വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രവാസം

പ്രവാസം

ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഇഫ്താർ സംഗമം പ്രൗഢഗംഭീരമായി നടന്നു. ഫെബ്രുവരി 27 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ റിയാദിലെ ഈരാറ്റുപേട്ട പ്രവാസികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. സൗഹൃദവും സാഹോദര്യവും പുതുക്കുന്നതിനായി സംഘടിപ്പിച്ച നോമ്പ് തുറയ്ക്കും തുടർന്ന് നടന്ന സംഗമത്തിനും അസോസിയേഷൻ പ്രസിഡന്റ് നൂർ മുഹമ്മദ് നേതൃത്വം നൽകി.പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും നാട്ടിലെ കൂട്ടായ്മ നിലനിർത്താനും പരസ്പര സഹകരണം ഉറപ്പാക്കാനും ഇത്തരം സംഗമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഭാരവാഹികൾ ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കി.

പ്രവാസം

കെ.ഡി.പി.എ ജിദ്ദക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസഫ് (ചെയർ.), സാബു കുര്യാക്കോസ് (പ്രസി.), ദർശൻ മാത്യു (ജന. സെക്ര.), എം.എ. തൻസിൽ (ട്രഷറർ), സിറിയക് ജോൺ (വൈ. പ്രസി.), സാം പുതുമന, നിഷ നിസാർ (ജോ. സെക്ര.), മനോജ് കുര്യൻ (ജോ. ട്രഷറർ), ആഷ്ന തൻസിൽ, അജോ ജോൺ, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി (പ്രോഗ്രാം കോഓർഡിനേറ്റർമാർ), ജിജോ ചാക്കോ, ഷബീസ് ഈരാറ്റുപേട്ട, മനീഷ് കുടവച്ചൂർ (ലോജിസ്റ്റിക് കൺ.), ഫസലി ഹംസ (പബ്ലിക് റിലേഷൻ, ചാരിറ്റി കൺ.) എന്നിവരാണ് ഭാരവാഹികൾ.

പ്രവാസം

ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

കോഴിക്കോട് :2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സ്വന്തം നിലയില്‍ സൗകര്യപ്രദമായ വിമാനവും യാത്രാ തീയതിയും  ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്. സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക. കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.

പ്രവാസം

കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ; ഈരാറ്റുപേട്ട സ്വദേശി ഇസാൻ ഹിൽമി മികച്ച ബാലതാരം

ഈരാറ്റുപേട്ട: കുവൈത്ത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ കൊച്ചു സിനിമകളുടെ ഈ വലിയ ഉത്സവമായി. ഈരാറ്റുപേട്ട സ്വദേശി ഇസാൻ ഹിൽമി മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. മങ്കഫ് നജാത്ത് സ്‌കൂളിൽ നടന്ന ഫെസ്റ്റിവലിൽ പ്രശസ്ത സിനിമാതാരം രോഹിണി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'കാന്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനും സ്റ്റേജ് ആർട്ടിസ്റ്റുമായ ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പൂർണ്ണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചത്.  ഇസാൻ ഹിൽമിയുടെ പിതാവായ ഷാഹിദ് സി.എ തിരക്കഥയെഴുതി സതീഷ് മങ്കട സംവിധാനം ചെയ്ത ഹോപ് എന്ന ഷോർട് ഫിലിമിലെ അഭിനയമാണ് ഇസാൻ ഹിൽമിയെ മികച്ച അഭിനേതാവായി തെരഞ്ഞെടുത്തത്.

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു

ദുബൈ: ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു  വിവിധ കലാ കായിക മത്സരങ്ങൾ, ഫുഡ് സ്റ്റാൾ, കുട്ടികൾക്കായുള്ള വിനോദ പാർക്ക് , DSB ബാൻഡിന്റെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു.ഈരാറ്റുപേട്ട അസോസിയേഷൻ യുഎയിയുടെ പ്രസിഡന്റ് നിഷാദ് വട്ടക്കത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം രക്ഷാധികാരി അബ്ദുൽ റഷീദ് മറകൊമ്പനാൽ ഉൽഘാടനം ചെയ്തു  സംഘടന ജനറൽ സെക്രട്ടറി യാസീൻ ഖാൻ സാഗതം ആശംസിച്ച സമ്മേളനത്തിൽ ജസ്റ്റിസ് ഷിജു ശൈഖ് മുഖ്യ പ്രഭാഷണം നിർവഹിച്ചു ഈ പൊതു സമ്മേളനത്തിൽ ഈരാറ്റുപേട്ട അസോസിയേഷൻ UAE ഏർപ്പെടുത്തിയ ബിസിനസ് അവാർഡുകളുടെ സമർപ്പണം നടന്നു    ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - അബ്ദുൽ ഖാദർ കണ്ടതിൽ , ചെയർമാൻ അജിമി ഫുഡ്. ബിസിനസ്സ് എക്സലൻസ് അവാർഡ്- സിറാജ് ഖാൻ വലിയവീട്ടിൽ  എമർജിംഗ് ബിസിനസ്സ്മാൻ ഓഫ് ദി ഇയർ 2025 - ഷിയാദ് VM , ഓക്സ്റ്റർ ക്ലോത്തിങ് എമർജിംഗ് ബിസിനസ്സ് ഗ്രൂപ്പ് ഓഫ് ദി ഇയർ 2025 - തമർ സ്വീറ്റ്സ് എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. തലാൽ ഗ്രൂപ്പ് ഡയറക്ടർ മഹമൂദ് തലാൽ, ഈരാറ്റുപേട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ്മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ്, സെക്രട്ടറി നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്ന സമ്മേളത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നെസർ റഷീദ് നന്ദി പറഞ്ഞു. ഈ സമ്മേളനത്തിൽ വെച്ച് അസോസിയേഷന്റെ മികച്ച പ്രവർത്തങ്ങൾക്കുള്ള ഫുജൈറ എയർപോർട്ട് അതോറിറ്റിയുടെ പ്രത്യേക പുരസ്കാരം എയർപോർട്ട് പ്രതിനിധി ഷിനാസ് KM ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ ഭാരവാഹികൾക്കു സമർപ്പിച്ചു.

