വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

കേരളത്തിലുമുണ്ടൊരു കണ്ണാടിപാലം

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.

ജനറൽ

മുഖകാന്തി വർധിപ്പിക്കാൻ പഞ്ചസാര

വയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചമർത്തെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മിൽ പലരും. എന്നാൽ പഞ്ചസാര ഉപയോഗിച്ച് ഈ ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന അഭിപ്രായപ്പെടുകയാണ് ചർമവിദഗ്ധർ. പഞ്ചസാര നല്ലൊരു സ്‌ക്രബും കൂടിയാണ്. പഞ്ചസാര ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന സ്‌ക്രബുകൾ നാരങ്ങ നീരും പഞ്ചസാരയും നാല് സ്പൂൺ നാരങ്ങ നീരിൽ 2 സ്പൂൺ പഞ്ചസാര ചേർക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറിത്ത പാട് എന്നിവ അകറ്റാനും സഹായിക്കും. തേനും പഞ്ചസാരയും തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കും പൊടിയും, ഡെഡ് സ്‌കിന്നുമെല്ലാം കളയാൻ അത്യുത്തമമാണ്. തക്കാളിയും പഞ്ചസാരയും ഒരു തക്കാളിയെടുത്ത് പകുതിയായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വർധിപ്പിക്കുകയും ചെയ്യുന്നു.

ജനറൽ

അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാനാണ് സര്‍വകലാശാല പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബിഎഡ് രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസികളാണ് ബാര്‍ കോഡിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകളെ ചൊല്ലി വിവാദങ്ങളില്ലാത്ത സമയം ചുരുക്കമാണ്. ഈ വിവാദങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് സര്‍വകാശാലയിപ്പോള്‍. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് ഫാള്‍സ് നമ്പരിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തര കടലാസുകള്‍ കൊണ്ടുപോകുക. മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍ കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തന്നെ സര്‍വകലാശാല സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുന്‍പ് തന്നെ ആകെ എത്ര പേപ്പര്‍ പരീക്ഷയെഴുതി, അറ്റന്‍ഡ് ചെയ്യാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്ന് വ്യക്തമാകും. മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ്‌വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബിഎഡ് പരീക്ഷയ്ക്കായിരുന്നു. സര്‍വകലാശാലയ്ക്ക് കീഴില്‍ 72 ബിഎഡി കോളജുകളാണുള്ളത്. പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനായി ബിഎഡ് കോളജുകളിലെ അധ്യാപകര്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കി.

വിദ്യാഭ്യാസം

അവസരങ്ങൾ ഒട്ടും കുറവല്ല; കൊമേഴ്സ് പഠിക്കാം, മികച്ച കരിയർ സ്വന്തമാക്കാം

പഠിക്കാൻ ഒരു വിഷയം തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ? ഒരുപാട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടാൻ സാധ്യതയുള്ള, വളരെ കുറച്ചുമാത്രം പഠിക്കാനുള്ള, അല്ലെങ്കിൽ അത്ര കാര്യമായിട്ടു പഠിക്കാനില്ലാത്ത, അങ്ങനെ ഓരോരുത്തർക്കും ഓരോ മുൻഗണനകളാവും ഉണ്ടാവുക. ( You can study commerce and get a great career ). ഉയർന്ന ജോലി സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പഠിക്കുന്ന കോഴ്സുകളിൽ പലതും വിദ്യാർത്ഥികൾക്ക് നാട്ടിൽ പ്രീതീക്ഷിക്കുന്ന ശമ്പളമോ ജോലിയോ ലഭ്യമാക്കുന്നില്ല. മികച്ചൊരു കരിയറിന്റെ അഭാവം കൊണ്ട് തന്നെ എഞ്ചിനീയറിംഗ് പോലെയുള്ള നിരവധി കോഴ്സുകൾ വിദ്യാർത്ഥികൾ ഒഴിവാക്കുന്ന സാഹചര്യമാണിപ്പോൾ. ഇത്തരത്തിൽ ഒട്ടനവധി കാരണങ്ങളാൽ, പ്ലസ് ടു പഠനം കഴിഞ്ഞാലുടൻ വിദേശപഠനം തെരഞ്ഞെടുക്കുകയാണ് മിക്ക വിദ്യാർത്ഥികളും. വലിയ തുകയുടെ ലോൺ സഹായത്തോടെയാണ് പല വിദ്യാർത്ഥികളും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. പഠനശേഷം വിദേശ രാജ്യങ്ങളിൽ തന്നെ തുടരുന്നു എന്നതാണ് ഇതിൽ പ്രാധാന്യമർഹിക്കുന്ന കാര്യം. ഉന്നത വിദ്യാഭ്യാസത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നിടത്ത്, കൊമേഴ്‌സ് മേഖലയുടെയും പ്രൊഫഷണൽ ഡിഗ്രിയുടെയും സാധ്യതകളെപ്പറ്റി കുട്ടികൾക്ക് ഇപ്പോഴും പൂർണമായ അറിവ് ലഭിക്കുന്നില്ല. പ്ലസ് ടു പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക്, 21 ആം വയസ്സിൽ ഇന്ത്യക്കകത്തും പുറത്തും ദിനംപ്രതി വർധിക്കുന്ന ജോലി സാധ്യതകളും 50000 മുതൽ 70000 വരെ തുടക്ക ശമ്പളവും കേരളത്തിൽ തന്നെ നേടിയെടുക്കാം. നിരവധി കോഴ്സുകളാണ് കൊമേഴ്‌സ് മേഖലയിൽ ഉള്ളത്. 4 -5 വർഷത്തിൽ പൂർത്തിയാക്കാവുന്ന കോഴ്‌സാണ് ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടൻസി. ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി 2 – 3 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കൂടാതെ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടൻസി 12-18 മാസത്തിലും കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി 3.5 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കമ്പനി സെക്രട്ടറി കോഴ്‌സാകട്ടെ 3.5 വർഷത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും. അത്തരത്തിൽ ഒട്ടനവധി കോഴ്സുകളാണ് ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലുള്ളത്. നിരവധി വിദ്യാർത്ഥികളാണ് ലക്ഷ്യയുടെ മികച്ച കോച്ചിംഗിലൂടെ ലക്ഷ്യത്തിലെത്തിയത്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ പരിശീലനം നിങ്ങളുടെ പ്രതീക്ഷകൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു. കൃത്യമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ആ കടമ്പ മറികടക്കാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു. 180-തിലധികം രാജ്യങ്ങളിൽ അംഗീകൃതമായ ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സും 140-തിൽപരം രാജ്യങ്ങളിലെ സി എം എ കോഴ്സുകളുമൊക്കെ തുറക്കുന്നത് സാധ്യതകളുടെ വലിയ വാതിലുകളാണ്. കൊമേഴ്‌സ് മേഖലയിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിയ്ക്ക് കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന ജോലി സ്വന്തമാക്കാം. മാത്രമല്ല പ്രൊഫഷണൽ ഡിഗ്രി ആയതുകൊണ്ട് തന്നെ എക്കാലവും ഉറപ്പുള്ള ഒരു കരിയർ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ; 9061277777. 

