വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

*ലീഗൽ സർവ്വിസ്സിൻ്റെ അദാലത്തിൽ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേൽപ്പിച്ചു

മേലുകാവ് : മീനച്ചിൽലിഗൽ സർവ്വിസ്സ് അധോറിറ്റിയുടെ അദാലത്തിൽ പങ്കൊടുത്തു മടങ്ങിയ മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പറും LDF മൂന്നിലവ് മണ്ഡലം കൺവിനറുമായ അജിത് ജോർജിനെ പരാതിയുമായി എത്തിയ ജോൺസൻ പാറക്കൻ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു. ജോൺസൻ മൂന്നിലവ് പഞ്ചാത്തിനെതിരെ നൽകിയ 6 പരാതികളിലാണ് പഞ്ചായത്ത് സെക്രട്ടറിയേയും, പ്രസിഡണ്ടിനെയും, മെമ്പർമാരെയും അദാലത്തിൻ വിളിപ്പിച്ചിരുന്നത്. അദാലത്തിൽ റിട്ട. ജഡ്ജി ഉൾപ്പെടെയുള്ള മദ്ധ്യസ്ഥർ പരാതികളിൽ കഴമ്പില്ലാ എന്നും പരാതികൾ പിൻവലിക്കുന്നതാണ് നല്ലത് എന്നും ഉപദേശിച്ചിരുന്നു തുടർന്ന് പുറത്ത് ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന പഞ്ചായത്ത് മെമ്പർ അജിത്തിനെ ജോൺസൺ വാഹനം ഇടിപ്പിക്കുവാൻ ശ്രമിക്കുകയും ഓടയിൽചാടി രക്ഷപെട്ട അജിത്തിനെ വാഹനത്തിൽ കരുതിയിരുന്ന വാക്കത്തിയുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്യിൽ വെട്ടേറ്റ അജിത്തിനെ ഈരാറ്റുപേട്ട Pmc ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൈയുടെ അസ്ഥിക്ക് പൊട്ടൽ ഉള്ളതായി പരിശോധനയിൽ വ്യക്തമായി. പ്രതിയേ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ്സ ജില്ലാ പ്രിസിഡണ്ട് പ്രൊഫ. ലോപ്പസ്സ് മാത്യു, മണ്ഡലം പ്രസിഡണ്ട് ടൈറ്റസ് പുന്നപ്ലാക്കൽ എന്നിവർ ആവശ്യപ്പെട്ടു

കോട്ടയം

*മതേതര കേരളം കാത്തിരുന്ന വിധി -ഇ.എം.സി.സി

ഈരാറ്റുപേട്ട.നിരന്തരം വർഗീയ വിഷം ചീറ്റി സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എന്നത് അങ്ങേയറ്റം സന്തോഷകരവും , നാടിൻറെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതുമാണന്ന് ഈരാറ്റുപേട്ട മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു . . രാജ്യത്തിന്റെ നിയമ വ്യസ്ഥയെയും പോലീസ് നെയും വെല്ലിവിളിച്ചു കൊണ്ട് മുന്നോട്ടുപോയി കൊണ്ടിരിക്കുന്ന അഹങ്കാരത്തിന്റെ ആൾരൂപത്തിനേറ്റ തിരിച്ചടി ഇത്തരം വർഗീയ വാദികൾക്കും , വിധ്വേഷ പ്രചാരകർക്കുമുള്ള താക്കീതു കൂടിയാണ്. ഇതിനായി നിയമപരമായി പോരാടിയ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രവർത്തനം ഏറ്റവും അഭിനന്ദീയമാണ് . ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങൾക്കും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും , സംഘടനകളുടെയും കൂട്ടായ്മയായ ഇ എം സി സി യുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു

കോട്ടയം

പി സി ജോർജ്ജ് കോട്ടയം മെഡിക്കൽ കോളജിലേക്ക്! ഇസിജി യിൽ വേരിയേഷൻ

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്‌. പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടത്തിയിരുന്നു. തുടർന്ന് ജോർജിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചു പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു  

കോട്ടയം

ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം.

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്.

കോട്ടയം

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോര്‍ജ്ജ്. അറസ്റ്റിലൂടെ സംഭവം ലൈവായി നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്ജ്.

ഈരാറ്റുപേട്ട ;  മത വിദ്വേഷ പരാമർശത്തിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ബിജെപി നേതാവ് പി സി ജോർജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോർജ് വീട്ടിലില്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ആണ് നോട്ടീസ് കൈപ്പറ്റിയത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോർജ്ജ് പാലാ ഡൈിവസ്‌പിയ്ക്ക് നല്കിയ കത്തിൽ വ്യക്തമാക്കി. അതേസമയം, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിറ്റേന്ന് തന്നെ അതിന് ക്ഷമാപണം നടത്തിയതാണെന്ന് മകൻ ഷോൺ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റിലൂടെ സംഭവം ലൈവായി നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. നോട്ടീസ് കൊടുത്ത ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഹാജരാവേണ്ട മജിസ്ട്രേറ്റ് കോടതിയും പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി.സി ജോർജ്ജ് പറഞ്ഞിട്ടില്ല. ഏറെ സ്നേഹിച്ച നാട് വഴിതെറ്റുമ്പോൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു

കോട്ടയം

തിങ്കളാഴ്ച ഹാജരാകാമെന്ന് പി. സി. ജോർജ്

മതവിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കവേ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ച് പാലാ ഡിവൈഎസ്പി ക്ക് കത്ത് നൽകി പിസി ജോർജ്. ആരോഗ്യപരമായ കാരണത്താലും സ്ഥലത്തു ഇല്ലാത്തതിനാലും തിങ്കളാഴ്ച ഹാജരാകാമെന്ന് അറിയിച്ചതായി മകൻ ഷോൺ ജോർജ് പറഞ്ഞു. ക്രൈം നമ്പർ 49/ 2025 ആയി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് പി സി ജോർജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, പി.സി. ജോർജ് വീട്ടിലില്ലായിരുന്നു.

കോട്ടയം

മേലുകാവ് കോളജിൽ ബോധവൽക്കരണ ക്ലാസ് നടത്തി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

മേലുകാവ്: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ റീ - കണക്ടിംഗ് യൂത്ത് ആൻ്റി ഡ്രഗ്സ് കാമ്പയിൻ്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി മേലുകാവ് ഹെൻറി ബേക്കർ കോളജിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ് ഗിരീഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. പരിപാടിയിൽ ബോധവൽക്കരണ  ക്ലാസുകളും ലഹരി വിരുദ്ധ ചിത്ര പ്രദർശനവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി. അഡ്വ. സുമൻ സുന്ദർ രാജ് നിയമ ബോധവൽക്കരണക്ലാസും റിട്ട. പ്രെഫ. കെ.പി ജോസഫ് ലഹരിവിരുദ്ധ സന്ദേശവും നൽകി. ഡോ. ജിബിൻ ഡോ. ആഷ്ലി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കണ്ടെത്തുന്നവർക്ക് 5001രൂപ ഇനാം'; പി.സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ്

തിരുവനന്തപുരം: വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ്. ജോർജിനെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി 5001 രൂപ ഇനാം പ്രഖ്യാപിച്ചു. അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ജോർജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയെന്നും യൂത്ത് ലീഗ് നേതാക്കൾ വിമർശിച്ചു. ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിലാണ്.