വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

Vamanan Song : "ഇടനെഞ്ചിൽ തീയും"; ഇന്ദ്രൻസിന്റെ വാമനനിലെ ഗാനം പുറത്തുവിട്ടു, ചിത്രം ഉടനെത്തും

ഇന്ദ്രൻസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാമനനൈൽ പുതിയ ഗാനം പുറത്തുവിട്ടു. ഇടനെഞ്ചിൽ തീയും എന്ന ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നിതിൻ ജോർജാണ്. സന്തോഷ് വർമ്മ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപാണ്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാമനൻ. ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ഒരുപോലെ പേടിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു.  ഒരു കൊലപാതകവും കുറെ ദുരൂഹതകളും ട്രെയ്‌ലറിൽ പറയുന്നുണ്ട്. ഒരു വീടും അതുമായി ബന്ധപ്പെട്ട ദുരൂഹതകളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന.  നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതേസമയം ഇന്ദ്രൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജലധാര പമ്പ്സെറ്റ് സിൻസ് 1962 ന്റെ ചിത്രീകരണം പൂർത്തിയായി. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.

ജനറൽ

Sleepy After Lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പോഷകപ്രദമായ ആഹാരങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പം ദിനചര്യയില്‍ വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്.  Sleepy After Lunch: ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പോഷകപ്രദമായ ആഹാരങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പം ദിനചര്യയില്‍ വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്.  ഓഫീസിലായാലും വീട്ടിലായാലും നാം സമയത്തിന് ഭക്ഷണം കഴിയ്ക്കാറുണ്ട്. വീട്ടിൽ പല വിധ  ജോലികളിൽ വ്യാപൃതരായിരിയ്ക്കുന്നതിനാൽ വിശപ്പും അനുഭവപ്പെടും. എന്നാൽ, ഓഫീസിൽ ആയിരിയ്ക്കുമ്പോൾ അതല്ല അവസ്ഥ. ചിലപ്പോൾ വിശപ്പ് അനുഭവപ്പെടാത്ത സാഹചര്യത്തിലും നാം ഭക്ഷണം കഴിയ്ക്കാറുണ്ട്.   എന്നാൽ, ചിലപ്പോൾ ഉച്ചഭക്ഷണം കഴിച്ചശേഷം ആളുകൾക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്.  അതായത്  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം തളർച്ച അനുഭവപ്പെടുകയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത് പ്രധാനമായും നാം എന്താണ് കഴിച്ചത്, എത്രമാത്രം കഴിച്ചു,  കൂടാതെ കഴിച്ച സമയം എന്നിവയെ ആശ്രയിച്ചിരിയ്ക്കും.   