വിദ്യാഭ്യാസം

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഫ്രാന്‍സിലെ വിദ്യാഭ്യാസ മേഖല

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്. 2025ഓടെ ഫ്രാന്‍സില്‍ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നിലവില്‍ 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫ്രാന്‍സിലുള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ബന്ധങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശാകാര്യമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളുകള്‍ ഉയര്‍ന്ന റാങ്കിലുള്ളവയാണ്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടത്തിവരികയാണ്. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിലാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്നും കാതറന്‍ കൊളോണ കൂട്ടിച്ചേര്‍ത്തു. മെയില്‍ യൂറോപ്പിലേക്ക് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയിരുന്നു. 

ജനറൽ

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി’; സഞ്ജു വീട്ടിലെത്തിയ സന്തോഷത്തിൽ ജയറാം

ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ജയറാം. പാർവതിയും മകൾ മാളവികയും ഒപ്പം ഉണ്ട്. ‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്.(sanju samson meet actor jayaram family in chennai) നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തെന്നും സഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു. സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്,,ഒരു നാൾ അവൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി,രണ്ടാളും നമ്മൾ മലയാളികൾക്ക് വേണ്ടപ്പെട്ടവർ, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’, എന്നിങ്ങനെയായിരുന്നു ചിത്രത്തിന് വന്ന കമന്റുകൾ. പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് നിലവിൽ ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്.  

ഇൻഡ്യ

രൂപയുടെ വീഴ്ച: വിലക്കയറ്റം രൂക്ഷമാകും

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നിനെ നേരിടുന്ന രൂപയുടെ വീഴ്ച രാജ്യത്ത് എണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില അപകടകരമാംവിധം വർധിപ്പിക്കും. പണപ്പെരുപ്പംമൂലം നിലവിൽ വിലക്കയറ്റം ഉയർന്ന നിലയിൽ തുടരുന്നതിനിടെയാണ് രൂപയുടെ തകർച്ചയുംകൂടി ഇന്ത്യൻ വിപണിയിൽ ആശങ്ക പെരുപ്പിക്കുന്നത്. യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ്, ഡോളറുമായുള്ള വിനിമയത്തിൽ രൂപക്ക് 81.09 എന്ന വൻ തകർച്ച നേരിടേണ്ടിവന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. പരമാവധി ആറു ശതമാനമെന്ന റിസർവ് ബാങ്കിന്റെ പരിധിയും കടന്നാണ് രാജ്യത്ത് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്. ഇതുണ്ടാക്കുന്ന ആഘാതം കുറക്കാൻ റിസർവ് ബാങ്ക് റിപോ നിരക്ക് 50 ബേസിസ് പോയന്റായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യത്തിന്റെ 85 ശതമാനവും വാതക ആവശ്യത്തിന്റെ 50 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന രാജ്യത്ത് രൂപയുടെ തകർച്ച എണ്ണവിലയിൽ വൻ കുതിപ്പാണുണ്ടാക്കുക. അസംസ്കൃത എണ്ണ ഇറക്കുമതി വർധിച്ചതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി ആഗസ്റ്റിൽ ഇരട്ടിയായി ഉയർന്നിരുന്നു. വിദേശനാണ്യ കരുതൽ ശേഖരത്തിലും കുറവ് തുടരുകയാണ്.