വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ബൗ..ബൗ സമരം പാലായിൽ

പാലാ :പാലാ മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് കൂടി പോയവർക്ക് ഇന്നൊരു വേറിട്ട സമരം കാണേണ്ടതായി വന്നു.ബൗ ..ബൗ സമരമെന്ന പേരിൽ പാലായിലെ പൊതു പ്രവർത്തകരുടെ പൊതു വേദിയായ വികസന സമിതിയുടെ പേരിലായിരുന്നു സമരം .പ്രാസംഗികർ പ്രസംഗിക്കുന്നതിന്റെ ഇടയിലും പട്ടിയുടെ കുര മുഴങ്ങുന്നുണ്ടായിരുന്നു യോഗം ഉദ്‌ഘാടനം ചെയ്തത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് സതീഷ് ചൊള്ളാനി ആയിരുന്നെങ്കിലും സന്തോഷ് മണർകാട് അൽപ്പം കടുപ്പിച്ച് തന്നെ പറഞ്ഞു പാലായിലെ തെരുവുനായ ശല്യം പരിഹരിച്ചില്ലെങ്കിൽ തെരുവ് നായയെയുമായി കൗൺസിലിലേക്ക് ഞങ്ങൾ വരും .തെരുവുനായ ശല്യം മൂലം പിച്ച് കുട്ടികൾ വരെ മരിക്കുന്ന ഈ സാഹചര്യത്തിനെതിരെ മനുഷ്യ മന സാക്ഷി ഉണരണമെന്നു സതീഷ് ചൊള്ളാനി പറഞ്ഞു . മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, പ്രൊഫ. സണ്ണി സഖറിയാസ്, എം.പി. കൃഷ്ണന്‍നായര്‍, കെ.ആര്‍. മുരളീധരന്‍നായര്‍, ജോര്‍കുട്ടി ചെമ്പകശ്ശേരി, തോമസുകുട്ടി നെച്ചിക്കാട്ട്, പ്രശാന്ത് വള്ളിച്ചിറ, ടോം നല്ലനിരപ്പേല്‍, ടോം രാജ്, ബിജോയ് ഇടേട്ട്, മനോജ് വള്ളിച്ചിറ, ജോയ് മഠം, ബിജു വാതല്ലൂര്‍, ബേബി കീപ്പുറം, അപ്പച്ചന്‍ പാതിപ്പുരയിടം, ജോസഫ് പനയ്ക്കച്ചാലി, വേണു വേങ്ങയിൽ , മാത്യു മൂഴയില്‍ എന്നിവര്‍ പങ്കെടുത്തു. സാബു എബ്രഹാം സ്വാഗതവും ജോഷി വട്ടക്കുന്നേൽ കൃതജ്ഞതയും പറഞ്ഞു

കോട്ടയം

പാലാ നെല്ലിയാനിയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്

പാലാ : നെല്ലിയാനിയിൽ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18) യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സില്‍ഫയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി. ഹൈദരാബാദില്‍ ബിഎസ്‌സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അച്ഛന്‍: സാജന്‍. അമ്മ: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്.

കോട്ടയം

പാലായിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി

കോട്ടയം: നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലായിലാണ് ദാരുണമായ സംഭവം. പാലാ നെല്ലിയാനിയിൽ സാജൻ്റെ മകൾ സിൽഫ ആണ് മരിച്ചത്. 18 വയസ് മാത്രമായിരുന്നു പ്രായം. പെൺകുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്.ജൂൺ ഒന്നിന് ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കാരണം വ്യക്തമല്ല സംഭവത്തെ തുടർന്ന് പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട് (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

കോട്ടയം

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ്സിറങ്ങിയ വയോധിക അതേ ബസ് കയറി മരിച്ചു

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വയോധിക ബസ് തട്ടി മരിച്ചു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്. രാവിലെ 10.45 ഓടെ ആയിരുന്നു അപകടം. പാലാ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്. സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു. ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണം കാരണമെന്നാണ് നിഗമനം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ  ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലാണ് .