ഉച്ചഭക്ഷണം കഴിക്കുമ്പോൾ എന്ത്, എപ്പോൾ, എത്രമാത്രം കഴിച്ചു എന്നതിനെ ആശ്രയിച്ച്, ഒരു വ്യക്തിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമം മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് മയക്കത്തിന് കാരണമാകും. ചില  ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്‌ ഭക്ഷണം കഴിച്ചതിനുശേഷം സെറോടോണിൻ  (serotonin) ഉത്പാദനം വർദ്ധിക്കുന്നു. മാനസികാവസ്ഥയെയും  ഉറക്കത്തേയും  സെറോടോണിൻ സ്വാധീനിക്കുന്നു. അതിനാലാണ് ആളുകൾക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത്.  ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കമോ അലസതയോ തോന്നുന്നത് സുഖമല്ലാത്ത ഒരു  അവസ്ഥയാണ്.   എന്നാൽ, ഭക്ഷണക്രമത്തിൽ അല്പം ശ്രദ്ധിച്ചാൽ ഈ അവസ്ഥ മാറ്റിയെടുക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അലസത ഒഴിവാക്കാൻ ഗ്രിൽ ചെയ്ത ചിക്കൻ, കൂടുതൽ പച്ചക്കറികൾ, സലാഡുകൾ എന്നിവ കഴിയ്ക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയും  ആരോഗ്യവും മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നത് . ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ?  എങ്കിൽ നിങ്ങളുടെ ഭക്ഷണക്രമം അല്പം പരിഷ്‌ക്കരിക്കാം നിങ്ങളുടെ ഭക്ഷണക്രമക്കേട്  മാറ്റുന്നതിനായി ഈ ഉപായങ്ങൾ നടപ്പാക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് എങ്ങനെ ഒഴിവാക്കാം? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ  ഈ അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും.     1. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക 2. ഉറക്കം വരാതിരിക്കാൻ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക 3. സമയത്തിന് ഭക്ഷണം കഴിയ്ക്കുക   കഴിക്കുന്ന ഭക്ഷണത്തിനും ഭക്ഷണം കഴിക്കുന്ന സമയത്തിനും അനുസരിച്ച്  ആളുകൾക്ക് അസാധാരണമായ ക്ഷീണം അനുഭവപ്പെടാം. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ഉച്ചഭക്ഷണത്തിന് ശേഷം സജീവമായിരിക്കുക എന്നിവയിലൂടെ നിങ്ങൾക്ക് ഉച്ചയ്ക്ക് ഊർജം നിലനിർത്താം. ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് ഒഴിവാക്കാനായി ഭക്ഷണകാര്യത്തിലും അല്പം ശ്രദ്ധിക്കാം.     അതായത് , ഉച്ച ഭക്ഷണ സമയത്ത് ഈ വിഭവങ്ങൾ ഒഴിവാക്കാം: -  ബർഗറുകൾ നൂഡിൽസ് വറുത്ത സ്നാക്സ് പാവ് ഭാജി പിസ്സ  ബിരിയാണി ദോശ നൂഡിൽസ് ചോറും കറിയും പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം ആളുകൾക്ക് മയക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്.  മുകളില്‍ സൂചിപ്പിച്ച ഭക്ഷണ സാധനങ്ങള്‍ ഉച്ച സമയത്ത് ഒഴിവാക്കുന്ന തിലൂടെ ഈ  പ്രശ്നങ്ങള്‍ ഒരു പരിധി അവരെ ഒഴിവാക്കാന്‍  സാധിക്കും.  എന്നാല്‍, ഈ മാറ്റങ്ങള്‍ ശരിയായ  ഫലം നല്‍കിയില്ല എങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

