വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി; തീവ്ര വലത് സർക്കാർ അധികാരത്തിലേക്ക്

തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ ആയിരിക്കും അധികാരത്തിൽ വരികയെന്നു പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരമേറ്റെടുക്കുക. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ. 15 വയസു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ‌ഇടമുണ്ട്. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.        

ഇൻഡ്യ

'അശോക് ഗെലോട്ട് വേണ്ട'; ഹൈക്കമാൻഡിന് മനം മാറ്റം, ഗെലൊട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

ദില്ലി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം.  ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്.  രാജസ്ഥാനില്‍ അശോക് ഗലോട്ട് നടത്തിയ അട്ടിമറിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. രാജസ്ഥാനിൽ സംഭവിച്ചത് ഒന്നും യാദൃശ്ചികമായിരുന്നില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ കക്ഷി യോഗം ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി തീരുമാനിച്ചെങ്കില്‍ മറ്റൊരു യോഗം ചേര്‍ന്ന് സച്ചിന്‍ പൈലറ്റിന് പിന്തുണയില്ലെന്ന് എംഎല്‍എമാരെ കൊണ്ട് ഗെലോട്ട്  പറയിക്കുകയായിരുന്നു. എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗയോടും അജയ് മാക്കനോടും  സംസാരിക്കണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശവും  എംഎല്‍എമാര്‍ തള്ളി. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്. ഗെലോട്ടിന് പകരം മുകുള്‍ വാസ്നിക്, ദിഗ്‍വിജയ് സിംഗ് തുടങ്ങിയ പേരുകളിലേക്ക് ചര്‍ച്ചകള്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ വെട്ടിലാക്കിയ ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമസഭ കക്ഷി യോഗത്തെ അട്ടിമറിച്ച് മറ്റൊരു യോഗം  വിളിച്ചതടക്കം കടുത്ത അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.  രാജി ഭീഷണി മുഴക്കി സച്ചിന്‍ പൈലറ്റനെ അംഗീകരിക്കില്ലെന്ന് 92 എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സച്ചിന്‍റെ വരവ് ഏതാണ്ട് അടഞ്ഞുകഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍  ശ്രമിച്ചുവെന്ന ആക്ഷേപം എഐസിസി നിരീക്ഷകര്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ച ഗെലോട്ട് സച്ചിന്‍ പൈലറ്റിനായി സ്ഥാനമൊഴിയില്ലെന്നും വ്യക്തമാക്കി. ഇതിനിടെ താന്‍ അപമാനിതനായെന്ന് സച്ചിന്‍ പൈലറ്റ് പ്രിയങ്ക ഗാന്ധിയോട് പരാതിപ്പെട്ടു. സച്ചിന്‍ പൈലറ്റ് വൈകാതെ സോണിയ ഗാന്ധിയേയടക്കം കാണും. വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതി മുഖ്യമന്ത്രി ചര്‍ച്ചയെന്നാണ് ധാരണ.  ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ കെ.സി.വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ , അജയ് മാക്കന്‍ എന്നിവരുമായി വൈകീട്ട് സോണിയ ഗാന്ധി ചര്‍ച്ച നടത്തും. 

ജനറൽ

പാട്ടിന്റെ വസന്തം വിരിയിച്ച എസ്പിബി; എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാലസുബ്രഹ്‌മണ്യത്തിൻറെ ഓർമകൾക്ക് രണ്ട് വയസ്സ്. അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ചു എസ്.പി.ബി. ( 2 years of sp balasubrahmaniam demise ) കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി. അറുപതുകളുടെ അവസാനത്തിൽ തെലുങ്ക് സിനിമാസംഗീതത്തിൽ തുടങ്ങിയതാണ് എസ്പിബിയുടെ പാട്ടുയാത്ര. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി നമുക്ക് സമ്മാനിച്ചത് അതിമനോഹരമായ എത്രയോത്രയോ പാട്ടുകൾ. ഗാനാലാപനത്തിലും അവതരണത്തിലും സ്വതസിദ്ധമായ എസ്പി ബി സ്പർശത്തിലൂടെ അവയൊക്കെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ അതുല്യ പ്രതിഭ. ചിട്ടപ്പെടുത്തിയ പാട്ടുകൾ മനോധർമത്തിലൂടെ അതിമനോഹരമാക്കി മാറ്റിയ പ്രതിഭാവിലാസം. അനായാസകരമായ തൊണ്ടവഴക്കവും, താളത്തിലും ശ്രുതിയിലുമുള്ള കയ്യടക്കവും , അസാമാന്യമായ സംഗീതബോധവും ഭാവനയും… ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ, യേശുദാസിനെയടക്കം പാടുപാടിച്ച സംഗീതസംവിധായകൻ, രജനീകാന്ത്, കമൽ ഹാസൻ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ,.. നിരവധി സൂപ്പർതാരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആർട്ടിസ്റ്റ്, റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യം, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ അവിസ്മരണീയ നിമിഷങ്ങൾ… ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും വിരഹവും ,ആർദ്രതയും നിറഞ്ഞ ആ ശബ്ദമാധുര്യമുണ്ട്…. സംഗീതത്തിന് കാലദേശഭേദമില്ലെന്ന് തെളിയിച്ച അതുല്യപ്രതിഭയുടെ ഓർമകൾക്ക് മരണമില്ല.

