വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

'അശോക് ഗെലോട്ട് വേണ്ട'; ഹൈക്കമാൻഡിന് മനം മാറ്റം, ഗെലൊട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

ദില്ലി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം.  ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്.  രാജസ്ഥാനില്‍ അശോക് ഗലോട്ട് നടത്തിയ അട്ടിമറിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. രാജസ്ഥാനിൽ സംഭവിച്ചത് ഒന്നും യാദൃശ്ചികമായിരുന്നില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ കക്ഷി യോഗം ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി തീരുമാനിച്ചെങ്കില്‍ മറ്റൊരു യോഗം ചേര്‍ന്ന് സച്ചിന്‍ പൈലറ്റിന് പിന്തുണയില്ലെന്ന് എംഎല്‍എമാരെ കൊണ്ട് ഗെലോട്ട്  പറയിക്കുകയായിരുന്നു. എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗയോടും അജയ് മാക്കനോടും  സംസാരിക്കണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശവും  എംഎല്‍എമാര്‍ തള്ളി. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്. ഗെലോട്ടിന് പകരം മുകുള്‍ വാസ്നിക്, ദിഗ്‍വിജയ് സിംഗ് തുടങ്ങിയ പേരുകളിലേക്ക് ചര്‍ച്ചകള്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ വെട്ടിലാക്കിയ ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമസഭ കക്ഷി യോഗത്തെ അട്ടിമറിച്ച് മറ്റൊരു യോഗം  വിളിച്ചതടക്കം കടുത്ത അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.  രാജി ഭീഷണി മുഴക്കി സച്ചിന്‍ പൈലറ്റനെ അംഗീകരിക്കില്ലെന്ന് 92 എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സച്ചിന്‍റെ വരവ് ഏതാണ്ട് അടഞ്ഞുകഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍  ശ്രമിച്ചുവെന്ന ആക്ഷേപം എഐസിസി നിരീക്ഷകര്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ച ഗെലോട്ട് സച്ചിന്‍ പൈലറ്റിനായി സ്ഥാനമൊഴിയില്ലെന്നും വ്യക്തമാക്കി. ഇതിനിടെ താന്‍ അപമാനിതനായെന്ന് സച്ചിന്‍ പൈലറ്റ് പ്രിയങ്ക ഗാന്ധിയോട് പരാതിപ്പെട്ടു. സച്ചിന്‍ പൈലറ്റ് വൈകാതെ സോണിയ ഗാന്ധിയേയടക്കം കാണും. വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതി മുഖ്യമന്ത്രി ചര്‍ച്ചയെന്നാണ് ധാരണ.  ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ കെ.സി.വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ , അജയ് മാക്കന്‍ എന്നിവരുമായി വൈകീട്ട് സോണിയ ഗാന്ധി ചര്‍ച്ച നടത്തും. 

ഇൻഡ്യ

PF അക്കൗണ്ടുമായി ബന്ധപ്പെട്ട ഇക്കാര്യം ഉടന്‍ ചെയ്യൂ, ഇല്ലെങ്കില്‍ പാസ്ബുക്ക് ബാലൻസ് അറിയാന്‍ കഴിയില്ല

PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്. EPFO Latest Update: PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.പ്രൊവിഡന്‍റ് ഫണ്ട് (Employees Provident Fund)എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ ചെറിയ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.  എന്നാല്‍, ഇപ്പോള്‍ EPFO തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ക്കായി ഒരു പ്രത്യേക നിര്‍ദ്ദേശം  പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, EPF അക്കൗണ്ട്  ഉടമകള്‍  അവരുടെ  അക്കൗണ്ടില്‍ ഒരു നോമിനിയെ ചേര്‍ക്കണം എന്നതാണ് ആ നിര്‍ദ്ദേശം. ഇത് പാലിച്ചില്ല എങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പാസ്ബുക്ക് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കില്ല.  അതായത്,  EPFO പിഎഫ് അക്കൗണ്ടിന് ഇ-നോമിനേഷൻ നിർബന്ധമാക്കിയിരിക്കുന്നു. EPFOയുടെ പുതിയ നിയമം അനുസരിച്ച്  പിഎഫ് അക്കൗണ്ടിൽ ഇ-നോമിനേഷൻ ചെയ്യാത്ത സാഹചര്യത്തില്‍ അക്കൗണ്ട് ഉടമകള്‍ക്ക് വെബ്‌സൈറ്റിൽ തുടരാനോ പാസ്ബുക്ക് ബാലൻസ് പരിശോധിക്കാനോ സാധിക്കില്ല. അതുകൂടാതെ,  ഇ-നോമിനേഷൻ നടപ്പാക്കാത്ത സാഹചര്യത്തില്‍  അക്കൗണ്ട് ഉടമയുടെ ജീവിതത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ നിക്ഷേപ തുക ക്ലെയിം ചെയ്യുന്നതിലും പ്രശ്നങ്ങള്‍ നേരിടാം.  നിങ്ങളുടെ PF പാസ്ബുക്ക് ബാലൻസ് എങ്ങനെ പരിശോധിക്കാം? (How to check PF Balance?)   സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പല ജീവനക്കാരും അവരുടെ സ്ഥാപനം കാലാകാലങ്ങളിൽ മാറ്റിക്കൊണ്ടിരിക്കുന്നു, അതിനാൽ അവരുടെ PF അക്കൗണ്ട് നമ്പറും മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യുഎഎൻ നമ്പർ വഴി ലോഗിൻ ചെയ്താൽ അവരുടെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച ആകെ തുക കാണാൻ കഴിയും.  EPFO E-Nomination: നോമിനിയെ ചേര്‍ക്കുന്നത് കൊണ്ട്  EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍  എന്തെല്ലാമാണ്?  (What are the advantages of adding nominee to your account?) ഇപിഎഫ്ഒയുടെ ട്വീറ്റുകൾ പ്രകാരം, ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ പ്രയോജനങ്ങൾ നിരവധിയാണ്. ഒരു EPFO അക്കൗണ്ട് ഉടമ മരിച്ചാൽ ക്ലെയിം ഓൺലൈനായി വേഗത്തില്‍ തീർപ്പാക്കാന്‍ സാധിക്കും.   വേഗത്തിലുള്ളതും എന്നാല്‍, പൂർണ്ണമായതുമായ ഡിജിറ്റൽ ക്ലെയിം സെറ്റിൽമെന്‍റ്  നടത്താന്‍ സാധിക്കും.   പ്രൊവിഡന്‍റ്  ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ എന്നിവ ഓൺലൈനായി നോമിനികൾക്ക് ലഭിക്കും.   നോമിനിയെ ചേര്‍ത്തില്ല എങ്കില്‍ എന്ത് സംഭവിക്കും?   നോമിനിയെ ചേര്‍ക്കാത്ത പക്ഷം ഭാവിയില്‍  സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു പക്ഷേ നഷ്‌ടമായേക്കാം. EPFO നല്‍കുന്ന അറിയിപ്പ് അനുസരിച്ച്, ഇ-നോമിനേഷൻ ഫയൽ ചെയ്യാത്തപക്ഷം ഉപയോക്താക്കൾക്ക് അവരുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയില്ല.  ആരെയാണ്  നോമിനിയായി ചേര്‍ക്കാന്‍ സാധിക്കുക?  (Who can be the  nominee?) PF അക്കൗണ്ട്  ഉടമകള്‍ക്ക് അവരുടെ പങ്കാളി, കുട്ടികള്‍,  മാതാപിതാക്കള്‍ തുടങ്ങി അവരുടെ ഇഷ്ടപ്രകാരം  പേര്‌ ചേര്‍ക്കാവുന്നതാണ്.  PF അക്കൗണ്ട് ഉടമകൾക്ക് EPF പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഇ-നോമിനി ഫോം വഴി ഓൺലൈനായി നോമിനേഷൻ ഫയൽ ചെയ്യാം.  നിങ്ങളുടെ പിഎഫ് അക്കൗണ്ടിനായി ഓണ്‍ലൈനായി നോമിനിയെ  എങ്ങനെ രജിസ്റ്റർ ചെയ്യാം?  (How to add e-Nomination in EPFO account? 1.  EPFO -യുടെ  ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.  https://unifiedportal-em.epfindia.gov.in/memberinterface/-. 2.  '‘Service' എന്നതിന് കീഴിൽ, ഡ്രോപ്പ്-ഡൗൺ സെലക്ഷനിൽ നിന്ന് 'ജീവനക്കാർക്കായി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 3.  ഇപ്പോൾ, 'അംഗ UAN/ഓൺലൈൻ സേവനം (OCS/OTCP)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 4.  നിങ്ങളുടെ UAN പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക. 5.  "Manage Page" -ന് കീഴിൽ ഇ-നോമിനേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് സജീവമാക്കുക. 6.  ഇവിടെ നിങ്ങള്‍ക്ക് നോമിനിയെ ചേര്‍ക്കാനും  അല്ലെങ്കിൽ നോമിനി വിശദാംശങ്ങൾ മാറ്റുന്നതിനും  സാധിക്കും.  ഇവിടെ, നോമിനിയുടെതായി  ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നിങ്ങൾ സമർപ്പിക്കണം. 7.   ഒന്നിലധികം നോമിനിയെ ചേർക്കണമെങ്കിൽ, 'Add New" ക്ലിക്ക് ചെയ്ത് ഒന്നിലധികം നോമിയെ ചേര്‍ക്കാന്‍ സാധിക്കും.  8. നോമിനേഷൻ വിശദാംശങ്ങളിൽ, ഏത് നോമിനിക്ക് നിങ്ങൾ എത്ര ഷെയർ നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്ന കാര്യം വ്യക്തമാക്കണം. 9. ഇതിനുശേഷം നിങ്ങൾ 'സേവ് ഇപിഎഫ് നോമിനേഷൻ'  (Save EPF Nomination) ക്ലിക്ക് ചെയ്യണം. 10. OTP യ്ക്കായി 'ഇ-സൈൻ'  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 11.  ഈ  OTP നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ വരും. 12. OTP നല്‍കി  അത് നൽകി നിങ്ങളുടെ ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുക.  

