വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കണമല- എരുമേലി റോഡ് നവീകരണത്തിന് 10 കോടി.

 എരുമേലി ;ശബരിമല പാതയായ എരുമേലി -കണമല റോഡിൽ  വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ്   കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക ഉപയോഗിച്ച് റോഡിൽ ഉണ്ടാകുന്ന കുഴികൾ അടയ്ക്കൽ, റോഡ് സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ , റോഡ് മാർക്കിംഗ് , സൂചന, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിതെളിക്കൽ , ഓടകൾ ക്ലീൻ ചെയ്ത് വെള്ളമൊഴുക്ക്, പുതിയ ഓടകൾ നിർമ്മാണവും, സൈഡ് കോൺക്രീറ്റിങ്ങും നടത്തുക, ആവശ്യമുള്ളിടത്ത് പുതിയ കലുങ്കുകൾ നിർമ്മിക്കുക തുടങ്ങി റോഡിന്റെ മികച്ച പരിപാലനവും എല്ലാ സമയത്തും മെച്ചപ്പെട്ട ഗതാഗത സാഹചര്യവും ഒരുക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ശബരിമല തീർത്ഥാടകരുടെ പ്രധാന പാത എന്നുള്ള നിലയിൽ റോഡിന്റെ നിലവാരം ഉറപ്പുവരുത്തേണ്ടത് ഉള്ളതിനാൽ  പരിപാലനം പ്രത്യേകമായി അഞ്ചു വർഷത്തേക്കുള്ള പരിപാലനത്തിന് തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി

എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നടപടി വേഗത്തിൽ പൂർത്തിയാക്കി, പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്ത് സ്ഥിതിചെയ്യുന്ന 307 ഏക്കറും ഉൾപ്പെടുന്നു. ഭൂമി ഏറ്റെടുക്കലിലാണ് ഭരണാനുമതിയായിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് ഭൂമിയേറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സാമൂഹിക ആഘാത വിലയിരുത്തൽ റിപ്പോർട്ട്, എസ്‌ഐ‌എ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന പ്രദേശവാസികളുടെയും എതിർപ്പിനെത്തുടർന്ന് ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള മുൻ വിജ്ഞാപനങ്ങൾ സർക്കാർ റദ്ദാക്കിയതിത്. ഇത് രണ്ടാം തവണയാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകുന്നത്.

കോട്ടയം

ജിസ്‌മോള്‍ക്കും മക്കള്‍ക്കും ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമം. |

പാലാ :കറുപ്പിന്റെ പേരിൽ വെറുപ്പ് ഏറ്റുവാങ്ങിയ ജിസ് മോളും;രണ്ട് മാലാഖ കുഞ്ഞുങ്ങളും വർണ്ണ വെറുപ്പില്ലാത്ത ലോകത്തേക്ക് യാത്രയായി :അന്ത്യാഞ്ജലിക്കായി വള്ളിച്ചിറ ചെറുകര പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനത കണ്ണീരോടെയാണ് ജിസ്‌മോളെയും മക്കളായ യാത്രയാക്കിയത്. വൈകിട്ട് നാലുമണിയോടെ വള്ളിച്ചീര ചെറുകര പള്ളിയിലെത്തിയ ജിസ്‌മോളുടെയും മക്കളുടെയും  അന്ത്യാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.നാടിൻറെ വേദനയിൽ പങ്കെടുക്കാൻ മൂന്ന് മണിയോടെ തന്നെ പള്ളി പരിസരത്തേക്ക് ആളുകൾ എത്തി തുടങ്ങിയിരുന്നു .   പള്ളിയുടെ പ്രധാന കാൽകുരിശിന്റെ ഭാഗത്ത്  ശരീരമെത്തിയപ്പോൾ ജനസാഗരമായി മാറി .പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പൊതുദര്ശനത്തിൽ അവിടെ തടിച്ചു കൂടിയായ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത് .എം പി ഫ്രാൻസിസ് ജോർജ് ;മുൻ എംപി തോമസ് ചാഴികാടൻ ;രാജേഷ് വാളിപ്ലാക്കൽ ;ജോസ് മോൻ മുണ്ടയ്ക്കൽ;പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ;ബിജു പുന്നത്താനം ;ജോസഫ് ചാമക്കാല ;സന്തോഷ് കാവുകാട്ട് ;തങ്കച്ചൻ മണ്ണൂശ്ശേരി ; ടോബിൻ കെ അലക്‌സ് ;രഞ്ജിത്ത് മീനാ ഭവൻ ;സുരേഷ് നടുവിലേടത്ത് ;പ്രിൻസ് കുര്യത്ത്; ബിബിൻരാജ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു

