വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വ്യാജ പേയ്മെന്റ് ആപ്പുകൾ സജീവം; മുന്നറിയിപ്പുമായി പോലീസ്

വ്യാജ പേയ്മെന്‍റ് ആപ്പുകൾ സജീവമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു.സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു.ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമര്‍ പണം നല്‍കിയാല്‍ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാന്‍ സാധ്യതയേറെയാണ്.

മരണം

ജലീൽ ഇലവുങ്കൽ മരണപ്പെട്ടു

ജലീൽ ഇലവുങ്കൽ കീരിയാത്തോട്ടം മരണപ്പെട്ടു കബറടക്കം പുത്തൻ പള്ളി 1.30 pm

പ്രാദേശികം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ , പി.എച്ച് ഡി ചെയ്യുന്നതിന് യോഗ്യത നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ഫഹ്‌മി സുഹാന

ഈരാറ്റുപേട്ട :നാഷണൽ ടെസ്റ്റിംഗ് ഏജൻസി  അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ , പി.എച്ച് ഡി ചെയ്യുന്നതിന് യോഗ്യത നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ഫഹ്‌മി സുഹാന.  ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.എസ് എ റസാഖിൻറെയും MGHSS മുൻ അദ്ധ്യാപിക സോഫി പി.കെ യുടെയും മകളാണ്'  ബിസിനസ്കാരനായ ,ചങ്ങനാശ്ശേരി തെങ്ങണ ആമിക്കുളം വീട്ടിൽ ഷിഹാബ് ഷംസുദീനാണ് ഭർത്താവ്.   കമ്പ്യൂട്ടർ സയൻസ് ആൻ്റ് ആപ്ലിക്കേഷനിൽ ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും റിസർച്ച് സെൻ്ററിലും പി.എച്ച് ഡി ചെയ്യാനാണ് ഫഹ്‌മി സുഹാന യോഗ്യത നേടിയിരിക്കുന്നത്.  

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.. തുടർച്ചയായി ആറാം തവണയാണ്

ഈരാറ്റുപേട്ട : അരുവിത്തുറ  സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.. തുടർച്ചയായി ആറാം തവണയാണ് യൂണിയൻ നേടുന്നത്. തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുപതോളം ക്ലാസുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. എംഎസ്എഫ്. കെഎസ്‌യു. സഖ്യത്തെയാണ്പരാജയപ്പെടുത്തിയത്..ആഹ്ലാദപ്രകടനം. കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് നന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആകാശ്, മുൻജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ചെയർപേഴ്സൺ. ജിത്തു ബിനു, വൈസ്ചെയർപേഴ്സൺ. സോനമോൾ ജോസ്, ആർട്സ് ക്ലബ് സെക്രട്ടറി. ഫായിസഷമീർ, ജനറൽ സെക്രട്ടറി. സഫാൻ വി പി, മാഗസിൻ എഡിറ്റർ. സി എസ് അനഘ, യു യു സി. അംബാലികാ ബാബു, അർജുൻ അയ്യപ്പൻ, ലേഡി റെപ്പ്. പ്രീതാപ്രകാശ്, അനഘ ശശി, ഫസ്റ്റ് ഇയർ റെപ്പ് മുഹമ്മദ് ഫയാസ്, പി ജി റപ്പ് ഇവാൻ മാത്യുഎന്നിവർ തിരഞ്ഞെടുത്തു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകൻ ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോടിൽ  ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി, മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. പാറത്തോട് ചിറഭാഗത്ത് റിട്ട. എസ്.ഐ സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കാണ് ശ്യാംനാഥ്.  ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജിഎം എൽ പി എസ് ഈരാറ്റുപേട്ട നിലനിർത്തി

ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജിഎം എൽ പി എസ് ഈരാറ്റുപേട്ട നിലനിർത്തി. എൽപി മിനി ഗേൾസ് ഓവറോൾ, എൽപി കിഡീസ് ഗേൾസ് ഓവറോൾ, എൽപി മിനി ബോയ്‌സ് റണ്ണറപ്പ്, എൽ പി ഗവൺമെൻ്റ് സൾ ഓവറോൾ, എൽ പി വിഭാഗം ഓവറോൾ, എന്നിവ കരസ്ഥമാക്കിയാണ് ഓവറോൾ കിരീടം നിലനിർത്തിയത്. വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്‌ദുൽ ഖാദർ ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എം അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. തൽഹത്ത്, നിസാർ, സജിത്ത്, സുമീറ, ജിനു, എന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‌മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീ വ്രവാദ പ്രവർത്തനം എന്നീ കേസുകൾ ഇല്ലെന്ന് വിവരാവകാശ മറുപടി

