വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ്  മരിച്ചു. വടുതല സ്വദേശി വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്. മൃതദേഹം പാലാ മാർ സ്ലീവാ ആശുപത്രി മോർച്ചറിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വടുതലയിൽ മറവ് ചെയ്യും. 

പ്രാദേശികം

സോഫ്റ്റ് വെയർ രൂപകൽപ്പനാ മൽസരം നടന്നു

പൂഞ്ഞാർ:അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്റ്  ഇലക്ട്രോണിക്സ് എഞ്ചിനീയെർഴ്സ് (ഐ.ഇ.ഇ.ഇ.) യുടെ കമ്പ്യൂട്ടർ സൊസൈറ്റി കേരള ചാപ്റ്റർ സംഘടിപ്പിച്ച 'ബിൽഡത്തോൺ' എന്ന സംസ്ഥാന തല ഹാക്കത്തോൺ, ശനിയാഴ്ച്ച, പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വച്ച്  നടന്നു. പരിപാടിയുടെ ഭാഗമായുള്ള ഈ 8 മണിക്കൂർ നീണ്ടുനിന്ന സോഫ്റ്റ്വെയർ രൂപകല്പനയും നിർമ്മാണവും ഉൾപ്പെടുന്ന മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നുള്ള നിരവധി കോഡിംഗ് പ്രേമികൾ പങ്കെടുത്തു. സ്ത്രീശാക്തീകരണം അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകൾ ആയിരുന്നു അവതരിപ്പിയ്ക്കപ്പെട്ടത്. ഈ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കോട്ടയം സെയ്ന്റ് ഗിറ്റ്സ് എഞ്ചിനീയറിഗ് കോളേജിനും, മൂന്നാം സ്ഥാനം പാല സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ്  കോളേജിനും ലഭിച്ചു. അന്താരാഷ്ട്ര എഞ്ചിനീയറിഗ് സംഘടനയായ ഐ.ഇ.ഇ.ഇ., വിമൻ ഇൻ എഞ്ചിനീയറിഗ് എന്ന ഉപഘടകത്തിൻ്റെ പ്രവർത്തനങ്ങൽക്ക് ആഗോളതലത്തിൽ തന്നെ നൽകിവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രൊഹൽസാഹനാർത്ഥമാണു ഈ മൽസരങ്ങൾ സോഘടിപ്പിയ്ക്കപ്പെട്ടതു. പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിലെ 6 ബി.ടെക്. വിദ്യാർത്ഥിനികൾ ഐ.ഇ.ഇ.ഇ.യുടെ 50000 (അൻപതിനായിരം) രൂപ വീതമുള്ള അന്താരാഷ്ട്ര സ്കോളർഷിപ്പിനും അർഹത നേടുകയുണ്ടായി. കമ്പ്യൂട്ടർ വകുപ്പ് മേധാവി ഡോ.ആനി ജൂലി ജോസഫ്, ഐ.ഇ.ഇ.ഇ. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ചെയർമാൻ ഡോണൽ സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ഉദ്ഘാടന സമ്മേളനം നാളെ

ഈരാറ്റുപേട്ട. പെൺകുട്ടികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാര യിലെത്തിച്ച് ഹയർ സെക്കണ്ടറി തലം വരെ പഠി ക്കാൻ അവസരമൊരുക്കുന്ന വിദ്യാലയം ഇന്ന് കോ ട്ടയം ജില്ലയിലെ മികവിൻ്റെ പെൺവിദ്യാലയങ്ങളിൽ ഒന്നാണ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ  .ഇപ്പോൾ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.   ഈ സ്‌കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി  ആഘോഷപരിപാടികളുടെ ഉദ്ഘാടനം  നാളെ തിങ്കളാഴ്‌ച  രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. എം.ഇ.റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിക്കും.ഡോ.എം.എ.മുഹമ്മദ് സ്വാഗതം ആശംസിക്കും. ആ മുഖപ്രഭാഷണം സ്കൂൾ മാനേജർ എം.കെ.അൻസാരി നടത്തും   എം.കെ. കൊച്ചുമക്കാർ മെമ്മോറിയൽ ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനംആൻ്റോ ആൻ്റണി എം.പി. യും ഡയമണ്ട് ജൂബിലിലോഗോയുടെ പ്രകാശനകർമ്മം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും നിർവ്വഹിക്കും. വയനാട് ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്കുള്ള 5 ലക്ഷം  രൂപയുടെ ചെക്ക് എം.എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കലിന് പ്രൊഫ.എം കെ.ഫരീദ് കൈമാറും.   ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പി പി. താഹിറ, എം.പി ലീന എന്നിവർ സംസാരിക്കും.എം.എഫ് അബ്ദുൽ ഖാദർ നന്ദി പറയും

പ്രാദേശികം

കാരയ്ക്കാട് പാലം ഉടൻ യാഥാർത്ഥ്യമാകും; ജനകീയ യോഗം വിളിച്ചുചേർത്ത് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

