വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഹജ്ജ് 2025-പഠന പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളിയിൽ നാളെ

ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് രണ്ടാം ഘട്ട സാങ്കേതിക പഠന പരിശീലന ക്ലാസ് നാളെ വ്യാഴം രാവിലെ 9 മണി മുതൽ 1 മണി വരെ കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ  വച്ച്  നടക്കും.*    കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് സാങ്കേതിക പഠന പരിശീലന ക്ലാസ് ഉദ്ഘാടനംചെയ്യും.   ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി സക്കീർ പുത്തൻപറമ്പിൽ. മുൻ സീനിയർ മെമ്പർ മുസമ്മിൽ ഹാജി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ശിഫാർ കൗസരി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രെയിനിങ് ഫാക്കറ്റിമാരായ  എൻ പി ഷാജഹാൻ അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ നയിക്കുന്നതാണ്   ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവർ മറ്റെല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് കമ്മറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ മാരുമായി ബന്ധപ്പെടേണ്ടതാണ്

പ്രാദേശികം

കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം

ഈരാറ്റുപേട്ട : കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്നും ഈരാറ്റുപേട്ട കേന്ദ്രമായ ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ അതിന് മാതൃകയാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്ന ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്റ്റീൽ ഇൻഡസ്ട്രിയൽസ് ലിമിറ്റഡ് കേരള ചെയർമാൻ അഡ്വ  മുഹമ്മദ് ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,അഡ്വ.മുഹമ്മദ് ഷെഫീഖ്,റാഷിദ് ഖാൻ,ഷെയ്ഖ് മുഹമ്മദ് ഖാൻ,അബ്ദുൽ സലാം പഴയപറമ്പിൽ,മുഹമ്മദ് നസീർ,മുഹമ്മദ് ഹലീൽ,സുഹാന ജിയാസ് എന്നിവർ പ്രസംഗിച്ചു.വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു .ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുടുംബത്തിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കൊച്ചിൻ ലൈഫ് മ്യൂസിക് ബാൻഡ് ഗാനമേള സദസ്സ് നടത്തി.

ജനറൽ

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം സീനിയോറിറ്റി നഷ്ടപ്പെടാതെ

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ 01.01.1995 മുതൽ 31.12.2024 വരെയുള്ള കാലയളവിൽ  വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കൽ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം01.02.2025 മുതൽ 30.04.2025 വരെ സമയപരിധി

കേരളം

മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും; വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

കേരളം

പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് ; പ്രത്യേക സംഘം ഉടന്‍ രൂപീകരിക്കും

സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ്. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.   കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെയടക്കം ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ രൂപീകരിക്കും ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളിലായി മാത്രം 37 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1 എന്നിങ്ങനെ 34 കേസുകളാണ് ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷിക്കുക. അനന്ദു കൃഷ്ണന്‍, കെ.എന്‍ ആനന്ദകുമാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുകയായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. അന്വേഷണം ആരംഭിച്ച ശേഷം ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകള്‍ കൂടി ക്രൈം സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.     അതേസമയം, ഇന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അനന്ദു കൃഷ്ണനെതിരെ പുതിയ മൂന്ന് എഫ്.ഐ.ആറുകളാണ് കൊല്ലത്ത് രജിസ്റ്റര്‍ ചെയ്തത്. സോഷ്യോ ഇക്‌ണോമിക് ഡെവലമെന്റ് സൊസൈറ്റിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ 41 ലക്ഷം രൂപ നഷ്ടമായെന്ന് കാസര്‍ഗോഡ് വീണ്ടും പരാതി ലഭിച്ചു.   കോഴിക്കോട് ജില്ലയില്‍ നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജനശ്രീ മിഷന്‍ വഴി നടന്ന പാതിവില തട്ടിപ്പിലാണ് പൊലീസ് കേസെടുത്തത്. ജനശ്രീ മിഷന്‍ കോട്ടൂര്‍ മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദലി പൂനത്തിനെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍

പ്രാദേശികം

തിടനാട് സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ നിർമ്മാണം ആരംഭിച്ചു .

തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിയായ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. ഇതോടൊപ്പം കെമിസ്ട്രി ലാബിന് 5 ലക്ഷം രൂപയും പഴയ കെട്ടിടത്തിന്റെ സീലിംഗ് നിർമിക്കുന്നതിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ഷോൺ ജോർജ് പറഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങൾക്കായി അനുവദിച്ചിട്ടുള്ള 20ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് വലിയ രീതിയിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യ അതിഥിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഔസേപ്പച്ചൻ കല്ലങ്കാട്ട്,മെമ്പർമാരായ സന്ധ്യ ശിവകുമാർ,ജോയിച്ചൻ കാവുങ്കൽ അലക്സാണ്ടർ കെ വി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, പ്രിൻസിപ്പൽ ശാലിനി റാണി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ആഴ്ച ചന്തയുമായി മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ

ഈരാറ്റുപേട്ട; റസിഡൻറ് സ് അസോസിയേഷൻ്റെ ആ ഭിമുഖ്യത്തിലുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു .കൃഷി വകുപ്പുമായി സഹകരിച്ച് നടക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷനാണ് ആഴ്ച ചന്ത ആരംഭിച്ചത് .എല്ലാ വ്യാഴാഴ്ച തോറും  ,പ്രവർത്തിക്കുന്ന ചന്തയിൽ നിന്നും ,കർഷകർ ഉല്പാദിപ്പിക്കുന്ന  പച്ചക്കറി ഉൾപ്പെടെയുള നാടൻ ഉല്ലന്നങ്ങൾ വാങ്ങാവുന്നതാണ് . ആഴ്ച ചന്ത ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു .കൗൺസിലർ റൂബിന നാസർ അദ്ധ്യക്ഷ ആയിരുന്നു . മഴവിൽ പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് ,ജനറൽ സെക്രട്ടറി വി.ടി ഹബീബ് , കൃഷി ഓഫീസർ രമ്യ ആർ ,അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ , , കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ ,ഫാസില അബ്സർ ,ഡോ. സഹ് ല ഫിർദൗസ് , ലിസമ്മ ജോയി , കെ.കെ മുഹമ്മദ് സാദിക് ,, ഷിജി ആരിഫ് , റജീന യൂസുഫ് ,ഷബീർ കുന്നപ്പള്ളി ,സിബിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു 

കോട്ടയം

ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം; ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ

ഭരണങ്ങാനം: തീർഥാടന കേന്ദ്രമായ ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്കാണ് ആദ്യം നടപ്പാക്കുക. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ, പാലാ ആർ.ടി.ഒ, പാലാ ഡിവൈ.എസ്.പി, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മീനച്ചിൽ തഹസിൽദാർ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം പതിനഞ്ച് മുതലാണ് ഗതാഗത പരിഷ്കരണം നടപ്പാക്കുക. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ചുവടെ: 1.പാലാ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൻ്റെ പ്രധാന റോഡിനു മുൻവശത്തും, ടൗണിൽ നിലവിലുള്ള ബസ്റ്റോപ്പ് 100 മീറ്റർ മുന്നോട്ടു മാറി പഴയ മിനി സ്റ്റേഡിയത്തിന് എതിർവശത്തും സ്റ്റോപ്പുകൾ സ്ഥാപിക്കും. 2.ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് നിലവിലുള്ള ബസ്റ്റോപ്പിൽ നിന്നും 30 മീറ്റർ മുന്നോട്ടു മാറി സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശത്ത് ബസ് സ്റ്റോപ്പ്അനുവദിക്കും. 3.ചൂണ്ടച്ചേരി റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഓട്ടോറിക്ഷ പാർക്കിംഗ് ഒഴിവാക്കും. ഭരണങ്ങാനം ടൗണിൽ നിലവിൽ ഉള്ളസേക്രട്ട് ഹാർട്ട് ഹൈസ്കൂളിന് മുൻപിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് എണ്ണം നിയന്ത്രിക്കും. 4.ഹൈവേയിലേക്ക് വരുന്ന റോഡുകളിൽ കോൺവെക്സ് മിറർ, റം ബിൾ സ്ട്രിപ്പ് എന്നിവ സ്ഥാപിക്കും. 5.നോ പാർക്കിംഗ് ബോർഡുകൾ, സീബ്ര കോസിങ്ങ് ലൈനുകൾ, ഹാൻഡ് റെയിലുകൾ എന്നിവ സ്ഥാപിക്കും. 6.സ്പീഡ് നിയന്ത്രിക്കുന്നതിന് എ.ഐ ക്യാമറകൾ സ്ഥാപിക്കും.