വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

മെഗാ രക്തദാന ക്യാമ്പ്

ഈരാറ്റുപേട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ഈരാറ്റുപേട്ട യൂണിറ്റിന്റെയും കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത അഭിമുഖ്യത്തിൽമെഗാ രക്തദാന ക്യാമ്പ് വ്യാപര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.മൺമറഞ്ഞുപോയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻസംസ്ഥാന പ്രസിഡണ്ട് T നസറുദ്ദീൻ സാഹിബിന്റെ സ്മരണാർത്ഥം ഒരാഴ്ചയായി നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന മെഗാ രക്തദാന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ എം എ ഖാദർ ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷാനവാസ് പാലയംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ് ,ട്രഷറർ റിഫിൻ വെള്ളുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ജന മോഹൻ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

പതാക ദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട:സാംസ്‌കാരിക,സാമൂഹിക ജീവകാരുണ്യ മേഖലയിൽ നിരവധി ബ്രഹത്തായ സംഭാവനകൾ അർപ്പിക്കുന്ന കോഴിക്കോട് കാരന്തൂർ ജാമിഅ മർകസുസഖാഫാത്തി സ്സുന്നിയ യുടെ 46 മത് വാർഷികാഘോഷം വിളംബരം ചെയ്തുകൊണ്ടുള്ള പതാക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സഅദുദ്ധീൻ അൽ ഖാസിമി പതാക ഉയർത്തി.സമ്മേളന വിളമ്പര സന്ദേശം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി നിർവഹിച്ചു.ആദ്ധ്യാത്മിക മേഖലയിലെന്ന പോലെ ജീവകാരുണ്യ സേവന സാന്ത്വന പ്രവർത്തനങ്ങളിൽ നിസ്തുല മാതൃകകൾ സൃഷ്ടിച്ചു കയ്യൊപ്പ് ചാർത്താൻ മർകസിനു ഇതിനോടകം സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മുഹമ്മദ് മുസ്‌ലിയാർ ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി,യൂസുഫ് സഖാഫി,പികെപി മാഹീൻ പരിക്കുട്ടി പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ദാറുസ്സലാം ഫുട്ബോൾ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിനു കീഴിൽ ആരംഭിച്ച ദാറുസ്സലാം ഫുട്ബോൾ ക്ലബിന്റെ ലോഗോ പ്രകാശനം തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവഹിച്ചു.ദാറുസ്സലാം മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് അബ്ദുൽ ഖാദർ അജ്മി അധ്യക്ഷത വഹിച്ചു. ടീം അംഗങ്ങൾക്കുള്ള ജഴ്സി വിതരണം മോഡൽ ഫുട് വെയേർസ് ഉടമ അജാസ് നിർവഹിച്ചു. വാർഡ് മെംബർ ആനന്ദ് ജോസഫ്, മിഫ്താഹുൽ ഉലും മദ്രസ മാനേജർ അനസ് കണ്ടത്തിൽ, ഇമാം നിസാർ മൗലവി, പരിപാലന സമിതി അംഗങ്ങളായ ജലീൽ പാറയിൽ, കെ.എം റഷീദ്, റാസിക് റഹീം, നിയാസ് മഠത്തിൽ, നവാസ് ചെമ്പുകാംപറമ്പിൽ, സാലി പുഴക്കര , ടീം ക്യാപ്റ്റൻ സാജിദ് റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിഹാബുദ്ദീൻ, അഷ്കർ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ചികിത്സാസഹായം നൽകി

ഈരാറ്റുപേട്ട:  സഹകരണ സമാശ്വാസ ഫണ്ടിൽനിന്നും അനുവദിച്ചു കിട്ടിയ ചികിത്സാസഹായം ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് സംഘം  അംഗമായ ജബ്ബാർ കോതായി കുന്നേലിന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നൽകി. യോഗത്തിൽ പ്രസിഡന്റ് പി എച്ച്  നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ടോമി മാടപ്പള്ളി, കെ കെ സുനീർ, തോമസുകുട്ടി മൂന്നാന പള്ളിൽ, വിജയകുമാരൻ നായർ വെള്ളാരംകുന്നേൽ, എംസി വർക്കി, സെക്രട്ടറി കെ ജി  അജയകുമാർ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

എം ഇഎസ് കോളജിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.

