വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൂഞ്ഞാർ തെക്കേക്കരയിൽ രാപ്പകൽ സമരം നടത്തി

പൂഞ്ഞാർ: ത്രിതല പഞ്ചായത്ത്‌കളുടെ ഫണ്ടുകൾ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെയും, ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരെയും, നികുതികൾ കുത്തനെ കൂട്ടുന്ന, പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും, യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തി. യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ : ഫിൽസൺ മാത്യൂസ് ഉൽഘാടനവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര സമാപന പ്രസംഗവും നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഫ് നിയോജക മണ്ഡലം കൺവീനർ പ്രകാശ് പുളിക്കൻ, ചെയർമാൻ മജു പുളിക്കൻ, അഡ്വ : സതീഷ് കുമാർ, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു,ഡോ : തോമസ് പുളിക്കൻ, ജിജോ കാരക്കാട്ട്, ജോബിൻ കല്ലംമാക്കൽ, മധു പൂതകുഴി, അഡ്വ : ബോണി മാടപള്ളി, അനീഷ്‌ കീച്ചേരി, P G ജനാര്ധനൻ, C K കുട്ടപ്പൻ, മേരി തോമസ്, സണ്ണി കല്ലറ്റ്, ജോഷി പള്ളിപറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു. ജോയി കല്ലാറ്റ്, മോഹനൻ കൊഴുവും മാക്കൽ, മാത്യു തുരുതേൽ, വിനോദ് പുലിയല്ലും പുറത്ത്, സുനിൽ പറയരുതോട്ടം, ജോയി ഉറുമ്പിൽ, ജോസ് ഇളം തുരുത്തി, ഷാജു ചേലക്കപ്പള്ളി, അഭിലാഷ് വെള്ളമുണ്ട,ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, സുഭാഷ് പുതുപുരക്കൽ, ജോജോ വാളിപ്ലാക്കൽ, ജെയിംസ്മോൻ വള്ളിയാംതടം, ജോർജ് തുരുതേൽ, സാജൻ വാഴ, ജോർജ്കുട്ടി വയലിൽകരോട്ട്, ബേബി വടക്കേൽ, റെമി കുളത്തിനാൽ, സജി പാറടി, ഡെന്നിസ് കൊച്ചുമാത്തൻകുന്നേൽ,ഷാജി ചാലിൽ, മനു നടുപറമ്പിൽ, സിജു എബ്രഹാം, തമ്പിച്ചൻ വാണിയപ്പുര, നോബിൾ കല്ലാചേരി, ജിസ് മോൻ പെരിങ്ങുളം, ആൽബർട്ട് തടവനാൽ, അപ്പച്ചൻ നീറനാനി, സന്തോഷ്‌ തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

മേലുകാവിന് സമീപം പാണ്ഡ്യൻമാവിൽ തകരാറിലായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു

മേലുകാവിൽ ഗതാഗത തടസം : ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ മേലുകാവ് മറ്റം പാണ്ഡ്യൻമാവ് രണ്ടാം വളവിൽ ട്രക്ക് ബ്രേക്ക് ഡൗൺ ആയി.. പുലർച്ചെ അഞ്ചുമണിയോടെയാണ് തൊടുപുഴ ഭാഗത്ത് നിന്നും വന്ന ട്രക്ക് റോഡിൽ നിലച്ചുപോയത്. ഇതേ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ബൈക്ക് യാത്രക്കാർക്ക് കഷ്ടിച്ചു പോകാവുന്ന അവസ്ഥയാണുള്ളത്. ഭാരവാഹനമായതിനാൽ ഇത് മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിന് സമയമെടുക്കും എന്ന് കരുതുന്നു.   അതിനാൽ തൊടുപുഴ ഭാഗത്തു നിന്നും മേലുകാവ് മറ്റത്തു നിന്നും വരുന്നവർ - കുളത്തിക്കണ്ടം വഴിയാണ് മേലുകാവ് മറ്റത്തേയ്ക്ക് പോകേണ്ടത്. നിരവധി അപകടങ്ങൾ നടന്ന ആദ്യ വളവിൽ സ്പീഡ് ബ്രേക്കറുകളും സിഗ്നലുകളും അപായ സൂചനകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ, നടപടികൾ പാലിച്ചതിനാൽ വാഹനാപകടങ്ങൾ തീരെ കുറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് ഈ ഭാഗത്ത് അതി ഭാര വാഹനം കുടുങ്ങുന്നത്.

കോട്ടയം

കോട്ടയം ജില്ലയെ നാളെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും

കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി നാളെ (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മൽസരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന മാലിന്യമുക്ത പ്രഖ്യാപനസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ശുചിത്വ സന്ദേശം നൽകും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ എം.പിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹൈമി ബോബി, പി.ആർ. അനുപമ, മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്ക്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സി.കെ.സി.എൽ. ജില്ലാ കോ ഓർഡിനേറ്റർ ജിഷ്ണു ജഗൻ, കെ.എസ്. ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോ ഓർഡിനേറ്റർ റീനു ചെറിയാൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ എന്നിവർ പങ്കെടുക്കും.

