വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ സെന്റ ജോർജ്സ്സ് കോളേജിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

അരുവിത്തുറ: സെന്റ് ജോർജസ്സ് കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര രോഗങ്ങളെ പരമാവധി നേരെത്തെ കണ്ടെത്തുന്നതിനും പ്രതിരോധം ഉറപ്പാക്കുന്നതിനുമായാണ് ക്യാംപസിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് ബർസാർ & കോഴ്സ് കോർഡിനേറ്റർ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ  എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഹരിതസേനയെ ആദരിച്ച് എം ഇഎസ് കോളജ് .

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി. കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് .മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്ന ഇവരുടെ സേവനത്തിന്റെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് .വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ പരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു.  പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് അദ്ധ്യക്ഷതവഹിച്ചു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി. തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി  എന്നിവർമറുപടി പ്രസംഗം നടത്തി.     

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നേതൃത്വ പരിശീലന പരിപാടി .

ലയൺസ് ഡിസ്ട്രിക്ട് 318 B- യുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ്‌ ക്ലബ് കുട്ടനാട് ഓവർസീസ് ന്റെ യും അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയന്റെ യും  നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നേതൃത്വത്തിലേക്കുള്ള വഴി എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജർ വെരി.റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ  ബർസാർ ഫാ . ബിജു കുന്നക്കാട്ട് ലയൺസ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഓർഡിനേറ്റർ  സിബി  മാത്യു, പ്ലേസ്മെന്റ് കോഓർഡിനേറ്റർ ബിനോയ് സി ജോർജ് , യൂണിയൻ ചെയര്മാന് സൽമാൻ ബിൻ തുടങ്ങിയവർ പ്രസംഗിച്ചു.ലൈഫ് കോച്ചും ഇൻ്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി.200ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

പ്രാദേശികം

പ്ലാശനാൽ: ബൈക്കും വാനും കൂട്ടയിടിട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു.

തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പ്ലാശനാലിനു സമീപമാണ് അപകടമുണ്ടായത്. പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് വാനിലാണ് ബൈക്ക് ഇടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന അനന്തു തെറിച്ചുവീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ് അനന്തുവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ ചേന്നാപ്പാറയിൽ അലൻ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിന്റെ അമ്മ പ്രിയ. സഹോദരി അശ്വതി.

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്.എ സ്കൂൾ വാർഷികവും, പുതിയ ബ്ലോക്ക് ഉൽഘാടനവും ഇന്ന് വെള്ളി വൈകുന്നേരം 5 മണിക്ക് നടക്കും, നാല്പതാം വാർഷികാഘോഷപരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്യും. പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെ ഉൽഘാടനവും, ഖുറത്തു ഐൻ പ്രീ - പ്രൈമറി ക്ലാസ്സുകളുടെ ഉൽഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ സമ്മാനവിതരണം നിർവ്വഹിക്കും.

പ്രാദേശികം

പറവകള്‍ക്ക് തണ്ണീര്‍ക്കുടം.

ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍  സ്റ്റ്യുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പറവകള്‍ക്ക് തണ്ണീര്‍ക്കുടം ക്യാമ്പയിന് തുടക്കമായി.  സ്കൂള്‍ ക്യാമ്പസിലെ വിവിധയിടങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ   മണ്‍പാത്രങ്ങളില്‍ പറവകള്‍ക്കായി എസ്.പി.സി കേഡറ്റുകള്‍ കുടിനീര്‍ നിറയ്ക്കുന്നൂ

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ വികസന സെമിനാർ നടത്തി

ഈരാറ്റുപേട്ട .നഗരസഭയുടെ  വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ നഗരസഭാ അധ്യക്ഷ  സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു..വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ്‌ ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ സെക്രട്ടറി സുമയ്യ ബീവി പദ്ധതികളെ കുറിച്ച് വിശദീകരണം നൽകി.വാർഡ് കൗൺസിലർമാരായ സുനിത ഇസ്മായിൽ, സഹല ഫിർദൗസ്, റിയാസ് പ്ലാമൂട്ടിൽ, റിസ്‌വാന സവാദ്, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ,സുനിൽ കുമാർ,ഫസിൽ റഷീദ്, ഹബീബ് കപ്പിത്താൻ,എസ്. കെ നൗഫൽ,കൃഷി ഓഫീസർ രമ്യ, പ്ലാനിങ് ക്ലാർക്ക് ഷമീം, എ എം. എ ഖാദർ എന്നിവർ സംസാരിച്ചു.

പ്രാദേശികം

രസതന്ത്ര വിസ്മയങ്ങളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ .

അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്. ഡാൻസിങ്ങ് ഫ്ലെയിം , കെമിക്കൽ വോൾക്കാനോ , ഗ്രീൻ ഫയർ , കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടി  വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു. രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം  കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ് , പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ടീ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ്  പ്രദർശനം സംഘടിപ്പിച്ചത്.