ഇൻഡ്യ

ഒന്നും എന്റെ കയ്യിലല്ല, എംഎല്‍എമാര്‍ രോഷാകുലരാണ്': അശോക് ഗഹ് ലോട്ട്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ കൈകഴുകി മുഖ്യമന്ത്രി അശോക് ഗഹ് ലോട്ട്. ഗഹ്‌ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച 90ഓളം എംഎല്‍എമാരുടെ രാജി ഭീഷണി നിലനില്‍ക്കുമ്പോള്‍ ഒന്നും തന്റെ കയ്യിലല്ലെന്നും എംഎല്‍എമാര്‍ രോഷാകുലരാണെന്നും ഗഹ് ലോട്ട് പറഞ്ഞു. ഇന്ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അശോക് ഗഹ്‌ലോട്ട് പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സച്ചിന്‍ പൈലറ്റിന് പകരം അശോക് ഗെഹ്‌ലോട്ടിനെയോ അല്ലെങ്കില്‍ അവരില്‍നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍ വീണാലും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അവര്‍ സ്പീക്കറെ അറിയിച്ചു.  നേതൃത്വവുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലുമായി ഗെഹ് ലോട്ട് ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തോടും അശോക് ഗഹ്‌ലോട്ട് ഇതേ കാര്യം ആവര്‍ത്തിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ഗാന്ധി കുടുംബത്തില്‍നിന്നു പുറത്ത് ഒരാളെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. അശോക് ഗഹ്‌ലോട്ടിനെ ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായാണ് പരിഗണിക്കുന്നത്. ഒക്‌ടോബര്‍ 17ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും. എന്നാല്‍ ഗഹ്‌ലോട്ട് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ശശി തരൂര്‍ ആണ് മറ്റൊരു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു. അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയാനാവില്ലെന്നാണ് ഗഹ്‌ലോട്ടിന്റെ വാദം. ഒഴിഞ്ഞാല്‍ത്തന്നെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്നും അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നു. 

ഇൻഡ്യ

'ഭാരത്​ ജോഡോ യാത്ര' 30ന്​ മംഗളുരുല്‍, സോണിയയും പ്രിയങ്കയും എത്തും

ബം​ഗ​ളൂ​രു: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന 'ഭാ​ര​ത്​ ജോ​ഡോ യാ​ത്ര' സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തും. സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. സോ​ണി​യ​യും പ്രി​യ​ങ്ക​യും പ​​ങ്കെ​ടു​ക്കു​ന്ന ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കും. സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​രാ​വി​ലെ ഒ​മ്ബ​തു​മ​ണി​ക്കാ​ണ്​ യാ​ത്ര ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ എ​ത്തു​ക. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ഞ്ച​ന്‍​കോ​ഡ്​ താ​ലൂ​ക്കി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​​ങ്കെ​ടു​ക്കും. ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച്‌​ യാ​ത്ര​ക്ക്​ ര​ണ്ടു​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. ബെ​ല്ലാ​രി​യി​ല്‍ പൊ​തു​യോ​ഗം ന​ട​ക്കും. യു​വാ​ക്ക​ള്‍, സ്ത്രീ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

ഇൻഡ്യ

വാട്ട്‌സ്‌ആപ്പിന്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സ്‌ആപ്പ്‌, സൂം, സ്‌കൈപ്‌, ഗൂഗിള്‍ ഡ്യുയോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക്‌ രാജ്യത്ത്‌ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്‌ ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ടെലികോം/ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ്‌ തിരിച്ചു നല്‍കാനും വ്യവസ്‌ഥയുണ്ട്‌. കരട്‌ ബില്ലിന്മേല്‍ ഒക്‌ടോബര്‍ 20 വരെ അഭിപ്രായം അറിയിക്കാമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചു.

