വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാണ്മാനില്ല

ഫോട്ടോയിൽ കാണുന്ന ബൈജു (48) എന്ന വ്യക്തിയെ 14/10/2024 രാവിലെ മുതൽ കാണാതായിട്ടുള്ളതാണ്. ടി യനെ കുറിച്ച് എന്തേലും വിവരം കിട്ടുന്നവർ താഴെ ഉള്ള നമ്പറിൽ വിവരം അറിയിക്കുക. Erattupetta P S - 04822 272228 Ward Member - 9744176605 Arun - 9496322249

പ്രാദേശികം

കരുത്തു തെളിയിച്ച് അരുവിത്തുറ സെന്റ് മേരീസ്

ഈരാറ്റുപേട്ട .ഉപജില്ല കായിക മേളയിൽ മികച്ച വിജയം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കായിക പ്രതിഭകൾ തങ്ങളുടെ കരുത്തു തെളിയിച്ചു. 🌹എൽ.പി. ഓവറോൾ സെക്കന്റ് 🌹 മാർച്ച് പാസ്റ്റ് - ഓവറോൾ സെക്കന്റ് 🌹 എൽ.പി. മിനി ബോയ്സ് - ഓവറോൾ ഫസ്റ്റ് 🌹 എൽ.പി. കിഡിസ് ബോയ്സ് -ഓവറോൾ ഫസ്റ്റ് 🌹 എൽ.പി. കിഡിസ് ഗേൾസ് -ഓവറോൾ സെക്കന്റ് ഇങ്ങനെ ഉജ്ജ്വല വിജയമാണ് സെന്റ് മേരീസിന്റെ കൊച്ചു മിടുക്കർ നേടിയെടുത്തത്. നേട്ടങ്ങൾ കൊയ്തെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും സ്കൂൾ ഹെഡ്മാസ്റ്റർ  ബിജുമോൻ മാത്യു അഭിനന്ദിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ഊരുകൂട്ടം ചേർന്നു

ഈരാറ്റുപേട്ട .നഗരസഭയുടെ കീഴിൽ ഒമ്പത് കുടുംബങ്ങൾ ആണ് നിലവിൽ എസ്. ടിവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എസ്. ടി വിഭാഗത്തിൽ  ഉൾപ്പെട്ട ഫണ്ട്‌ വിഹിതം നാൾ ഇതു വരെയും നഗരസഭക്ക്‌ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നഗരസഭ തനത് വരുമാനത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റുകളിലൂടെ ഒമ്പത് കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടി ഇന്ന് ചേർന്ന ഊരുകൂട്ടത്തിൽ തീരുമാനമായി . ഈ ഒമ്പത് കുടുംബങ്ങളുടെയും കൃത്യമായ ഡാറ്റാ കളക്ട് ചെയ്ത് നഗരസഭക്ക് സമർപ്പിക്കുന്നതിന് എസ്. ടിപ്രോമോട്ടർ സുരമ്യയെ ചുമതല പെടുത്തുകയും ഊര് മൂപ്പത്തിയായ സൂസമ്മ ജോസഫിനു ഈ ഒൻപത് കുടുംബങ്ങളുടെയും കൃത്യമായ കോർഡിനേഷനിലൂടെ ഇവരുടെ വിവരങ്ങൾ ധരിപ്പിക്കുവാനും നിർദ്ദേശിച്ചു . യോഗത്തിൽ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.  .

പ്രാദേശികം

സാമ്പത്തിക സാക്ഷരത' അരുവിത്തുറ കോളേജ് "അർത്ഥ നിർമ്മിതി'യുമായി ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന "അർത്ഥ നിർമ്മിതി' ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ  ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ മേധാവി  ഡെന്നി അലക്സ്,  അലക്സ് കുര്യൻ, ടോണി ജോർജ് ,  തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു

പാലാ തൊടുപുഴ റോഡിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപമാണ് അപകടമുണ്ടായത്.

പ്രാദേശികം

ലിബറലിസം യുക്തിവാദം ഇസ്‌ലാം: ഏകദിന വർക് ഷോപ്പ്

ഈരാറ്റുപേട്ട : ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിലാണ് വർക് ഷോപ്പ്. ഇമാമീങ്ങൾ, മദ്രസാധ്യാപകർ തുടങ്ങി മത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വർക് ഷോപ്പിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം അലി മൗലവി വർക് ഷോപ്പ് ഉൽഘാടനം ചെയ്യും. ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഫൽ മൗലവി അധ്യക്ഷത വഹിക്കും. സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറയും. തുടർന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.കെ എടത്തനാട്ടുകര  വിഷയം അവതരിപ്പിക്കും.രണ്ടാം സെഷനിൽ സംവാദകനും പ്രമുഖ പണ്ഡിതനുമായ ശുഐബുൽ ഹൈതമി സംസാരിക്കും. സമാപന സെഷനിൽ നൈനാർ ജുമാ മസ്ജിദ് ഇമാം അഷ്റഫ് മൗലവി അൽ കൗസരി, മുഹിയിദ്ദീൻ പള്ളി ഇമാം വി.പി സുബൈർ മൗലവി, മുഹമ്മദ് നദീർ മൗലവി, മസ്ജിദുൽ ഹുദ ഇമാം മുഹമ്മദ് ഉനൈസ് മൗലവി മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി എന്നിവർ പങ്കെടുക്കും.വർക് ഷോപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതു പ്രവർത്തകർ എന്നിവർക്കായി തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

പ്രാദേശികം

ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയകളുടെ സംയുക്ത മേഖലാ പ്രവർത്തക കൺവെൻഷൻ അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്.എ. റസാഖ് ഖുർആൻ ദർസ് നടത്തി.  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമോഫോബിയക്കൊപ്പം ജമാഅത്ത് ഫോബിയയും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണ് ഇതിനുള്ള ശ്രമമെന്ന് അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തണലിൽ സംഘ്പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വഴിയേയാണ് കേരളവും ഇപ്പോൾ നടക്കുന്നത്. ഇസ്ലാമോഫോബിയ ആളിക്കത്തിച്ച് അധികാരം നിലനിർത്താനാണ് ഇരുകൂട്ടരുടേയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന പ്രതിനിധി ഷംസുദ്ദീൻ നദ്‌വി വിവരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമ മർജാൻ തിരുവനന്തപുരത്ത് ഡിസംബറിൽ നടക്കുന്ന ജി.ഐ.ഒ ദക്ഷിണ മേഖലാ സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് സാദിഖലി സ്വാഗതവും ജില്ലാ സെക്രട്ടറി പി.എസ്. അഷ്‌റഫ് സമാപനവും പ്രാർഥനയും നിർവഹിച്ചു.  

പ്രാദേശികം

അരുവിത്തുറ വോളി ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് മത്സരത്തിൽ നിന്ന്. മത്‌സരത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ   ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 - 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി  സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.