, അഫ്സാർ പുള്ളോലിൽ, മഖാം ഭാരവാഹികളായ പി.എച്ച്. അൻസാരി,ഫൈസൽ വെട്ടിയാംപ്ലാക്കൽ, വി.പി.മജീദ് ,അഡ്വ എ.എസ്.സലീം. ഡോ.ഷാഹിൻ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ പ്രയുക്തി 2025 തൊഴിൽ മേള

അരുവിത്തുറ :കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായി 30ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ ഈ മാസം 25 ആം തിയതി ശനിയാഴ്ച കോളേജിൽ വച്ച് നടത്തുന്നു. പ്ലസ് ടു, ഡിപ്ലോമ ,ഡിഗ്രി, പി ജി തുടങ്ങി വിദ്യാഭ്യാസ യോഗ്യത ഉള്ള 40 വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് വിവിധ കമ്പനി കളിൽ ഇന്റർവ്യൂ വിൽ പങ്കെടുത്ത് ജോലി നേടാവുന്നതാണ്. ബാങ്കിംഗ്, ഫിനാൻസ് , ഐ ടി, ടൂറിസം, റിട്ടയിൽ, ഓട്ടോമൊബൈൽ, ഹോസ്പിറ്റലിറ്റി തുടങ്ങി നിരവധി മേഖലകളിലെ കമ്പനികൾ ഫെയറിൽ പങ്കെടുക്കുന്നു. 25ആം തിയതി രാവിലെ 9.30 ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് ശ്രീ ആന്റോ ആന്റണി എം പി മേള ഉത്ഘാടനം ചെയ്യും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബിയോഡാറ്റായും സർട്ടിഫിക്കറ്റ് കോപ്പികളും ആയി കോളേജിൽ എത്തേണ്ടതാണ്.Mob: 9447028664

കോട്ടയം

ചോലത്തടം മർത്ത് മറിയം പള്ളി തിരുന്നാൾ 17, 18, 19 തീയതികളിൽ

ഈരാറ്റുപേട്ട: ചോലത്തടം മർത്ത് മറിയം പള്ളിയിൽ മർത്ത് മറിയത്തിന്റേയും വിശുദ്ധ അന്തോണീസിന്റേയും തിരുന്നാൾ വിപുലമായ പരിപാടികളോടെ ജനുവരി 17, 18, 19 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.  ജനുവരി എട്ട് മുതൽ 11 വരേയും 13 മുതൽ 16 വരേയും വൈകുന്നേരം അഞ്ച് മണിക്ക് കുർബാനയും നൊവേനയും നടക്കും. 12 ന് ഞായറാഴ്ച സപ്രാ നമസ്‌കാരം, കുർബാന, ഖുത്താആ നമസ്‌കാരം, പുറത്തു നമസ്‌കാരം, കൽസ്ലീവാ വണക്കം എന്നിവയും നടക്കും. 17 ന് വെള്ളിയാഴ്ച വൈകുന്നേരം 4.15 ന് കൊടിയേറ്റ് നടക്കും. 4.30 ന് സുരിയാനി ഭാഷയിൽ കുർബാന നടക്കും.   6.30 ന് നസ്രാണി സമുദായ സമ്മേളനം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്യും. ജനുവരി 18 ന് 4.45 ന് കുർബാന. 6.45 ന് പൂർവികാനുസ്മരണം, സെമിത്തേരി സന്ദർശനം, നെയ്യപ്പ നേർച്ച, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും.  പ്രധാന തിരുന്നാൾ ദിനമായ 19 ന് രാവിലെ ഏഴ് മണിക്ക് കുർബാന നടക്കും. വൈകുന്നേരം മൂന്നിന് പ്രദക്ഷിണം, നാസിക് ധോൾ, ബാന്റ് മേളം, ദേശ പ്രദക്ഷിണ സംഗമം, തിരുന്നാൾ പ്രദക്ഷിണം എന്നിവ നടക്കും. 7.45 ന്ആകാശ വിസ്മയം, എട്ടിന് പിന്നണി ഗായികയും ബിഗ്‌ബോസ് താരവുമായ ലക്ഷ്മി ജയൻ നയിക്കുന്ന ഗാനമേള എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ വികാരി സിറിൽ തോമസ് തയ്യിൽ, പ്രസുദേന്തി ഷിനോജ് ഫ്രാൻസിസ് വടയാറ്റ്, കൈക്കാരന്മാരായ സണ്ണി അമ്മോട്ടുകുന്നേൽ, ചാക്കോച്ചൻ നെടുമല, റിജോ ജോർജ് അമ്പാട്ട് എന്നിവർ പങ്കെടുത്തു.