ജനറൽ

കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു; ‘ന്നാ താന്‍ കേസ് കൊടെന്ന്’ സോഷ്യല്‍ മീഡിയ

തന്റെ കൈക്ക് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ച് കുഞ്ചാക്കോ ബോബൻ. ‘ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്. ഫ്രീക്ക് ആക്‌സിഡന്റാണെന്നും ‘കയ്യിലിരിപ്പ്’ എന്ന ടാഗും ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു ടിനു പാപ്പച്ചന്റെ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് പറ്റുന്നത്. ഇക്കാര്യവും ഹാഷ് ടാഗിൽ സൂചിപ്പിച്ചിട്ടുണ്ട്. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.

ജനറൽ

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടൻ - ജോജു, ബിജു മേനോൻ, നടി രേവതി

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്.  കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി മലയാള സിനിമ പുതിയ പരീക്ഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ ഇതിന് സഹായിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീ സാന്നിധ്യം ഉണ്ട്. അത് ഇനിയും വർധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.  മികച്ച ചിത്രം - ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ) രണ്ടാമത്തെ ചിത്രം - ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍) സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)   സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി) ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍ ബാലതാരം (പെണ്‍)- സ്നേഹ അനു (തല) കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്) ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി) തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം) തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി) ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം) സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും) സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി) പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)

ജനറൽ

ഇവൾ എന്റെ കയ്യില്‍ വരാന്‍ 40 വര്‍ഷമെടുത്തു; അവാര്‍ഡ് ദാന ചടങ്ങില്‍ വികാര നിര്‍ഭരയായി രേവതി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വികാര നിർഭരയായി നടി രേവതി. അവാർഡ് ഏറ്റു വാങ്ങിയ ശേഷമുള്ള താരത്തിൻറെ പ്രസംഗമാണ് ഇതിനോടകം വലിയ ശ്രദ്ധ നേടിയത്. താരം പറഞ്ഞതിങ്ങനെ- ഈ അവാർഡ് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. അവാർഡ് അങ്ങോട്ട് ചെയറിൽ വെയ്ക്കാമെന്ന് പറഞ്ഞു പക്ഷെ എനിക്ക് വിടാൻ തോന്നിയില്ല. ഇവള് എൻറെ കയ്യിൽ വരാൻ 40-ഒാളം വർഷമായി നിങ്ങളുടെ സ്നേഹം ഒരുപാട് വർഷങ്ങളായി എനിക്ക് കിട്ടിയിട്ടുണ്ട് ഒരുപാട് സിനിമകളിലൂടെ. പക്ഷെ ഇതിന് കിട്ടാൻ ഇത്രയും വർഷങ്ങളായി. ഏറ്റവും സന്തോഷിക്കുന്ന ആളുകൾ എൻറെ അച്ഛനും അമ്മയും ആയിരിക്കും അവര് കേരളത്തിൽ ജനിച്ച് വളർന്ന രണ്ട് പേരാണ്. മലക്കാട്ടിൽ കേളുണ്ണി ലളിത കേളുണ്ണി അവർക്കാണ് കേരള സംസ്ഥാന അവാർഡ് എനിക്ക് കിട്ടിയെന്നറിഞ്ഞ ഏറ്റവും സന്തോഷം. എൻറെ 39 വർഷം ഒരുപാട് പേര് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാവരും ചോദിക്കാറുണ്ട് അവാർഡ് ആർക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്ന്  ഇത് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. ഞാനിത് ഡിസെർവ്വ് ചെയ്യുന്നു-രേവതി പറഞ്ഞു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരുന്നു പരിപാടികൾ നടൻ ജോജു ജോർജ്,ബിജു മേനോൻ,ദിലീഷ് പോത്തൻ വിനീത് ശ്രീനിവാസൻ അടക്കം അവാർഡുകൾ ഏറ്റു വാങ്ങി. ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്  

ജനറൽ

Thuramukham Release: 'ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു'; തുറമുഖത്തെ കുറിച്ച് നിവിൻ പോളി

