വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഉപജില്ല സ്കൂള്‍ കലോത്സവം വേദികള്‍ ഉണര്‍ന്നു.

ഈരാറ്റുപേട്ട : ഉപജില്ല സ്കൂള്‍ കലോത്സവത്തിന് രാവിലെ ഒമ്പതിന്  സെന്റ് പോൾസ് ഹയര്‍സെക്കന്ററി വലിയകുമാരമംഗലം സ്കൂളില്‍ തുടക്കമായി. ഉദ്ഘാടന സമ്മേളനം രാവിലെ ഒമ്പതിന്  സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ മാണി.സി.കാപ്പന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയില്‍ അധ്യക്ഷത വഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംല ബീവി, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ്, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍. ധര്‍മകീര്‍ത്തി,എന്നിവര്‍ സംസാരിച്ചു.കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ആറ് വേദികളിലായി ഭരതനാട്യം, കുച്ചപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തയിനങ്ങളും സംഘഗാനം, പദ്യംചൊല്ലല്‍, ലളിതഗാനം, പ്രസംഗം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങളും ചെണ്ടമേളം, പഞ്ചവാദ്യം എന്നീ ഇനങ്ങളും  അറബിക് കലോത്സവവും നടന്നു.ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ത്ഥികള്‍ നാലുദിവസം നീളുന്ന കലോത്സവത്തില്‍ പങ്കെടുക്കും.

കേരളം

ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല', ഗവർണർക്കെതിരെ രാജ്ഭവൻ വളഞ്ഞ് എൽഡിഎഫ് കൂറ്റൻ മാർച്ച്

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക്  മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കെതിരായ മാർച്ചിൽ നിന്നും വിട്ടുനിന്നു. ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.  ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാർഗനിർദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിന് ഒപ്പംചേരണമെന്ന നിർദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു.   

പ്രാദേശികം

മഴവില്ല് 2022ചിത്രരചനാ മത്സരത്തിന്റെ ഏരിയാതല മത്സരം അൽ മനാർ പബ്ളിക് സ്കൂളിൽ നടന്നു.

മലർവാടി ബാലസംഘവും ടീൻ ഇൻഡ്യയും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് 2022 ചിത്രരചനാ മത്സരത്തിന്റെ  ഏരിയാതല മത്സരം അൽ മനാർ പബ്ളിക് സ്കൂളിൽ  നടന്നു.വ്യത്യസ്ത സ്കൂളുകളിൽ നിന്നായി 500 ൽ അധികം കുട്ടികളാണ് പങ്കെടുത്തത്.LKG മുതൽ 10 ാം ക്ലാസ് വരെയുള്ള കുട്ടികളെ 5 കാറ്റഗറികളാക്കി തിരിച്ചായിരുന്നു മത്സരം. ജമാഅത്തെ ഇസ് ലാമി ഈ രാറ്റുപേട്ട ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ MES കോളേജ് ലക്ചററും ASAP സ്റ്റേറ്റ് ടെയിനറും ആയ യാസിർ PA പേരന്റിംഗ് ക്ലാസ് നയിച്ചു. മലർവാടി ടീൻസ് ഇൻഡ്യ ഏരിയാ കോഡിനേറ്റർ മാരായ യാസിർ ES, ഷരീഫ് VP, ഹസീനാ ഹക്കിം എന്നിവർ നേതൃത്വം നൽകി. വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും സ്കൂൾ വഴി അവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട തബ്ലീഗുൽ ഇസ്ലാം മദ്രസയിൽ നടന്ന മദ്രസാ ഫെസ്റ്റ് ശ്രദ്ധേയമായി

ഈരാറ്റുപേട്ട തബ്ലീഗുൽ ഇസ്ലാം മദ്രസയിൽ നടന്ന മദ്രസാ ഫെസ്റ്റ് ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം നടന്ന പൊതു സമ്മേളനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ജബലുന്നൂർ ജുമാ മസ്ജിദ് പ്രസിഡൻറ് ഷാഹുൽ നാകുന്നത്ത് അധ്യക്ഷത വഹിച്ചു.പരിക്കുട്ടി നാകുന്നത്ത് നിവേദനം സമർപ്പിച്ചു.ഇമാം അലി മീരാൻ ബാഖവി, ഉബൈദ് മൗലവി, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി സുനീർ എ കെ സ്വാഗതവും ട്രഷറർ ഉനൈസ് കാരക്കാട് നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ബി എഡ് കോളേജിൽ കുട്ടികളുടെ മേരിറ്റ് ദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട ബി എഡ് കോളേജിൽ കുട്ടികളുടെ മേരിറ്റ് ദിനം ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ - റോസ്‌ലിറ്റ് മൈക്കിളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം  ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ  സുഹ്റാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ ചെയർപേഴ്സൺ വിതരണം ചെയ്തു. യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  റിസ്വാന സവാദ്, കോളേജ് സീനിയർ അധ്യാപക  രജനി അലക്സ്, പിടിഎ വൈസ് പ്രസിഡന്റ് ജോസഫ് കെ ജെ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കോർട്ട് കോംപ്ലക്സിൽ പുതിയ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചു . ഉൽഘാടനം നിർവഹിച്ചത് ജില്ലാ ജഡ്ജി ജി പി ജയകൃഷ്ണൻ.