കോട്ടയം

അന്താരാഷ്ട്ര വിപണികളിൽ താരമായി തലനാട് ഗ്രാമ്പു

ഈരാറ്റുപേട്ട.സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു. പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട നഗരസഭയിൽ 10   കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശ ഗ്രാമ പഞ്ചായത്തായ തലനാട്പഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന പ്രദേശമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തലനാടിന്റെ മണ്ണിലേക്ക് അതിഥിയായി എത്തിയ ഗ്രാമ്പുവിനെ ഇവിടത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.  ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്നത്. ഗ്രാമ്പൂ മരത്തിന്റെ  (സിസൈജിയം അരോമാറ്റിക്കം) സുഗന്ധമുള്ള മുകുളമാണ് ഗ്രാമ്പൂ. മലയാളത്തിൽ 'ഗ്രാമ്പു' എന്നും 'കാ-രായംപൂ' എന്നും വിളിക്കപ്പെടുന്ന ഈ മുകുളങ്ങൾ ഒരു രുചിവർദ്ധക ഘടകമായും, സുഗന്ധവ്യഞ്ജനമായും, മരുന്നുകളിലും ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമ്പൂകളെ അപേക്ഷിച്ച് തലനാട് ഗ്രാമ്പൂയിൽ യൂജെനോൾ, കരിയോഫിലീൻ എന്നിവയുടെ അളവ് കൂടുതലാണെന്ന് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെപഠനം വെളിപ്പെടുത്തിയിരുന്നു.   ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്. വിളവെടുക്കുന്ന മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും മനസിലാക്കി മികച്ച വില നൽകി സംഭരിക്കാൻ സ്ഥിരം ഉപഭോക്താക്കളും ഇവിടത്തെ ഗ്രാമ്പുവിന് ഉണ്ട്.

കോട്ടയം

*മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികളായ 7 സ്ത്രീകൾക്ക് ഇടിമിന്നലേറ്റു*

കോട്ടയം; മുണ്ടക്കയത്ത് 7 പേർക്ക് ഇടിമിന്നൽ ഏറ്റു. ഇന്ന് ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ആണ് മിന്നൽ ഏറ്റത്.തൊഴിലുറപ്പ് തൊഴിലാളികൾ ആയ സ്ത്രീകൾക്കാണ് പരിക്ക് ഏറ്റത്. കീചപ്പാറ ഭാഗത്താണ് ഇവർ ജോലി ചെയ്തിരുന്നത്. വൈകുന്നേരം 4.30 ആയിരുന്നു സംഭവം.

കോട്ടയം

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഏപ്രിൽ എട്ടിനു നാടിനു സമർപ്പിക്കും

കോട്ടയം: കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം അടുത്താഴ്ച നാടിനു സമർപ്പിക്കും. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി അഫയേഴ്സ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപം വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് ആണ് നിർമാണം.   മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ജില്ലാ കുടുംബശ്രീമിഷന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കും.രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, കാറ്ററിംഗ്, ഓൺലൈൻ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, വിശാലമായ പാർക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകി. മൂന്ന് മാസം നീണ്ട പരിശീലനം തൃശൂർ ഐഫ്രം ഏജൻസിയാണ് നൽകിയത്. ആറുമാസം ഇതേ ഏജൻസി കഫെ നടത്തിപ്പിനും ഒപ്പമുണ്ട്. രാവിലെ ആറ് മുതൽ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. ഭാവിയിൽ നൂറോളം വനിതകൾക്ക് കഫേയിലൂടെ തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ സംരംഭം വഴിയൊരുക്കും. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും.    

കോട്ടയം

പിതാവിൻ്റെ മടിയിലിരുന്ന ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

പാലാ.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും.മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) അന്തരിച്ചു.പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 4 ന് വീട്ടിൽ ശിഷ്രൂഷകൾ ആരംഭിച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്.ബാബു കെ ജോർജ് ,അഡ്വ:സണ്ണി ഡേവിഡ്, പി.കെ ഷാജകുമാർ ,അഡ്വ: തോമസ് വി.ടി, അനുമോൾ മാത്യു തുടങ്ങിയവർ അനുശോചനം അറിയിച്ചു.

കോട്ടയം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

കോട്ടയം :കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500 രൂപയും കവർന്നത്. കളത്തിൽപ്പടി തൊട്ടിയിൽ ജയ്‌നമ്മ ജോയിയുടെ വീട്ടിലാണ്വെള്ളിയാഴ്ച വൈകുന്നേരത്തോടെ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ജയ്‌നമ്മയുടെ മകളുടെ മൂന്ന് പവൻ തൂക്കമുള്ള ഷോ മാല, വള, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.  ജയ്‌നമ്മയുടെ മകൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ പണയത്തിൽ വച്ചിരുന്ന സ്വർണം എടുത്ത് വെള്ളിയാഴ്ച 12 മണിയോടെയാണ് വീട്ടിൽ ഏൽപ്പിച്ചത്. തുടർന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നര ഗ്രാം വരുന്ന കമ്മൽ, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും ചേർത്ത് അലമാരയിൽ സൂക്ഷിച്ചു വച്ചു.തുടർന്ന് ജയ്‌നമ്മ, മകളും,കൊച്ചുമകനുമായി കുട്ടിയുടെ തെറാപ്പി സ്‌കൂളിലേക്ക് ഉച്ചകഴിഞ്ഞ് 2 മണിക്ക് പോയി.പിന്നീട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം മനസ്സിലാക്കിയത്. തുടർന്ന് ഈസ്റ്റ് പോലീസ് അധികൃതരെ വിവരം അറിയിച്ചു.വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.