ജനറൽ

Fruits Benefits: ഫ്രൂട്ട്സ് കഴിക്കാറുണ്ടാകും, പക്ഷേ രാവിലെ കഴിക്കാറുണ്ടോ? ​ഗുണങ്ങൾ ഏറെയാണ്

വാഴപ്പഴം, തണ്ണിമത്തൻ, പേരയ്ക്ക, മാങ്ങ തുടങ്ങി പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ അല്ലെങ്കിൽ ഫ്രൂട്ട്സ് എന്ന് പറയുന്നത് എപ്പോഴും ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. മധുരവും പുളിയും ഉൾപ്പെടെ വ്യത്യസ്ത രുചികളിൽ പഴങ്ങൾ ലഭ്യമാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ് ഫ്രൂട്ട്സ്. ഇവ ദിവസവും കഴിക്കുന്നത് വളരെ അധികം ഫലപ്രദമാണ്. നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ആരോ​ഗ്യം മെച്ചപ്പെടും. നമുക്ക് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരുപാട് പഴങ്ങളുണ്ട്. ഇവ രോ​ഗങ്ങളിൽ നിന്ന് രക്ഷ നൽകും. ചില പഴങ്ങൾ തൊലിയോട് കൂടി തന്നെ കഴിക്കാൻ ചിലർ പറയാറുണ്ട്. ആ പഴത്തിന്റെ മുഴുവൻ ​ഗുണവും ലഭിക്കുന്നതിനാണിത്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.  രാവിലെ പഴങ്ങൾ കഴിക്കുന്നതിന്റെ ആറ് ​ഗുണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു - ആപ്രിക്കോട്ട്, ആപ്പിൾ, വാഴപ്പഴം, തണ്ണിമത്തൻ, സ്ട്രോബറി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഹൃദയത്തെ പരിപാലിക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുണ്ട്. പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാഘാതം, രക്തപ്രവാഹം പോലുള്ള അപകടകരമായ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു - പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 ലോകമെമ്പാടുമുള്ള ഒരുപാട് ആളുകളിൽ കണ്ടുവരുന്ന രോഗമാണ്. പഴങ്ങൾ കഴിക്കുന്നത് നല്ലതാണെങ്കിലും കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള പഴങ്ങൾ പ്രമേഹരോഗികൾ കഴിക്കാൻ പാടില്ല. 55 വയസിന് താഴെയുള്ളവർക്ക് ആപ്പിൾ, അവോക്കാഡോ, ചെറി, ഓറഞ്ച്, പീച്ച്, പ്ലം തുടങ്ങിയവ കഴിക്കാം. ഇതിൽ ഗ്ലൈസെമിക് കുറവാണ്. അവ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടിന്നിലടച്ചതും തയ്യാറാക്കിയതുമായ പഴങ്ങൾ കഴിച്ചത് കൊണ്ട് ​ഗുണമുണ്ടാകില്ല. കാരണം അവയ്ക്ക് സ്വാഭാവിക മാധുര്യമില്ല. പരമാവധി പ്രയോജനമുണ്ടാകാൻ എല്ലായ്പ്പോഴും ഫ്രഷ് ആയിട്ടുള്ള പഴങ്ങൾ കഴിക്കുക. ക്യാൻസർ - കരൾ ട്യൂമർ, ബ്രെസ്റ്റ് ക്യാൻസർ തുടങ്ങിയ പലതരം ക്യാൻസറുകളുടെ ചികിത്സയ്ക്കും ഇവ തടയുന്നതിനും വിറ്റാമിനുകളാൽ സമ്പന്നമായ പഴങ്ങൾ നല്ലതാണ്. ഓറഞ്ച്, ടാംഗറിൻ തുടങ്ങിയ പഴങ്ങളിൽ സിട്രസ്, സരസഫലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുമ്പോൾ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കാരണം ക്യാൻസറിനെ തടയാൻ അവ സഹായിക്കുന്നു. രക്തസമ്മർദ്ദം - വാഴപ്പഴം, തണ്ണിമത്തൻ, പേരയ്ക്ക, മാങ്ങ തുടങ്ങി പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്നു- പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോൺ തടയുന്നതിന് സഹായിക്കും. വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സിട്രസ് പഴങ്ങൾ മികച്ചതാണ്. അതുപോലെ പഴങ്ങളിൽ സോഡിയത്തിന്റെ അളവ് കുറവാണ്.  അസ്ഥികളുടെ ആരോഗ്യം - കാൽസ്യം, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്താനും അസ്ഥി ധാതുക്കളുടെ സാന്ദ്രത വർധിപ്പിക്കാനും സഹായിക്കുന്നു. ഇവയൊക്കെയാണ് സ്ഥിരമായി പഴങ്ങൾ കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ. നിങ്ങളെ ആരോഗ്യകരവും നിങ്ങൾക്ക് ശക്തി പകരുന്നതുമായ സൂപ്പർ ഫുഡ്‌സ് എന്നും ഇവയെ വിളിക്കാം. നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷകങ്ങൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ ഈ പഴങ്ങളിൽ ധാരാളമുണ്ട്. ഒരിക്കലും ഭക്ഷണത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കരുതെ. ഇത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും. ദിവസവും ഭക്ഷണത്തിന് മുമ്പോ അതിന് ശേഷമോ മാത്രം പഴങ്ങൾ കഴിക്കുക.

