വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പകുതി വില തട്ടിപ്പ് ; മുഴുവൻ പ്രതികളെയും പിടികൂടണം : കേരള കോൺഗ്രസ് എം തലപ്പലം മണ്ഡലം കമ്മിറ്റി

തലപ്പുലം :പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടി യെടുത്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മുഴുവൻ പണവും ഇടാക്കി നൽകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്തുണ നൽകിയ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മെംബർ മാർ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളെയും കേസിൽ പ്രതിചേർക്കണമെന്നും യോഗം ആവശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം അധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, എൻ ടി മാത്യു ഞള്ളംപുഴ, ബിജോ താന്നിക്കുന്നേൽ,മജു പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. തട്ടിപ്പിനിരയായവർക്ക് നിയമസഹായം നൽകാൻ അഡ്വ. ബിജു ഇളംതുരുത്തിയെ മണ്ഡലം കമ്മിറ്റി ചുമതലപെടുത്തി.

പ്രാദേശികം

റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്ന എൻസിസി കേഡറ്റുകൾക്ക് അരുവിത്തുറ കോളേജിൽ പ്രൗഡോജ്വല സ്വീകരണം.

അരുവിത്തുറ :രാജ്യത്തിൻറെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ അരുവിത്തുറ കോളേജിൽ നിന്നും പങ്കെടുത്ത എൻസിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും, അൽഫോൻസാ അലക്സിനും പ്രൗഢോജ്വല സ്വീകരണം നൽകി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ സെൻറ് ജോർജ് കോളജിലേക്ക് ആനയിച്ചത്. തുടർന്ന് കോളേജിൽ എൻസിസിയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്റ്റോടെ വിദ്യാർഥികൾക്ക് വരവേൽപ്പ് നൽകി .കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് എന്നിവർ പൂച്ചെണ്ടു നൽകി വിദ്യാർഥികളെ സ്വീകരിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എൻസിസി  ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗ്ഗീസ്, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഖുർആൻ സ്റ്റഡിസെന്റർ പഠിതാക്കളുടെ സംഗമവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ന്യേത്യത്വത്തിൽ ഖുർആൻ സ്റ്റഡി സെൻ്റർ പഠിതാക്കളുടെ സംഗമവും 'സൂറുത്തുന്നൂർ ' ആധാരമാക്കി നടത്തിയ പ്രശ്നോത്തരിയുടെ ജില്ലാതല വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി.  വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ട് പോയ ഒരു ജനതയെ കേവലം 23 വർഷക്കാലം കൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന ഉത്തമ സമൂഹമാക്കി മാറ്റിയത് പരിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിലാണെന്നും മൂല്യച്യുതിയിലേക്കു വഴിമാറിപ്പോകുന്ന ഈ കാലത്തും വിശുദ്ധ ഖുർആൻ നമ്മുടെ ജീവിതത്തോട് ചേർത്ത് വെക്കണമെന്നും അവർ ആഹ്വാനം ചെയ്തു. സംസ്ഥാന ജനറൽ  സെക്രട്ടറി കെ.ടി. നസീമ ടീച്ചർ, സെക്രട്ടറി സാഹിറ എം.എ, ജില്ലാ പ്രസിഡൻ്റ്  കെ.കെ. സക്കീന,  ജില്ലാ സെക്രട്ടറി റഷീദ സാജിദ്, ജില്ലാ സമിതിയംഗങ്ങളായ സാറ എം.റ്റി, നിസ അബ്ബാസ്, ഷാഹിന നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. അൽ മനാർ വിദ്യാർഥിനി സാക്കിയ ഖിറാഅത്ത് നടത്തി.  