കോട്ടയം

ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി

ഭരണങ്ങാനം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി. ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് : https://play.google.com/store/apps/details?id=com.iqbaltld.bharananganam ആപ്ലിക്കേഷനിൽ ചേർക്കാൻ ഡാറ്റകൾ നൽകുന്നവർ ശ്രദ്ധിക്കുക: ആപ്ലിക്കേഷനിൽ ചേർക്കേണ്ടയാളുടെ സ്ഥാപനത്തിന്റെ പേര്, കാറ്റഗറി, സബ് കാറ്റഗറി, സ്ഥലം,ഫോൺ നമ്പർ എന്നിവ ടൈപ് ചെയ്ത് 9846444151 നമ്പറിൽ വാട്സപ്പിൽ അയക്കുക. എത്രയും വേഗം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അപ്ലിക്കേഷൻ സംബന്ധമായ എല്ലാ വിവരങ്ങൾക്കും 9846444151 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ . കോഴ്സിന്‍റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് നേടുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഡോ. മനോജ് പാലക്കുടി ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർമാരും, ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളുമായ അഭിലാഷ് ജോസഫ്, ബിനോയ് സി.ജോർജ്, ആർ ധർമ്മകീർത്തി, നിയാസ് എം എച്ച് , നോബി ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐആർഎസ് കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു.   ഈ രംഗത്തെ മികച്ച പരിശീലകരായ ജോർജ് കരുണയ്ക്കൽ,ഡോ. ആൻസി ജോസഫ്, അഭിലാഷ് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്ലാസ് വൈകിട്ട് 5 മണിയോടെ അവസാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ നൽകുകയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

കോട്ടയം

കാറിടിച്ചു യുവതി മരിച്ച സംഭവം; യുവതിയുടെ സുഹൃത്തും സഹായിയും അറസ്റ്റിൽ

കറുകച്ചാൽ: കാറിടിച്ചു യുവതി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. യുവതിയുടെ സുഹൃത്തിനെയും കൊലപാതകത്തിനു സഹായിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) ചൊവ്വാഴ്ച കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ–പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന നീതു വെട്ടിക്കാവുങ്കൽ  പൂവൻപാറയിൽ വാടകയ്ക്കുതാമസിക്കുകയായിരുന്നു . സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു.അൻഷാദ് നൽകിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്.ഓട്ടോ ഡ്രൈവറായ അൻഷാദ്, സുഹൃത്തായ ഉജാസുമായി ചേർ‌ന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ് നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അൻഷാദ് പൊൻകുന്നത്തുനിന്നു കാർ വാടകയ്ക്കെടുത്താണു കൊല നടത്തിയത്. ഉജാസും ഈ സമയം കാറിലുണ്ടായിരുന്നു. നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റർ നിരക്കി നീക്കിയെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.സമീപത്തെ വൈദ്യുത പോസ്റ്റിൽ കാർ തട്ടിയതിനെ തുടർന്നു മുൻവശത്തെ ബംപറിന്റെ ഭാഗം ഇളകിവീണു. തകർന്ന മുൻഭാഗവുമായി കാർ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. നീതുവിന്റെ സംസ്കാരം നടത്തി.

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി ; എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ്  മെയ് 9 വെള്ളിയാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ ആരംഭിക്കും. കോഴ്സിന്‍റെ ഔപചാരിക ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ   ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർ അഭിലാഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ക്യാമ്പിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ്, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ.ആർ.എസ് എന്നിവർ കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തും.  മികച്ച പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോർജ് കരുണയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശീലകർ    ക്ലാസുകൾ നയിക്കും. ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ  അധ്യാപകർ ബിനോയ് സി ജോർജ്, നിയാസ് എംഎച്ച്,  എലിസബത്ത് തോമസ്, പ്രിയാ അഭിലാഷ് തുടങ്ങിയവർ കോഴ്സ് കോർഡിനേറ്റർമാരായി പ്രവർത്തിക്കും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ്  കോഴ്സിൽ അഡ്മിഷൻ നൽകിയിരിക്കുന്നത്. കോഴ്സ് തികച്ചും സൗജന്യമാണ്.  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. തുടർന്ന്   ഓൺലൈനായി നൽകുന്ന ക്ലാസുകളിലൂടെ കോഴ്സ് പൂർത്തീകരിച്ച് കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ആഭിമുഖ്യവും , ലക്ഷ്യബോധവും നൽകും