വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടയുടെ വൃത്തിയ്ക്കായി ചർച്ച നടത്തി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നാടിന്റെ വൃത്തിയെ കുറിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ മനസിലെ ആശയങ്ങൾ പങ്ക് വെച്ചു. ജനകീയ ഓഡിറ്റ് സംഘം അവയെല്ലാം ശ്രദ്ധയോടെ കേട്ട് കുറിച്ചെടുത്ത് രേഖപ്പെടുത്തി. നിലവിൽ നാട് നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങളും ഭാവിയിൽ തങ്ങളുടെ നഗരം വൃത്തിയുടെ മുൻപന്തിയിൽ എങ്ങനെ എത്തുമെന്നുള്ള ചിന്തകളും പകർന്ന  വിദ്യാർത്ഥികളുടെ ചർച്ച ഏറെ ശ്രദ്ധേയമായി. നഗരസഭയുടെ ഹരിതസഭ സോഷ്യൽ ഓഡിറ്റ് സംഘവുമായുള്ള ചർച്ചയിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാട് വിവരിച്ചത്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുമായാണ് ജനകീയ ഓഡിറ്റ് സംഘം ചർച്ച നടത്തിയത്. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നഗരസഭ നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് ജനകീയ ഓഡിറ്റ് ആരംഭിച്ചിരിക്കുന്നത്. സ്കൂളിൽ വിദ്യാർത്ഥികളും ഓഡിറ്റ് സംഘവും തമ്മിൽ ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചയും ഗൂഗിൾ ഫോർമാറ്റിൽ സർവേയും നടന്നു. സർവേയുടെ ചോദ്യാവലിയ്ക്ക് വിദ്യാർത്ഥികൾ  ഉത്തരങ്ങൾ നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് ഉദ്ഘാടനം നിർവഹിച്ചു. ജനകീയ ഓഡിറ്റ് സമിതി സോൺ ലീഡർമാരായ റിട്ട. തഹസീൽദാർ വി എം അഷറഫ്, റിട്ട. സീനിയർ സൂപ്രണ്ട് വി എസ് സലിം, കില റിസോഴ്സ് പേഴ്സൺ ജോഷി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം ബി ലീന, എസ്പിസി കോർഡിനേറ്റർ റമീസ്,   നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വി എച്ച് അനീസ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.  

പ്രാദേശികം

ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാരയ്ക്കാട് റോഡിന് വീണ്ടും ശനിദശ

ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാരയ്ക്കാട് റോഡിന് വീണ്ടും ശനിദശ, ടാർ ചെയ്ത് ആഴ്ചകൾ പിന്നിടും മുമ്പേ പലയിടങ്ങളിലും കുഴികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ടാറിംഗ് വേലകൾ കൃത്യമാക്കുന്നതിൽ ഉദ്യോഗസ്ഥരും കരാറുകാരും ഒരു പോലെ വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ പരാതി.

പ്രാദേശികം

പുളിയനാനിക്കൽ കുടുംബയോഗം  തെക്കേക്കര ഷാദി മഹൽ ഓഡിറ്റോറിയത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു

പുളിയനാനിക്കൽ കുടുംബയോഗം  തെക്കേക്കര ഷാദി മഹൽ ഓഡിറ്റോറിയത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ഷുഹൈബ് മൗലവി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൻ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ PRF ഫൈസൽ, ഫാത്തിമ മാഹിൻ , ഇമാം മുഹമ്മദ് സുബൈർ മാലവി , ജമാഅത്ത് പ്രസിഡന്റ് അഫ്സർ പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു. സുൽത്താൻ സ്വാഗതവും നാസർ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.

പ്രാദേശികം

ഐ.എസ്.എം. ജില്ലാ പ്രതിനിധി സമ്മേളനം നടന്നു

ഈരാറ്റുപേട്ട: ഐ.എസ്.എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഈരാറ്റുപേട്ടയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ.വൈ. ജമാൽ അധ്യക്ഷത വഹിച്ചു.കെഎംഎം ജില്ലാ പ്രസിഡന്റ് ജാഫർ സെക്രട്ടറി എച്ച്. ഷാജഹാൻ,ഐ.എസ്.എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, ഭാരവാഹികളായ ഫൈസൽ വിഎസ് റഷീദ് ടി.എ. അനസ് ഈരാറ്റുപേട്ട, ഫാസിൽ ഹാസൻ , യുനുസ് ആലപ്ര എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ആദർശത്തിലൂന്നി വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും നാം തയ്യാറാവുക പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി.

