വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഇടുക്കി വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു പുള്ളിക്കാനം ഡി.സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാട്ടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു.    

കോട്ടയം

യാത്രയയപ്പ് നൽകി.

പാലാ : വയനാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗൽ വോളണ്ടിയർമാരുടയും പാനൽ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിട്ട.ജില്ലാ ജഡ്ജിഎ. എൻ.ജനാർദനൻ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഡൊമിനിക് ജോർജ്,സെക്രട്ടറി അഡ്വ.റോജൻ ജോർജ്,ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,അഡ്വ.ഹരിമോഹൻ,ജോസ് അഗസ്റ്റിൻ,സുധാ ഷാജി,പ്രകാശ് എം. യു,ജയിംസ് മാത്യു,ജ്യോതി മുജീബ് എന്നിവർ പ്രസംഗിച്ചു. നുസൈഫ മജീദ്,വിജയകുമാരി ,സുഷമ  എന്നിവർ പങ്കു എടുത്തു. കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാൻ മറുപടി പ്രസംഗം നടത്തി.ജഡ്ജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കോട്ടയം

എന്റെ കേരളം പ്രദ‌ർശന മേള- സാംസ്കാരിക ഘോഷയാത്രാ സംബന്ധമായി കോട്ടയത്‌ ഗതാഗത നിയത്രണം

1.⁠ ⁠M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റെ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍  തിരുവാതുക്കല്‍,    അറുത്തൂട്ടി വഴി പോവുക.  2.⁠ ⁠M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും    വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയില്‍ക്കടവ് വഴി മനോരമ    ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക.  വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.  3.⁠ ⁠MC റോഡെ നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M L റോഡെ കോടിമത ഭാഗത്തേക്ക്   പോവുക. കഞ്ഞിക്കുഴി പോകേണ്ട വാഹനങ്ങൾ റെയിവേ സ്റ്റേഷൻ വഴി ലോഗോസിലെത്തി പോവുക. 4 ഏറ്റുമാനൂർ നിന്നും വരുന്ന വലിയ വാഹനങ്ങൾ ഗാന്ധിനഗറിൽ നിന്ന് തിരിഞ്ഞ് ചുങ്കം, ചാലുകുന്ന്, അറുത്തുട്ടി വഴി തിരുവാതുക്കൽ എത്തി സിമന്റെ കവല വഴി പോവുക 5 കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്സ്     ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.  6.⁠ ⁠നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക  7.⁠ ⁠കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍      കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ്  ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്,ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.  8.⁠ ⁠R R JUCTION – നിൽ നിന്നും  എല്ലാ വാഹനങ്ങളും തിരുനക്കര സ്റ്റാൻറ്റുവഴി ചിത്രാ സ്റ്റുഡിയോയുടെ മുൻവശത്തുകൂടി ബേക്കർ ജംഗ്ഷനിലെത്തി പോവുക.  9.⁠ ⁠കുമരകം റോഡേ വരുന്ന എല്ലാ വാഹനങ്ങളും ബേക്ക‍‌ർ ജംഗഷനിൽ നിന്നും M C റോഡേ സീയേസ് ജംഗ്ഷനിലെത്തി നാഗമ്പടം വഴി പോവുക. 10.⁠ ⁠K K റോഡേ വരുന്ന KSRTC ഒഴികെയുള്ള ബസ്സുകൾ കളക്ട്രേറ്റ് ജംഗഷനിൽ നിന്ന് തിരി‍‍ഞ്ഞ് ലോഗോസ് വഴി നാഗമ്പടം സ്റ്റാൻറ്റിലേക്കും അവിടെ നിന്നും തിരിഞ്ഞ് മുൻസിപ്പൾ പാ‍ർക്കിനു മുൻവശത്തുവന്ന് ഇടതു തിരിഞ്ഞ് ലോഗോസ് ജംഗഷൻ വഴി പോകേണ്ടതാണ്

കോട്ടയം

അമിത്തിന് ഉണ്ടായിരുന്നത് കടുത്ത പക; കോട്ടയത്തെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട്‌

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത് പൊലീസിന് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ . കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന കടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്നു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച കേസിലും, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിരുന്നു. തുടർന്ന് അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.

കോട്ടയം

മുണ്ടക്കയം സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നു

മുണ്ടക്കയം .സബ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്നുള്ളത് ദീർഘകാലമായ ആവശ്യമായിരുന്നു. നിലവിൽ രണ്ടാം നിലയിൽ  വാടക മുറിയിൽ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് മുണ്ടക്കയം സബ് ട്രഷറി പ്രവർത്തിച്ച് വരുന്നത്. ഇതുമൂലം പ്രായാധിക്യമുള്ള പെൻഷൻകാർ അടക്കമുള്ള ട്രഷറി ഇടപാടുകാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യങ്ങൾ എല്ലാം കണക്കാക്കി മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു. മുണ്ടക്കയം  പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ്  കെട്ടിടം നിർമ്മിക്കുക. ട്രഷറി കെട്ടിടത്തിന്റെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം മെയ് 5-)o തിയതി തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബഹു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ നിർവഹിക്കും.   

കോട്ടയം

കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതകം: പ്രതി അസം സ്വദേശി അമിത് പിടിയിൽ

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കൽ പത്തോളം മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോൺ പ്രതി മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ ഓൺ ആയിരുന്നു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.  

കോട്ടയം

⭕ കോട്ടയത്തെ നടുക്കി ഇരട്ടക്കൊല; വസ്ത്രങ്ങളില്ലാതെ ചോരയില്‍കുളിച്ച് മൃതദേഹങ്ങൾ, കോടാലി കണ്ടെടുത്തു ,

കോട്ടയം ;നാടിനെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് വിജയകുമാറിനെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.രക്തംവാര്‍ന്ന നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. വീട്ടിലെ ആദ്യത്തെ മുറിയിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മീരയുടെ മൃതദേഹം. മൃതദേഹങ്ങളില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. മുഖം വികൃതമാക്കിയനിലയിലുമായിരുന്നു. പ്രാഥമികപരിശോധനയില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, വീടിന്റെ പിറകുവശത്തുനിന്ന് ഒരു കോടാലി കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.അതിനിടെ, ഒരു ഇതരസംസ്ഥാന തൊഴിലാളി നേരത്തേ വിജയകുമാറിനൊപ്പം ജോലിക്കുണ്ടായിരുന്നതായും ഇയാളെ അടുത്തിടെ പറഞ്ഞുവിട്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവാതുക്കലിലെ വീട്ടില്‍ ദമ്പതിമാര്‍ മാത്രമായിരുന്നു താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ മകനും ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്  

കോട്ടയം

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; രക്തംവാര്‍ന്ന് മൃതദേഹങ്ങള്‍, കൊലപാതകമെന്ന് സംശയം

കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം നാട്ടില്‍ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.