വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയം ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും, മലയോരമേഖലയിൽ രാത്രിയാത്രകളും നിരോധിച്ചു

*കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു* കോട്ടയം ജില്ലയിൽ വരും  ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഒക്ടോബർ 26 വരെ നിരോധിച്ചു.  .................................................. *വിനോദസഞ്ചാരകേന്ദ്രങ്ങളിൽ  പ്രവേശന വിലക്ക്* ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം ഒക്ടോബർ 26 വരെ നിരോധിച്ചു. .................................................. *മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു* ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും ഒക്ടോബർ 26 വരെ നിരോധിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥലത്ത് റവന്യൂ വകുപ്പ് ബോർഡ്‌ സ്ഥാപിച്ചു

ഈരാറ്റുപേട്ട: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമം കുറിച്ചു കൊണ്ട് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക് അതിന്റെ മുന്നോടിയായിപോലീസ്‌സ്റ്റേഷന്റെ കൈവശമിരുന്ന രണ്ടേമുക്കാൽ ഏക്കർ വരുന്ന  സർക്കാർ പുറംമ്പോക്ക് ഭൂമിയിൽ നിന്നുംമിനി സിവിൽ സ്റ്റേഷന് വിട്ടു കൊടുത്ത 50സെന്റ് സ്ഥലത്ത് കഴിഞ്ഞ ദിവസം റവന്യൂഅധികാരികളെത്തി അളന്ന് തിരിച്ച് ബോർഡ്‌സ്ഥാപിച്ചു.2022 സംസ്ഥാന ബഡ്ജറ്റിൽ ഈ രാറ്റുപേട്ടമിനിസിവിൽ സ്റ്റേഷൻ പണിയുന്നതിനായി10 കോടി രൂപ അനുവദിക്കുകയും ഈ രാപേട്ട പോലീസ്‌സ്റ്റേഷന്റെ സമീപത്തെ റവന്യൂ ഭൂമിയിൽ ഒരു ഏക്കർ സെന്റ് സ്ഥലം വിട്ടുതരുന്നതിനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. റവന്യൂ വകുപ്പിനോടാവശ്യപ്പെടുകയും എന്നാ ൽ അന്നത്തെ ജില്ലാ പോലീസ് മേധാവി ഈരാറ്റുപേട്ടയിൽ മതസ്പർദ്ദ ,ക്രമസമാധാന പ്രശ്നം, ഭീകര പ്രവർത്തനം എന്നിവയിൽ അധിക കേസ്റ്റുകൾ നിലനിൽക്കുന്നതിനാൽ പ്രസ്തുത ഭുമിയിൽ തീവ്രവാദ വിരുദ്ധ ടൈയിനിo ഗ് കേന്ദ്രം നിർമ്മിക്കണ മെന്നുള്ള റിപ്പോർട്ട് നൽകിയത് ഏറെ വിവാദങ്ങൾ ഇടയായി. ഈ അടുത്ത കാലത്ത് മുൻ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്  വസ്തുതാ വിരുദ്ധമാണെന്ന് വിവരാവകാശ പുറത്തു വന്നിരുന്നു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ നിരന്തര ഇടപെടലിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 4 ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത റവന്യൂ മന്ത്രി, അഭ്യന്തര, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ വച്ച് പ്രസ്തുത സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം മിനി സിവിൽ സ്റ്റേഷന്വിട്ടു കൊടുക്കുവാൻ തീരുമാനം എടുക്കുകയും കഴിഞ്ഞ മാസം കോട്ടയം ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവിറവന്യൂ, അഭ്യന്തര വകുപ്പ് . ഉദ്യോഗസ്ഥർഎന്നിവരെ ത്തി എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ സ്ഥലം അളന്ന് തിരിക്കുകയും ഇതെ തുടർന്ന് കഴിഞ്ഞ ദിവസം റവന്യൂ, ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിക്കുകയുമായിരുന്നു.

പ്രാദേശികം

വിജയത്തേരിലേറി അരുവിത്തുറ സെന്റ്.മേരീസ്

 അരുവിത്തുറ:  ഈരാറ്റുപേട്ട ഉപജില്ല,ശാസ്ത്ര ഗണിത ശാസ്ത്ര സോഷ്യൽ സയൻസ് പ്രവൃത്തിപരിചയ മേളകളിൽ അരുവിത്തുറ സെന്റ്.മേരീസ് . എൽ.പി സ്കൂൾ തിളക്കമാർന്ന വിജയമാണ് നേടിയത്. •⁠  ⁠പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഫസ്റ്റ്,  •⁠  ⁠ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ സെക്കന്റ്,  •⁠  ⁠സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്, •⁠  ⁠സയൻസ് മേളയിൽ ഓവറോൾ തേർഡ്. ഇങ്ങനെ മികച്ച വിജയമാണ് സ്കൂൾ നേടിയെടുത്തത്.  മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും . പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും സ്കൂൾ മാനേജർ . വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേലും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യുവും അഭിനന്ദിച്ചു .