ജനറൽ

Hair care Tips: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ പമ്പ കടക്കും

Hair care Tips: ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്.  സുന്ദരമായ മുടിയുടെ  സംരക്ഷണത്തിനായി വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.   എന്നാല്‍, നമുക്കറിയാം വേണ്ടവിധം സംരക്ഷിച്ചില്ല എങ്കില്‍ മുടി കൊഴിയുകയും  ഭംഗി ഇല്ലാതാകുകയും ചെയ്യും. മുടി സംരക്ഷണത്തിന്  വേണ്ടത്ര സമയവും ശ്രദ്ധയും നല്‍കിയിട്ടും ഫലമില്ല എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍  തലമുടി കഴുകുമ്പോള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ആയിരിക്കാം മുടി കൊഴിച്ചിലിന് കാരണമാകുന്നത്. അതായത്, മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ  പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. നാം ചെയ്യുന്ന ചെറിയ പിഴവുകള്‍ മൂലം നഷ്ടപ്പെടുന്നത് സുന്ദരമായ മുടിയാണ്...  കൊഴിയാതിരിക്കാൻ മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം....   മുടി കഴുകാന്‍ ചൂട് വെള്ളം ഉപയോഗിക്കരുത് (Do not use  hot water to wash hair) ഹെയര്‍ സ്റ്റൈലി൦ഗ്  (Hair Styling) ഉപകരണങ്ങളുടെ അമിത ഉപയോഗം മുടിയ്ക്ക് കേടുവരുത്തും. അതായത് ഒരു പരിധിയില്‍ കൂടുതല്‍ ചൂടു മുടിയ്ക്ക് വേണ്ട, എന്നാല്‍ സമാനമായ പ്രശ്നമാണ് ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകിയാലും ഉണ്ടാകുന്നത്. അമിതമായ ചൂട്  മുടിയുടെ ബാഹ്യചർമം തുറക്കാനും എണ്ണമയം ഇല്ലാതാക്കാനും ഇടയാക്കും. കൂടുതല്‍ ചൂട് മുടി കൂടുതല്‍ ഡ്രൈ ആകാനും പൊട്ടാനും  കാരണമാകുന്നു. അതുകൊണ്ട്  മുടി കഴുകാന്‍  കഴിവതും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക.  അമിതമായ തണുപ്പുള്ള സമയമാണ് എങ്കില്‍ മാത്രം പരമാവധി  ചെറുചൂട് വെള്ളം തയ്യാറാക്കി മുടി കഴുകാം.   കുറഞ്ഞ അളവില്‍ ഷാംപൂ  പുരട്ടുക  (Use small quantity of shampoo to wash your hair)  മുടിയില്‍ ഷാമ്പൂ പുരട്ടുമ്പോഴും ഏറെ ശ്രദ്ധ വേണം. തലയോട്ടിയിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ, താരൻ, അഴുക്ക് എന്നിവ നീക്കം ചെയ്യാനാണ് നാം ഷാമ്പൂ ഉപയോഗിക്കുന്നത്. എന്നാൽ ഷാമ്പൂ  മുടിയിഴകളിലെ എണ്ണമയം നഷ്ടമാക്കും. കൂടാതെ, വളരെ കുറഞ്ഞ അളവില്‍  മാത്രം ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്പം വെള്ളം ചേര്‍ത്ത് ഷാമ്പൂ ഉപയോഗിക്കുന്നതാണ് ഉത്തമം.  ദിവസവും  മുടി കഴുകേണ്ട  (Do not wash hair daily)  മിക്ക ഷാമ്പൂവിലും മുടിക്ക് ഹാനികരമായ കെമിക്കല്‍സ്  അടങ്ങിയിട്ടുണ്ടാവും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണമാത്രം ഷാംമ്പൂ ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.  ഷാമ്പൂ ഉപയോഗിച്ച് പെട്ടെന്ന് കഴുകിക്കളയുക (Wash hair soon after applying shampoo)  പാരബീൻ, സൾഫേറ്റ് എന്നിവ അടങ്ങിയ ഷാമ്പൂ കഴിവതും  ഒഴിവാക്കുന്നതാണ് നല്ലത്. മുടി നനഞ്ഞിരിക്കുമ്പോൾ പൊട്ടാനുള്ള സാധ്യതയും  കൂടുതലാണ്. കൂടിയാല്‍ 15 മിനിറ്റ്, അതിനുള്ളില്‍ തന്നെ ഷാമ്പൂവും കണ്ടീഷനി൦ഗും നടത്തുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഉത്തമം. കണ്ടീഷനര്‍ അധികം വേണ്ട  ( Do not use excess of Conditioner)  ഒരുപാട് കണ്ടീഷനർ ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടിയിൽ എണ്ണമയം കൂടുതലുള്ളതായി തോന്നാനും ചുരുളാനും കാരണമാകും. കണ്ടീഷനർ തലയോട്ടിയില്‍ ഉപയോഗിക്കരുത് (Do not use Conditioner on the scalp)  ഷാംപൂ തലയോട്ടിയിലാണ് പുരട്ടേണ്ടത്,  എന്നാൽ കണ്ടീഷനർ മുടിയിഴകളിലാണ് പുരട്ടേണ്ടത്.  കണ്ടീഷനർ തലയോട്ടിയില്‍ ഉപയോഗിക്കുന്നത്  മുടിയ്ക്ക് കേടു വരുത്തും. 