കോട്ടയം

മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവലയ്ക്ക സമീപം എള്ളും പുറത്ത് ഉണ്ടായ മണ്ണിടിച്ചിൽ.

ഈരാറ്റുപേട്ട .മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവല യ്ക്ക് സമീപം എള്ളും പുറത്ത് ഉണ്ടായ  മണ്ണിടിച്ചിൽ.അപ്രതീക്ഷിത മഴയിൽ മണ്ണിടിച്ചിൽ.ഒപ്പം വലിയ കല്ല്  ഉരുണ്ടുവീണ് വഴിയിൽ ഗതാഗത തടസ്സം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ മാന്തോട്ടം പുരയിടത്തോട് ചേർന്ന് മണ്ണിടിച്ചിലിൽ വലിയ പാറക്കല്ല് ഉരുണ്ടുവീണ് റോഡിൽ പതിച്ചു.ഇതിൻ്റെ ആഘാതത്തിൽ  റോഡ് വിണ്ട് കീറിയിട്ടുണ്ട്.ചെറു വാഹനങ്ങൾക്ക്  കടന്നുപോകാം എന്നാൽ വലിയ വാഹനങ്ങൾക്ക് പ്രയാസമാണ്.വഴിയാത്രക്കാർ ഈ സമയം വരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

കോട്ടയം

ടീം നന്മക്കൂട്ടം അംഗങ്ങൾ സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി

ഈരാറ്റുപേട്ട: നന്മക്കൂട്ടം റാപിഡ് റെസ്ക്യൂ ഫോഴ്‌സ് ടീമിലെ പത്തോളം വരുന്ന അംഗങ്ങൾ പ്രാഥമിക സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി. കൊല്ലം ഡി ഫോർട്ടിന്റെ സ്വിമ്മിംഗ് പൂളിലായിരുന്നു പ്രാഥമിക പരിശീലനം.കൊല്ലം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ഡയറക്ടർമാരായ റിനോൾട്ട് ബേബി (കൊല്ലം), അബ്ദുൽ കലാം ആസാദ് (കോട്ടയം), ഉമ്മർ റഫീഖ് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം തങ്കശ്ശേരി ഡി ഫോർട്ട് റസിഡൻസിയുമായി സഹകരിച്ച്ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലനം നൽകിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾക്കും റെസ്ക്യൂ ടീമുകൾക്കുമാണ് പരിശീലനം നൽകിയത്.സ്കൂബ ഡൈവിംഗ് അക്കാദമി ചീഫ് ട്രെയിനർ ആദർശ് (പാലക്കാട്‌), പോലീസ് ഓഫിസറും സർട്ടിഫയ്ഡ് സ്നേക്ക് റെസ്ക്യൂർ കൂടിയായ മുഹമ്മദ്‌ ഷെബിനും പരിശീലനത്തിൽ പങ്കാളികളായി.

