വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കാണാതായ യുഡി ക്ലർക്കിനെ തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി

പാലായിലെ മുത്തോലി പഞ്ചായത്താഫീസിൽ യു ഡി ക്ലർക്ക് ആയിരുന്ന ബിസ്‌മി യെ കണ്ടെത്തി .തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കെഴുവങ്കുളത്ത് നിന്നും ഈ യുവതി ബസിൽ കയറുന്ന ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നു .അതെ തുടർന്നുള്ള അന്വേഷണമാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത് 

കോട്ടയം

പാലായിൽ ലഹരിയ്ക്കായി ഹൃദ്രോഗ മരുന്ന് ഉപയോഗിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്

പാലായിൽ വൻ ലഹരി മരുന്നു വേട്ട. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. കാൻസർ രോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇഞ്ചക്ഷൻ ആയ മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ്  പ്രതിയെ പിടികൂടിയത്.. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും. രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും. പ്രസ്തുത റാലിയിലും സമ്മേളനത്തിലും ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധസംഘടന പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക്‌ 2024-25 വാർഷിക പദ്ധതി പ്രകാരം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. 13 വാർഡുകളിലായി 14 അംഗൻവാടികളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. അംഗൻവാടികളെ സ്മാർട്ട് അംഗനവാടികളായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. അംഗൻവാടികളിലെല്ലാം ബേബി ഫ്രണ്ട്ലി പെയിന്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അംഗൻവാടികൾക്കുള്ള കളിപ്പാട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി മെമ്പർമാരായ അമ്മിണി തോമസ്, നജീമ പരികൊച്ച്,ഐ സി ഡി എസ് സൂപ്പർവൈസർ ബുഷ്‌റ അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 📲 വാർത്തകൾ നൽകാനും പരസ്യങ്ങൾക്കും ബന്ധപ്പെടുക :Ph: 96564 76737

കോട്ടയം

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം മുത്തോലി പഞ്ചായത്തിലെ യൂ ഡി ക്ലർക്കിനെ കാണാതായതായി പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് എന്നാൽ ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ മൊഴി.വൈകുന്നേരം ഭർത്താവ് പഞ്ചായത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. അതിനിടെ ഇന്നലെ രാവിലെ 10:30 ന് കൊഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. 📲വാർത്തകൾക്കും പരസ്യങ്ങൾക്കും  ബന്ധപ്പെടുക 96564 76737

കോട്ടയം

പാലാ കൊല്ലപ്പള്ളിയിൽ ദമ്പതികൾ സഞ്ചരിച്ച സ്ക്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവാവ് മരണമടഞ്ഞു: കൊല്ലപ്പെട്ട യുവാവ് ളാലം ക്ഷേത്ര ഉത്സവ കമ്മിറ്റിയംഗം

പാലാ ;ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിലാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. സ്കൂട്ടർ പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു.ധനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കോട്ടയം

വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2019-ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ജുവനൈൽ ഡ്രൈവിങ്ങിന് ഏർപ്പെടുത്തിയത് ഇക്കാരണംകൊണ്ടാണ്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല. കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണെന്നും എംവിഡി കൂട്ടിച്ചേർത്തു.

കോട്ടയം

വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്.

വാഗമണ്‍: സാഹസിക ടൂറിസത്തിൻ്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകും. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസം. ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ഭാവിയിൽ സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് അനുയോജ്യമായ നാടാണ് കേരളം. കടലുകൾ, മലയോര മേഖലകൾ, ബീച്ചുകൾ, ഇടനാടുകൾ തുടങ്ങിയവയെല്ലാം സാഹസിക ടൂറിസത്തിന് പ്രകൃതിദത്തമായ വേദികളാണ്. അതിനാലാണ് സാഹസിക ടൂറിസത്തിന്റെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നത്. വർക്കലയിലെ സർഫിംഗ് മത്സരങ്ങൾ, അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ, വയനാട് മൗണ്ടൻ ടെറൈൻ ബൈക്കിംഗ് ചാമ്പ്യൻഷിപ്പ് എന്നിവ കേരളത്തിലെ ഈ മേഖലയിലെ മുതൽക്കൂട്ടാണ്. ട്രെക്കിംഗ്, ഹൈക്കിംഗ് പാതകളുടെ മാപ്പ് തയാറാക്കാനും വകുപ്പിന് പദ്ധതിയുണ്ട്. കോവിഡിന് ശേഷം 2022, 23, 24 വർഷങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികൾ ഏറ്റവുമധികം എത്തിയ വർഷമാണ് 2024. ഈ വർഷം റെക്കോഡ് മറികടക്കുമെന്നും മന്ത്രി പറഞ്ഞു. 2024 ൽ 2,22, 46, 989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വർത്തണിയാണിത്. 7, 38, 374 വിദേശ സഞ്ചാരികളാണ് 2024 ൽ കേരളത്തിലെത്തിയത്. 2023 നെ അപേക്ഷിച്ച് 13.76 ശതമാനം വർധന. കോവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. ഇതിന് നേതൃത്വം നൽകിയ ജില്ല ഇടുക്കിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിച്ചത്