ലോകം

World Car Free Day 2022: കാറുകൾ ഒന്നും നിരത്തിലിറങ്ങിയില്ലെങ്കിൽ ന​ഗരം എങ്ങനെയുണ്ടാകും? കാർ രഹിത ദിനത്തെക്കുറിച്ച് അറിയാം

സെപ്റ്റംബർ 22 ലോക കാർ രഹിത ദിനമായി ആചരിക്കുന്നു. ബഹുജന ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കാർ രഹിത ദിനം ആചരിക്കുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് കാർ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിനും പരിസ്ഥിതിക്കും ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ലോക കാർ രഹിത ദിനത്തിൽ, ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും നോക്കാം. ഫോസിൽ ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിരമായ ഭാവി വിഭാവനം ചെയ്യുന്നതിലേക്കും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതിലേക്കും നമുക്കും സംഭാവനകൾ നൽകാം. ലോക കാർ രഹിത ദിനത്തിന്റെ ചരിത്രം: 1970കളിലെ എണ്ണ പ്രതിസന്ധിയുടെ കാലത്ത് തന്നെ കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ യൂറോപ്യൻ നഗരങ്ങളിൽ നിരവധി കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1999-ൽ യൂറോപ്പിൽ ഒരു അന്താരാഷ്ട്ര കാർഫ്രീ ദിനം സംഘടിപ്പിച്ചു, ഇത് യൂറോപ്യൻ യൂണിയന്റെ ഇൻ ടൗൺ വിത്തൗട്ട് മൈ കാർ കാമ്പെയ്‌നിന്റെ പൈലറ്റ് പ്രോജക്റ്റായിരുന്നു. ഈ പ്രചാരണം യൂറോപ്യൻ മൊബിലിറ്റി വീക്ക് ആയി തുടരുന്നു. 2000-ൽ, ഇപ്പോൾ വേൾഡ് കാർഫ്രീ നെറ്റ്‌വർക്കായ കാർബസ്റ്റേഴ്‌സ് ആരംഭിച്ച വേൾഡ് കാർ ഫ്രീ ഡേ പ്രോഗ്രാമിലൂടെ, 2000-ൽ കാർ രഹിത ദിനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമായി. ലോക കാർ രഹിത ദിനത്തിന്റെ പ്രാധാന്യം: ലോക കാർഫ്രീ ദിനം കാറുകളില്ലാതെ നമ്മുടെ നഗരങ്ങൾ എങ്ങനെയിരിക്കും എന്ന് കാണിക്കാനുള്ള ഒരു ഉദ്യമമാണ്. നമ്മുടെ വ്യക്തിഗത ചലനാത്മകതയെയും നാം ജീവിക്കുന്ന നഗര പരിസ്ഥിതിയെയും പുനർവിചിന്തനം ചെയ്യാനും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്. കൂടാതെ, കാറുകളുടെ ശബ്ദവും സമ്മർദ്ദവും മലിനീകരണവും ഇല്ലാത്ത നഗരങ്ങളുടെയും പൊതുജീവിതത്തിന്റെയും ആഘോഷമാണ് ലോക കാർ രഹിത ദിനം. ബഹുജന ഗതാഗതത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു.     