പ്രാദേശികം

ആശ വർക്കേഴ്സ് ഫെഡറേഷൻ അനിശ്ചിതകലാ രാപ്പകൽ സമരം ആരംഭിച്ചു

ഈരാറ്റുപേട്ട :ആശ വർക്കേഴ്സ് ഫെഡറേഷൻ അനിശ്ചിതകലാ രാപ്പകൽ സമരം ഈരാറ്റുപേട്ട FHC യുടെ മുൻപിൽ ആരംഭിച്ചു.ഏരിയ പ്രസിഡന്റ്‌ ജയിനമ്മ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം എരിയ സെക്രട്ടറി സഖാവ് സിറിയക് ഉദ്ഘാടനം ചെയ്തു അനിശ്ചിതകലാ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്ഏരിയ പ്രസിഡന്റ്‌ മുരളീധരൻ ഏരിയ സെക്രട്ടറി (ആശാവർക്കാർ )ബുഷ്‌റ എന്നിവർ സംസാരിച്ചു.   ഏരിയ ജോയിൻ സെക്രട്ടറി ശോഭന ബിജു കൃതജ്ഞത രേഖപ്പെടുത്തി. ഇന്ന് തുടക്കം കുറിച്ച സമരം 9/2/025 ന് സെക്രട്ടറിയേറ്റിൽ വെച്ച് അവസാനിക്കും.   

പ്രാദേശികം

പ്രതിരോധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.ആരോഗ്യം ആനന്ദം അകറ്റാം അർബുദംക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ നടയ്ക്കൽ ഹെൽത്ത് വെൽനസ് സെൻ്ററിൽ നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു മെഡിക്കൽ ഓഫീസർ ഡോ.അൻജുബി നായർ അധ്യക്ഷത വഹിച്ചു.ഷഹിദ് മുഹമ്മദ്. റോബിൻ എന്നിവർ പ്രസംഗിച്ചു  

കോട്ടയം

വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു

മൂലമറ്റം: വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ  സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു. പുത്തേട് ഭാഗത്താണ് വാഗമണ്ണിൽ നിന്നും തിരിച്ചുവരികയായിരുന്ന ട്രാവലർ മറിഞ്ഞ് അപകടമുണ്ടായത്.    ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള മൂലമറ്റം ബിഷപ്പ് വയൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.    ബ്രേക്ക് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഡ്രൈവർ വാഹനം സൈഡിലുണ്ടായിരുന്ന തിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ തീരുമാനമാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോട്ടയം

*ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പിൽ പോകുമെന്ന് ഷോൺ ജോർജ് അറിയിച്ചു.   മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ അറസ്‌റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടിയത് .BNS 196, BNS 299, KP Act 120 (O) എന്നീ വകുപ്പുകൾ ചുമത്തിയാണ് പിസി ജോർജിനെതിരായ എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. പിസി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഒടുവിൽ കേസെടുത്തത് പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യൂത്ത് ലീഗ്, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി എന്നിവരുടെയടക്കം ഏഴ് പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്.

കോട്ടയം

കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ ഹോസ്പിറ്റലിൽ എത്തിച്ച് ബസ് ജീവനക്കാർ

ഈരാറ്റുപേട്ട: കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ  അതിവേഗം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. കോട്ടയം - പൂഞ്ഞാർ സർവീസ് നടത്തുന്ന ദേവമാത ബസ്സിൽ പാലായിൽ നിന്ന് കയറിയ വിദ്യാർത്ഥിനിയായ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബസ് ഈരാറ്റുപേട്ടയിലെ പി.എം.സി ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി.  ബസ്സിലുള്ള യാത്രക്കാരൻ ഫോണിൽ അറിയിച്ചതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ബസ്സിന് കടന്നുപോകാൻ വഴിയൊരുക്കുകയും ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങൾ ഒരുക്കുകയും ചെയ്തു. ബസ് ജീവനക്കാരായ പ്രണവ്, അമ്പാടി, ജോമോൻ എന്നിവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളെ ഹോസ്പിറ്റലിൽ കുട്ടിയുടെ കൂടെ നിർത്തിയ ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്.