കോട്ടയം

ഈരാറ്റുപേട്ട കടുവാമുഴി ബസ്റ്റാൻഡ് ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുക:എംജി ശേഖരൻ

ഈരാറ്റുപേട്ട. മുൻസിപ്പാലിറ്റിയുടെ വികസനരംഗത്ത് അനിവാര്യമായ കടുവാമുഴി ബസ് സ്റ്റാൻഡിനായി വർഷങ്ങൾക്കു മുമ്പ് മുൻസിപ്പൽ അധികാരികൾ പദ്ധതി രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് നീക്കിവെച്ച് പരസ്യമായി പ്രഖ്യാപിച്ച് വാങ്ങിച്ച സ്ഥലമാണ് കടുവാമുഴിയിൽ ഉള്ളത്. നിലവിലുള്ള ടൗണിലെ പഴകിയ ബസ്റ്റാൻഡ് പൊളിച്ചു നീക്കാൻ ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിക്കുന്നു. പകരമുള്ള ബസ് പാർക്കിങ്ങിന് അടക്കം ഉള്ള സംവിധാനമാണ് കടുവാമുഴി ബസ്റ്റാൻഡ്. ഈ ജനകീയ ആവശ്യം മറന്ന് നിലവിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണാധികാരികൾ ഈ ബസ്റ്റാൻഡ് സ്ഥലം വക മാറ്റി വൻ തുക വെട്ടിപ്പിനായി അവസരം ഒരുക്കുന്നതിനായിഹുണാ ർ ഹബ്ബ് എന്നൊരു സ്ഥാപനം ഈ ബസ് സ്റ്റാൻഡിനുള്ള സ്ഥലത്ത് തന്നെ പണിയുന്നതിന് വഞ്ചനാപരമായ നീക്കം നടത്തുന്നതായി അറിയുന്നു. ഇത് ഈ നാടിനോട് ചെയ്യുന്ന ക്രൂരമായ വഞ്ചനയാണ് മിനി സിവിൽ സ്റ്റേഷൻ സൺറൈസ് ഹോസ്പിറ്റൽ അടക്കം വടക്കേക്കര കടുവാമുഴി ഭാഗത്ത് വൈകാതെ വരികയാണ് ഇതെല്ലാം അറിയുന്ന മുൻസിപ്പൽ ഭരണാധികാരികൾ ആണ് കേവലം സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് ഈ ക്രൂരമായ ചതി ജനങ്ങളോടും നാടിനോടും ചെയ്യുന്നത്. കടുവാമുഴി ബസ്റ്റാൻഡ് ആണോ ഹു ണാർ ഹബ്ബ് ണോ ഈ നാടിന് ഇന്ന് അനിവാര്യമായ ആവശ്യം. ഉടൻ ജനങ്ങൾ രംഗത്ത് ഇറങ്ങണം ക്രിയാത്മക നടപടികൾ സ്വീകരിച്ച് ഈ വഞ്ചന തടുക്കണം വേണമെങ്കിൽ സ്ലോട്ടർ ഹൗസ് ഇരുന്ന സ്ഥലത്ത് പണിയട്ടെ. ഈ കൊടും ചതി ജനങ്ങൾ തിരിച്ചറിയുക രാഷ്ട്രീയപാർട്ടികളും പൊതുപ്രവർത്തകരും നാടിനൊപ്പം വികസനത്തിന് അണിനിരക്കുക.

കോട്ടയം

പനയ്ക്കപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരിക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

മരണം

അബ്ദുല്‍ സലാം (71)നിര്യാതനായി

അബ്ദുല്‍ സലാം (71)നിര്യാതനായി കൊച്ചേപറമ്പില്‍ തെക്കേക്കര കബറടക്കം  ഈരാറ്റുപേട്ട  മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് സമയം പിന്നീട് അറിയിക്കും

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ 12-ാം മൈലിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇന്നോവ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ 12ആം മൈൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ടിരുന്ന നിരപ്പേൽ ബസിലേക്ക് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കർണാടകയിൽ നിന്നും വന്ന ഇന്നോവ കാർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക് ബസ് യാത്രക്കാർക്കും അയ്യപ്പ ഭക്തർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് 12 :30ഓട് കൂടിയായിരുന്നു അപകടം നടന്നത് ഈ അപകടത്തിനു തോട്ട് മുൻപ് 12 ആം മൈൽ കടപ്പാടൂർ ബൈപാസ് ഇൽ നിന്നും വന്ന ഇന്നോവയും പാലാ പൊൻകുന്നം റോഡിൽ വന്ന എത്തിയോസ് കാറും അപകടത്തിൽ പെട്ടിരുന്നു. .