 ഈരാറ്റുപേട്ട:  24*7 ന്യൂസ് ചാനലിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട എം.ഇ.എസ് . കോളേജിൽ വച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രശസ്ത കരിയർ സ്കിൽ ട്രെയിനർ ഷമീം പെരിയങ്ങാട്ട് ബിരുദത്തിനു ശേഷമുള്ള അനന്ത ജോലി സാധ്യതകളെപ്പറ്റി വിദ്യാർഥികളോട് സംസാരിച്ചു  . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ .എം .റഷീദ്, കോഡിനേറ്റർമാരായ റെജി മനോജ്‌,  ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

പൂഞ്ഞാർ എസ് എം വി സ്കൂളിൽ സ്ഥാപിച്ച 62 കിലോ വാട്സ് സൗരോർജ നിലയം ഉത്ഘാടനം 21 ന്

പൂഞ്ഞാർ. പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് വൈദ്യുതി സ്വയം പര്യാപ്തമാകുക എന്ന സംസ്ഥാന സർക്കാർ പദ്ധതി ആദ്യമായി പ്രവർത്തനം ആരംഭിച്ചു 35 ലക്ഷം രൂപ മുതൽ മുടക്കി പൂഞ്ഞാർ എസ് എം വി സ്കൂളിൽ പൂർത്തിയാക്കിയ 62 കിലോ വാട്സ് ന്റെ സൗരോർജ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുകയാണ്. സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ളസ്ഥലസൗകര്യം സ്കൂൾ ഒരുക്കി നൽകുകയും ഇലക്ട്രിസിറ്റി ബോർഡ് ന്റെ പൂർണ്ണ മുതൽ മുടക്കിലാണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം ശരാശരി 7440 യൂണിറ്റ് വൈദ്യുതി യാണ് പ്ലാന്റിൽ നിന്നും ഉത്പാതിപ്പിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എൻ. മുരളീധര വർമ്മ യുടെ സാന്നിധ്യത്തിൽ ചേരുന്ന സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, കുര്യൻ ജോസഫ്, നെല്ലുവേലിൽ, അഡ്വ. ഷോൺ ജോർജ് രമാ മോഹൻ, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും

പ്രാദേശികം

അഖില ഭാരത അയ്യപ്പ സേവാ സംഘം

പൂഞ്ഞാർ തെക്കേക്കര ശാഖയും ഈരാറ്റുപേട്ട എമെർജ് മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു അത്തിയാലിൽ ഉത്ഘാടനം ചെയ്യുന്നു

പ്രാദേശികം

പൂഞ്ഞാർ നിയോജക മണ്ഡലം തല കർഷക സെമിനാർ 21ന്

പൂഞ്ഞാർ : സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ഊർജിത കാർഷിക വികസന പദ്ധതിയുടെ പ്രചരണാർത്ഥം ആധുനിക കൃഷി രീതികളെ കുറിച്ചുള്ള ഒരു കർഷക സെമിനാർ പൂഞ്ഞാർ നിയോജകമണ്ഡല തല അടിസ്ഥാനത്തിൽ ഈ മാസം 21ആം തീയതി ഉച്ചകഴിഞ്ഞ് 2.30  ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഹാളിൽ വച്ച്  നടത്തപ്പെടും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ  ചേരുന്ന സെമിനാർ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി,  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,  ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ ,  ജോർജ് മാത്യു അത്യാലിൽ, കെ. സി ജെയിംസ്, വിജി ജോർജ്, സിന്ധു മോഹൻ, രേഖ ദാസ്, തങ്കമ്മ ജോർജുകുട്ടി, സിന്ധു മുരളീധരൻ, സി.സി തോമസ്, കോട്ടയം ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഗീത വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.  കുമരകം കൃഷി വിജ്ഞാന കേന്ദ്രo അസിസ്റ്റന്റ് പ്രൊഫസർ ഡോ.  മാനുവൽ അലക്സ് സെമിനാറിൽ ക്ലാസ് നയിക്കും.  കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ കിഷോർ കുമാർ എസ്,  അശ്വതി വിജയൻ,  നിയോജകമണ്ഡലത്തിലെ കൃഷി ഓഫീസർമാരായ  രമ്യ ആർ, എബ്രഹാം സ്കറിയ, അശ്വതി എസ്, സുബാഷ് എസ് എസ് , അജ്മൽ പി. എം, വേണുഗോപാൽ പി. ആറ്, ആർദ്ര ജസ്റ്റിൻ, സബീന , തസ്നിമോൾ, അഞ്ജന എസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും.  സെമിനാറിൽ നിയോജക മണ്ഡലത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള  പ്രമുഖ കർഷകരും,  സമ്മിശ്ര കൃഷികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരും പങ്കെടുക്കും. സെമിനാറിൽ വച്ച് മാതൃകാ കർഷകരെ  മന്ത്രി ആദരിക്കും.