ഈരാറ്റുപേട്ട.അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശത്തിൽ ഊന്നി നിന്നുകൊണ്ട് വ്യത്യസ്തതകളെ സ്വീകരിക്കുവാനും പരസ്പരംഉൾക്കൊള്ളാനും നാം തയ്യാറാകണമെന്ന് പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.കോട്ടയം ജില്ലയിലെ വാഫി, വഫിയ്യ പഠനം പൂർത്തീകരിച്ചവരും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും അവരുടെ കുടുംബങ്ങളുടെയും സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ഈരാറ്റുപേട്ട പുത്തംപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു..ഹാഫിസ് അബ്ദുള്ള വാഫി  യോഗത്തിന് അധ്യക്ഷത വഹിച്ചുനഗരസഭ മുൻ ചെയർമാൻവിഎം സിറാജ്, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ വിപി നാസർ എന്നിവർ  സംസാരിച്ചു സൗത്ത് സോൺ വാഫി അലുംനി അസോസിയേഷൻ സെക്രട്ടറി ഹാഫിസ് സഹൽ വാഫി സ്വാഗതം പറഞ്ഞു.  മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന   സംവിധാനമാണ് വാഫി വഫിയ്യ. യൂണിവേഴ്സിറ്റി മാതൃകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (CIC) കീഴിലാണ് വാഫി വഫിയ്യ കോഴ്സ് നടന്നുവരുന്നത്.   

പ്രാദേശികം

അതിഥി തൊഴിലാളി ബോധവൽക്കരണം നടത്തി

ഈരാറ്റുപേട്ട .നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയെ മാലിന്യ വിമുക്തമാക്കുന്നതിനായി  അതിഥി തൊഴിലാളികള്‍ക്കായിബോധവത്കരണ  ക്ലാസ് നടത്തി. തൊഴിലാളികIളുടെ ഇടയിൽ ശരിയായമാലിന്യ പരിപാലന ശീലം വളർത്തുന്നതിനായി ഈരാറ്റുപേട്ട നഗരസഭയും ഹരിതകേരളം മിഷനും ചേർന്ന് തൊഴിലാളികള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുത്ത പിയർ ലീഡേഴ്സിനായാണ് പരിശീലനം നൽകിയത്. പരിശീലനം നേടിയ ലീഡർമാരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ പിയർ എഡ്യൂക്കേഷനിലൂടെ ശരിയായ മാലിന്യ പരിപാലന ശീലം വളർത്തിയെടുക്കുവാനുള്ള ശ്രമമാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം,ഹരിതകേരളം മിഷന്‍ എന്നിവ കൂട്ടായ ശ്രമമാണ് ഈ പരിപാടി.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. സഹല ഫിർദൗസ് നിർവഹിച്ചു. പലാഷ് ഘോഷ് ബംഗാളി ഭാഷയിൽ ക്ലാസും ചർച്ചയും നയിച്ചു.ക്ലീന്‍ സിറ്റി മാനേജര്‍  ജിന്‍സ് സിറിയക്,സോഷ്യല്‍ എക്സ്പേര്‍ട്ട് ബിനു ജോര്‍ജ്ജ്, കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ബോബി ജേക്കബ്,സോഷ്യല്‍ എക്സ്പേര്‍ട്ട് പി.എം.സി ശ്യാം ദേവദാസ്, നവകേരളം കര്‍മ്മപദ്ധതി പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍,ജെഎച്ച്ഐമാരായ ജെറാഡ് മൈക്കിള്‍,നൗഷാദ് പി.എംലിനീഷ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി, പരിശീലനം നേടിയ പിയർ ലീഡേഴ്സു് വഴി ഈരാറ്റുപേട്ട നഗരസഭയുടെ പരിധിയിലുള്ള രണ്ടായിരത്തോളം വരുന്ന അതിഥി തൊഴിലാളികളിലേക്ക് മാലിന്യ സംസ്കരണ സന്ദേശങ്ങൾ എത്തിക്കുവാനുള്ള തുടർ പരിപാടികൾ ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രാദേശികം

ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിച്ചു

കുന്നോന്നി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും, ഡി വൈ എഫ് ഐയും, ബാലസംഘത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെ അനുമോദിച്ചു. ആദരം 2023 പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ്ഹരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി. ആർ അനുപമ, ,  സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റി.എസ് സിജു, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ,  പൂഞ്ഞാർ തെക്കേക്കര 8-ാം വാർഡ് മെമ്പർ ബീന മധു മോൻ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ബാലസംഘം ജില്ല വൈസ് പ്രസിഡൻറ് ശ്രീജിത്ത് കെ സോമൻ എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

എ. ഐ റ്റി . യു. സി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സമ്മേളനം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി PS ബാബു ഉത്ഘാടനം ചെയ്തു.

എ. ഐ റ്റി . യു. സി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സമ്മേളനം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി PS ബാബു ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസഡൻ്റ് പത്മിനി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സെക്രട്ടറി സജി സി എസ് റിപ്പോർട്ട് അവതരിപ്പിച്ചു.  സമ്മേളനത്തിൽ സിപിഐ  പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ എസ് രാജു , സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയംഗം  പി. എൻ. ദാസപ്പൻ ,NR EG  വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി  നൗഫൽ ഘാൻ , സി പി ഐ മണ്ഡലം കമ്മിറ്റിയംഗം നൗഷാദ് . എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റിയംഗം ആർ രതീഷ് , എ.ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി ദീപു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പത്മിനി രാജശേഖരൻ പ്രസിഡന്റ് ജയൻ എ സി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ബിജു സ്വാഗതവും നിയുക്ത സെക്രട്ടറി ജയൻ എ.സി . കൃതജ്ഞതയും രേഖപ്പെടുത്തി.