വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ- 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്

2022-23 വര്‍ഷ  മുന്‍ നീക്കിയിരിപ്പ്  33224946/-  രൂപയും   606754000/- രൂപ വരവും ഉള്‍പ്പെടെ  ആകെ വരവ്  642978946/- പ്രതീക്ഷിക്കുന്നതും , 620610000/-  രൂപ ചിലവും  22368946/- നീക്കിയിരുപ്പും  പ്രതീക്ഷിക്കുന്നതുമായ ബജറ്റാണ് ഈരാറ്റുപേട്ട നഗരസഭയില്‍ അവതരിപ്പിച്ചത്.   നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള  വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി  വര്‍ഷ കാലത്ത്  പൂര്‍ണ്ണമായും  ഷട്ടറുകള്‍ തുറന്ന്  വിടുന്ന രീതിയിലും  നിലവിലുള്ള  ചെക്ക് ഡാമിനേക്കാള്‍  2 മീറ്റര്‍  ഉയരത്തില്‍  ജലം സംഭരിച്ചും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ടൂറിസവുമായി  ബന്ധപ്പെട്ട്  ബോട്ടിംഗ്  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്  ഉപയോഗിക്കുന്നതിനും  കേന്ദ്ര ഗവണ്‍മെന്റിന്റെ  സഹായത്തോടെ   ചെക്ക് ഡാമിന്റെ  സ്ഥാനത്ത് റെഗുലേറ്റര്‍  കം  ബ്രിഡ്ജ്  വടക്കേക്കര മുക്കടയില്‍ സ്ഥാപിക്കുന്നതിനായി  8 കോടി രൂപ വകയിരുത്തി. 2) ഭാഗികമായി  പ്രോജക്ട് ആരംഭിച്ച  നഗരസഭ പ്രൈവറ്റ്  ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിനായി  ഡിപിആര്‍ തയ്യാറാക്കി  പ്രാരംഭ  നടപികള്‍  സ്വീകരിച്ചിട്ടുള്ളതും   അഞ്ച് നിലയോട് കൂടിയ  ഷോപ്പിംഗ്  കോംപ്ലക്‌സും  58  കാര്‍ പാര്‍ക്കിംഗ്  ഉള്‍പ്പെടെയുള്ള   പ്രോജക്ടിനായി  10.5 കോടി രൂപ  വകയിരുത്തിയിട്ടുണ്ട്. 3)  കടുവാമുഴി  ബസ് സ്റ്റാന്റ്  വിപുലീകരണത്തിനായി  68 സെന്റ്  സ്ഥലം ഏറ്റെടുക്കുന്നതിന്  ആവശ്യമായ  തുകയും  PMJVK   പദ്ധതിയില്‍ പെടുത്തി  ഷോപ്പിംഗ് കോംപ്ലക്‌സ്  പണിയുന്നതിനായി  3.24 കോടി രൂപ  വകയിരുത്തിയിട്ടുണ്ട്. 4) നഗരസഭ തെക്കേക്കരയില്‍ പണിയാന്‍  ഉദ്ദേശിക്കുന്ന  നഗരസഭ  ഓഫീസ്  സമുച്ചയത്തിനായി  KIIFB  യുടെ  സഹായത്തോടെ 8.5 /-  കോടി രൂപ  അനുവദിച്ചത്  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്   നടപടി സ്വീകരിയ്ക്കുന്നതാണ്. 5) സ്ഥലം വാങ്ങല്‍    നഗരസഭയിലെ കായിക ഉന്നമനത്തിനായി  അരുവിത്തുറ മന്ത ഭാഗത്ത് 45 ലക്ഷം  രൂപ  മുടക്കി  ടര്‍ഫ്  പണിയുന്നതിനും  ശുചിത്വ  മിഷനുമായി  ബന്ധപ്പെട്ട് MRF  നിര്‍മ്മിക്കുന്നതിന് തേവരുപാറയില്‍  45 ലക്ഷം രൂപയും  കടുവാമുഴിയില്‍  പ്രൈവറ്റ് ബസ് സ്റ്റാന്റ്  വിപുലീകരിക്കുന്നതിനായി  68 സെന്റ് സ്ഥലം  വാങ്ങുന്നതിന് 1.36 കോടി  രൂപയും വകയിരുത്തിയിട്ടുണ്ട്. 6) FHC,ഹോമിയോ,  ആയുര്‍വ്വേദ    ആശുപത്രികള്‍ക്കായി    70    ലക്ഷം      രൂപയും,ഡയാലിസിസ് രോഗികള്‍ക്ക്  ധനസഹായമായി 5 ലക്ഷം  രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ വിവിധ റോഡുകളുടെനവീകരണത്തിനായി  2 കോടി രൂപ വകയിരുത്തുന്നു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 62 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അംഗന്‍വാടി സ്ഥലം വാങ്ങലിനും നവീകരണത്തിനുമായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട് വടക്കേക്കര, നടക്കല്‍ മേഖലകളില്‍ 8 പിഎം വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കത്തക്ക രീതിയില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ക്കായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 56 പേര്‍ക്ക് നഗരസഭ തനത് ഫണ്ടില്‍ പെടുത്തി 2.38 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ചിലവഴിച്ചിട്ടുള്ളതും PMAY, LIFE ലിസ്റ്റിലുള്ള 407 പേര്‍ക്കുള്ള ഭവന പദ്ധതിക്കായി കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സഹായത്തോട് കൂടിയും നഗരസഭ തനത് ഫണ്ടില്‍ നിന്നും മിനിമം 2 കോടി രൂപ എങ്കിലും ചിലവഴിച്ച്പാര്‍പ്പിട പ്രശ്‌നം പരിഹാരം കാണുന്നതാണ്. 120110 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്. ക്ലേഷത അനുഭവിക്കുന്ന തൊഴില്‍ രഹിത കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പ് വരുത്തും. നഗര ദ്രവ മാലിന്യ പരിപാലനത്തിനായി സീവേജ് പ്ലാന്റ്യഥാര്‍ഥ്യമാക്കുന്നതിന് 8 കോടി രൂപയും ജൈവ മാലിന്യ സംസ്‌കരണത്തിനായി 60 ലക്ഷം രൂപയും കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും അജൈവ മാലിന്യ സംസ്‌കരണത്തിനായി 55 ലക്ഷം രൂപയും ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിന് 85 ലക്ഷം രൂപയും ഹരിതകര്‍മ സേനക്കായി 25 ലക്ഷം രൂപയും സ്ഥാപനതല മാലിന്യ സംസ്‌കരണത്തിനായി 1 കോടി രൂപയും തേവരുപറയിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനായി 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി കേന്ദ്ര അമൃത് ജല പദ്ധതി മുതലായവയുടെ സഹായത്തോട് കൂടി8.88 കോടി അനുവദിച്ചത് ഉള്‍പ്പടെ 15 കോടി രൂപ നീക്കി വെച്ചിരിക്കുന്നു. മിനി ടൗണ്‍ ഹാള്‍, ഹൈജീനിക് മാര്‍ക്കറ്റ് കോംപ്ലക്‌സ്, ഓപ്പണ്‍ സ്റ്റേജ്, ഓപ്പണ്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, ടേബിള്‍ ടോപ് സ്റ്റേഡിയം, മുനിസിപ്പല്‍ പാര്‍ക്ക്, കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍, സ്‌പൈസസ് പാര്‍ക്ക്,പൊതു ശൌചാലയങ്ങള്‍, ലേഡീസ് ഹോസ്റ്റല്‍,വനിതാ ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങിയവയ്ക്കായി ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്.  നഗരസഭ വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. മുഹമ്മദ്  ഇല്യാസ്  ബജറ്റ്  അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനിത ഇസ്മയില്‍, റിയാസ് പ്ലാമൂട്ടില്‍, അന്‍സര്‍ പുള്ളോലില്‍, ഡോ.സഹ് ല ഫിര്‍ദൌസ്, റിസ്വാന സവാദ് , പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ പി.എം അബ്ദുള്‍ ഖാദര്‍, അനസ് പാറയില്‍, എസ്.കെ നൌഫല്‍, നൌഫിയ ഇസ്മയില്‍, കൊണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ..ഗോപകുമാര്‍ എം.എന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ ശ്രീ.മാത്യു ടി വര്‍ഗ്ഗീസ്,പ്ലാനിംഗ്  ക്ലര്‍ക്ക് ശ്രീ.ഷെമീം.പി.എം, ഓഫീസര്‍മാരായ ശ്രീ.ബിനു.ജി.നായര്‍, ശ്രീ.അബ്ദുള്ള ഖാന്‍, മാധ്യമ പ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശികം

ഫയർഫോഴ്സ് ജീവനക്കാരെ എ ഐ വൈ എഫ് ആദരിച്ചു

ഈരാറ്റുപേട്ട : കൊച്ചി കോർപ്പറേഷൻ അതിർത്തിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായി പ്രദേശമാകെ പുക പടർന്ന് ജനജീവിതം ദുസ്സഹമായപ്പോൾ  സ്വന്തം കുടുംബത്തെയും ജീവനെയും മറന്ന് തങ്ങളുടെ കർത്തവ്യം സേവനം ആണെന്ന് ആത്മാർത്ഥമായി ഉൾക്കൊണ്ട് അർപ്പണബോധത്തോടെ തീയണക്കുന്നതിനും അന്തരീക്ഷം അപകടരഹിതമാക്കുന്നതിനും അക്ഷീണം പ്രവർത്തന നിരതരായി  തീയിലും പുകയിലും നിന്ന് തങ്ങളുടെ കർത്തവ്യം നിർവഹിച്ച ഈരാറ്റുപേട്ടയിലെ ഫയർഫോഴ്സ് യൂണിറ്റിലെ മാതൃക ഉദ്യോഗസ്ഥർക്ക് AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി തീരുമാനപ്രകാരം ആദരിക്കൽ  ചടങ്ങും ഉപകാരം ഏൽപ്പിക്കലും സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ നിർവഹിചു. R രതീഷ് ൻ്റെ അധ്യക്ഷതയിൽ മണ്ഡലം  പ്രസിഡൻറ് ബാബു ജോസഫ് ജില്ലാ കമ്മിറ്റി അംഗം സുനൈസ് എംപി ജോയിൻറ് സെക്രട്ടറി റോണി സന്തോഷ് മണ്ഡലം കമ്മിറ്റി അംഗം സഹദ്, റോഷ്നി ബാബു, പ്രിൻസ് പ്ലാത്തോട്ടം, ഫാത്തിമ ശമ്മാസ്, അമീൻ തുടങ്ങിയവർ പ്രസംഗിച്ചു അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ജോബിൻ മാത്യു, M J  വിഷ്ണു എന്നിവർ കർമ്മരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിക്കുകയും ചെയ്തു.

പ്രാദേശികം

ജീവിത വിശുദ്ധിയിലൂടെലക്ഷ്യം കൈവരിക്കുക.ലബീബ് അസ്ഹരി.

ഈരാറ്റുപേട്ട :അരുതായ്മകൾ അരങ്ങു വാഴുന്ന നവ ലോക ക്രമത്തിൽ ജീവിത ലക്ഷ്യം കൈവരിക്കാൻ ആത്മീയ വിശുദ്ധിയിലൂടെയേ സാധിക്കൂ എന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി അഭിപ്രായപ്പെട്ടു.സമസ്ത കേരള സുന്നീ യുവജന സംഘം (എസ് വൈ എസ് )ഈരാറ്റുപേട്ട സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സഈദിയ സുന്നി മദ്രസയിൽ പ്രദേശിക്കാടിസ്ഥാനത്തിൽ സാമൂഹിക,ധാർമിക വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടന്ന സ്പാർക്കിൾ 23 ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയിൽ സോൺ അടിസ്ഥാനത്തിൽ നടന്ന യൂത്ത് പാർലമെന്റിന്റെ ഭാഗമായിട്ടാണ് സ്പാർക്കിൾ ബഹുജന കൂട്ടായ്മ നടന്നത്.സോൺ പ്രസിഡന്റ് അബ്ദുർറഹ്മാൻ സഖാഫി അധ്യക്ഷൻ ആയിരുന്നു.ഇയാസ് സഖാഫി,മുജീബ് ലത്തീഫി,ഫാസിൽ,നവാസ് മൗലവി,സഅദ് തീക്കോയി സംസാരിച്ചു.മുഹമ്മദ്‌ ഇയാസ് സഖാഫി അടുത്ത ആറുമാസത്തേക്കുള്ള പദ്ധതി അവതരണം നടത്തി.