ഇൻഡ്യ

അരി, ഗോതമ്പ്, ഗോതമ്പ് പൊടി വില കഴിഞ്ഞ 
വർഷത്തേക്കാൾ 20 ശതമാനം കൂടുതല്‍ അരി വില കുതിക്കും : മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം

ന്യൂഡൽഹി രാജ്യത്ത്‌ അരിവില ഇനിയും കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി  ഭക്ഷ്യമന്ത്രാലയം. ഖാരിഫ് സീസണിൽ ഉൽപ്പാദനം കുറഞ്ഞതിനാൽ ചില്ലറ, മൊത്ത വിൽപ്പന വില ഉയരുമെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി. കേന്ദ്ര സർക്കാർ കയറ്റുമതി നയത്തിൽ വരുത്തിയമാറ്റവും വിലക്കുതിപ്പിന്‌ വഴിവെച്ചിട്ടുണ്ട്. ബസുമതി ഇതര അരിയുടെ കയറ്റുമതി വൻ തോതിൽ ഉയർന്നു. ഉൽപ്പാദനം ഇതിനനുസരിച്ച്‌ ഉയർന്നിട്ടില്ല. ഈ മാസം ആദ്യം കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. മന്ത്രാലയത്തിന്റെ റിപ്പോട്ട് പ്രകാരം ഇത്തവണ 10.4കോടി ടണ്ണണ്‍ അരി ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ ഇത്‌ 11.1 കോടി ടണ്ണായിരുന്നു. അരികയറ്റുമതി 11 ശതമാനം ഉയരുകയും ചെയ്തു. രാജ്യത്ത് ചെറുകിട വില സൂചിക പ്രകാരം  അരി, ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്‌. അരിവില ആഴ്ചയിൽ 0.24 ശതമാനവും മാസത്തിൽ 2.46 ശതമാനവുമാണ്‌ കൂടുന്നത്‌. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്‌ സെപ്‌തംബറിൽ 8.67 ശതമാനമാണ്‌ വിലക്കയറ്റം. അഞ്ച് വർഷത്തിനിടെ ശരാശരി 15.14 ശതമാനമാണ്‌ അരിവില ഉയർന്നത്‌.

ഇൻഡ്യ

പൗരത്വ ഭേദഗതി നിയമം; ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി. ഹരജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 223 ഹരജികളും സെപ്തംബര്‍ 19ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണ് ഹരജികള്‍ മാറ്റിയത്. 2019 ഡിസംബര്‍ പതിനൊന്നിനാണ് പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്.അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗക്കാര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്കുന്നതാണ് ഭേദഗതി. ഇതിനെതിരേയാണ് സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മുസ്‌ലിം ലീഗാണ് നിയമഭേദഗതിയെ എതിര്‍ത്ത് ആദ്യം ഹരജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാര്‍ട്ടികളും രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കളും നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.കേരള നിയമസഭ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും നിയമത്തെ എതിര്‍ത്ത് ഹരജി നല്‍കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹരജികളില്‍ പറയുന്നത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹരജികള്‍ വന്നത്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.എന്നാല്‍ യു യു ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെയാണ് ഈ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.

ഇൻഡ്യ

സൈറസ് മിസ്ത്രിയുടെ ദുരൂഹ അപകട മരണം; മെഴ്‌സിഡസ് കമ്പനി വിദഗ്ദർ വാഹനത്തിൽ പരിശോധന നടത്തി

മുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അപകട വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മെഴ്‌സിഡസ് ബെൻസ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സംഭവുമായി ബന്ധപ്പെട്ട് പോലീസുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ സൈറസ് മിസ്ത്രി അടക്കം രണ്ടു പേർ സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അമിത വേഗതയാണ് വാഹനം അപകടത്തിൽ പെടാൻ കാരണമായതെന്നും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.