പ്രവാസം

കുവൈറ്റ് ഫാമിലി വിസ ഇനി ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഫാമിലി വിസയ്ക്ക് അർഹരാകാൻ 800 കുവൈത്ത് ദിനാറിന് മുകളിൽ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് അറിയിച്ചിരിക്കുകയാണ്. അതായത് പ്രതിമാസം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വരുമാനമായി ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ 500 ദിനാർ പ്രതിമാസ ശമ്പളമുള്ളവർക്ക് ഫാമിലി വിസ ലഭിക്കും. അതായത് ഇപ്പോൾ 1,29,254 ഇന്ത്യൻ രൂപ വരെ പ്രതിമാസ സംബാലം ഉള്ളവർക്ക് ഇപ്പോൾ കുവൈറ്റ് ഫാമിലി വിസ ലഭിക്കും. കുവൈറ്റിൽ വിദേശികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ്  ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ഉത്തരവ് പുറത്തിറങ്ങുന്നത് മുതൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ  800 ദിനാറിന് മുകളിൽ പ്രതിമാസ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനോടൊപ്പം തന്നെ ശമ്പളത്തിന് പുറമെ വേറെ ഏതെങ്കിലും അധിക വരുമാനം ഉണ്ടെങ്കിലും അത് ഫാമിലി വിസ അനുവദിക്കാനുള്ള മാനദണ്ഡത്തിൽ പരിഗണിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഫാമിലി വിസ ലഭിച്ചവർക്ക് ഭാര്യയെയും 16 വയസിന് താഴെയുള്ള മക്കളെയും കുവൈറ്റിലേക്ക് കൊണ്ട് വരാം. എന്നാൽ വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതോടെ  കുറഞ്ഞ ശമ്പളം ഉള്ളവർക്ക് ഫാമിലി വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഈ വർഷം ജൂൺ മുതൽ  ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

പ്രവാസം

സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു

റിയാദ്: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സൗദിയിൽ വിലവർധിച്ചതായി റിപ്പോർട്ട്. ഇതനുസരിച്ച് തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും ക്രമാതീതമായി വില വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനമായും വില വർധനവുണ്ടായത് കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനവും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കൂടാതെ വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ  Also : 

പ്രവാസം

UAE: തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ; രക്ഷയുമായി രാജകുടുംബാംഗം രംഗത്ത്