പ്രവാസം

മക്കയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 40 മരണം

ജിദ്ദ: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോ​ഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോ​ഗിക വിവരം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ‌ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. 

പ്രവാസം

ജാഫർ ഈരാറ്റുപേട്ട എഴുതിയ വീരസ്മൃതികൾ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട .സാമ്രാജ്യത്വ അധിനിവേശം ആരംഭിച്ചതുമുതലുള്ള മലബാറിന്റെ സമ്പൂർണ്ണ ചരിത്രം, ജാഫർ ഈരാറ്റുപേട്ട എഴുതിയ 'മലബാർ വീരസ്മൃതികൾ'  എന്ന പുസ്തകം പ്രകാശനം ചെയ്തു.ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ മുൻ ഡയറക്ടറും മെക്ക സംസ്ഥാന പ്രസിഡണ്ടുമായ പ്രൊഫ. ഡോക്ടർ പി. നസീർ ആണ് പ്രകാശനം ചെയ്തത്. യു.എ.ഇ. ഈരാറ്റുപേട്ട അസോസിയേഷൻ പ്രസിഡണ്ട് നിഷാദ് വട്ടക്കയം, പ്രശസ്ത സിനിമാ നടനും ഗ്രന്ഥകാരനുമായ പ്രൊഫ. അലിയാർ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപകൻ രഘു മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ചടങ്ങിൽ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പി.എം.ഷഹീർ, ഒലിവ് ബുക്സ് പ്രതിനിധി ശ്രീ. സന്ദീപ്, അൽ ബാജ് ബുക്സ് ഷൗക്കത്തലി തുടങ്ങി  സാംസ്കാരിക പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.പ്രമുഖ ചരിത്രപണ്ഡിതൻ പ്രൊഫ. എം.ജി.എസ്. നാരായണന്റെ ആമുഖത്തോടെ,മോഴികുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൾ ശാന്തയുടെ പ്രിയതമൻ എസ്. പരമേശ്വരൻ നമ്പൂതിരിയുടെ അവതാരികയോടെയുമാണ് മലബാർ വീരസ്മൃതികൾ പുറത്തിറങ്ങിയിരിക്കുന്നത്. പോരാട്ടഭൂമിയിലൂടെ രണ്ടരപ്പതിറ്റാണ്ട് സഞ്ചരിച്ച് സമരത്തിൽ പങ്കെടുത്ത  ആയിരത്തിലേറെ പോരാളികളുടെ  പിൻമുറക്കാരെ നേരിൽ കണ്ട്, പ്രമുഖ ചരിത്രകാരന്മാരുമായി അഭിമുഖം നടത്തിയുമാണ്ജാഫർ ഈരാറ്റുപേട്ട ഈ ഗ്രന്ഥം തയ്യാറാക്കിയത്.സാമ്രാജ്യത്വ അധിനിവേശം മുതൽ മലബാർ സമരത്തിന് നേതൃത്വം നൽകിയവർ,വാരിയൻകുന്നനോടൊപ്പം സമരത്തിന് നേതൃത്വം നൽകിയ സഹയാത്രികർ,എല്ലാം ഉൾപ്പെടുത്തിയ മലബാറിന്റെ ഐതിഹാസിക ക്ലാസിക്കൽ വിപ്ലവ ചരിത്രം!ചരിത്രത്തെ വികലമാക്കുന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയുംകുപ്രചരണങ്ങൾക്കും ചരിത്രനായകരുടെ മറുപടി.ചരിത്ര വിദ്യാർത്ഥികൾക്കുംപഠിതാക്കൾക്കും മലബാർ സമ്പൂർണ ചരിത്രം ഉത്തമ കൃതിയാണ്.  

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഈരാറ്റുപേട്ട അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ നവംബർ 30 ന് സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബാഡ്മിന്റൺ അക്കാദമി ഇൻഡോർ കോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിൽ നിന്ന് ഏറ്റുവാങ്ങി തമർ സ്വീറ്റ്സ്‌ മാനേജിങ് ഡയറക്ർമാരായ റിയാസ് തമർ, ഹാദി തമർ എന്നിവർ ചേർന്ന് നിർവഹിച്ചു.വൈസ് പ്രസിഡന്റുമാരായ സിയാദ് ലത്തീഫ്, മുജീബ് റഹ്മാൻ, സെക്രട്ടിമാരായ രിഫായി, നിയാസ് ഖാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മസൂദ് വട്ടക്കയം, മുഹമ്മദ് പി.എസ്, മുഹമ്മദ് ജാസിം, നസർ റഷീദ്, ഹുസൈൻ ഇബ്രാഹിം എന്നിവരും പങ്കെടുത്തു. കലാകായിക മത്സരങ്ങൾ, ബിസിനസ് അവാർഡ്‌സ്, കുട്ടികളുടെ പാർക്ക്, മൃഗശാല, കളിക്കളം, ഫേസ് പെയിന്റിംഗ്, ബലൂൺ ഡിസൈൻ, മെന്റലിസം, കച്ചവട സ്റ്റാളുകൾ, ബുഫെ ഡിന്നർ, ദുബൈ ഏഷ്യൻ ബാൻഡ് ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ് തുടങ്ങിയ നിരവധി പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്.