ഈരാറ്റുപേട്ട- തൊടുപുഴ. ഈരാറ്റുപേട്ട - വാഗമൺ റോഡുകളെ ബന്ധിപ്പിച്ച് കൊണ്ട് ഗതാഗത സൗകര്യമുള്ള പുതിയ പാലം നിർമിക്കുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജനകീയ കൺവെൻഷൻ ചേർന്നു.വെള്ളിയാഴ്ചകാരക്കാട് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ പുഴയുടെ ഇരുകരയിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൊടുപുഴ ഭാഗത്ത് നിന്ന് വാഗമണിലേക്ക് എത്തുന്നവർക്ക് ടൗൺ ചുറ്റാതെ എത്താനുള്ള എളുപ്പവഴിയായി ഭാവിയിൽ ഈ പാലവും അപ്രോച്ച് റോഡും മാറുമെന്ന് എം.എൽ.എ പറഞ്ഞു.കൂടുതൽ ജനങ്ങൾ തിങ്ങിപാർക്കുന്ന ഇളപ്പുങ്കൽ - കാരക്കാട് പ്രദേശത്തിനും ഇത് വികസനം കൊണ്ടുവരും. നിലവിലുള്ള റോഡിൻ്റെ വീതി എട്ട് മീറ്ററാക്കി മാറ്റി പി.ഡബ്ല്യു.ഡി റോഡ് ആക്കി മാറ്റുന്നതിനുള്ള നീക്കം നടത്തുമെന്ന് നഗരസഭാ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്യാസ്, ഹാഷിർ നദ് വി എന്നിവർ സംസാരിച്ചു.കെ എ മുഹമ്മദ്, അഷറഫ് ചെയർമാനായും  സെയ്തുമുഹമ്മദ് വെള്ളൂപറമ്പിൽ കൺവീനായും ജോയിൻ്റ് കൺവീനർമാരായി സുനിൽകുമാർ, റഷീദ്, പരിക്കൊച്ച് മോനി, കെ.എൻ. ഹുസൈൻ, വൈസ് ചെയർമാൻമാരായി പി.ഇ മുഹമ്മദ് സക്കീർ, അബ്ദുൽ ലത്തീഫ്, യൂസഫ് ഹിബ, സുലൈമാൻ, എസ്.കെ നൗഫൽ, ആനന്ദ് തലപ്പലം, തുടങ്ങി 25 അംഗ വർക്കിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.    

പ്രാദേശികം

ഉരുൾ പൊട്ടൽ: കാരണങ്ങളും ആഘാതങ്ങളും ഐഡിയൽ പബ്ലിക് ലൈബ്രറി പ്രതിമാസ ചർച്ച ഇന്ന്

ഈരാറ്റുപേട്ട: ഐഡിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സമകാലികം എന്ന പേരിൽ നടന്നുവരുന്ന ചർച്ചാ പരിപാടിയുടെ ഭാഗമായി ഉരുൾ പൊട്ടൽ: കാരണങ്ങളും ആഘാതങ്ങളും എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 10) വൈകുന്നേരം ഏഴിന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കോട്ടയം ഗവ. കോളേജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സനൂബ് സലാം ടി.എ വിഷയം അവതരിപ്പിക്കും.     

പ്രാദേശികം

നാഗസാക്കി ദിനം ; യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എംപി ലീന ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകൻ മുക്താർ നജീബ് വിദ്യാർത്ഥിനികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ഷൈലജ ഒ എൻ, മാഹിൻ സി എച്ച്, ഐഷാ മുഹമ്മദ്, ഫാത്തിമ മുജീബ്, ജ്യോതി പി നായർ, എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കാരയ്ക്കാട് ബോയ്‌സ് സ്‌കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈസ്‌കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 9.30 ന് സ്‌കൂൾ ഹാളിൽ നടന്ന പരിപാടിക്ക് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക സുഹുനാ പി. നവാസ് സമാധാന സന്ദേശം നൽകി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അദിനാൻ എസ്.എ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷൻ നടത്തി.  തുടർന്ന്, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് സുമിന പി.എ അണുബോംബ് ആക്രമണത്തിലെ ഇരകളോടുള്ള ആദരസൂചകമായി മെഴുകുതിരി തെളിയിച്ചു നൽകുകയും എല്ലാ വിദ്യാർത്ഥികളും മെഴുകുതിരി തെളിയിച്ചു ലോകസമാധാനത്തിനായി മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു

പ്രാദേശികം

വഖഫ് ഭേദഗതി തിരുത്തണം പി ഡി പി

ഈരാറ്റുപേട്ട :കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ്േ ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവുംരാജ്യം ഈ കാലമത്രയും സ്വീകരിച്ചുേ പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ് ഈ വിശയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സമരം നടന്നു പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനംചെയ്യുതു ജില്ലാ - മണ്ഡലം നേതാക്കളായ OA സക്കരിയനൗഫൽ കീഴേടം മുജീബ് മടത്തിൽ അസീസ് പെനാടിയിൽ റീലിസ് മുഹമ്മദ് കാസി കുട്ടിഫരിത് പുതുപ്പറമ്പിൽKK റിയാസ് EA നവാസ്അനസ് കുമ്പംകല്ല തുടങ്ങിയവർ സംസാരിച്ചു