അബുദാബി: തെരുവ് മൃഗ സംരക്ഷണ കേന്ദ്രത്തിന് രക്ഷകരായി രാജകുടുംബം രംഗത്ത്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തിനാണ് രാജകുടുംബാംഗങ്ങൾ രംഗത്തിറങ്ങിയതോടെ പുതുജീവൻ ലഭിച്ചത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രത്തിനാണ് രാജകുടുംബം രക്ഷയായത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രം കുടിയൊഴിപ്പിക്കലിന് നോട്ടീസ് പിരീഡ് ലഭിച്ചതായി അഭ്യുദയകാംക്ഷികളെ അറിയിക്കാനായി മൃ​ഗ സംരക്ഷണ കേന്ദ്രം അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു.  അടച്ചുപൂട്ടുകയാണെങ്കിൽ 872 നായ്ക്കളും 4 കഴുതകളും 15 പൂച്ചകളും ഭവനരഹിതരാകുമെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പെട്ടന്ന് തന്നെ വൈറലാകുകയറും 21000 ൽ അധികം ആളുകൾ ഇത് കാണുകയും ചെയ്തു. നിരവധി പേർ രാജ കുടുംബത്തിലെ അം​ഗങ്ങളുടെ സഹായവും തേടി.  ഇതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ രാജകുടുംബത്തിലെ ഒരു അംഗം പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് അറിയിച്ചുവെന്ന് മൃഗസംരക്ഷണ കേന്ദ്രം മറ്റൊരു പോസ്റ്റ് ഇട്ടു.  പോസ്റ്റിൽ മുനിസിപ്പാലിറ്റിയും ഷെൽട്ടറും ഒത്തുതീർപ്പിലായെന്നും ഒഴിപ്പിക്കൽ നിർത്തിയെന്നും വ്യക്തമാക്കുകയും ചെയ്തു.   തെരുവു നായ കേന്ദ്രം സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും സാധൂകരിച്ചതിനും ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിക്കും രാജകുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ട് ഒരാൾ മറുപടി പോസ്റ്റ് ഇടുകയുണ്ടായി. ഇന്ന് രാത്രി നായ്ക്കളും കഴുതകളും പൂച്ചകളും സുരക്ഷിതമാണെന്ന് അറിഞ്ഞുകൊണ്ട് വിശ്രമിക്കാം എന്ന് അനിമൽ സെന്ററിൽ നിന്നുള്ള അമീറയും കുറിച്ചു. അബുദാബി ജോബ് ഫെയർ നവംബർ 14 മുതൽ 16 വരെ   അബുദാബി ജോബ്ഫെയര്‍ നവംബര്‍ 14മുതല്‍ 16വരെ നടക്കും. ജോലി അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘദര്‍ശനത്തോടെ വ്യത്യസ്ത മേഖലകളിലെ പുതിയ ട്രന്റുകളും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജോബ് ഫെയര്‍ നടത്തുന്നത് കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇ യുവാക്കളെ ലക്ഷ്യമിട്ടാണ്. വ്യവസായിക മേഖലകളിലെ പുത്തന്‍ ട്രന്റുകള്‍ മനസ്സിലാക്കാന്‍ എമിറേറ്റി യുവാക്കള്‍ക്ക് ഒരിടം സൃഷ്ടിക്കുക. കൂടാതെ പ്രമുഖ വ്യവസായ മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവസരങ്ങള്‍ അറിയാന്‍ രാജ്യത്തെ യുവാക്കളെ സഹായിക്കുക എന്നതാണ് ജോബ് ഫെയറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോര്‍മ മിഡില്‍ ഈസ്റ്റ് ഇവന്റ് മാനേജര്‍ ഫാദി ഹാര്‍ബ് ചൂണ്ടിക്കാട്ടി.  അബുദാബിയില്‍ മാത്രമല്ല രാജ്യത്താകമാനമുള്ള തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്കു മുന്നില്‍ തുറന്നുവെയ്ക്കാനുള്ള അവസരമാണ് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നതിലൂടെ നിറവേറ്റുന്നതെന്നും ഫാദി ഹാര്‍ബ് പറഞ്ഞു. യുവാക്കളെ കോര്‍പ്പറേറ്റ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതോടൊപ്പം സംരഭകര്‍ക്കും ജോബ് ഫെയര്‍ പുതിയ അവസരങ്ങളൊരുക്കും. യുവാക്കൾക്ക് ഏറ്റവും പുതിയ വ്യവസായ ട്രെൻഡുകളെക്കുറിച്ച് പഠിക്കാനും വരാനിരിക്കുന്ന തൊഴിൽ വിപണി അവസരങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടാനും പ്രമുഖ ബിസിനസുകളുമായും ഓർഗനൈസേഷനുകളുമായും ശൃംഖല നേടാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കാനും ഇതിലൂടെ സഹായകമാകും. ശാക്തീകരണം, വര്‍ക്ഷോപ്പുകള്‍ എന്നിങ്ങനെ വ്യത്യസ്ത വേദികള്‍ ഉള്‍പ്പെടുന്നതാണ് ജോബ്ഫെയര്‍. യുഎഇ സെന്‍ട്രല്‍ ബാങ്ക്, ഇറ്റിസാലട്, നാഷണല്‍ മറൈന്‍ഡ്രട്ജിങ്ങ് കമ്പനി, അല്‍ ഫാഹിം ഗ്രൂപ്പ്, അല്‍മസൂദ് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫെയറിലെ എക്സിബിറ്റേഴ്സ്.