പ്രേക്ഷകർ ഒരുപാട് നാളായി കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് തുറമുഖം. പിരീഡ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പലതവണ റിലീസ് മാറ്റിവെയ്ക്കേണ്ടി വന്ന ചിത്രമാണിത്. പ്രേക്ഷകർ അക്ഷമരായി സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നുവെന്നത് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്. തുറമുഖത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു പ്രതീക്ഷ നൽകുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. നവംബർ-ഡിസംബർ കാലയളവിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയേക്കും എന്നാണ് നിവിൻ പറഞ്ഞത്.  നിവിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷനായി രാജ​ഗിരി കോളജില്‍ എത്തിയപ്പോഴാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങൾക്കൊപ്പം കോളജിലെത്തിയ നിവിനോട് ഒരു ആരാധകൻ  ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്. നിവിന്‍ പോളിയുടെ വലിയ ആരാധകനാണ് താനെന്നും തുറമുഖം എത്രയും വേ​ഗം തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടത്. എന്നാല്‍ തുറമുഖം തന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്റെ മറുപടി. ചിത്രം വൈകാനുള്ള കാരണവും നിവിൻ പിന്നീട് വിശദീകരിച്ചു.  തുറമുഖം എന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത്. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം ചെറിയ പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍ക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു നിവിൻ ആരാധകന് നൽകിയ മറുപടി.  ജൂൺ 10 ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി. എന്നാൽ അതും നിയമപ്രശ്നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഒരു റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. കെ എം ചിദംബരൻറെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. 25 കോടി ബജറ്റിൽ  തെക്കേപ്പാട്ട് ഫിലിംസ്, പോളി ജൂനിയർ ഫിലിംസ്,കളക്ടീവ് ഫേസ് വൺ, ക്വൂൻ മേരി ഫിലിംസ് എന്നിവരുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.  

ഇൻഡ്യ

PF അക്കൗണ്ടുമായി ബന്ധപ്പെട്ട ഇക്കാര്യം ഉടന്‍ ചെയ്യൂ, ഇല്ലെങ്കില്‍ പാസ്ബുക്ക് ബാലൻസ് അറിയാന്‍ കഴിയില്ല

PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്. EPFO Latest Update: PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.പ്രൊവിഡന്‍റ് ഫണ്ട് (Employees Provident Fund)എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ ചെറിയ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.  എന്നാല്‍, ഇപ്പോള്‍ EPFO തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ക്കായി ഒരു പ്രത്യേക നിര്‍ദ്ദേശം  പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, EPF അക്കൗണ്ട്  ഉടമകള്‍  അവരുടെ  അക്കൗണ്ടില്‍ ഒരു നോമിനിയെ ചേര്‍ക്കണം എന്നതാണ് ആ നിര്‍ദ്ദേശം. ഇത് പാലിച്ചില്ല എങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പാസ്ബുക്ക് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കില്ല.  അതായത്,  EPFO പിഎഫ് അക്കൗണ്ടിന് ഇ-നോമിനേഷൻ നിർബന്ധമാക്കിയിരിക്കുന്നു. EPFOയുടെ പുതിയ നിയമം അനുസരിച്ച്  പിഎഫ് അക്കൗണ്ടിൽ ഇ-നോമിനേഷൻ ചെയ്യാത്ത സാഹചര്യത്തില്‍ അക്കൗണ്ട് ഉടമകള്‍ക്ക് വെബ്‌സൈറ്റിൽ തുടരാനോ പാസ്ബുക്ക് ബാലൻസ് പരിശോധിക്കാനോ സാധിക്കില്ല. അതുകൂടാതെ,  ഇ-നോമിനേഷൻ നടപ്പാക്കാത്ത സാഹചര്യത്തില്‍  അക്കൗണ്ട് ഉടമയുടെ ജീവിതത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ നിക്ഷേപ തുക ക്ലെയിം ചെയ്യുന്നതിലും പ്രശ്നങ്ങള്‍ നേരിടാം.  നിങ്ങളുടെ PF പാസ്ബുക്ക് ബാലൻസ് എങ്ങനെ പരിശോധിക്കാം? (How to check PF Balance?)   സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പല ജീവനക്കാരും അവരുടെ സ്ഥാപനം കാലാകാലങ്ങളിൽ മാറ്റിക്കൊണ്ടിരിക്കുന്നു, അതിനാൽ അവരുടെ PF അക്കൗണ്ട് നമ്പറും മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യുഎഎൻ നമ്പർ വഴി ലോഗിൻ ചെയ്താൽ അവരുടെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച ആകെ തുക കാണാൻ കഴിയും.  EPFO E-Nomination: നോമിനിയെ ചേര്‍ക്കുന്നത് കൊണ്ട്  EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍  എന്തെല്ലാമാണ്?  (What are the advantages of adding nominee to your account?) ഇപിഎഫ്ഒയുടെ ട്വീറ്റുകൾ പ്രകാരം, ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ പ്രയോജനങ്ങൾ നിരവധിയാണ്. ഒരു EPFO അക്കൗണ്ട് ഉടമ മരിച്ചാൽ ക്ലെയിം ഓൺലൈനായി വേഗത്തില്‍ തീർപ്പാക്കാന്‍ സാധിക്കും.   വേഗത്തിലുള്ളതും എന്നാല്‍, പൂർണ്ണമായതുമായ ഡിജിറ്റൽ ക്ലെയിം സെറ്റിൽമെന്‍റ്  നടത്താന്‍ സാധിക്കും.   പ്രൊവിഡന്‍റ്  ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ എന്നിവ ഓൺലൈനായി നോമിനികൾക്ക് ലഭിക്കും.   നോമിനിയെ ചേര്‍ത്തില്ല എങ്കില്‍ എന്ത് സംഭവിക്കും?   നോമിനിയെ ചേര്‍ക്കാത്ത പക്ഷം ഭാവിയില്‍  സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു പക്ഷേ നഷ്‌ടമായേക്കാം. EPFO നല്‍കുന്ന അറിയിപ്പ് അനുസരിച്ച്, ഇ-നോമിനേഷൻ ഫയൽ ചെയ്യാത്തപക്ഷം ഉപയോക്താക്കൾക്ക് അവരുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയില്ല.  ആരെയാണ്  നോമിനിയായി ചേര്‍ക്കാന്‍ സാധിക്കുക?  (Who can be the  nominee?) PF അക്കൗണ്ട്  ഉടമകള്‍ക്ക് അവരുടെ പങ്കാളി, കുട്ടികള്‍,  മാതാപിതാക്കള്‍ തുടങ്ങി അവരുടെ ഇഷ്ടപ്രകാരം  പേര്‌ ചേര്‍ക്കാവുന്നതാണ്.  PF അക്കൗണ്ട് ഉടമകൾക്ക് EPF പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഇ-നോമിനി ഫോം വഴി ഓൺലൈനായി നോമിനേഷൻ ഫയൽ ചെയ്യാം.  നിങ്ങളുടെ പിഎഫ് അക്കൗണ്ടിനായി ഓണ്‍ലൈനായി നോമിനിയെ  എങ്ങനെ രജിസ്റ്റർ ചെയ്യാം?  (How to add e-Nomination in EPFO account? 1.  EPFO -യുടെ  ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.  https://unifiedportal-em.epfindia.gov.in/memberinterface/-. 2.  '‘Service' എന്നതിന് കീഴിൽ, ഡ്രോപ്പ്-ഡൗൺ സെലക്ഷനിൽ നിന്ന് 'ജീവനക്കാർക്കായി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 3.  ഇപ്പോൾ, 'അംഗ UAN/ഓൺലൈൻ സേവനം (OCS/OTCP)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 4.  നിങ്ങളുടെ UAN പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക. 5.  "Manage Page" -ന് കീഴിൽ ഇ-നോമിനേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് സജീവമാക്കുക. 6.  ഇവിടെ നിങ്ങള്‍ക്ക് നോമിനിയെ ചേര്‍ക്കാനും  അല്ലെങ്കിൽ നോമിനി വിശദാംശങ്ങൾ മാറ്റുന്നതിനും  സാധിക്കും.  ഇവിടെ, നോമിനിയുടെതായി  ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നിങ്ങൾ സമർപ്പിക്കണം. 7.   ഒന്നിലധികം നോമിനിയെ ചേർക്കണമെങ്കിൽ, 'Add New" ക്ലിക്ക് ചെയ്ത് ഒന്നിലധികം നോമിയെ ചേര്‍ക്കാന്‍ സാധിക്കും.  8. നോമിനേഷൻ വിശദാംശങ്ങളിൽ, ഏത് നോമിനിക്ക് നിങ്ങൾ എത്ര ഷെയർ നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്ന കാര്യം വ്യക്തമാക്കണം. 9. ഇതിനുശേഷം നിങ്ങൾ 'സേവ് ഇപിഎഫ് നോമിനേഷൻ'  (Save EPF Nomination) ക്ലിക്ക് ചെയ്യണം. 10. OTP യ്ക്കായി 'ഇ-സൈൻ'  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 11.  ഈ  OTP നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ വരും. 12. OTP നല്‍കി  അത് നൽകി നിങ്ങളുടെ ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുക.