വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ആദ്യത്തിനും അക്ഷരക്കും കാരുണ്യ ഭവനം കൈമാറി.

ഈരാറ്റുപേട്ട: വാടക വീട്ടിൽ താമസിച്ച് കൊണ്ടിരിക്കെ പിതാവ് ഉപേക്ഷിച്ച് പോവുകയും അർബുദ രോഗത്തിന് കീഴ്പെട്ട് മാതാവ്  മരണപെടുകയും ചെയ്ത  ആദ്യത്തിനും  അക്ഷരക്കും വേണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയിൽ പണി പൂർത്തിയാക്കിയ കാരുണ്യ ഭവനം  തുറന്ന് നൽകി.  വെള്ളിയാഴ്ച രാവിലെ കാരുണ്യഭവനത്തിൽ നടന്ന ചടങ്ങിൽ   മസ്ജിദുൽ ഈമാൻ ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് സാബിത്ത് മൗലവി മുത്ത ക്ഷി രത്നമ്മക്കും രണ്ട് മക്കൾക്കും വേണ്ടി  ഭവനം തുറന്ന് നൽകിയത്.വൈകുന്നേരം അഞ്ച് മണിക്ക് നടത്തിയ സാംസ്കാരിക പൊതുയോഗം പുത്തൻ പള്ളി ചീഫ് ഇമാം കെ എ നെദീർ മൗലവി ഉദ്ഘാടനം ചെയ്തു. സമസൃഷ്ടി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്  ഒരു നാട് ഒന്നിച്ച് നിന്ന് നടത്തിയതെന്ന് അദ്ധേഹം പറഞ്ഞു. കാരുണ്യത്തിന്റെ കൊട്ടരാമാണ് പണി കഴിപ്പിച്ചതെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.   രക്ഷാധികാരി കെ എ മുഹമ്മദ് അഷറഫ്  അധ്യക്ഷത വഹിച്ചു.ട്രഷറർ യുസഫ് ഹിബ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് കൗൺസിലർ സുനിൽ കുമാർ,കാരക്കാട് സ്കൂൾ  സെയ്ദ് കുട്ടി വെള്ളൂപറമ്പിൽ, പരികൊച്ച് വെള്ളൂപറമ്പിൽ,സി ജി ശശികുമാർ,പി ഇ മുഹമ്മദ് സക്കീർ, നഗരസഭ കൗൺസിലർനൗഫിയ ഇസ്മായിൽ,എൻ കെ മുഹമ്മദ് സാലി ,അജ്മി അബ്ദുൽ ഖാദർ,അഫ്സാർ പുള്ളോലിൽ ,എ എം എ ഖാദർ ,  പി എ ഹാഷിം  നിസാർ  മൗലവി ,റഹീം മൗലവി സി പി ബാസിത് ,അബൂബക്കർ  സിദ്ദീഖ് മൗലവി ,സി കെ  സലീം ,ജിജി തുമ്പാലശ്ശേരി, സക്കീർ കറു കാഞ്ചേരി,നിസാർ കൊടിത്തോട്ടം    അനസ് പീടിയേക്കൽ, എന്നിവർ പങ്കെടുത്തു.ജനറൽ കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ സ്വാഗതവും എസ് സുലൈമാൻ നന്ദിയും പറഞ്ഞു. 

പ്രാദേശികം

ഫൂർഖാൻപള്ളി മുൻ ഇമാം അലി റഷാദി ഉസ്താദിന്റെ കുടുംബത്തിന് ഈരാറ്റുപേട്ട മേഖല നിർമ്മിച്ചു നൽകുന്ന വീടിൻറെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ഫൂർഖാൻപള്ളി മുൻ ഇമാം അലി റഷാദി ഉസ്താദിന്റെ കുടുംബത്തിന് ഈരാറ്റുപേട്ട മേഖല നിർമ്മിച്ചു നൽകുന്ന വീടിൻറെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിന് മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി തലനാട് നേതൃത്വം കൊടുക്കുകയും മുഹിയുദ്ദീൻ ജുമാമസ്ജിദ് ചീഫ് ഇമാം സുബൈർ മൗലവി ദുആ നിർവഹിക്കുകയുംമേഖലാ സെക്രട്ടറി ഹാഷിം മന്നാനി സിദ്ദീഖിയ്യ പ്രിൻസിപ്പൽ അബ്ദുസ്സലാം മൗലവി, ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ അഷ്റഫ് നദ്‌വി മറ്റ് മേഖല ഭാരവാഹികൾ, ഉസ്താദുമാർ ,പ്രസ്തുത സ്ഥലം സംഭാവന ചെയ്ത അബ്ദുൽ കരീം പഴയം പള്ളിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

പ്രാദേശികം

മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ എസ് ഡി പി ഐ നേതൃത്വത്തിൽ പ്രതിഷേധറാലിയും ജന സംഗമവും നടത്തി

മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ എസ് ഡി പി ഐ നേതൃത്വത്തിൽ പ്രതിഷേധറാലിയും ജന സംഗമവും നടത്തി. പി എം സി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം തെക്കേക്കര സെൻട്രൽ ജംഗ്ഷൻ വഴി മുട്ടം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. അതേസമയം, അരുവിത്തുറ സെന്റ് ജോർജ് ചർച്ച് വികാരി ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപറമ്പിലിനെ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള എസ് ഡി പി ഐ യുടെ നീക്കം വിജയിച്ചില്ല. പരിപാടിയിൽ വികാരിയച്ഛൻ പങ്കെടുക്കുമുന്നറിയിച്ച് വലിയ പ്രചാരണവും പാർട്ടി നൽകിയിരുന്നു. എന്നാൽഈരാറ്റുപേട്ടയിൽ രാഷ്ട്രീയ പാർട്ടി നടത്തുന്ന മണിപ്പൂർ പ്രതിഷേധ റാലിക്ക് അരുവിത്തുറ പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്ന് വികാരി ഫാ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അറിയിച്ചു. വിലപിക്കുന്ന മണിപ്പൂർ  ജനതയ്ക്കയി അരുവിത്തുറ പള്ളി വികാരിയച്ചൻ്റെ നേതൃത്വത്തിൽ പ്രത്യേക ജപമാല പ്രാർത്ഥനയും ഇതേ സമയം നടന്നു

പ്രാദേശികം

ആഹ്ലാദ പ്രകടനവും സമ്മേളനവും നടത്തി

ഈരാറ്റുപേട്ട രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും സമ്മേളനവും നടത്തി കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ്‌കുമാർ സമ്മേളനം ഉട്ഘാടനം ചെയ്തു . മണ്ഡലം  പ്രസിഡന്റ് അനസ് നാസർ അദ്ധ്യക്ഷനായി. അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് , പിഎച്ച് നൗഷാദ് , എസ് എം കബീർ എന്നിവർ പ്രസംഗിച്ചു.  കെഇഎ ഖാദർ, നൗഷാദ് വട്ടക്കയം, മുഹമ്മദ് ഖാൻ നൗഫൽ, അഭിരാം ബാബു, റഷീദ് അൻസർ, ഹലീൽ അബ്ദുൽക്കരീം ,സക്കീർ നിസാം, ഷിജു വികെ, മാഹിൻ , പരീത് എന്നിവര് നേതൃത്വം നൽകി

പ്രാദേശികം

ഖരമാലിന്യ നിർമാർജനം: ഈരാറ്റുപേട്ട നഗരസഭ യോഗം നടത്തി.

 ഈരാറ്റുപേട്ട : സമഗ്ര ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ കൂടിയാലോചന യോഗം  സംഘടിപ്പിച്ചു. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടത്തിയ യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭാ പരിധിയിലെ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള കരട് പ്ലാൻ അവതരിപ്പിച്ചു. ജനകീയ ചർച്ചകൾക്ക് ശേഷം  ഉയർന്നു വന്ന പൊതുജനാഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് അന്തിമ  റിപ്പോർട്ട് തയ്യാറാക്കി നഗരസഭയ്ക്ക് സമർപ്പിക്കും. നഗരസഭാ സെക്രട്ടറി  എസ്. സുമയ്യ ബീവി  വിഷയാവതരണം നടത്തി. ഡി. പി. എം.യു  ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ - ഓർഡിനേറ്റർ റീനു ചെറിയാൻ, ടി. എസ്. സി കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ഐസക് ജോൺ എന്നിവർ  രൂപരേഖ അവതരിപ്പിച്ചു.  ചടങ്ങിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ് ല ഫിർദോസ്,  നഗരസഭാംഗങ്ങളായ  നാസർ വെള്ളൂപറമ്പിൽ, അനസ് പാറയിൽ, എസ്. കെ. നൗഫൽ, നൗഫിയ ഇസ്മായിൽ, ഈരാറ്റുപേട്ട എസ്.എച്ച്.ഒ  ബാബു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കെ.എസ്.ഡബ്ലിയു.എം.പി പ്രതിനിധികളായ എസ്. എസ്. സജിത് കുമാർ, ഇ. എം സാലിഹ, കിരൺ ശശി, ബിനു ജോർജ്, ഡോ. സച്ചിൻ ശർമ്മ, ശ്യാം ദേവദാസ്, സിമി റോസ് ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ, നഗരസഭാ ആരോഗ്യ വിഭാഗം  ജീവനക്കാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ  തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് മന്ത്രിക്ക് നിവേദനം നൽകി.

ഈരാറ്റുപേട്ട:നഗരസഭയിൽവെള്ളപ്പൊക്കം നിയന്ത്രിക്കാൻ വേണ്ടി മഴ കാലത്ത് പൂർണ്ണമായും ഷട്ടറുകൾ തുറന്ന് വിടുന്ന രീതിയിലും വേനൽ ക്കാലത്ത്  നഗര സഭാ പ്രദേശത്ത് കൂടി ഒഴുകുന്ന ഇരാറുകളിലും ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരമായും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ചു കൊണ്ട്   മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണ മെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന  ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ജനകീയ വികസന ഫോറം നിവേദനം നൽകിയതായി  പ്രസിഡന്റ് പി.എ.മുഹമ്മദ് ഷെരീഫ് അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പൂഞ്ഞാർ ഡിവിഷൻ മെമ്പറുടെ വൻ അഴിമതി

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23ൽ വനിതാ സംരംഭക ഗ്രൂപ്പിന് സബ്‌സിഡി നൽകൽ എന്ന പദ്ധതിയിൽ ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന മിനിമം ഗ്രൂപ്പിനുള്ള സംരക്ഷണത്തിന്റെ പരിരക്ഷയിൽ രണ്ട് അംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി പൂഞ്ഞാർ ഡിവിഷൻ മെമ്പർ രമാമോഹനനും,സഹോദരിപുത്രിയും കൂടി പൂഞ്ഞാർ പഞ്ചായത്ത് 7ആം വാർഡ് പുളിക്കപ്പാലത്ത് നഭസ്സ് പിക്കിൾസ്&സ്നാക്ക്‌സ് എന്ന വനിതാ സംരംഭക കടലാസ്‌ യൂണിറ്റ് ഉണ്ടാക്കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസിൽ നിന്നും സബ്‌സിഡി ഇനത്തിൽ 2,64,250/രൂപ കൈപറ്റുകയും യൂണിറ്റ് തുടങ്ങാതിരിക്കുകയും ചെയ്തതായി 2022-23 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും അധികാരപ്പെട്ടവർക്കും ബോധ്യമായിരിക്കുന്നു.ഫുഡ് പ്രൊഡക്ട് ഗ്രൂപ്പുകൾക്ക് പരമാവധി 1,50,000/രൂപയേ സബ്‌സിഡി നൽകാവൂ എന്ന് ഗവണ്മെന്റ് മാർഗ്ഗരേഖയിലുള്ളപ്പോൾ രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യവസായ ഓഫീസിൽ നിന്നും വൻ തുക തട്ടിയതായി മനസിലാക്കുന്നു.ഇത്രെയും അഴിമതികൾ കാണിച്ച മെമ്പർക്കെതിരെ മേലധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പൂഞ്ഞാർ ഡിവിഷൻ മെമ്പർ അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ചെയ്തിരിക്കുകയാൽ തൽസ്ഥാനം  രാജിവെക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപെടുന്നു.പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ,വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൻമാരായ മേഴ്‌സി മാത്യു,അജിത് കുമാർ ബി,മറിയാമ്മ ഫെർണാണ്ടസ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ ജോമോൻ ഐക്കര, ജോയി സ്കറിയ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സതീഷ്കുമാർ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മജു മാത്യു പുളിക്കൽ,ബ്ലോക്ക് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ,ഓമന ഗോപാലൻ, കുഞ്ഞുമോൻ കെ കെ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ നൂതന പദ്ധതികൾ : ചെയർപേഴ്സൺ.

ഈരാറ്റുപേട്ട : നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന മൊബൈൽ പ്ലാന്റ്, സാനിറ്ററി നാപ്കിനുകളും ഡയപ്പർ മാലിന്യങ്ങളും സംസ്‌ക്കരിക്കുന്ന ഫർണസ് ഉൾപ്പടെ ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ അതി നൂതന പദ്ധതികൾ തയ്യാറാക്കിയെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ. ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ വിളിച്ചു ചേർത്ത ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരണ പൊതുസഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. അടുത്ത വർഷത്തോടെ കേരളം സമ്പൂർണ മാലിന്യ വിമുക്തമാക്കാനുള്ള മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഈരാറ്റുപേട്ടയും മാലിന്യ മുക്തമാകുന്നതിൽ സമ്പൂർണത നേടുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ പറഞ്ഞു. മുഴുവൻ വാർഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നൽകും. തേവരുപാറയിലെ ലെഗസി മാലിന്യങ്ങൾ നീക്കും. മാലിന്യങ്ങൾ കുമിയുന്ന സ്ഥലങ്ങൾ ശുചീകരിച്ചിട്ടും മാലിന്യങ്ങൾ എത്തുന്ന പ്രവണത തടയാൻ സോളാർ പോർട്ടബിൾ സിസി ക്യാമറകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. നഗരം സൗന്ദര്യവൽക്കരിക്കുന്നതിനും ശുചിത്വ പാലനം നിലനിർത്തുന്നതിനും പൂന്തോട്ടങ്ങളും മിനി പാർക്കുകളും നിർമിക്കും. അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ചു കൈമാറാൻ രണ്ട് എംസിഎഫു കൾ നിർമിക്കും. ഇതിനായി സ്ഥലം വാങ്ങും. പേഴുംകാട് ആർആർഎഫ് കേന്ദ്രം പുനർ നിർമിച്ച് നവീകരിക്കും. എല്ലാ വാർഡുകളിലും മിനി എംസിഎഫു കൾ രണ്ടെണ്ണമാക്കി വർധിപ്പിക്കും. മിനി എംസിഎഫു കളിൽ നിന്ന് മാലിന്യങ്ങൾ കൊണ്ടുപോകാൻ പുതിയ ഒരു വാഹനം കൂടി വാങ്ങും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നതിൽ നിന്ന് അതി ദരിദ്രരെ ഒഴിവാക്കുമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ജനകീയ ഹരിത ഓഡിറ്റ് സമിതി അവതരിപ്പിച്ച റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ വിമുക്ത നഗരസഭയാക്കി അടുത്ത വർഷം പ്രഖ്യാപിക്കുന്നതിന് പദ്ധതികൾ ഒരുക്കിയിരിക്കുന്നതെന്ന് പൊതു സഭയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ ഓഡിറ്റ് സമിതി ലീഡർമാരായ വി എം അഷറഫ്, വി എസ് സലീം, ജോഷി ജോസഫ് എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇവർക്ക് നഗരസഭയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ സുനിത ഇസ്മായിൽ, അൻസർ പുള്ളോലിൽ, കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, ലീന ജെയിംസ്, ഫാസില അബ്സാർ, സെക്രട്ടറി എസ് സുമയ്യ ബീവി, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് എന്നിവർ പ്രസംഗിച്ചു. ഓഡിറ്റ് ചർച്ചകൾക്ക് ഹരിത കേരളം റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ, സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് ജി കൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വി എച്ച് അനീസ, ലിനീഷ് രാജ്, ഇ പി സോണിമോൾ, ജെറാൾഡ് മൈക്കിൾ, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ് ജേക്കബ്, ജെഎച്ച്ഐ മെഹ്‌റൂഫ്, സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. എം എൻ ശാലിനി, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ജോസഫ്, എസ്ഡബ്ല്യൂഎം എഞ്ചിനീയർ സിമി റോസ് ജോർജ്, എൻയുഎൽഎം സിറ്റി മാനേജർ കെ ജി മനു, കില ആർ പി ജോളി തോമസ്, ഷാനവാസ്‌, റഫീഖ് അമ്പഴത്തിനാൽ എന്നിവർ നേതൃത്വം നൽകി.