പ്രാദേശികം

അനീമിയക്കെതിരെ അരുവിത്തുറ കോളേജിൽ ബോധവൽകരണവും പരിശോധനാ ക്യാമ്പും

അരുവിത്തുറ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി അരോഗ്യവകുപ്പിന്റെ ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബോധവൽക്കരണ ക്യാംപയിൻ  സഘടിപ്പിച്ചത്. ക്യാപം യിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു. വിദ്യാർത്ഥിനികൾക്കിടയിൽ  ബോധവത്ക്കരണ പ്രോഗ്രാമിന്റെ ഭാഗമായി കലാമണ്ഡലം മണലൂർ ഗോപിനാഥ് അനീമിയ യെക്കുറിച്ചുള്ള ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഡോ. ജിലു ആനി ജോൺ, റവ.ഫാ. ബിജു കുന്ന യ്ക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസ് ഡപ്യൂട്ടി മീഡിയാ ഓഫീസർ ജോസ് അഗസ്റ്റ്യൻ, നാഷണൽ ഹെൽത്ത് മിഷൻ പി.ആർ. ഒ ആഗി വർഗീസ്,  ഹെൽത്ത് സൂപ്പർവൈസർ ജെ. വിപിൻ എന്നിവർ സംസാരിച്ചു. ഇടമറുക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണു രക്തസാമ്പിൾ പരിശോധന നടത്തിയത്. പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി രക്തപരിശോധനയിലൂടെ ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്തി രേഖപ്പെടുത്തി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികളായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. ആയിരത്തോളം പെൺകുട്ടികളുടെ രക്ത പരിശോധന നടത്തി.

പ്രാദേശികം

പാര്‍പ്പിടമേഖലയ്ക്കും കൃഷിയ്ക്കും മുഖ്യ പരിഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

ഈരാറ്റുപേട്ട . ബ്ലോക്ക് പഞ്ചായത്ത് 2023-24 ലെ ബഡ്ജറ്റ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ അദ്ധ്യക്ഷത വഹിച്ചു. 31 കോടി  22 ലക്ഷം രൂപ വരവും 31 കോടി 6 ലക്ഷം രൂപ ചെലവും 15 ലക്ഷത്തി 34 ആയിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.  പാര്‍പ്പിട മേഖലയ്ക്ക് 2 കോടി 44 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും അനുവദിച്ചു. സ്ഥിരം കൃഷിയ്ക്ക് കൂലിചെലവ് സബ്സീഡിയായി 8 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയായി 10 ലക്ഷം രൂപയും കാലിതീറ്റ സബ്സിഡിയായി 5 ലക്ഷം രൂപയും വകയിരുത്തി. കാര്‍ഷികമേഖലയില്‍ ജലസേചനത്തിനായി 27.35 ലക്ഷം രൂപയും വകയിരുത്തി കാര്‍ഷിക മേഖലയില്‍ ആകെ 58.35 ലക്ഷം രൂപ മാറ്റിവച്ചു. വനിതാ ഗ്രൂപ്പുകള്‍ക്ക് വിപണനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 8 ലക്ഷം രൂപയും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പോഷകാഹാരം വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപയും പുരഷ സ്വാശ്രയ സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപയും അനുവദിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിന് 12 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വാങ്ങാന്‍ 8 ലക്ഷം രൂപയും അനുവദിച്ചു. അതിദരിദ്രരുടെ ഉന്നമനത്തിനായി മൈക്രോപ്ലാന്‍ തയ്യാറാക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചു. ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.5 ലക്ഷം രൂപയും മാലിന്യ സംസ്കരണത്തിനായി30 ലക്ഷം രൂപയും മാറ്റിവച്ചു. വായനയില്‍ നിന്നും അകന്നുപോകുന്ന പുതുതലമുറയെ അതിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ അംഗീകാരമുള്ള ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത്. കുടിവെള്ള പദ്ധതികള്‍ക്കായി 35.5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. പശ്ചാത്തലമേഖലയില്‍ റോഡ് നിര്‍മ്മാണത്തിന് 98.87 ലക്ഷം രൂപ മാറ്റിവെച്ചു. വിനോദസഞ്ചാരസാധ്യതയാല്‍  അനുഗ്രഹിതമായ ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല അരുവി, വാഗമണ്‍, അയ്യമ്പാറ, കുരിശുമല, നാട്കാണി, അരുവിക്കച്ചാല്‍, കുറ്റില്ലപ്പാറ, ഇരുകണ്ണിവെള്ളച്ചാട്ടം, വേങ്ങത്താനം അരുവി, പൂഞ്ഞാര്‍ പാലസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനസാദ്ധ്യത പഠിച്ച് DPR തയ്യാറാക്കുന്നതിന് 4.5 ലക്ഷം രൂപയും അനുവദിച്ചു. DPR കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ച് 30 ലക്ഷം രൂപയോളം ഗ്രാന്റ് നേടിയെടുക്കുവാനാണ് ലക്ഷ്യമിടുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17കോടി 63 ലക്ഷം  രൂപയുടെ പദ്ധതി  ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു. ബഡ്ജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ജോര്‍ജ് മാത്യൂ, കെ.സി. ജെയിംസ്, പി.എല്‍.ജോസഫ്, തോമസ് സി വടക്കേല്‍, വിജി ജോര്‍ജ്, ഗീതാ നോബിള്‍, അനുപമവിശ്വനാഥന്‍, രജനി സുധാകരന്‍തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷോണ്‍ ജോര്‍ജ്, പി.ആര്‍ അനുപമ  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍, മേഴ്സിമാത്യു, മറിയാമ്മ ഫെര്‍ണ്ണാണ്ടസ്,  മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ഓമന ഗോപാലന്‍,  രമാ മോഹന്‍, ജോസഫ് ജോര്‍ജ്,  ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി,   മിനിസാവിയോ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രാദേശികം

തീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷി ഭൂമികത്തിനശിച്ചു

ഈരാറു പേട്ട : മുനിസിപ്പാലിറ്റി 17-ാം വാർഡിലെ കൊല്ലംപറമ്പ് മലയിൽ ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയുണ്ടായതീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷിഭൂമികത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാഎന്നിവിടുങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലുംജനവാസ മേഖലയും എത്തിപ്പെടാൻ വഴികളില്ലാത്തതിനാലും സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. നാട്ടുകാരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് ജനവാസേഖലയിലേക്ക് തീ പടരാതിരിക്കാൻ ഓരു വെട്ടി തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്, എ സ്കൂളിൽ പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെയും, ഖുർറത്തു ഐൻ പ്രീ പ്രൈമറി ക്ലാസ്സിൻ്റെയും ഉൽഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.നാല്പതാം വാർഷികാഘോഷ പരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്തു, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മാനേജർ എം.എസ് പരിത് മഠത്തിൽ അദ്ധ്യക്ഷനായിരുന്നു,  ഹെഡ്മിസ്ട്രസ്സ് ജ്യോതി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.പി.നാസർ ആമുഖ പ്രഭാഷണം നടത്തി, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ, നൗഫൽ ബാഖവി, കെ.എ മാഹിൻ, സി.പി. ബാസിത്, കെ.എ മുഹമ്മദ് ഹാഷിം, ഫൈസൽകുന്നേൽ, ബീമാനാസർ, മനാഫ് കല്ലൂത്താഴം, സിറാജ് പി.കെ, ജോജി ബേബി, അർഷദ് പി.അഷ്റഫ്, അൻസിയ എം.എം എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും, ഗാനസന്ധ്യയും നടന്നു.   

പ്രാദേശികം

കേന്ദ്ര സർക്കാരിൻ്റെ പാചക വാതക വില വർദ്ധന നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട .മു നിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.പി.നാസർ അടുപ്പ് കൂട്ടി ഉൽഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, റാസി പുഴക്കര, അൽഫാ ജ് ഖാൻ, സാലിം,അബ്ദുള്ള മുഹ്സിൻ, നസീം മുഹമ്മദ് ,അനീസ് കോന്നച്ചാടം എന്നിവർ സംസാരിച്ചു.