ഈരാറ്റുപേട്ട കോർട്ട് കോംപ്ലക്സിൽ   പുതിയ പോക്സോ  കോടതി പ്രവർത്തനമാരംഭിച്ചു . കോടതിയുടെ ഉൽഘാടനം ജില്ലാ ജഡ്ജി  ജയകൃഷ്ണൻ ജി. പി. നിർവ്വഹിച്ചു ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേട്ട്  കൃഷ്ണപ്രഭൻ ആർ, ബാർ അസോസിയേഷൻ പ്രസിഡന്റ്  ജോമി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. നിലവിൽ ചങ്ങനാശ്ശേരി പോക്സോ കോടതി ജഡ്ജിക്കാണ് ഈരാറ്റുപേട്ട പോക്സോ കോടതിയുടെ അധിക ചുമതല നൽകിയിരിക്കുന്നത് രണ്ടാഴ്ച്ചക്കുള്ളിൽ ഈരാറ്റുപേട്ട പോക്സോ കോടതിക്കായി പുതിയ ജഡ്ജിയേയും പബ്ളിക്ക് പ്രോസിക്യൂട്ടറേയും നിയമിക്കും  

പ്രാദേശികം

ചാച്ചാജിയുടെ ജൻമദിനത്തിൽ ജനിച്ച കുഞ്ഞിക്കുരുന്നിന്നുള്ള സമ്മാനവുമായി അൽമനാർ സ്ക്കൂൾ കുട്ടികൾ

ചാച്ചാജിയുടെ ജൻമദിനത്തിൽ ജനിച്ച കുഞ്ഞിക്കുരുന്നിന്നുള്ള സമ്മാനവുമായി അൽമനാർ സ്ക്കൂൾ കുട്ടികൾ പി.എം.സി.ആശുപത്രിയിലെത്തിയത് കൗതുകക്കാഴ്ചയായി.  ഈരാറ്റുപേട്ട മംഗലത്ത് ആഷിക്ക് - സമീനാ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിക്കാണ് ശിശുദിനത്തിൽ ജനിക്കാൻ ഭാഗ്യം കിട്ടിയത്. അൽമനാർ സ്ക്കൂൾ പ്രിൻസിപ്പൽ മിനി അജയ്, അഡ്മിനിസ്ട്രേറ്റർ അഫ്സൽ കെ. എന്നിവരുടെ നേതൃത്വത്തിൽ ആശുപതിയിൽ എത്തിയ സംഘത്തെ പി.എം.സി.ആ ശുപത്രി ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് സക്കീർ ,ജനറൽ സെക്രട്ടറി സലീം കിണറ്റിൻ മൂട്ടിൽ, ഡയറക്ടർ അബ്ദുൽ ഖാദർ എന്നിവർ സ്വീകരിച്ചു. ഗൈനക്കോളജി മേധാവി ഡോ. ജ്യോതി നായർ, ഡോ.ഖദീജാ ഇസ്മായിൽ, ഡോ. നിധിൻ കെ പിള്ള എന്നിവരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

പ്രാദേശികം

കുരുന്നുകൾക്ക് വർണാഭമായ ശിശുദിന ഘോഷം ഒരുക്കി ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകൾ

അരുവിത്തുറ സെൻ്റ് മേരീസ്  നേഴ്സറി സ്കൂളിലെ കുട്ടികളായിരുന്നു സെൻ്റ് മേരീസ് എൽ പി സ്കൂളിലെ വിശിഷ്ടാതിഥികൾ! കുഞ്ഞുങ്ങളെ വരവേൽക്കാൻ ആകർഷകമായ പരിപാടികളാണ് സ്കൂൾ സംഘടിപ്പിച്ചത്. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു .മുതിർന്ന കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡും ചോക്കളേറ്റും നല്കിയാണ് കുരുന്നുകളെ സ്വീകരിച്ചത് .അനേകം കൊച്ചു ചാച്ചാജിമാർ അണിനിരന്ന മനോഹരമായ റാലിയും നടന്നു. ശിശുദിന ഗാനങ്ങളും, പ്രസംഗങ്ങളും ആഘോഷങ്ങൾക്ക് അരങ്ങു കൂട്ടി. ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു കുരുന്നുകൾക്ക് ശിശുദിന സന്ദേശം നല്കി.