കോട്ടയം

ഈരാറ്റുപേട്ട -വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു

ഈരാറ്റുപേട്ട:വെള്ളികുളം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു. ഇടുങ്ങിയ റോഡും അപകടകരമായ വളവുകളും ആണ് വാഹനാപകടം വർധിക്കുവാനുള്ള കാരണം .നൂറുകണക്കിന് വളവുകൾ മൂലം അകലെയുള്ള വാഹനങ്ങൾ ഡ്രൈവർമാർ കാണാതെവരുന്ന സാഹചര്യമാണുള്ളത്.ഈ അടുത്ത നാളിലെ റോഡിലെ ടാറിങ്ങും അശാസ്ത്രീയമായ ഓട നിർമ്മാണവും വാഹനാപകടത്തിൻ്റെ എണ്ണം ഏറെ വർധിപ്പിച്ചിട്ടുണ്ട്. ‘പലസ്ഥലങ്ങളിലും വീതി കുറവായതുകൊണ്ട് വാഹനത്തിന് സൈഡ് കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അശാസ്ത്രീയമായി നിർമ്മിച്ച ഓടകൾ നിരവധി അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. യാതൊരു സുരക്ഷിതത്വമോ മാനദണ്ഡമോ ഇല്ലാത്ത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്.ഈ അടുത്ത നാളിൽ കോടിക്കണക്കിന് രൂപയാണ് റോഡ് വികസനത്തിന്റെ പേരിൽ മുടക്കിയിട്ടുള്ളത്.എങ്കിലും വാഹനാപകടത്തിന് യാതൊരു കുറവുമില്ല. വേലത്തുശ്ശേരിയിൽ ഇന്നലെ ഉണ്ടായ വാഹനാപകടം ഇതിനു തെളിവാണ്. കുമരകം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇടുങ്ങിയ റോഡും അപകടകരമായ വളവുമാണ് . നാട്ടുകാരുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവുമാണ് അപകട മരണം കുറയ്ക്കാൻ സാധിച്ചത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ വാഗമണ്ണിലേക്ക് യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് വെള്ളികുളം എ കെ. സി സി .യൂണിറ്റ് ആവശ്യപ്പെട്ടു.മനുഷ്യജീവനു പുല്ലുവില കൽപ്പിക്കുന്ന അധികാരികളുടെ സമീപനത്തെ യോഗം കുറ്റപ്പെടുത്തി. ഈ വേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ റോഡിന് യാതൊരു പുരോഗതിയും ഇന്നേ വരെ ഉണ്ടായിട്ടില്ല.റോഡിന് വീതികൂട്ടിയും അപകടകരമായ വളവുകൾ നിവർത്തിയും ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചും ഉചിതമായ നടപടികൾ ജനപ്രതിനിധികൾ കൈക്കൊള്ളണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി കണിയാംകണ്ടത്തിൽ, സാജൻ തോട്ടപ്പള്ളിൽ, സജി താന്നിപ്പൊതിയിൽ, ഷിബു കിഴക്കേമുറിയിൽ,സുനിൽ മുതുകാട്ടിൽ, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. തീക്കോയി വേലത്തുശേരിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അവധി ആഘോഷത്തിനായി 12 അംഗ സംഘമാണ് ബുധനാഴ്‌ച വാഗമണ്ണിൽ എത്തിയത് . തിരികെ പോകും വഴിയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ട‌പ്പെട്ട ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിനും മതിലിനും ഇടയിൽ പെട്ടാണ് ധന്യ മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടം അംഗങ്ങളും ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

കോട്ടയം

സമ്മർ ഫെസ്റ്റ് 2025 ന് കോട്ടയത്ത് തുടക്കം.

കോട്ടയം : 'നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം' എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ സമ്മർ ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ  ശ്രീ. ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലയിലെ പാലാ ഓശാന മൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. റഷീദ് എം എം അധ്യക്ഷത വഹിച്ചു. ടി എൻ സി ഡിപ്പാർട്മെന്റ് ഡയറക്ടർ ഷാഹിദ് എളേറ്റിൽ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സ്റ്റുഡന്റസ് വർക്ക്ഷോപ്പ് പ്രൊജക്റ്റ്‌ ഡയറക്ടർ ഷബീറ പി ടി,എച്ച്.ആർ.ഡയറക്ടർ നിഷ എം.എം, ക്യാമ്പ് ഡയറക്ടർ.പി.പി.എം. നൗഷാദ്, ഫാക്കൽറ്റി ലീഡർ അൻഷാദ് അതിരമ്പുഴ, അമീൻ മുഹമ്മദ്,അമീർ പി. ചാലിൽ, ഷറഫ് പി.ഹംസ,അബിൻ സി. ഉബൈദ്,ആസിം അഹമ്മദ്, മാഹീൻ എ കരിം, മുഹമ്മദ് ഷബീബ് ഖാൻ, തസ്നി മാഹീൻ എന്നിവർ  സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം എഫ് അബ്ദുൽ ഖാദർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ്‌ ഷുഹൈബ് നന്ദിയും പറഞ്ഞു.