പ്രാദേശികം

മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ നിന്നുള്ള അറിയിപ്പ്.

മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള    AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, റേഷൻ കടകളിൽ E POS മെഷീനിൽ  വിരലടയാളം പതിയാത്ത വർ/ ഇനിയും ekyc മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ  സാധിക്കാത്തവർ എന്നിവർക്കായി25 10.24 തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി  വരെ ഈരാറ്റുപേട്ട ടൗണിൽ മുഹിയുദ്ദീൻ ജു അ മസ്ജിദ് സമീപം ഷാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ചും, ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ്  സൗകര്യം ഒരുക്കിയിട്ടുണ്ട്  ഇനിയും Ekyc മസ്റ്ററിംഗ് നടത്താനുള്ള  AAY& PHH വിഭാഗങ്ങളിലുള്ള റേഷൻ ഉപഭോക്താക്കൾ ഈ  സംവിധാനം പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മസ്റ്ററിംഗിന് എത്തുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ ആധാർ ബയോമെട്രിക്ക് വിവരങ്ങൾ  5 വയസ്സിനു ശേഷം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ  ekyc മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.5 വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് ഇപ്പോൾ Biometric / Eye Scanner വഴി Mustering നടത്താൻ കഴിയുന്നതല്ല

കോട്ടയം

മാർമല അരുവിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

    മാർമല അരുവി വികസനം പ്രത്യേകിച്ചും പൂഞ്ഞാർ ഡിവിഷനിലെ വിനോദസഞ്ചാരമേഖലയിൽ ഏറ്റവും അധികം ആളുകൾ വരുന്ന ഒരു പ്രദേശമാണ് മാർമല അരുവി. അങ്ങോട്ടേക്കുള്ള പാത വളരെയേറെ ദുർഘടം പിടിച്ചതാണ്. മാത്രവുമല്ല സുരക്ഷാ കാര്യങ്ങൾ കൊണ്ട് തന്നെ അരുവിയിലെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ സുരക്ഷിതമായി അവിടേക്ക് എത്താനും വേണ്ട ക്രമീകരണങ്ങൾക്കായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചു. അങ്ങോട്ടേക്കുള്ള പാതയുടെ നവീകരണവും അതുപോലെ തന്നെ അരുവിയുടെ അടുത്ത് അരുവിയുടെ മുകളിലായി ബാൽക്കണിയിൽ നിന്ന് 100 കണക്കിന് ആളുകൾക്ക് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ തക്ക രീതിയിൽ ഒരു എലിവേറ്റഡ് ഗാലറി  ആണ്  വിഭാവനം  ചെയ്യുന്നത്. A.X.E  ഷിജു,തീക്കോയി പഞ്ചായത്ത്  AE യും സ്ഥലം  സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.

കേരളം

ദാന' ചുഴലി പ്രഭാവം കേരളത്തിലും! 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 7 ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :'ദാന' ചുഴലിക്കാറ്റിന്റെ  പ്രഭാവത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

പ്രാദേശികം

ഹെൽത്തി കിഡ്‌സ് പദ്ധതിക്ക് നാളെ തുടക്കം

പൂഞ്ഞാർ.പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി  പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഒക്ടോബർ 25 ആരംഭിക്കും.വെള്ളിയാഴ്ച്ച പകൽ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും  പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ  കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്.കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന "സ്‌മാർട്ട് ഗെയിം റൂം",  അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതൽ ഉത്സാഹവും ഉണർവും വിനോദങ്ങളിലൂടെ ലഭിക്കുകയും ചെയ്യുന്ന സിലബസ്, ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ ട്രെയിനിംഗ് ആപ്പ് എന്നിവയൊക്കെയാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി. ഗീത നോബിൾ  അധ്യക്ഷയാകും

പ്രാദേശികം

കോടതി നടപടികൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട : കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ ആകാംക്ഷയിലും അമ്പരപ്പിലുമായി.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു വ്യത്യസ്ത അനുഭവം കൂടിയായി.കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഹയാതുദ്ദീൻ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലെ 33 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്. പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു.വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു . അഡ്വ.സുമൻ സുന്ദർ രാജ്, വി. എം.അബ്ദുള്ള ഖാൻ, ഐറിൻ മാത്യു, ഡെൽന റോസ് എന്നിവർ പ്രസംഗിച്ചു.