ഈരാറ്റുപേട്ട:  മതസ്പർധ, തീവ്രവാദ പ്രവർത്തനം   എന്നീ കേസുകൾ 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ  രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന്  ജനകീയ വികസന ഫോറം പ്രസിഡൻറ് പി.എ .മുഹമ്മദ് ഷരീഫിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.എന്നാൽ ക്രമസമാധാന പ്രശ്നത്തിൽ ഈ കാലയളവിൽഎടുത്ത കേസുകൾ 69 എണ്ണം മാത്രമാണുള്ളത്.ഈരാറ്റുപേട്ടനഗരസഭയും തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തന പരിധി2017 മുതൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാനം എന്നിവയിൽ  ഈരാറ്റുപേട്ട സ്റ്റേഷനിൽ രജിസ്റ്റർ  ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും നമ്പരും തീയതിയും അപേക്ഷകന് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം ദിലീപ് 2024 സെപ്തം മ്പർ 2 ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകീയിരുന്നു.കോട്ടയം ജില്ലാ പോലീസ് മേധാവി യായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട്   2022 ഡിസംമ്പർ 22 ന്''സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ,  തീ വ്രവാദ  പ്രവർത്തനം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  ഈരാറ്റുപേട്ട സ്റ്റേഷനിൽവളരെയധികമാണെന്ന്  രേഖപ്പെടുത്തീയിരിന്നു. ഈ റിപ്പോർട്ട് കാരണമാണ് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് സ്ഥലം എറ്റടുക്കുവാൻ രണ്ട് വർഷം വൈകിയത്.'ജില്ലാ പൊലീസ് മേധാവിയുടെ  ഈ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭയിൽ  2023 ഒക്ടോബർ 13 ന് കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഇതുവരെയും പിൻവലിച്ചിട്ടില്ല. 2017 മുതൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മതസ്പർധ, തീ വ്രവാദ പ്രവർത്തനം ,ക്രമസമാധാനംഎന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബർ 31 ന്  മുഹമ്മദ് ഷെരീഫ് വിവരാവകാശ നിയമപ്രകാരം  അപേക്ഷ നൽകിയത് .ഈ അപേക്ഷ 2023 നവംമ്പർ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ഈ അപേക്ഷ നിരസിച്ചു. ഇതിനെതുടർന്ന് 2023 ഡിസംമ്പർ 8 ന്  പാലാ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ജെ തോമസിന് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി. 'ഈ അപ്പീലും നിരസിച്ചതിനെ തുടർന്ന് മുഹമ്മദ്  ഷെരീഫ് 2024  ജനുവരി 9ന് വിവരവകാശ കമ്മീഷനിൽ അപ്പീൽ നൽകിയത്.ഈ അപ്പീലിലാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതി നൽകാൻ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദിലീപ് ഉത്തരവ് നൽകിയത്.

പ്രാദേശികം

കേരളത്തിലെ ഒരു കർഷകന്റെയും കൃഷിഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കില്ല ജോസ്.കെ മാണി

പൂഞ്ഞാർ: കേരളത്തിലെ ഒരു കർഷകന്റെയും കൃഷി ഭൂമി ഇ.എസ്.ഐ മേഖലയായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കുകയില്ലന്ന് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മേലുകാവ് വില്ലേജുകൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗവും സായാഹ്ന ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.സാജൻ കുന്നത്തിൻ്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറി ജോർജ്ജുകുട്ടി ആഗസ്‌തി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സണ്ണി വാവലാങ്കൽ, ജാൻസ് വയലിക്കുന്നേൽ,  നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം,കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് മുണ്ടുപാലം, മണ്ഡലം പ്രസിഡന്റ്‌മാരായ ദേവസ്യച്ചൻ വാണിയപുര,തോമസ് കട്ടക്കൽ, ചാർളി കോശി, ഔസേപ്പച്ചൻ കല്ലങ്ങാട്ട്,സാജു പുല്ലാട്ട്, ജോഷി മൂഴിയാങ്കൽ, അഡ്വ:ഇസഡ് ജേക്കബ്,സംസ്ഥാന കമ്മറ്റിയംഗം സണ്ണി മാത്യു, റ്റിറ്റോ മേലുകാവ്, ജോസുകുട്ടി പൂവേലി,അബേഷ് അലോഷ്യസ്,റോയ്‌ വിളക്കുന്നേൽ,തങ്കച്ചൻ കാരക്കട്ട്,മിനി സാവിയോ, റെജി ഷാജി,എന്നിവർ സംസാരിച്ചു